ലോക ഫുട്‌ബോള്‍ കപ്പ് 2022 (കവിത)

ഫുട്‌ബോള്‍ തീര്‍ന്നു പടയോട്ടം തീര്‍ന്നു നാട്ടില്‍ ഞണ്ടുകള്‍ പടവെട്ടി, തമ്മിതല്ലി കത്തിയെടുത്തവര്‍ കുത്തി പകപോക്കി. ഫുട്‌ബോള്‍….. മെസ്സിയുടെ പടയോട്ടം ഞെട്ടിച്ചെഎംബാമ കണ്ണീരൊഴുക്കി നെയ്മറ് നിന്നു! ഫുട്‌ബോള്‍….. ലൂക്കാ മോട്രിച്ച് ലക്കില്‍ ജയിച്ചു രണ്ടാമൂഴക്കളി- യിലങ്ങനെ! ഫുട്‌ബോള്‍……. പറങ്കിപ്പടയും പൊരുതി തോറ്റു റൊണാള്‍ഡോയുടെ കണ്ണു നിറഞ്ഞു. ഫുട്‌ബോള്‍…… മൊറോക്കോയങ്ങനെ പൊരുതി തോറ്റു അവസാനം വരെ ആഫ്രിക്കക്കഭിമാന- മുണര്‍ത്തി! ഫുട്‌ബോള്‍……. ഇംഗ്ലീഷുപടയുടെ ഗ്ലാമറുപോയി കണ്ണീര്‍ വാര്‍ത്തു മൈക്കിള്‍ കെയിന്‍! ഫുട്‌ബോള്‍…… ഖത്തറു മണ്ണിലെ ഫുട്‌ബോള്‍ വീര്യം കത്തിജ്വലിച്ച് ഫൈനല്‍ വേദിയില്‍! ഫുട്‌ബോള്‍…….

മലപ്പുറം ജില്ലാ പ്രദേശത്ത് പുതിയ ജില്ല നിലവിൽ വരണം: വെൽഫെയർ പാർട്ടി

മലപ്പുറം : മലപ്പുറം ജില്ലാ പ്രദേശത്ത പുതിയ ജില്ല നിലവിൽ വരണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് ആവശ്യപ്പെട്ടു. മലബാറും വിശേഷിച്ച് മലപ്പുറം ജില്ലയും വികസനത്തിന്റെ സർവ്വ മേഖലയിലും നേരിടുന്ന വിവേചനത്തിന് അറുതി വരുത്തുന്നതിന് പുതിയ ജില്ല സഹായകമാകും. വികസനത്തിന്റെ അടിസ്ഥാന ഘടകമായി സർക്കാർ പരിഗണിക്കുന്നത് റവന്യൂ ജില്ലയെയാണ്. ധനവിനിയോഗത്തിന്റെ മാനദണ്ഡം ജനസംഖ്യാനുപാതികമാകാതിരിക്കുന്നതാണ് മലപ്പുറം ജില്ല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി . വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ചെറുകിട വ്യവസായം, ഉൽപാദന മേഖല, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും വലിയ അസന്തുലിതത്വം കാണാംമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ കാരണങ്ങളാൽ മാത്രമല്ല ജില്ലാ രൂപീകരണത്തിന് ശേഷമുള്ള 53 വർഷങ്ങൾക്കിടയിലും വികസനത്തിന്റെ കാര്യത്തിൽ മലപ്പുറം ജില്ല വലിയ വിവേചനം നേരിട്ടിട്ടുണ്ട്. മാറി മാറി ഭരിച്ച ഇടത് വലത് സർക്കാറുകൾക്ക് വിവേചനത്തിൽ പങ്കുണ്ടന്നും മലപ്പുറത്തെ മുഖ്യ…

O Come, All Ye Debit Card Holders, Joyful and Triumphant! – (A Reflection for Advent and Christmas)

Once again, we are in that time of the year, as Andy Williams sang: ‘It’s the most wonderful time of the year With the kids jingle belling And everyone telling you be of good cheer It’s the most wonderful time of the year’. Ideally, we would be singing “O holy night, the stars are brightly shining, It is the night of the dear Saviour’s birth” However, we do not live in an ideal world of Mister Rogers’ neighborhood any more. And we stopped singing ‘It’s a beautiful day in the…

ഖത്തര്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ആരാധകരുടെ ആവേശം; കേരളത്തില്‍ ബെവ്കോയുടെ മുമ്പില്‍ കുടിയന്മാരുടെ ആവേശം

തിരുവനന്തപുരം: ഖത്തര്‍ ലോക കപ്പില്‍ അർജന്റീന-ഫ്രാൻസ് ലോകകപ്പ് ഫൈനൽ ദിനത്തിൽ ആവേശത്തിലായ ആരാധകർ ബിവറേജസ് കോർപ്പറേഷനെ ആശ്രയിച്ചതോടെ സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപ്പന. ഡിസംബർ 18ന് ബെവ്‌കോ വഴി 50 കോടിയോളം രൂപയുടെ മദ്യമാണ് വിറ്റത്. കൃത്യമായി പറഞ്ഞാൽ 49.86 കോടിയുടെ മദ്യവിൽപ്പന. ബെവ്‌കോയിൽ ഒരു ദിവസത്തെ ശരാശരി മദ്യവിൽപ്പന ശരാശരി 33 കോടി രൂപയാണ്. ഇതിന് പകരം 17 കോടി രൂപയുടെ അധിക വിൽപ്പനയാണ് ലോകകപ്പ് ഫൈനൽ ദിനത്തിൽ നടന്നത്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിനത്തിൽ മാത്രം റെക്കോർഡ് മദ്യ വിൽപ്പനയാണ് ഉണ്ടായത്. എന്നാൽ, കഴിഞ്ഞ ഉത്രാട ദിനത്തിലെ വിൽപ്പന റെക്കോർഡ് ഇതുവരെ മറികടക്കാനായിട്ടില്ല. ഇത്തവണ ഉത്രാടദിനത്തിൽ മാത്രം 117 കോടി രൂപയുടെ മദ്യമാണ് വിൽപന നടത്തിയത്. പൂരാട ദിനത്തിൽ 104 കോടി രൂപയുടെ വിൽപനയും നടന്നു. ബെവ്കോയുടെ ചരിത്രത്തിൽ ഇതാദ്യമായി ഒരു ദിവസത്തെ വിൽപന 100…

മൂടല്‍‌മഞ്ഞ്: യു പിയില്‍ സർക്കാർ ബസുകൾ രാത്രിയിൽ ഓടുന്നത് നിർത്തുന്നു

ലഖ്‌നൗ: മൂടൽമഞ്ഞിനെ തുടർന്നുള്ള അപകടങ്ങൾ കാരണം രാത്രിയിൽ സര്‍ക്കാര്‍ ബസുകൾ ഓടിക്കുന്നത് നിർത്താൻ ഉത്തർപ്രദേശ് സർക്കാർ ചൊവ്വാഴ്ച തീരുമാനിച്ചതായി ഗതാഗത മന്ത്രി ദയാശങ്കർ സിംഗ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാത്രികാല സർവീസുകളുടെ ഓൺലൈൻ റിസർവേഷൻ അടുത്ത ഒരു മാസത്തേക്ക് നിർത്തിവെക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ദൂരക്കാഴ്ച കുറവായതിനാൽ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പേർ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ചൊവ്വാഴ്ച അറിയിച്ചു. കനത്ത മൂടൽമഞ്ഞ് കാരണം ഉത്തർപ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകൾ രാത്രിയിൽ സർവീസ് നടത്തുന്നത് സർക്കാർ നിർത്തി വെച്ചിരിക്കുകയാണെന്നും, കോർപ്പറേഷന്റെ റീജിയണൽ മാനേജർമാർക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയിട്ടുണ്ടെന്നും സിംഗ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രാത്രിയിൽ ബസുകൾ ഓടുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ റീജിയണൽ, അസിസ്റ്റന്റ് റീജണൽ, സർവീസ് മാനേജർമാരും രാത്രി 8 മുതൽ 12 വരെ ബസ്…

ലുധിയാനയിലെ സ്റ്റീൽ ഫാക്ടറിയുടെ ബോയിലറിൽ സ്‌ഫോടനം; 2 തൊഴിലാളികൾ മരിച്ചു, 4 പേർക്ക് പരിക്കേറ്റു

ലുധിയാന: ചൊവ്വാഴ്ച ദോറഹയിലെ സ്റ്റീൽ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റീൽ ഫാക്ടറിയിലെ ബോയിലറിൽ സ്‌ഫോടനമുണ്ടായതായി ആശുപത്രിയിൽ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഗുർമീത് സിംഗ് പറഞ്ഞു. പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ചികിത്സയ്ക്കിടെയാണ് രണ്ട് തൊഴിലാളികൾ മരിച്ചത്. നാല് തൊഴിലാളികൾക്ക് പരിക്കേറ്റതായും സിംഗ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.  

പുള്ളാവൂര്‍ പുഴയില്‍ ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ട്: ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി നോട്ടീസ്

എറണാകുളം: കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ പുഴയിൽ ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചതിന് ചീഫ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കലക്ടർ, കൊടുവള്ളി മുനിസിപ്പൽ സെക്രട്ടറി എന്നിവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. അനധികൃത കൈയേറ്റങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും നടപടിയുണ്ടായില്ലെന്ന ഹർജിയിലാണ് കോടതി നടപടി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. താരങ്ങളുടെ കട്ടൗട്ടുകൾ നീക്കാൻ സർക്കാർ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. ‘ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ലക്ഷദ്വീപിൽ കടലിനടിയിൽ മെസിയുടെ ചിത്രം സ്ഥാപിച്ചവർക്കെതിരെ നടപടി വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. 2023 ജനുവരി 23ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി വീണ്ടും പരിഗണിക്കും.

മിമിക്രി-നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയില്ലെന്ന് പിതാവ്

പത്തനംതിട്ട: മിമിക്രി-നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ (ആശ-38) വീടിന്റെ ടെറസില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മകളുടെ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് നിഷയുടെ പിതാവ് ശിവാനന്ദന്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, മാനസികമായ അസ്വസ്ഥതയാകാം ആത്മഹത്യക്ക് കാരണമെന്നും, മരണത്തിൽ സംശയമില്ലെന്നും ശിവാനന്ദൻ പോലീസിന് മൊഴി നൽകി. അതേസമയം, മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയായിട്ടും കിടപ്പു മുറിയിൽ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾക്കിടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം പറഞ്ഞു. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മിൽ ചെറിയ തർക്കമുണ്ടായി. പിന്നാലെ ആശ ടെറസിലേക്ക് പോയി. രാത്രി കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച മകന്റെ ജന്മദിനത്തോടനുബന്ധിച്ച് ഉല്ലാസ്…

പ്രവാസി സംരംഭകർക്കുള്ള വായ്പാ മേളയില്‍ തത്സമയ രജിസ്ട്രേഷന്‍

കോഴിക്കോട്: അഞ്ച് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും എസ്ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന വായ്പാ മേളയിൽ മുൻകൂർ രജിസ്‌ട്രേഷൻ ഇല്ലാതെ പങ്കെടുക്കാൻ അവസരം. ഡിസംബർ 21 വരെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള നടക്കുന്നത്. തത്സമയ രജിസ്ട്രേഷനായി മേള നടക്കുന്ന എസ്ബിഐ ശാഖകൾ സന്ദർശിച്ചാൽ മതിയാകും. ഇതിനായി പാസ്‌പോർട്ട്, ഫോട്ടോ, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, നിർദിഷ്ട പദ്ധതിയുടെ സംക്ഷിപ്ത വിവരണം എന്നിവ ആവശ്യമാണ്. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org/ndprem ലിങ്ക് അല്ലെങ്കിൽ ഗൂഗിൾ ഫോം വഴിയും അപേക്ഷിക്കാം. മലപ്പുറത്തെ എസ്ബിഐ റീജണൽ ബിസിനസ് ഓഫീസ്, മറ്റ് ജില്ലകളിലെ എസ്ബിഐ മെയില്‍ ശാഖകൾ, എസ്ബിഐ എസ്എംഇസിസി, തൃശൂർ ജില്ലയിലെ കരുണാകരൻ നമ്പ്യാർ റോഡ് ശാഖ എന്നിവിടങ്ങളിലാണ് വായ്പാ മേള നടക്കുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി…

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് അദ്ധ്യാപകന്‍ എറിഞ്ഞു കൊന്നു; തടയാന്‍ ശ്രമിച്ച അമ്മയെ മര്‍ദ്ദിച്ചു

നാലാം ക്ലാസ് വിദ്യാർഥിയെ അദ്ധ്യാപകന്‍ സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. കർണാടകയിലെ ഗദഗ് ജില്ലയില്‍ ഹദ്‌ലി ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലാണ് തിങ്കളാഴ്ച രാവിലെ 11:30ന് ദാരുണമായ സംഭവം നടന്നത്. താത്ക്കാലിക അദ്ധ്യാപകനായ 45-കാരന്‍ മുത്തപ്പ യെല്ലപ്പയാണ് കുട്ടിയെ ചട്ടുകം കൊണ്ട് അടിക്കുകയും സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിയുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ മ‍ര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സ്കൂളിലെ അധ്യാപികയും കുട്ടിയുടെ അമ്മയുമായ യുവതിയെ പ്രതി ചട്ടുകം കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. ഇവ‍ര്‍ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ‘വീഴ്ചയുടെ ആഘാതത്തിൽ കുട്ടി കൊല്ലപ്പെടുകയും, ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു അധ്യാപകനായ ശിവാനന്ദ് പാട്ടീലിനും നിസാര പരിക്കുണ്ട്, അദ്ദേഹത്തെ അടുത്തുള്ള മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്’- പൊലീസ് സുപ്രണ്ട് ശിവപ്രകാശ് ദേവരാജു…