മനോജ്‌ കെ. ജയന്‌ ഫോമാ അവാര്‍ഡ്‌

manojkjeyanaward_1ഫിലാഡല്‍ഫിയ: മലയാള സിനിമാ രംഗത്ത്‌ നല്‍കിയ സംഭാവനകളെ മാനിച്ച്‌ മലയാള സിനിമാതാരം മനോജ്‌ കെ. ജയന്‌ ഫോമാ ഫിലിം അവാര്‍ഡ്‌ സമര്‍പ്പിച്ചു. പ്രശസ്‌ത സംഗീതജ്ഞനായ ജയന്റെ മകനാണ്‌ മനോജ്‌. സിനിമാലോകത്ത്‌ കാല്‍ നൂറ്റാണ്ട്‌ പിന്നിട്ട മനോജിന്‌ കേരളത്തിനു വെളിയില്‍ ലഭിക്കുന്ന പ്രെസ്റ്റീജിയസ്‌ അവാര്‍ഡാണ്‌ ഫോമാ നല്‍കിയത്‌.

മലയാളത്തിലും തെലുങ്കിലും തമിഴിലും ഒട്ടേറെ ഹിറ്റ്‌ സിനിമകള്‍ സമ്മാനിച്ച മനോജിന്റെ `സര്‍ഗ്ഗ’ത്തിലെ കുട്ടന്‍ തമ്പുരാനും, `പഴശിരാജ’യിലെ തലയ്‌ക്കല്‍ ചന്തുവും, `കളിയച്ഛ’നിലെ കുഞ്ഞുരാമനും പ്രേക്ഷക മനസില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളാണ്‌.

ഫോമാ കണ്‍വന്‍ഷനില്‍ ഒട്ടേറെ നല്ല മുഹൂര്‍ത്തങ്ങള്‍ പങ്കിട്ട മനോജ്‌ നിറഞ്ഞ മനസോടെയാണ്‌ അമേരിക്കയില്‍ നിന്നും കേരളത്തിലേക്ക്‌ മടങ്ങുന്നത്‌.

manojkjeyanaward_2

Print Friendly, PDF & Email

Related News

Leave a Comment