സെയ്ഫ് അലിഖാന് 5000 കോടിയുടെ സ്വത്ത് ഉണ്ട്; എന്നാൽ മക്കളായ സാറ, ഇബ്രാഹിം, തൈമൂർ, ജെഹ് എന്നിവർക്ക് ഒരു പൈസ പോലും ലഭിച്ചേക്കില്ല

പട്ടൗഡിയിലെ പത്താമത്തെ നവാബാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. പരേതനായ പിതാവ് മൻസൂർ അലി ഖാൻ പട്ടൗഡിയിൽ നിന്നാണ് താരത്തിന് ഈ പദവി ലഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് സെയ്ഫിന്റെ അച്ഛന്‍. അമ്മ ഷര്‍മിള ടാഗോര്‍ എന്ന ബോളിവുഡിന്റെ ഐക്കോണിക് നായികയും. 2011-ൽ മൻസൂർ അലി ഖാന്റെ മരണത്തെത്തുടർന്ന്, ഹരിയാനയിലെ പട്ടൗഡി ഗ്രാമത്തിൽ ഒരു പ്രതീകാത്മക പഗ്രി ചടങ്ങ് നടന്നു, സെയ്ഫിനെ “പട്ടൗഡിയിലെ പത്താമത്തെ നവാബ്” ആയി കിരീടമണിയിച്ചു. രാജ്യം ജനാധിപത്യത്തിലേക്ക് കടന്നതിനാല്‍ പ്രത്യേക അധികാരമൊന്നുമില്ലാതെ, കേവലം പേര് മാത്രമാണ് നവാബ് എന്നത്. എന്നിരുന്നാലും തന്റെ നാട്ടുകാരുടെ സന്തോഷത്തിനായിട്ടാണ് താനതിന് തയ്യാറായതെന്നാണ് നവാബായതിനെക്കുറിച്ച് സെയ്ഫ് പറഞ്ഞത്. ഹരിയാനയിലെ പട്ടൗഡി കൊട്ടാരവും ഭോപ്പാലിലെ മറ്റ് പൂർവ്വിക സ്വത്തുക്കളും ഉൾപ്പെടെ 5,000 കോടി രൂപയുടെ സ്വത്താണ് സെയ്ഫിന് സ്വന്തമായുള്ളത്. സെയ്ഫിന്റെ അച്ഛന്റെയും…

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ 80-ന്റെ നിറവില്‍; ആശംസകള്‍ ചൊരിഞ്ഞ് മകളും ചെറുമകളും

മുംബൈ : ഹിന്ദി സിനിമയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന് 80 വയസ്സ് തികഞ്ഞു. അദ്ദേഹത്തിന്റെ ഈ പ്രത്യേക ദിനത്തിൽ മകൾ ശ്വേത ബച്ചൻ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് ഹൃദയംഗമമായ ആശംസകള്‍ അര്‍പ്പിച്ചതോടൊപ്പം ഇൻസ്റ്റാഗ്രാമിലൂടെ, ശ്വേത അച്ഛനുമായി ചെലവഴിച്ച മനോഹരമായ നിമിഷങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൂട്ടം ഫോട്ടോകളും പങ്കിട്ടു. ഒരു ചിത്രത്തിൽ, കൊച്ചു ശ്വേതയുടെ കൈകൾ പിടിച്ച് നിൽക്കുന്ന ബിഗ് ബിയെ കാണാം. മരിച്ചുപോയ മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി ബച്ചനുമൊപ്പം ചെറിയ ബിഗ് ബി നിൽക്കുന്നത് മറ്റൊരു ചിത്രത്തിൽ കാണിക്കുന്നു. അടിക്കുറിപ്പിനായി, ശ്വേത തിരഞ്ഞെടുത്തത് ആബിദ പർവീന്റെയും നസീബോ ലാലിന്റെയും ‘തു ജൂം’ എന്ന ഗാനത്തിന്റെ വരികളാണ്. “പീഡാ നു മൈ സീനേ ലാവൻ..തേ മൈ ഹസ്ദി ജാവൻ.ഓ, പീഡാ നു മൈ സീനേ ലാവൻ..തേ മൈ ഹസ്ദി ജാവൻ..ധുപ്പൻ ദേ…

അക്ഷയ് കുമാറിന്റെ ആക്ഷൻ ത്രില്ലർ ‘രാം സേതു’ ട്രെയിലർ പുറത്ത്

ബോളിവുഡ് നടൻ അക്ഷയ് കുമാർ തന്റെ അടുത്ത ആക്ഷൻ ത്രില്ലർ ചിത്രമായ ‘രാം സേതു’വിന്റെ ട്രെയിലർ ചൊവ്വാഴ്ച പുറത്തിറക്കി. “#രാമസേതുവിന്റെ ആദ്യ കാഴ്ച നിങ്ങൾക്ക് ഇഷ്ടപ്പെട്ടു… ട്രെയിലറിനോട് നിങ്ങൾ കൂടുതൽ സ്നേഹം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദീപാവലിക്ക്, രാമസേതുവിന്റെ ലോകത്തിന്റെ ഭാഗമാകാൻ കുടുംബത്തോടൊപ്പം വരൂ. #രാമസേതു. ഒക്ടോബർ 25. ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ മാത്രം. @jacquelinef143 @zeemusiccompany @zeemusiccompany,” ഇൻസ്റ്റാഗ്രാമില്‍ അദ്ദേഹം എഴുതി. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാക്വലിൻ, ഫെർണാണ്ടസ്, നുഷ്രത്ത് ബറൂച്ച, സത്യ ദേവ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സുപ്രീം കോടതിയുടെ അനുമതി അഭ്യർത്ഥിച്ചതിന് ശേഷം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒമ്പത് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ അക്ഷയ് രാമസേതുവിലേക്കുള്ള പുരാവസ്തു ദൗത്യത്തെ കാണിക്കുന്നു. ശ്രീരാമനിലുള്ള വിശ്വാസത്തിലാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്നും ഈ വിശ്വാസത്തെ ആർക്കും എങ്ങനെ വെല്ലുവിളിക്കാൻ കഴിയുമെന്നും ആശ്ചര്യപ്പെടുന്നതായും നാസർ വീഡിയോയിൽ പറയുന്നത്…

ഹിന്ദി ഭാഷ മറ്റു ഭാഷകളുടെ മേല്‍ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് മറ്റ് ഭാഷകൾക്ക് മേൽ ഒരു ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സർവീസുകൾക്ക് നടത്തുന്ന പരീക്ഷകൾ ഹിന്ദിയിലാക്കണമെന്നും ഐഐടിയും ഐഐഎമ്മും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത പഠനഭാഷയാക്കണമെന്നുമുള്ള പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാർശ മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചത്. സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ അംഗീകരിക്കുന്ന ‘നാനാത്വത്തിൽ ഏകത്വമെന്ന’ സങ്കൽപ്പമാണ് ഇന്ത്യയുടെ സത്തയെ നിർണയിക്കുന്നത്. ഇത് അംഗീകരിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യവും സഹിഷ്‌ണുതയും പരസ്‌പര ബഹുമാനവുമാണ് നമ്മുടെ രാജ്യത്തെ നിലനിർത്തുന്നത്. ഏതെങ്കിലും ഒരു ഭാഷയെ മറ്റു ഭാഷകൾക്ക് മുകളിൽ അവരോധിക്കുന്നത് ഈ അഖണ്ഡതയെ തകർക്കും. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള സവിശേഷതകൾ അംഗീകരിക്കേണ്ടതുണ്ട്. തൊഴിൽ പരീക്ഷകൾ…

അന്ധവിശ്വാസത്തിനെതിരെ നിയമ പരിഷ്കരണ കമ്മീഷന്റെ ശുപാർശയും ബില്ലും അവഗണിച്ചു

തിരുവനന്തപുരം: ഇരട്ട നരബലിയുടെ വാർത്തകളിൽ കേരളം വിറങ്ങലിച്ചു നില്‍ക്കേ, ഇത്തരം ആചാരങ്ങളും അന്ധവിശ്വാസങ്ങളും നിരോധിക്കാനും കുറ്റവാളികൾക്കുള്ള ശിക്ഷ ഉറപ്പാക്കാനുമുള്ള നിയമങ്ങളെ കുറിച്ച് ചർച്ച വീണ്ടും സജീവമാകുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തണമെന്ന ആവശ്യം പലതവണ ഉയർന്നുവെങ്കിലും ഇത് സംബന്ധിച്ച് ബിൽ കൊണ്ടുവരാനോ തയ്യാറാക്കാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭയിൽ അംഗമായിരുന്ന അന്തരിച്ച പി.ടി. തോമസും നിലവിലെ നിയമസഭാംഗമായ കെ.ഡി. പ്രസേനനും ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച രണ്ട് സ്വകാര്യ ബില്ലുകളാണ് ഈ അവസരത്തിൽ വീണ്ടും ചർച്ചയാകുന്നത്. കേരള മന്ത്രവാദ-അന്ധവിശ്വാസ നിയമ നിരോധന ബിൽ എന്ന പേരിലാണ് പി.ടി. തോമസ് 2017-ല്‍ അവതരിപ്പിച്ച സ്വകാര്യ ബിൽ. എല്ലാ സ്വകാര്യ ബില്ലുകളെയും പോലെ പി.ടി തോമസിന്റെ ബില്ലും തനിയെ മരിക്കാൻ വിധിക്കപ്പെട്ടു. ഇത്തരമൊരു നിയമം സർക്കാരിന്റെ പരിഗണനയിലാണെന്ന പതിവ് മറുപടി തള്ളി അന്നത്തെ നിയമമന്ത്രി എ.കെ. ബാലൻ ബിൽ തള്ളിയെന്നതാണ് പി.ടി.തോമസിന്റെ…

കേരളത്തില്‍ നരബലി: ഐശ്വര്യവും സമൃദ്ധിയും ലഭിക്കാന്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി കുഴിച്ചുമൂടി

കൊച്ചി: എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് മധ്യവയസ്‌കരായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി തിരുവല്ലയ്ക്കു സമീപം കുഴിച്ചുമൂടി. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദികളെന്ന് അവകാശപ്പെട്ട ദമ്പതികളെയും അവരുടെ ഏജന്റിനേയും പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച രണ്ടുപേരുടെയും മൃതദേഹം പല ഭാഗങ്ങളായി മുറിച്ച് വീട്ടുവളപ്പിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. കൃത്യം ചെയതവര്‍ നൽകുന്ന വിവരമനുസരിച്ച് ശരീരഭാഗങ്ങൾ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം. എലന്തൂരിലെ ആയുർവേദ ചികിത്സകൻ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, കൊച്ചി ഗാന്ധി നഗർ സ്വദേശിയായ റഷീദ് എന്ന മന്ത്രവാദി മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം കാലടിയിൽ താമസിക്കുന്ന കൊച്ചി ഏലംകുളം സ്വദേശി പത്മം (52), തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശി റോസിലി (50) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് ഷാഫി ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ശ്രീദേവി എന്ന് പരിചയപ്പെടുത്തി ഭഗവല്‍ സിംഗുമായി സൗഹൃദം സ്ഥാപിച്ചതായി…

തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുക്കാന്‍ സാധ്യത

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതിപ്പെട്ട യുവതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരായി മൊഴി നൽകി. എംഎൽഎ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയാണ് പരാതിക്കാരി. ഇരുവരും ഒരുമിച്ച് വാഹനത്തിൽ പോകുന്നതിനിടെ വാക്കു തർക്കത്തെ തുടർന്ന് എംഎൽഎ മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒരാഴ്ച മുമ്പാണ് സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അതേസമയം പരാതിക്കാരിയുടെ മൊഴിയില്‍ കേസെടുക്കാനാണ് പൊലീസ് തീരുമാനം. യുവതിയെ കാണാനില്ലെന്ന മറ്റൊരു പരാതിയെത്തുടര്‍ന്ന് സ്റ്റേഷനിലും കോടതിയിലും ഇന്നലെ അവര്‍ നേരിട്ട് ഹാജരായിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വഞ്ചിയൂര്‍ പൊലീസിലും മജിസ്‌ട്രേറ്റിന് മുന്നിലും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍നടപടികളെടുക്കാനാണ് സാധ്യത. സംഭവത്തെക്കുറിച്ച്…

ടൂറിസ്റ്റ് ബസുകളിൽ യൂണിഫോം കളർ കോഡ് നടപ്പാക്കും; തീരുമാനത്തിൽ മാറ്റമുണ്ടാകുകയില്ല: ഗതാഗത മന്ത്രി

തിരുവനന്തപുരം: യൂണിഫോം കളർ കോഡ് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ നേരത്തെ തീരുമാനിച്ചത് പോലെ തന്നെ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നടപ്പാക്കാൻ സാവകാശം തേടിയ ടൂറിസ്റ്റ് ബസുടമകളെ സാഹചര്യം ബോധ്യപ്പെടുത്തിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ തീരുമാനങ്ങളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരിക്കും നടപ്പാക്കുക. നിറം മാറ്റം ഉടൻ നടപ്പാക്കാനാകില്ലെന്ന് ബസുടമകൾ അറിയിച്ചിട്ടുണ്ട്. എങ്കിലും അവർക്ക് സാഹചര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി നിർദേശിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ഇപ്പോൾ നടക്കുന്ന പരിശോധനകൾ ഊർജിതമാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ലെന്നും വേഗനിയന്ത്രണ സംവിധാനങ്ങള്‍, എക്‌സ്ട്രാ ഫിറ്റിങ്ങുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിങ് ലൈറ്റ്, സിഗ്നല്‍ ലൈറ്റ് മുതലായവയും കര്‍ശനമായി പരിശോധിക്കും. വടക്കഞ്ചേരി ബസപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി പരാമര്‍ശം കൂടി ഉയര്‍ന്ന്…

കെ. ആനന്ദകുമാര്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെ. ആനന്ദകുമാറിനെ തെരഞ്ഞെടുത്തു. കോട്ടയത്ത്‌ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റിയാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌. യൂത്ത്ഫ്രണ്ട്‌ ജില്ലാ ജനറല്‍ സെകട്ടറിയായും സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗമായും പ്രവര്‍ത്തിച്ചു. അവിഭക്ത കേരളാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന കമ്മിറ്റി അംഗമായി 1979 ല്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം, സാംസ്ക്കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സംഗീത നാടക അക്കാദമി സ്രെകട്ടറി, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെനറ്റ്‌ അംഗം, സംസ്ഥാന ടാക്സ്‌ മോണിറ്ററിംഗ്‌ സെല്‍ അംഗം, കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ്‌ അംഗം, കേരള കലാകേന്ദ്രം സ്ഥാപക ജനറല്‍ സെക്രട്ടറി, മലയാളം വിഷ്വല്‍ മീഡിയ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ചെയര്‍മാന്‍, 1992 ല്‍ തിരുവനന്തപുരത്ത്‌ നടന്ന 10 ദിവസം…

Hindus feel New Zealand’s “pragmatic proposal” to tax cow burps would add to cows’ ill-treatment

Hindus contend that instead of taxing cow burps resulting in mistreatment of cows, the New Zealand Government should persuade Kiwis to change their eating habits, forgoing meat and shifting toward plants. Reacting to “Pragmatic proposal to reduce agricultural emissions” announced by Prime Minister Jacinda Arden, Agriculture Minister Damien O’Connor and Climate Change Minister James Shaw in a release on October 11; distinguished Hindu statesman Rajan Zed is urging them to rethink and re-evaluate the proposal and find better and humane ways to eliminate methane emissions; before the final roll out…