ഓണം സ്പെഷ്യല്‍ (പായസം)

പായസം എന്നു കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറാത്തവര്‍ ചുരുക്കമാണ്. പ്രത്യേകിച്ച് പാല്‍‌പായസം. ഇനി അമ്പലപ്പുഴ പാല്‍‌പായസവും അടപ്രഥമനും ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അമ്പലപ്പുഴ പാല്‍പായസം ഉണക്കലരി – 25 ഗ്രാം പാല്‍ – 5 ലിറ്റര്‍ പഞ്ചസാര – 2 കി.ഗ്രാം തയ്യാറാക്കുന്ന വിധം: ഉണക്കലരി നന്നായി കഴുകി വയ്‌ക്കുക. ചുവട്‌ കട്ടിയുള്ള പരന്ന പാത്രത്തില്‍ (കുറഞ്ഞത്‌ 25 ലിറ്റര്‍ അളവുള്ള പാത്രം) 5 ലിറ്റര്‍ പാലും 5 ലിറ്റര്‍ വെള്ളവും ഒഴിക്കുക. പാല്‍ തിളപ്പിച്ച്‌ വറ്റിക്കണം. ഇത്‌ 5 ലിറ്റര്‍ ആകുന്നത്‌ വരെ വറ്റിക്കണം. ഈ സമയം പാല്‍ നന്നായ്‌ വെന്തിരിക്കണം. ഇതിലേക്ക്‌ കഴുകിയ അരിയിട്ട്‌ വേവിക്കുക. അരി വെന്തുകഴിഞ്ഞാല്‍ പഞ്ചസാര ചേര്‍ത്ത്‌ അല്‌പം കൂടെ വറ്റിക്കണം. ഇത്‌ ക്രീം കളറാകും. ഇനി വാങ്ങി പാടകെട്ടാതെ ഇളക്കി തണുപ്പിക്കാം. പായസം വറ്റി പാകമായാല്‍ കുമിളകള്‍ എല്ലാം ഒന്നായി…

27 വർഷത്തിനിടെ 5000 കാറുകൾ മോഷ്ടിച്ചു; പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്ന മോഷ്ടാവിനെ ഡല്‍ഹി പോലീസ് പിടികൂടി

ന്യൂഡൽഹി: രാജ്യത്തുടനീളം അയ്യായിരത്തിലധികം കാറുകൾ മോഷ്ടിച്ച് ഏഴു വർഷത്തിലേറെയായി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് നടന്നിരുന്ന മോഷ്ടാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി. ന്യൂഡൽഹി ഖാൻപൂർ എക്സ്റ്റൻഷൻ സ്വദേശി അനിൽ ചൗഹാനെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുന്നൂറോളം കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ആയുധങ്ങൾ വിതരണം ചെയ്യാൻ മോഷ്ടിച്ച കാറിലാണ് അനിൽ ഡൽഹിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ച ലഭിച്ച ഡൽഹി പോലീസിന്റെ പ്രത്യേക ഉദ്യോഗസ്ഥർ സെൻട്രൽ ഡൽഹി മേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് ആറ് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. 27 വര്‍ഷത്തിനിടെ പിടിയിലായത് രണ്ട് വട്ടം: രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്‌ടാവാണ് ഇയാളെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടിലധികമായി അനില്‍ കാര്‍ മോഷണം നടത്തിവരികയാണ്. എന്നാല്‍ 27 വര്‍ഷത്തിനിടെ രണ്ട് വട്ടം…

കാര്‍ഷികമേഖല തകര്‍ന്നടിയുന്നു; കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയം; കര്‍ഷകന് കണ്ണീരോണം: ഇന്‍ഫാം

കൊച്ചി: വന്‍ ജീവിതപ്രതിസന്ധിയിലായിരിക്കുന്ന കര്‍ഷകരേയും തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയേയും സംരക്ഷിക്കുന്നതില്‍ സംസ്ഥാന കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്നും കര്‍ഷകര്‍ക്ക് ഈ വര്‍ഷം കണ്ണീരോണമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി, സെബാസ്റ്റിയന്‍ പറഞ്ഞു. 2019 ഡിസംബര്‍ 20ന് നിയമസഭ പാസാക്കിയതും 2020 ഒക്‌ടോബര്‍ 14ന് നിലവില്‍ വന്നതുമായ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അട്ടിമറിക്കപ്പെട്ടു. കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ നല്‍കുന്നുവെന്ന് പ്രഖ്യാപിച്ച് കൊട്ടിഘോഷിച്ച പദ്ധതി നടപ്പിലാക്കാതെ പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്ന കര്‍ഷകരെ കൃഷിവകുപ്പ് വിഢികളാക്കുന്നു. കാലഹരണപ്പെട്ട ഭൂനിയമങ്ങളെ മുറുകെപ്പിടിച്ച് വിളമാറ്റകൃഷി, ഫലവര്‍ഗ്ഗകൃഷി സാധ്യതകളും കൃഷിവകുപ്പ് ഇല്ലാതാക്കി. ആഗോളമാറ്റങ്ങള്‍ക്കനുസരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചും കൃഷിരീതികള്‍ മാറ്റാന്‍ തടസ്സമായി നില്‍ക്കുന്ന സര്‍ക്കാരുള്ള ഒരേയൊരു സംസ്ഥാനം ഇന്ത്യയില്‍ കേരളം മാത്രമേയുള്ളൂ. ‘ ഞങ്ങളും കൃഷിയിലേയ്ക്ക്’ പദ്ധതിയും ഖജനാവിലെ കോടികള്‍ ചെലവഴിച്ച ഉദ്യോഗസ്ഥ പദ്ധതികളായി ഇല്ലാതായി. ചിങ്ങം ഒന്നിന് ഒരുലക്ഷം പുതിയ കൃഷിയിടങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന പ്രഖ്യാപനവും…

Hindus seek Diwali holiday in California’s ABC Unified School District schools

Hindus are urging all ABC Unified School District (ABCUSD) schools (spread in Cerritos, Lakewood, Artesia, Hawaiian Gardens, Norwalk, etc.; in California) to close on their most popular festival Diwali; which falls on October 24 this year. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that it was simply not fair with Hindu pupils in ABCUSD schools as they had to be at school on their most popular festival, while schools were closed around other religious days. Zed, who is President of Universal Society of Hinduism, stated…

The Community Chest to Shine Light on Financial Literacy and Financial Aid in Seminar for High School Students

Eastern Bergen County, New Jersey: High school juniors and seniors can get a head start on their financial knowledge in The Community Chest of Eastern Bergen County’s Young Women’s Leadership program’s ‘Financial Literacy and College Financial Aid’ seminar, on Sunday, September 18.  The seminar is free and takes place at Valley Bank, located at 80 West Street in Englewood, New Jersey, from 11:00 a.m. to 3:30 p.m.  Lunch will be provided. High school male and female juniors and seniors are invited to attend.  In the afternoon, parents may attend the…

ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായയാണ് അഭിരാമിയെ കടിച്ചതെന്ന് അമ്മ

പത്തനംതിട്ട: തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം. അഭിരാമിയെ വളർത്തുനായയാണ് കടിച്ചതെന്ന് അമ്മ രജനി പറയുന്നു. ഈ ജർമൻ ഷെപ്പേർഡ് നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നു. അങ്ങനെയൊരു തെരുവുനായ തങ്ങളുടെ ചുറ്റുവട്ടത്ത് ഇല്ലെന്നും അഭിരാമിയുടെ അമ്മ പറഞ്ഞു. നായ കടിച്ച മകളെ കൊണ്ടുവരുമ്പോൾ റാന്നി പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഡോക്ടർ പരുക്കിന്റെ ഗൗരവം തിരിച്ചറിഞ്ഞില്ലെന്നും കുടുംബം ആരോപിച്ചു. കുട്ടിയുടെ അച്ഛൻ തന്നെയാണ് സോപ്പ് വാങ്ങിക്കൊണ്ടു വന്ന് മുറിവ് കഴുകിയത്. നാല് മണിക്കൂറിനുള്ളിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ പറയുന്നു. അതേസമയം, തെരുവ് നായയല്ല കടിച്ചതെന്നും വൈറസ് ബാധിച്ച നായയെ ആരോ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണെന്നും കുട്ടിയുടെ അമ്മ പറയുന്നു. ഓഗസ്റ്റ് 13ന് രാവിലെ അയല്‍വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോയ…

അപകടകരമായ രീതിയില്‍ സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിച്ച ബസ് തടഞ്ഞു നിര്‍ത്തി യുവതിയുടെ പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവിട്ട് ആര്‍ ടി ഒ

പാലക്കാട്: അപകടകരമായ രീതിയില്‍ സ്കൂട്ടറിനെ മറികടന്നതിന് ബസ് തടഞ്ഞു നിര്‍ത്തി യുവതിയുടെ പ്രതിഷേധം. സ്കൂട്ടർ യാത്രക്കാരിയായ പെരുമണ്ണൂർ സ്വദേശിനി സാന്ദ്രയാണ് സ്വകാര്യ ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്. ചാലിശേരിക്ക് സമീപം പെരുമണ്ണൂർ വട്ടത്താണിയിലാണ് യുവതി ബസ് തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് ചാലിശേരിയിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന സാന്ദ്രയുടെ സ്‌കൂട്ടറിന്റെ പിന്നിൽ ബസ് ഇടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടം മനസ്സിലാക്കിയിട്ടും ഡ്രൈവർ ബസ് നിർത്താതെ ഓടിച്ചുപോയതാണ് സാന്ദ്രയെ പ്രകോപിപ്പിച്ചത്. ബസ് ഡ്രൈവർ എതിരെ വന്ന ലോറിയെ മറികടക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന് തുടക്കമിട്ടത്. ഒന്നര കിലോമീറ്ററോളം ബസിനെ പിന്തുടർന്ന ശേഷം ചാലിശേരി മെയിന്‍ റോഡ് സെന്ററില്‍ സാന്ദ്ര ബസ് തടഞ്ഞു നിര്‍ത്തി. പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന ‘രാജപ്രഭ’ ബസ് പാലക്കാട് നിന്നും ഗുരുവായൂരിലക്ക് പോകുന്നതിനിടയിലാണ് യുവതിയുടെ പ്രതിഷേധം. തുടർന്ന് യുവതി ജീവനക്കാരോട് പ്രതിഷേധം അറിയിക്കുകയും ചെയ്‌തു. ഇതിന് മുമ്പും…

പോലീസ് സാന്നിധ്യത്തിൽ ഭര്‍തൃപിതാവിനെ മർദ്ദിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ്

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ ഒരു വനിതാ സബ് ഇൻസ്‌പെക്ടർ അമ്മയുടെയും മറ്റൊരു പോലീസുകാരന്റെയും മുന്നിൽ വെച്ച് ഭര്‍തൃപിതാവിനെ ആവർത്തിച്ച് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടര്‍ന്ന് വനിതാ സബ് ഇൻസ്‌പെക്ടർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. വീഡിയോയിൽ, സബ് ഇൻസ്‌പെക്ടറും അവരുടെ അമ്മയും ഭര്‍തൃപിതാവുമായി ചില വാക്കു തർക്കങ്ങൾ നടത്തുന്നതും തുടർന്ന് പോലീസുകാരി വൃദ്ധനെ മർദ്ദിക്കാൻ തുടങ്ങുന്നതും കാണാം. ഇരയെ അവരുടെ അമ്മ മർദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട്, സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസുകാരൻ വൃദ്ധനെ രക്ഷിക്കാൻ വരുന്നു. ഇതനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു. “ലക്ഷ്മി നഗർ വീഡിയോ വൈറലായ സംഭവത്തിൽ, ഒരു പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323, 427 എന്നിവ പ്രകാരം നടപടി സ്വീകരിച്ചതായി ലക്ഷ്മി നഗര്‍ പോലീസ് പറഞ്ഞു. “CrPC യുടെ 107/150 വകുപ്പുകൾ…

അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്പിച്ചു

ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ മദ്യലഹരിയിലായിരുന്ന യുവാവ് അത്താഴത്തിന് ബിരിയാണി ഉണ്ടാക്കാത്തതിന്റെ പേരില്‍ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചതായി പോലീസ്. ആഗസ്റ്റ് 31 ന് നന്ദേഡ് റോഡ് ഏരിയയിലെ കുഷ്ടാടത്ത് നടന്ന സംഭവത്തിൽ ഭര്‍ത്താവ് വിക്രം വിനായക് ദേഡേയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ സുധാകർ ബാവ്കർ ചൊവ്വാഴ്ച പറഞ്ഞു. ആഗസ്റ്റ് 31ന് രാത്രി മദ്യലഹരിയിലായിരുന്ന യുവാവ് വീട്ടിലെത്തി അത്താഴത്തിന് ബിരിയാണി ഉണ്ടാക്കാത്തതിന് ഭാര്യയുമായി വഴക്കിടുകയായിരുന്നു. മറ്റ് കുടുംബാംഗങ്ങൾ ഇടപെടാൻ ശ്രമിച്ചെങ്കിലും ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും കറിക്കത്തി കൊണ്ട് ഭാര്യയെ കുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡല്‍ഹിയില്‍; ലക്ഷ്യം പ്രതിപക്ഷ ഐക്യം ഉറപ്പിക്കാന്‍

ന്യൂഡൽഹി: താൻ പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നയാളോ ആഗ്രഹിക്കുന്ന ആളോ അല്ലെന്ന് ഉറപ്പിച്ച്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചൊവ്വാഴ്ച പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇടത് നേതാക്കളും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ഉൾപ്പെടെ നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കഴിഞ്ഞ മാസം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ദേശീയ തലസ്ഥാനത്ത് തന്റെ ആദ്യ സന്ദർശനത്തിനെത്തിയ കുമാർ, ഇവിടെ താമസിച്ചതിന്റെ രണ്ടാം ദിവസം തുടർച്ചയായി യോഗങ്ങൾ നടത്തുകയും എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് തന്റെ ശ്രദ്ധയെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇടതുപക്ഷ പാർട്ടികളും കോൺഗ്രസും എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ച് പ്രതിപക്ഷം രൂപീകരിക്കേണ്ട സമയമാണിതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടതിന് ശേഷം കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെയുള്ള നിർദിഷ്ട ഐക്യമുന്നണിയിൽ…