നികേഷ് അറോറ ഗൂഗ്ള്‍ ചീഫ് ബിസിനസ് ഓഫീസര്‍ സ്ഥാനം രാജി വെച്ചു

nikeshന്യൂയോര്‍ക്ക്: 2004 മുതല്‍ ഗൂഗ്ള്‍ ചീഫ് ബിസിനസ്സ് ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍- അമേരിക്കന്‍ നികേഷ് അറോറ രാജി വെച്ചു. ജപ്പാന്‍ ആസ്ഥാനമായ സോഫ്റ്റ് ബാങ്ക് ഇന്റര്‍നെറ്റ് ആന്റ് മീഡിയാ ഓപ്പറേഷന്‍സ് സി.ഇ.ഒ. ആയി ചുമതലയേല്‍ക്കുന്നുന്നതിന്റെ ഭാഗമായാണ് രാജി.

ഗൂഗിള്‍ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചിരുന്ന ഒമിസ് കൊര്‍ദര്‍സ്റ്റനിയാണ് നികേഷിന്റെ സ്ഥാനത്ത് അവരോധിതനാകുക എന്നു ഗൂഗിള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

വരണാസി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇലക്ട്രിക്ക് എന്‍ജിനീയറിംഗ് ബിരുദമെടുത്തതിനു ശേഷം ബോസ്റ്റന്‍ കോളേജില്‍ നിന്നും ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ നികേഷ് ഗൂഗിളിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

ഒക്‌ടോബര്‍ മാസം സോഫ്റ്റ് ബാങ്കിലെ ചുമതലയില്‍ നികേഷ് അറോറ പ്രവേശിക്കും.

Print Friendly, PDF & Email

Related News

Leave a Comment