ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തര്‍; കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം ലഭിക്കുമെന്ന് ഉറപ്പായി

തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജ് എം.ബി.ബി.എസ്. പ്രവേശനത്തിനായി നടത്തിയ പരിശോധനകളിൽ ദേശീയ മെഡിക്കൽ കമ്മിഷൻ തൃപ്തരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിന്റെ അംഗീകാരത്തിനായി സർക്കാർ നിരവധി അടിയന്തര ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കൊവിഡ് പടരുമ്പോഴും മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഏറെ ശ്രദ്ധ നൽകിയിരുന്നു. എത്രയും വേഗം രേഖാമൂലം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കോന്നി മെഡിക്കൽ കോളേജിന്റെ വിവിധ തലങ്ങളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരവധി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. 250 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. മെഡിക്കൽ കോളജ് നിർമാണത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചു. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനായി ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) രൂപീകരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്,…

ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം: രാജ്യവ്യാപകമായി പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ റെയ്ഡ്; 93 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി എൻഐഎ

ന്യൂഡല്‍ഹി: എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോപ്പുലർ ഫ്രണ്ടിനെതിരെ കുരുക്കിലാക്കി അവരുടെ കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ തുടരുന്നു. എൻഐഎ രൂപീകരണത്തിനു ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനിൽ 11 സംസ്ഥാനങ്ങളിലായി 150ലധികം പേരെ കസ്റ്റഡിയിലെടുത്തു. ഇതുവരെ 45 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിനെതിരായ നീക്കം നടത്തിയെന്ന് ആരോപിച്ച് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡുകള്‍ നടക്കുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് എൻഐഎയുടെ രഹസ്യ ഓപ്പറേഷൻ ആരംഭിച്ചത്. കേരളത്തിൽ മാത്രം രണ്ട് കേസുകളിലായി 19 പേർ അറസ്റ്റിലായി. തമിഴ്‌നാട്ടിൽ 11 പേരും കർണാടകയിൽ 7 പേരും ആന്ധ്രയിൽ 4 പേരും രാജസ്ഥാനിൽ 2 പേരും അറസ്റ്റിലായി. കേരളത്തിലാണ് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ അറസ്റ്റിലായ ചിലരെ ഡല്‍ഹിയില്‍ എത്തിച്ചു. ഒ.എം.എ. സലാം ഉള്‍പ്പടെയുള്ളവരെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. ഒ.എം.എ. സലാം, കെ.പി. ജസീര്‍, നസറുദ്ദീന്‍ എളമരം, മുഹമ്മദ് ബഷീര്‍, കെ.പി. ഷഫീര്‍,…

സംഗീതജ്ഞൻ കൈലാസ് മേനോന്റെ പിതാവ് എആർ രാമചന്ദ്ര മേനോന്‍ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പിതാവ് ഡോ. എ.ആർ. രാമചന്ദ്രമേനോൻ അന്തരിച്ചു. 71 വയസ്സായിരുന്നു. കേരള ഫോറസ്റ്റ് അനാലിസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞൻ എ ആർ രാമചന്ദ്രമേനോൻ ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് അന്തരിച്ചത്. ശവസംസ്‌കാരം വെള്ളിയാഴ്ച (സെപ്തംബർ 23) ഉച്ചയ്ക്ക് 1 മണിക്ക് രവിപുരം ശ്മശാനത്തിൽ. https://www.facebook.com/kailasmenon/posts/635518381481186

Dance Kerala Dance Season-2 Grand Finale on Zee Keralam on Sept 24

Kochi: Dance Kerala Dance Season 2, the hugely popular dance reality show on Zee Keralam, will have its Grand Finale on September 24, Saturday. Zee Keralam will telecast the mega event at 7 PM. With the immensely mesmerising dance steps the contestants have been bringing on to the stage right from the start of the Dance Kerala Dance Season-2, audiences have been keenly looking forward to see who the winners would be. This has added much charm to the Grand Finale. Grand Finale contestants Muneer, Jishnudas, Abhinav – Sania (duet),…

വിഴിഞ്ഞം സമരം: സമരസമിതി മന്ത്രിതല ചര്‍ച്ച നാളെ വീണ്ടും നടക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമര സമിതിയെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചു. നാളെ രാവിലെ 11ന് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചർച്ച നടത്തും. നേരത്തെ നാല് തവണ സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുറമുഖ നിർമാണം നിർത്തി സാമൂഹിക ആഘാത പഠനം നടത്തണമെന്നതുൾപ്പെടെ ഏഴു ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്നാണു സമരസമിതിയുടെ തീരുമാനം. ഇന്നലെ സമരസമിതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ചർച്ച നടത്തിയിരുന്നു. സമരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി യോഗത്തിനുശേഷം സമരസമിതി നേതാക്കൾ അറിയിച്ചു. അതേസമയം വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അതിനിടെ സമരം തുടരുന്നത് ശരിയല്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു.  

മാധ്യമ പ്രവർത്തക ഷിറീന്റെ കൊലപാതകത്തിൽ അഭിഭാഷകർ ഐസിസിക്ക് പരാതി നൽകി

കൊല്ലപ്പെട്ട അൽ ജസീറ മാധ്യമ പ്രവർത്തക ഷിറിൻ അബു അക്ലേയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ പരാതി നൽകി, അന്വേഷണം ആരംഭിക്കണമെന്നും ഷിറിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടതായി പലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് (പിജെഎസ്) റിപ്പോർട്ട് ചെയ്തു. ബൈൻഡ്മാൻസ് എൽഎൽപി, ഡൗട്ടി സ്ട്രീറ്റ് ചേംബർ എന്നീ സ്ഥാപനങ്ങളിലെ അഭിഭാഷകരാണ് പരാതി നൽകിയത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (IFJ), പലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് (PJS), ഫലസ്തീനികൾക്കായുള്ള ഇന്റർനാഷണൽ സെന്റർ ഓഫ് ജസ്റ്റിസ് (ICJP) എന്നിവയുടെ പ്രതിനിധികൾ ചൊവ്വാഴ്ച രാവിലെ ഹേഗിന് പുറത്ത് അഭിഭാഷകരുമായി സംയുക്ത പത്രസമ്മേളനം നടത്തി. വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ മെയ് 11 ന് രക്തസാക്ഷിയായ ഷിറീന്റെ കൊലപാതകം സംബന്ധിച്ച ഔദ്യോഗിക, മാധ്യമ അന്വേഷണങ്ങളും രേഖപ്പെടുത്തിയ…

ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2022 നവംബറിൽ ആരംഭിക്കും

അബുദാബി: ഷാർജ രാജ്യാന്തര പുസ്തകമേളയുടെ (എസ്‌ഐബിഎഫ്) 41-ാമത് സെഷൻ ഈ വർഷം നവംബർ 2 ന് ‘വചനം പ്രചരിപ്പിക്കുക’ എന്ന പ്രമേയത്തിൽ ആരംഭിക്കും. SIBF ന്റെ 41-ാമത് സെഷൻ നവംബർ 13 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. പുതിയ സെഷനിലെ എക്സിബിഷൻ, ഇറ്റലിയെ ബഹുമാനപ്പെട്ട അതിഥിയായി ആഘോഷിക്കും. മാന്യമായ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മാനുഷിക ആശയവിനിമയത്തിന്റെയും സംഭാഷണത്തിന്റെയും മാർഗമായി വചനത്തിൽ വിശ്വസിക്കാൻ ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും ഒരു സന്ദേശം അയക്കുകയും അവരെ ക്ഷണിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള നൂറുകണക്കിന് പ്രമുഖ എഴുത്തുകാരും ചിന്തകരും ഊർജ്ജസ്വലമായ സാംസ്കാരിക പരിപാടിക്ക് നേതൃത്വം നൽകും. പരിപാടികളിൽ ചർച്ചകൾ, ശിൽപശാലകൾ, കൂടാതെ 80 തിയേറ്ററുകൾ, നൃത്തം, സംഗീത പരിപാടികൾ എന്നിവ ഉൾപ്പെടുന്നു. മേളയിൽ പാചക കോർണറും വിവിധ പ്രായത്തിലുള്ള ഡിസൈനർമാർക്കും കലാകാരന്മാർക്കുമായി പ്രത്യേക വിഭാഗങ്ങളും ഉണ്ടായിരിക്കും. ധാരാളം ബുക്ക് സ്റ്റാളുകളും ഉണ്ടാകും. ഈ വർഷത്തെ…

പോപ്പുലർ ഫ്രണ്ടിനെതിരായ ഭരണകൂടവേട്ട: ആസൂത്രിത മുസ്ലിം വേട്ടയിൽ പ്രതിഷേധിച്ചു

മലപ്പുറം: ഇഡിയേയും എൻ.ഐ.എയും മുൻനിർത്തി ദേശീയ തലത്തിൽ ആർ.എസ്.എസ് നടത്തുന്ന കർസേവയെ തെരുവിൽ പൗരജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്ന് ഫ്രറ്റേണിറ്റി. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം പ്രതിഷേധ പരിപാടി മലപ്പുറം ടൗണിൽ പരിപാടി സംഘടിപ്പിച്ചു. സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള മുസ്ലിം വേട്ട അവസാനിപ്പിക്കണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടു ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സയ്യിദ് ഉമർ തങ്ങൾ പറഞ്ഞു. പരിപാടിയിൽ വെൽഫയർ പാർട്ടി ജില്ല ട്രഷറർ മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജസീം സുൽത്താൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം സഹൽ ബാസ് സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ്‌ സൽമാൻ താനൂർ സമാപനവും നിർവഹിച്ചു. ഷാറൂൻ അഹമ്മദ് നന്ദിയും പറഞ്ഞു. അജ്മൽ തോട്ടോളി, ഷബീർ പി.കെ, ഇർഫാൻ കോട്ടപറമ്പൻ, അജ്മൽ കോഡൂർ, ഹിജാസ്…

കൂടുതല്‍ പുതുമകളോടെ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് പുറത്തിറക്കി

ദോഹ: കൂടുതല്‍ പുതുമകളോടെ മീഡിയ പ്‌ളസ് അണിയിച്ചൊരുക്കിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് അലി അബ്ദുല്ല അല്‍ കഅബി പ്രകാശനം ചെയ്തു. ശര്‍ഖ് വില്ലേജ് ആന്റ് സ്പായില്‍ നടന്ന ചടങ്ങില്‍ ബീകോണ്‍ ഗ്രൂപ്പ് സി.ഒ.ഒ.നിഷാസ് മുഹമ്മദലി ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. ബിസിനസ് രംഗത്ത് നെറ്റ് വര്‍കിംഗ് വളരെ പ്രധാനമാണെന്നും ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവരുമായി ബന്ധപ്പെടുവാന്‍ സഹായകമാകുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി എല്ലാതരം ബിസിനസുകള്‍ക്കും ഏറെ പ്രയോജനകരമാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. അക്കോണ്‍ ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, സിക്‌സ്‌കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് അബ്ദുല്‍ അസീസ് , സ്‌കൈ ബ്യൂട്ടി സെന്റര്‍…

പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍ക്ക് ശനിയാഴ്ച (24.09.22) ജപമാല റാലിയോടെ തുടക്കം

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയാഘോഷ സമാപനത്തിന് ശനിയാഴ്ച (24.09.2022) നടക്കുന്ന ജപമാലറാലിയോടെ തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.45ന് പൊടിമറ്റം സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം ഇടവക വിശ്വാസിസമൂഹമൊന്നാകെ പങ്കെടുക്കുന്ന ജപമാലറാലി ആരംഭിക്കും. പേപ്പല്‍ പതാകയേന്തിയ 50 ബൈക്കുകളില്‍ യുവജനങ്ങള്‍ റാലിയുടെ മുന്‍നിരയില്‍ അണിചേരും. തുടര്‍ന്ന് 50 കൊടികളുമായി കുട്ടികളും വെള്ളക്കുടകളേന്തി വനിതകളും പങ്കെടുക്കും. മാതാവിന്റെ തിരുസ്വരൂപം അലങ്കരിച്ച വാഹനത്തിനു പിന്നാലെ ചെണ്ടമേളങ്ങളും തുടര്‍ന്ന് 32 കുടുംബക്കൂട്ടായ്മാ ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഇടവകസമൂഹം ജപമാല ചൊല്ലി നീങ്ങും. സെമിനാരിയംഗങ്ങള്‍, വിവിധ സന്യാസ സഭാംഗങ്ങള്‍ എന്നിവര്‍ക്കു പിന്നാലെ ബാന്‍ഡുമേളവും അതിനു പിന്നിലായി മാതാവിന്റെ തിരുസ്വരൂപം കൈകളിലേന്തി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരും നീങ്ങും. ജപമാലറാലി പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ കുരിശടിയില്‍ അവസാനിക്കുമ്പോള്‍ സമാപന പ്രാര്‍ത്ഥനയ്ക്ക് വികാരി ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടില്‍ എന്നിവര്‍ നേതൃത്വം…