ബീജിംഗ്: റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ അന്താരാഷ്ട്രതലത്തിൽ അപലപിച്ചിട്ടും ബീജിംഗും മോസ്‌കോയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും ശക്തമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തിങ്കളാഴ്ച ഊന്നിപ്പറഞ്ഞു. എന്നാല്‍, സമാധാനത്തിന് മധ്യസ്ഥത വഹിക്കാൻ ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള “പരിധികളില്ലാത്ത” തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് കഴിഞ്ഞ മാസം പറഞ്ഞതിന് ശേഷം ബെയ്ജിംഗ് അതിന്റെ അടുത്ത സഖ്യകക്ഷിയായ മോസ്കോയെ അപലപിക്കാൻ വിസമ്മതിച്ചു. “രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഉറച്ചതാണ്, ഇരുപക്ഷത്തിന്റെയും ഭാവി സഹകരണ സാധ്യതകൾ വളരെ വിശാലമാണ്,” വാങ് ഒരു വാർഷിക പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, “ആവശ്യമുള്ളപ്പോൾ ആവശ്യമായ മധ്യസ്ഥത” വഹിക്കാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ശക്തികൾക്ക് ഈ പങ്ക് നിറവേറ്റാൻ കഴിയാത്തതിനാൽ റഷ്യയും ഉക്രെയ്നും തമ്മിലുള്ള ഭാവി സമാധാന ചർച്ചകൾക്ക് ചൈന മധ്യസ്ഥത വഹിക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ…
Category: AMERICA
റഷ്യ-ഉക്രെയ്ന്‍ യുദ്ധം: ഉക്രേനിയൻ പൗരന്മാരെ ഒഴിപ്പിക്കാൻ റഷ്യ നിരവധി നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു
ഉക്രേനിയൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ മുതൽ വെടിനിർത്തലോടെ പല മേഖലകളിലും മാനുഷിക ഇടനാഴികൾ തുറക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. വടക്ക്, തെക്ക്, മധ്യ ഉക്രെയ്‌നിലെ നഗരങ്ങളിൽ റഷ്യ വെടിവയ്പ്പ് തുടരുന്നതിനാൽ ആയിരക്കണക്കിന് ഉക്രേനിയക്കാർ സുരക്ഷിതമായി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കിയെവിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിൽ പരാജയപ്പെട്ടതായി ഉക്രേനിയൻ അധികൃതർ റിപ്പോർട്ട് ചെയ്തു. അതിനിടെ, തിങ്കളാഴ്ച മൂന്നാം ഘട്ട ചർച്ച നടത്താനും ഇരുപക്ഷത്തു നിന്നുമുള്ള ഉദ്യോഗസ്ഥർ പദ്ധതിയിടുന്നുണ്ട്. സൈനിക നടപടി ആരംഭിച്ച് 12-ാം ദിവസമായ തിങ്കളാഴ്ച രാവിലെ മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് റഷ്യൻ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. തലസ്ഥാനമായ കിയെവ്, തെക്കന്‍ തുറമുഖ നഗരമായ മരിയുപോൾ, ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ്, സുമി എന്നിവിടങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് ടാസ്‌ക് ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇപ്പോൾ, വെടിനിർത്തൽ എത്രനാൾ പ്രാബല്യത്തിൽ തുടരുമെന്നും…
ഉക്രെയ്ൻ സ്ഥാപനങ്ങളിലെയും ബോർഡിംഗ് സ്കൂളുകളിലെയും 100,000 കുട്ടികളുടെ കാര്യത്തില്‍ യുഎന്നിന് ആശങ്ക
ജനീവ: ഉക്രെയ്‌നിലെ സ്ഥാപനങ്ങളിലും ബോർഡിംഗ് സ്‌കൂളുകളിലും ഏകദേശം 100,000 കുട്ടികൾ താമസിച്ച് പഠിക്കുന്നുണ്ടെന്നും, റഷ്യൻ അധിനിവേശം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവരെ വിദേശ രാജ്യങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പ് മാതാപിതാക്കളുടെ സമ്മതം തേടണമെന്നും ഐക്യരാഷ്ട്രസഭ തിങ്കളാഴ്ച പറഞ്ഞു. അഭയാർത്ഥികൾക്കും കുട്ടികൾക്കുമുള്ള യുഎൻ ഏജൻസികളുടെ (UN agencies for refugees) തലവന്മാർ പ്രതിസന്ധിയിൽ അകപ്പെട്ട ദുർബലരായ കുട്ടികള്‍ സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ സംയുക്ത അഭ്യർത്ഥന നടത്തി. ഉക്രെയ്‌നിലെ വർദ്ധിച്ചുവരുന്ന സംഘർഷത്തിൽ നിന്ന് പലായനം ചെയ്യുന്ന അകമ്പടിയില്ലാത്തതും വേർപിരിഞ്ഞതുമായ കുട്ടികളെ സംരക്ഷിക്കണമെന്ന് യുനിസെഫ് മേധാവി കാതറിൻ റസ്സലും അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറും ഫിലിപ്പോ ഗ്രാൻഡിയും പറഞ്ഞു. എന്നാൽ, ജീവിച്ചിരിക്കുന്ന ബന്ധുക്കളോ നിയമപരമായ രക്ഷിതാക്കളോ ഉള്ളവരുടെ കാര്യത്തിൽ, സ്ഥലം മാറ്റത്തിന്റെ ഫലമായി “ഒരു സാഹചര്യത്തിലും” കുടുംബങ്ങളെ വേർപെടുത്തരുതെന്നും അവർ പറഞ്ഞു. ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശത്തിന് ശേഷം 1.7 ദശലക്ഷത്തിലധികം ആളുകൾ ഉക്രെയ്നിൽ…
കോവിഡ് മഹാമാരി മൂന്നാം വർഷത്തേക്ക് ; ആഗോള മരണസംഖ്യ 6 മില്യൺ
വാഷിംഗ്ടൺ: കോവിഡ് മഹാമാരിയുടെ വ്യാപനം മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ആഗോള മരണസംഖ്യ 6 മില്യനോളമാണ് . ഞായറാഴ്ച വൈകുന്നേരം ജോൺ ഹോപ്കിൻസ് പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ 5,997,994 ആണ് . 2020 മാർച്ച് 11 നാണ് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനം സ്ഥിരീകരിച്ചത് . അമേരിക്കയിൽ ഇത് വരെ 957000 മരിച്ചതിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാലിഫോർണിയ സംസ്ഥാനത്താണ് (86249) തൊട്ടടുത്ത സ്ഥാനം ടെക്സസ് (85835), ഫ്ലോറിഡ (70997), ന്യുയോർക്ക് (66940), ഇല്ലിനോയ്ഡ് (37108) ഏറ്റവും കുറഞ്ഞ മരണം ഉണ്ടായിട്ടുള്ളത് വെർമോണ്ടിൽ (598). മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പാൻഡമിക്കിന്റെ ഭീകരതയിൽ കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട് . രണ്ടു വർഷം മുൻപ് ലോകജനത കോവിഡിൽ നിന്ന് രക്ഷ നേടുന്നതിന് ഉപയോഗിച്ച് തുടങ്ങിയ ഫേസ് മാസ്ക് ഔദ്യോഗികമായി ഉപേക്ഷിച്ചിരിക്കുന്നു . ഭാഗികമായി തടസ്സപ്പെട്ടിരുന്ന യാത്രാ…
ഫ്‌ളോറിഡയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍; ഹാന്‍ഡിമാന്‍ അറസ്റ്റില്‍
ജെന്‍സണ്‍ ബീച്ച് (ഫ്‌ളോറിഡ) : ഫെബ്രുവരി അവസാനം ഫ്‌ലോറിഡയിലെ ജെന്‍സണ്‍ ബീച്ചില്‍ നിന്നും കാണാതായ 57 വയസ്സുകാരിയുടെ മൃതദേഹം അവരുടെ വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തതായി മാര്‍ട്ടിന്‍ കൗണ്ടി ഷെരീഫ് വില്യം സിന്‍ഡര്‍ മാര്‍ച്ച് 4 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . സിന്ധ്യ കോള്‍ (57) അവസാനമായി കാണപ്പെട്ടത് ജാമിന്‍ ജെന്‍സണ്‍ ഇവന്റിലാണ് . ജെന്‍സണ്‍ ബീച്ച് സൗത്ത് ടൗണിലായിരുന്നു ഇവന്റ് സംഘടിപ്പിച്ചത് ഈ സംഭവവുമായി ബന്ധപ്പെട്ട സിന്ധ്യ കോളിന്റെ ദീര്‍ഘകാല ഹാന്‍ഡിമാന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന കിയോക്കി ഹിലോ ഡിമിക്കിനെ (34) പോലീസ് അറസ്‌റ് ചെയ്തിട്ടുണ്ട് . ഇയാള്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട് . സിന്ധ്യ കോളിന്റെ തിരോധാനവുമായി പല തവണ കിയോക്കിയെ ചോദ്യം ചെയ്തുവെങ്കിലും തെറ്റായ വിവരങ്ങളാണ് ഇയാള്‍ പൊലീസിന് കൈമാറിയത് . വീടിന് സമീപത്തുള്ള ക്യാമറയില്‍ നിന്നും കിയോക്കിയുടെ ചിത്രം…
മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കോൺഫറൻസ് രജിസ്ട്രേഷൻ ഉദ്ഘാടന കർമ്മം നടന്നു
മാർത്തോമാ സഭയുടെ വടക്കേ അമേരിക്ക യൂറോപ് ഭദ്രാസനത്തിന് കീഴിലുള്ള സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ ഭദ്രാസന കോൺഫറൻസ് 2022 ഓഗസ്റ്റ് 18 മുതൽ 21 വരെയുള്ള തീയതികളിൽ പെൻസിൽവേനിയയിലുള്ള കാർലയിലിലെ ബോംഞ്ചി യോർണോ കോൺഫറൻസ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. കോൺഫറൻസ് South East റീജിയൻ സന്നദ്ധ സുവിശേഷക സംഘം ആകുന്നു നേതൃത്വം വഹിക്കുന്നത്. സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ പതിനാറാമത് കോൺഫറൻസിൽ ഭദ്രാസന ബിഷപ്പ് റൈറ്റ്. റെവ്. ഡോ. ഐസക് മാർ ഫിലക്സിനോസ്, പ്രമുഖ വേദ പണ്ഡിതനും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ റവ. ഡോ. ഈപ്പൻ വർഗീസ്. മികച്ച വാഗ്മിയും പ്രാസംഗികനും ആയ റവ. മനു വർഗീസ്, പ്രമുഖ വേദ ചിന്തകനും പ്രാസംഗികനും ആയ ഡോ. വിനോ ജോൺ ഡാനിയേൽ എന്നിവർ വേദപഠന ചിന്തകൾക്ക് നേതൃത്വം നൽകും. “ദൈവരാജ്യത്തിൽ സമാധാനം സ്ഥാപിക്കുന്നവർ (Peace Builders in the Kingdom of…
നോമ്പാചരണം – പാപം മൂലം ക്വാറന്റൈനിൽ കഴിയുന്നവരുടെ തിരിച്ചുവരവിനുള്ള അവസരം: വെരി റവ ഡോ. ചെറിയാൻ തോമസ്
ഡാളസ്: തീവ്രമായ നോമ്പ് ആചരണ ദിനങ്ങളിലൂടെയാണ് ക്രൈസ്തവ സമൂഹം ഇപ്പോൾ കടന്നുപോകുന്നത് . ക്രൈസ്തവർ മാത്രമല്ല ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെ ഇതര മതവിഭാഗങ്ങളും കഠിനമായി നോമ്പ് ആചരിക്കുന്നു എന്നുള്ളത് നാം വിസ്മരിക്കരുതു .നോമ്പ് ആചരണം മാർത്തോമ സഭ വേർതിരിച്ചിരിക്കുന്നത് പാപം മൂലം ദൈവത്തിൽ നിന്നും അകന്നുപോയി ക്വാറന്റൈനിൽ കഴിയുന്നവരുടെ തിരിച്ചുവരവിനും പ്രാർഥനക്കും കൂടുതൽ സമയം ചെലവഴികുന്നതിനുള്ള അവസരം ലഭ്യമാകുക എന്നതിനാണ് മാർത്തോമാ സഭ മുൻ വികാരി ജനറലൂം ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച വികാരിയുമായ വെരി റവ ഡോ: ചെറിയാൻ തോമസ് പറഞ്ഞു . മാർച്ച് 6 ഞായറാഴ്ച നോർത് അമേരിക്ക ദദ്രാസന ദിനത്തോടനുബന്ധിച്ചുഡാളസ് സെയിന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിശുദ്ധ കുർബാന മദ്ധ്യേ ധ്യാനപ്രസംഗം നടത്തുകായായിരുന്ന റവ ചെറിയാൻ തോമസ്. നോമ്പ് നോൽക്കുന്നത് നമുക്ക് ഏറ്റവും ഇഷ്ടപെട്ട ആഹാരം വർജിച്ചു ശാരീരിക സൗഖ്യം പ്രാപിക്കുക എന്നതിലുപരി…
ഇന്നത്തെ ചിന്താവിഷയം
ഇരുപത്തൊന്നാം നുറ്റാണ്ടിലൂടെ നാം അതിവേഗം കടന്നുപോയികൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. നാം എല്ലാവരും വലിയ തിരക്കിലാണ് ഇപ്പോഴും, ആർക്കും മറ്റാരെപ്പറ്റിയും ചിന്തിക്കാനോ അവരുടെയൊക്കെ പ്രയാസങ്ങളെ പറ്റിയോ ഒന്നും ഒരു നിമിഷം എങ്കിലും ചിന്തിക്കാൻ പോലും സമയം ഇല്ല. കാരണം, എങ്ങനെയും എല്ലാം വെട്ടിപിടിക്കണം എന്ന ചിന്തയാണ് എന്നെയും നമ്മെ എല്ലാവരെയും ഭരിക്കുന്നത്. കോടികൾ ബാങ്ക് ബാലൻസ്, വില്ലകൾ, വിലപിടിപ്പുള്ള കാറുകൾ, മക്കൾക്ക് ഏറ്റവും നല്ല കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസം, എന്ന് വേണ്ട മനുഷ്യന് അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും ഏറ്റവും മുന്തിയ നിലയിൽ എത്തി. എന്നിട്ടും നാമൊക്കെ ഒന്നിലും സംതൃപ്തരല്ല എന്നത് വിസ്മരിക്കാൻ പറ്റാത്ത ഒരു വലിയ സത്യമാണ്. എന്തെല്ലാം ഉണ്ടെങ്കിലും എങ്ങനെയും വീണ്ടും വീണ്ടും എന്തെല്ലാം നേടാമോ അതെല്ലാം വേണം എന്ന ചിന്ത നമ്മെയെല്ലാം നല്ല വണ്ണം ഭരിക്കുന്നുണ്ട്. നാമിതൊക്കെ നേടിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ, എല്ലാം ഏല്ലാവർക്കും ഒരു…
അതിമാനുഷിക ശിശുക്കൾ വരവായി
ഫുങ് വിൻ അന്ന് ജോലിയിൽ എത്തിയപ്പോൾ വളരെ വിഷാദവതിയായിരുന്നു. എപ്പോഴും പുഞ്ചിരി പൊഴിച്ച്പ്രസരിപ്പോടെ സഹപ്രവർത്തകർക്കെല്ലാം ആഹ്‌ളാദം പകർന്നു നൽകിയിരുന്ന ഫുങിന് എന്തുസംഭവിച്ചു? ജോലിത്തിരക്കൊഴിഞ്ഞ സമയത്ത് വ്യസനകാരണം അന്വേഷിച്ചപ്പോൾ. അവർ ഗദ്ഗദകണ്ഡയായി അറിയിച്ചു. “എനിക്കുള്ള ഒരേയൊരു മകളുടെ വിവരങ്ങൾ നിങ്ങൾക്കെല്ലാം അറിയാവുന്നതല്ലേ? ആനി കഴിഞ്ഞ മാസമാണ് റെസിഡൻസി എല്ലാം കഴിഞ്ഞ് ഡോക്‌റായി ജോലിയിൽ പ്രവേശിച്ചത്. ആറുമാസം കഴിഞ്ഞ് അവളുടെ സഹപാഠിയുമായിട്ടുള്ള വിവാഹവും നിശ്ചയിച്ചിരിക്കുകയാണ്. ആനിയുടെ മുപ്പതാമത്തെ ജന്മദിനം അടുത്തയാഴ്ച വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇന്നലെ, ഇന്നലെയാണ് ആ ദുരന്ത വാർത്ത സ്ഥിരീകരിച്ചത്. അവൾക്ക് സ്തനാർബുദം പിടിപെട്ടിട്ടുണ്ട്..” വ്യസനം പൊതുസ്ഥലങ്ങളിൽ പ്രകടിപ്പിക്കാതിരിക്കുക എന്ന അമേരിക്കൻ സ്വഭാവം, വിയറ്റ്നാമിൽ ജനിച്ച ഫ്യൂങ്ങിനുണ്ടായിരുന്നതിനാൽ, കണ്ണുനീരിനെ തടകെട്ടി നിറുത്താൻ പ്രയാസപ്പെടുന്നതായി കാണപ്പെട്ടു. ആനിയുടെ ഉയർച്ചയുടെ ഓരോ പടവുകളും സഹപ്രവർത്തകരുമായി ഒത്തുചേർന്ന് വലിയ പാർട്ടികളാക്കി ഫുങ്ആഘോഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ആനിയുടെ രോഗം, സ്വന്തം കുടുംബാംഗത്തിന് സംഭവിച്ച്…
കോവിഡ്-19: രണ്ടാം വര്‍ഷം ഡാളസ് കൗണ്ടിയില്‍ മരണം 6000 കവിഞ്ഞു
ഡാളസ്: കോവിഡ് വ്യാപനം രണ്ടാം വാര്‍ഷികത്തിലേക്കു കടക്കുമ്പോള്‍ ഡാളസ് കൗണ്ടിയില്‍ മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. കൗണ്ടിയില്‍ കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2020 മാര്‍ച്ച് 10 നു ശേഷം മാര്‍ച്ച് 4 വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാണ് കൗണ്ടി ജഡ്ജി ക്ലേ ജംഗിന്‍സ് പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 10ന് തൊട്ടടുത്ത ദിവസം ആഗോളതലത്തില്‍ കോവിഡ് വ്യാപനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു .വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും മാര്‍ച്ച് 11ന് വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ‘ഓരോ ജീവനും വിലയേറിയതാണെന്ന് പ്രിയപ്പെട്ടവര്‍ക്ക് പകരംവെക്കാനില്ലാത്ത ഒന്നാണ് മരണം മൂലം നഷ്ടപ്പെടുന്നത്’ എന്ന് രണ്ടാം വാര്‍ഷിക ത്തിലേക്ക് പ്രവേശിക്കുന്ന സമയം സ്‌കൗട്ട് ജഡ്ജി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു കോവിഡ് മഹാമാരിയില്‍ ടെക്‌സസില്‍ മാത്രം 84,000 പേര്‍ മരിച്ചതില്‍ 14,000 പേര്‍ ഡാളസ് ,ഡെന്റണ്‍ ,കോളിന്‍ കൗണ്ടിയിലെ ആയിരുന്നു വെന്നും ജഡ്ജി പറഞ്ഞു നോര്‍ത്ത്…
