CBI To Probe Sonali Phogat’s Death If Family Is Dissatisfied With Goa Police’s Investigation: Manohar Lal Khattar

Gurugram: Haryana Chief Minister Manohar Lal Khattar on Sunday said that the Central Bureau of Investigation (CBI) would probe Sonali Phogat’s death if the family is not satisfied with the Goa police’s investigation. While talking to mediapersons in Haryana, Khattar said, “We had asked for a CBI probe in writing but they’ve stated that first Goa would complete their own investigation and if the family is not satisfied with it, the investigation will be handed over to CBI.” Earlier today, a Khap Mahapanchayat was held in Hisar demanding a CBI inquiry…

സ്വാമി ശങ്കരാചാര്യ അന്തരിച്ചു; സംസ്കാരം നാളെ

ദ്വാരക ശാരദാ പീഠത്തിലെ ശങ്കരാചാര്യൻ സ്വാമി സ്വരൂപാനന്ദ സരസ്വതി (99) അന്തരിച്ചു. ഇന്ന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3.30 ന് നർസിംഗ്പൂരിലെ ജോതേശ്വറിലെ പരമഹംസി ഗംഗാ ആശ്രമത്തിൽ വച്ചായിരുന്നു അന്ത്യം. ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ അന്തിമ ചടങ്ങുകൾ നാളെ ഉച്ചകഴിഞ്ഞ് 3.30 ന് ജോട്ടേശ്വരത്ത് നടക്കും. ഇന്നു രാത്രിയും നാളെയുമായി അന്തിമ ദർശനം നടക്കും. ശങ്കരാചാര്യ, സ്വാമി സ്വരൂപാനന്ദ സരസ്വതി വളരെക്കാലമായി അസുഖബാധിതനായിരുന്നു. നാളെ ആശ്രമത്തിൽ തന്നെ സമാധി നൽകും. വിമോചന സമരത്തിൽ പങ്കെടുത്ത് സ്വാമി സ്വരൂപാനന്ദ സരസ്വതി ജയിലിലായി. രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം നീണ്ട നിയമയുദ്ധത്തിലും ഏർപ്പെട്ടു.

മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ പ്രഭാഷണങ്ങൾ നടത്താൻ റോബോട്ടുകൾ

റിയാദ് : സന്ദർശകർക്ക് സേവനം നൽകുന്നതിന് കൃത്രിമബുദ്ധിയെ ആശ്രയിക്കാനുള്ള ഏറ്റവും പുതിയ പദ്ധതിയിൽ സൗദി അറേബ്യ, വെള്ളിയാഴ്ച മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ ഖുർആൻ പാരായണത്തിനും പ്രഭാഷണങ്ങൾക്കും പ്രാർത്ഥനയ്ക്കുള്ള ആഹ്വാനത്തിനും (അദാൻ) ഒരു റോബോട്ട് പുറത്തിറക്കി. ഗ്രാൻഡ് മോസ്‌കിലെ ഇമാമുമാരുടെയും മ്യൂസിൻമാരുടെയും സന്ദേശം തീർഥാടകരിൽ എത്തിക്കാനും തീർഥാടകരുടെ സേവനത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും റോബോട്ട് ലക്ഷ്യമിടുന്നു. വിഷൻ 2030, പ്രസിഡൻഷ്യൽ സ്ട്രാറ്റജിക് പ്ലാൻ 2024 എന്നിവ അനുസരിച്ചാണ് പുതിയ റോബോട്ട് സ്മാർട്ട് കാമ്പസ് പദ്ധതിയിൽ വരുന്നതെന്ന് രണ്ട് വിശുദ്ധ പള്ളികളുടെ ജനറൽ പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസ് പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ, രണ്ട് പള്ളികളിലും അണുനാശിനി, ഫർവാസ് റോബോട്ട്, കഅബ ഉപരിതല ക്ലീനിംഗ് റോബോട്ട് എന്നിവയുൾപ്പെടെ നിരവധി സ്മാർട്ട് റോബോട്ടുകൾ പുറത്തിറക്കിയിരുന്നു.

കെ.പി.എ പൊന്നോണം 2022 ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം കെ.പി.എ പൊന്നോണം 2022ന്റെ വിജയത്തിനായി നിസാർ കൊല്ലം കൺവീനർ ആയും ജഗത് കൃഷ്ണകുമാർ സബ് കൺവീനർ ആയും ഉള്ള 85 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 1000 പേർക്കുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു. ഇസാ ടൗണ്‍ ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ 30-ന് രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധയിനം ഓണക്കളികൾ, അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ മത്സരിക്കുന്ന വടം വലി ടൂർണമെന്റും അന്നേ ദിവസം സംഘടിപ്പിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

കുട്ടിയായി വളർത്താൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയിൽ

ന്യൂഡൽഹി: നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ അറസ്റ്റുചെയ്ത് 24 മണിക്കൂറിനുള്ളിൽ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. സുനിൽ എന്ന യുവാവാണ് കുട്ടികളില്ലാത്തതിനാല്‍ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. സെപ്തംബർ 9 ന് വൈകുന്നേരം 5 മണിയോടെ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഫോൺ വന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് സംബന്ധിച്ച് പിന്നീട് രാജ് പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിന് ഒരു സംഘത്തെ രൂപീകരിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. “നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്ന് ഒരാൾ ഒരു പെൺകുട്ടിയെ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടു. പ്രാദേശിക ഇന്റലിജൻസിന്റെ സഹായത്തോടെ യുപിയിലെ ബാഗ്പത് ജില്ലയിൽ താമസിച്ചിരുന്ന സുനിൽ എന്ന യുവാവാണതെന്ന് തിരിച്ചറിഞ്ഞു. ഞങ്ങൾ ഒരു സംഘത്തെ അയാളുടെ ഗ്രാമത്തിലേക്ക് അയച്ചു. പോലീസ് സംഘത്തെ കണ്ട് അയാള്‍ കുട്ടിയെ ഉപേക്ഷിച്ച്…

ക്ഷേത്രങ്ങൾക്ക് 35 നിയമങ്ങൾ, പള്ളി-മസ്ജിദിന് ഒന്നു പോലുമില്ല, എന്തുകൊണ്ട്? സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി

ന്യൂഡൽഹി: ഹിന്ദു, ബുദ്ധ, ജൈന, ബുദ്ധ മതസ്ഥാപനങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-എല്ലാ സംസ്ഥാന സർക്കാരുകളോടും സുപ്രീം കോടതി പ്രതികരണം തേടി. എല്ലാ ആരാധനാലയങ്ങൾക്കും പൊതുവായ നിയമം, അതായത് ഏകീകൃത മതനിയമം എന്ന ആവശ്യത്തിൽ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ രണ്ടംഗ ബെഞ്ച് കേസ് ആറാഴ്ചയ്ക്ക് ശേഷം അടുത്ത ഹിയറിംഗിനായി ലിസ്റ്റ് ചെയ്തു. ഇതോടൊപ്പം, മറ്റ് ബെഞ്ചിന് മുമ്പാകെയുള്ള ഹർജികളും അതേ ബെഞ്ചിന് മുമ്പാകെയുള്ള സ്വാമി ദയാനന്ദ സരസ്വതിയുടെ തീർപ്പുകൽപ്പിക്കാത്ത ഹർജിയുമായി കൂട്ടിച്ചേർത്തിരിക്കുന്നു. ഇതേ വിഷയത്തിൽ അഭിഭാഷകനായ അശ്വിനി ഉപാധ്യായയുടെയും മറ്റുള്ളവരുടെയും ഹർജി ചീഫ് ജസ്റ്റിസ് (സിജെഐ) യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്. ഹിന്ദുക്കൾക്കും ജൈനർക്കും ബുദ്ധമതക്കാർക്കും സിഖുകാർക്കും മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും ചെയ്യുന്നത് പോലെ സംസ്ഥാന സർക്കാരിന്റെ ഇടപെടലില്ലാതെ അവരുടെ മതസ്ഥാപനങ്ങൾ കൈകാര്യം…

മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ് ന്യൂയോർക്കിൽ സ്വീകരണം നൽകി

ന്യൂയോർക്ക്: കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ് (എം) ന്യൂയോർക്ക് ചാപ്‌റ്റർ വമ്പിച്ച സ്വീകരണം നൽകി. ഫ്‌ളോറൽ പാർക്ക് സന്തൂർ ഇന്ത്യൻ റെസ്റ്റാറന്റിൽ കൂടിയ സ്വീകരണ യോഗത്തിനു പ്രവാസി കേരളാ കോൺഗ്രസ്സ് (എം) ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികളായ പ്രസിഡൻറ് ജോൺ സി. വർഗ്ഗീസ് (സലിം), സെക്രട്ടറി ജോസ് മലയിൽ, ട്രഷറർ ആന്റോ രാമപുരം, ബേബി ഊരാളിൽ, ജോസഫ് മാത്യു ഇഞ്ചക്കൽ എന്നിവർ നേതൃത്വം നൽകി യോഗത്തിൽ സംസാരിച്ചു. 2001 മുതൽ തുടർച്ചയായി അഞ്ചു തവണ കേരള നിയമ സഭയിലേക്കു കേരളാ കോൺഗ്രസ്സ് (എം) സ്ഥാനാർഥിയായി ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച റോഷി അഗസ്റ്റിൻ നിലവിലുള്ള നിയമ സഭയിൽ ജലസേചന വകുപ്പ് മന്ത്രിയായി സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു. കേരളാ കോൺഗ്രസ്സ് (എം)-ൻറെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പലരും പാർട്ടി…

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി 28 ന് ചിക്കാഗോയിൽ

ചിക്കാഗോ: ചിക്കാഗോ രൂപത മെത്രാനായുള്ള മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിനായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സെപ്റ്റബർ 28 ന് ചിക്കാഗോയിൽ എത്തിച്ചേരുന്നു. ഓഹയർ വിമാനത്താവളത്തിലെത്തിച്ചേരുന്ന മേജർആർച്ച് ബിഷപ്പിനെ ചിക്കാഗോ രൂപത ബിഷപ്പുമാരും, വൈദികരും, കമ്മറ്റി അംഗങ്ങളും ചേർന്ന് സ്വീകരിക്കും. ഭാരതത്തിന് വെളിയിലുള്ള ആദ്യത്തെയും ഏറ്റവും വലുതുമായ സെൻറ് തോമസ് സീറോ മലബാർ കാത്തലിക് രുപതയുടെ രണ്ടാമത്തെ മെത്രനായാണ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹണം. ദവസരത്തിൽ മാർ ജേക്കബ്ബ് അങ്ങാടിയത് രുപതാ നേതൃസ്ഥാനത്തുനിന്ന് വിരമിക്കുകയും ചെയ്യും. 2014-ൽ ആണ് ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ചിക്കാഗോ കത്തിഡ്രൽ വികാരിയായിരുന്ന മാർ ജോയി ആലാപ്പാട്ടിനെ രൂപതയുടെ സഹായ മെത്രനായി നിയമിച്ചത്. മാർ അങ്ങാടിയത്ത് കാനോൻ നിയമപ്രകാരം തന്റെ രാജി പരിശുദ്ധ സിംഹാസനത്തിനും, സീറോ മലബാർ സിനഡിനും സമർപ്പിക്കുകയുണ്ടായി. പ്രസ്തുത രാജി സ്വീകരിച്ച് പരിശുദ്ധ സിംഹാസാനം 2022 ജൂലൈ മാസം…

സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു

ഇംഗ്ലണ്ട്: സാഹിത്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സ്വദേശ -വിദേശ സാഹിത്യ പ്രതിഭകളുടെ കൃതികൾ ക്ഷണിക്കുന്നു. 2017 മുതൽ 2021-22 വരെ പ്രസിദ്ധികരിച്ച നോവൽ, കഥ, കവിത, യാത്രാവിവരണ൦, വൈജ്ഞാനിക കൃതികളുടെ രണ്ട് കൃതികൾ ഇന്ത്യയിലുള്ളവർ അയക്കേണ്ട വിലാസം SHRI. SUNNY DANIEL, NIRAANANANILATHU HOUSE, THONNIAMALA PO, PATHANAMTHITTA, KERALA 689668 : വിദേശത്തുള്ളവർ അയക്കേണ്ടത് SHRI. SASI CHERAI, 124 KATHERIN ROAD, E6 1ER, LONDON, ENGLAND. തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് ക്യാഷ് അവാർഡ് 50000 രൂപയും, പ്രശസ്തി പത്രം, ഫലകം നൽകുന്നതാണ്. കൃതികൾ ലഭിക്കേണ്ട അവസാന തീയതി 31 ഒക്ടോബർ 2022. എൽ.എം.സി. സാഹിത്യ രംഗത്ത് മിഴിവുറ്റ സംഭാവനകൾ നൽകിയവർക്ക് പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. കാക്കനാടൻ (നോവൽ – ഒറോത, ബാബു കുഴിമറ്റ൦ (കഥ -ചത്തവൻെറ സുവിശേഷം), സിസിലി ജോർജ്.…

ഒതളൂരിൽ അമ്മയും മകളും തോട്ടിൽ മുങ്ങിമരിച്ചു

മലപ്പുറം: ആലംകോട് പഞ്ചായത്തിലെ ഒതളൂരിൽ അമ്മയും മകളും തോട്ടിൽ മുങ്ങിമരിച്ചു. കാണിപ്പയ്യൂർ അമ്പലത്തുങ്കൽ വീട്ടിൽ ഗോപിനാഥിന്റെ മകൾ ഷൈനി (40), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച ഓണം ആഘോഷിക്കാൻ അമ്മയും മകളും ഒതളൂരിലെ വീട്ടിലെത്തിയതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ശനിയാഴ്ച രാവിലെ ഷൈനി മകളെയും സഹോദരന്റെ മക്കളെയും നീന്തൽ പഠിപ്പിക്കാന്‍ തോട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് നല്ല നീരൊഴുക്കുണ്ടായിരുന്നു. അമ്മയും മകളും വെള്ളത്തില്‍ മുങ്ങിയപ്പോള്‍ തോടിനു സമീപം താമസിച്ചിരുന്ന മറ്റു കുട്ടികൾ സഹായത്തിനായി ഉച്ചത്തിൽ നിലവിളിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ അമ്മയെയും മകളെയും തോട്ടിൽ നിന്ന് പുറത്തെടുത്ത് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആശ്ചര്യ. അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ…