വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനം: ബഹുജന റാലിയും സമാപന പൊതുസമ്മേളനവും നാളെ

മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബഹുജന റാലിയും സമാപന പൊതുസമ്മേളനവും മലപ്പുറത്ത് ഡിസംബർ 29 നടക്കും. ഡിസംബർ 27, 28 തീയതികളിലായി പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗറിൽ (മലപ്പുറം താജ് ആഡിറ്റോറിയത്തിൽ) നടന്ന പ്രതിനിധി സമ്മേളനത്തിൽ നിന്നും സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി, ഫെഡറൽ ജനറൽ കൗൺസിൽ എന്നിവ തെരഞ്ഞെടുത്തു. ഡിസംബർ 29- ന് വൈകു. 3 മണിക്ക് മലപ്പുറം ജില്ലയിലെ പ്രവർത്തകർ അണിനിരക്കുന്ന ബഹുജന റാലിയും 5 മണിക്ക് വലിയങ്ങാടിയിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. റാലിയിലും പൊതുസമ്മേളനത്തിലും മലപ്പുറം ജില്ലയിലെ ഒരു ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ്. ക്യൂ.ആർ ഇല്യാസ് പുതിയ സംസ്ഥാന ഭാരവാഹികളെയും കമ്മിറ്റിയും പ്രഖ്യാപിക്കും. വിടുതലൈചിറൈ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി, സഞ്ജീവ് ഭട്ട് ഐ.പി.എസിന്റെ ഭാര്യയും…

ട്രഷറി നിർമ്മാണം ഉടൻ ആരംഭിക്കണം: എടത്വാ വികസന സമിതി

എടത്വ: ട്രഷററി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും എടത്വാ കോളേജിനോടു ചേർന്ന് സെന്റ് ജോർജ് ഫൊറോനാ പള്ളി സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലം മണ്ണടിച്ച് ഉയർത്തി സബ്ബ് ട്രഷറി കെട്ടിട നിർമ്മാണം ആരംഭിക്കാൻ കുട്ടനാട് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അടിയന്തിരമായി തുക അനുവദിക്കണമെന്നും എടത്വാ വികസന സമിതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതോടനുബന്ധിച്ചു ചേർന്ന ക്രിസ്മസ് – പുതുവത്സാരാഘോഷ സംഗമത്തിൽ വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.കെ സദാനന്ദൻ, ജോർജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു, പി.ഡി.രമേശ് കുമാർ, ഡോ.ജോൺസൺ വി.ഇടിക്കുള, ടി.ടി. ജോർജ്കുട്ടി, പി.വി.എൻ മേനോൻ, മിനു തോമസ്, കുഞ്ഞുമോൻ പട്ടത്താനം, ബാബു കണ്ണന്തറ, ജോൺസൺ എം.പോൾ, എ.ജെ.കുഞ്ഞുമോൻ, തോമസ് കളങ്ങര എന്നിവർ പ്രസംഗിച്ചു. എടത്വ വികസന സമിതിയുടെ വാർഷിക സമ്മേളനം ജനുവരി…

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം

പ്രകടനം, പൊതുസമ്മേളനവും 29-12-2022 വ്യാഴം ട്രാഫിക് വകുപ്പ് അറിയിപ്പ് *പ്രകടനത്തിലേക്കും സമ്മേളനത്തിലേക്കും വരുന്ന എല്ലാ വാഹനങ്ങളും കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി Msp യിൽ ആണ് ആളെ ഇറക്കുക..* *രാവിലെ 11 മണി മുതൽ വാഹനങ്ങൾ എത്തിതുടങ്ങും* *2.30ന് പ്രകടനം ആരംഭിക്കും* 1️⃣ *കോട്ടക്കൽ ഭാഗത്ത്* നിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പടി ജംഗ്ഷനിൽ നിന്നും കിഴക്കെതല വഴി മച്ചിങ്ങൽ ബൈപാസ്- മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷൻ – കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി MSP യിൽ ആളെ ഇറക്കി കുന്നുമ്മൽ – കോട്ടപ്പടി വഴി കോട്ടക്കൽ റോഡ് , ബൈപാസ് റോഡ് എന്നിവിടങ്ങളിൽ ബസ്സ് പാർക്ക് ചെയ്യുക, ചെറുവാഹനങ്ങൾ കിഴക്കേ തല വഴി സമ്മേളന നഗരിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക. 2️⃣ *വേങ്ങര ഭാഗത്ത്* നിന്ന്…

റസാഖ് പാലേരി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്

മലപ്പുറം: 2023 – 26 കാലയളവിലെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ടായി റസാഖ് പാലേരിയെ തെരഞ്ഞെടുത്തു. നിലവിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറിയും എഫ്ഐടിയു ദേശീയ പ്രസിഡണ്ടുമാണ് അദ്ദേഹം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പാലേരിയിലാണ് താമസം. കേരളത്തിലെ ജനകീയ സമരങ്ങളിലെ നിറസാന്നിധ്യവും അറിയപ്പെടുന്ന പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമാണ് റസാഖ് പാലേരി. മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) നടന്ന പ്രതിനിധി സമ്മേളനമാണ് സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, ഫെഡറൽ വർക്കിംഗ് കമ്മിറ്റി അംഗം കെ. എസ് അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.

താന്‍ പൈലറ്റായി പറത്തുന്ന വിമാനത്തില്‍ മക്കയിലേക്ക് കൊണ്ടുപോകണമെന്ന അമ്മയുടെ ആഗ്രഹം നിറവേറ്റി യുവാവ്

ന്യൂഡല്‍ഹി: ഒരു കശ്മീരി യുവാവ് പൈലറ്റായി പറത്തിയ വിമാനത്തില്‍ അമ്മയെ മക്കയിലേക്ക് കൊണ്ടുപോയി അമ്മയുടെ ചിരകാല സ്വപ്നം നിറവേറ്റിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. അമ്മയുടെ രണ്ട് ആഗ്രഹങ്ങള്‍ സഫലമാക്കിയ യുവാവിന്റെ ട്വിറ്റര്‍ പോസ്റ്റ് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. അധിനിവേശ കശ്മീരിൽ നിന്നുള്ള ആമിർ റാഷിദ് എന്ന കശ്മീരി യുവാവാണ് സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്തത്. തന്റെ മകന്‍ വളര്‍ന്ന് വലുതായി ഒരു പൈലറ്റായി തീരണം എന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. എന്നിട്ട്, അവന്‍ പറത്തുന്ന അതേ വിമാനത്തില്‍ മക്കയിലേക്ക് ഒരു ദിവസം പറക്കണം എന്നതും അമ്മയുടെ ആഗ്രഹമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മകന്‍. ട്വിറ്ററിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ട്വീറ്റില്‍ അമീര്‍ റാഷിദ് വാനി പൈലറ്റിന്റെ വേഷത്തിലുള്ള തന്റെ ചിത്രവും കുട്ടിയായിരിക്കുമ്പോള്‍ അമ്മ എഴുതിയ കുറിപ്പിന്റെ ചിത്രവും…

സിറ്റി ഫിനാൻസ് റാങ്കിംഗ് 2022 കേന്ദ്ര സർക്കാർ പുറത്തിറക്കി

ന്യൂഡൽഹി: ഡിസംബർ 28 ബുധനാഴ്ച, പ്രധാന സാമ്പത്തിക അളവുകളെ അടിസ്ഥാനമാക്കി നഗരങ്ങളിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും നഗര പ്രാദേശിക സർക്കാരുകളെ പ്രേരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള രണ്ട് സുപ്രധാന പരിപാടികൾ — സിറ്റി ഫിനാൻസ് റാങ്കിംഗ് 2022, സിറ്റി ബ്യൂട്ടി മത്സരം — കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് പുരി ആരംഭിച്ചു. ഇന്ത്യയിലെ നഗരങ്ങളും വാർഡുകളുടേയും പൊതു സ്ഥലങ്ങളുടേയും പരിവർത്തന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും സിറ്റി ബ്യൂട്ടി മത്സരം ലക്ഷ്യമിടുന്നു. പ്രധാന സാമ്പത്തിക പരാമീറ്ററുകളിലുടനീളമുള്ള ശക്തിയെ അടിസ്ഥാനമാക്കി നഗര തദ്ദേശസ്ഥാപനങ്ങളെ വിലയിരുത്തുന്നതിനും അംഗീകരിക്കുന്നതിനും പ്രതിഫലം നൽകുന്നതിനുമാണ് സിറ്റി ഫിനാൻസ് റാങ്കിംഗ്. സിറ്റി ഫിനാൻസ് റാങ്കിംഗ് നോക്കി മുനിസിപ്പൽ ഫിനാൻസ് പരിഷ്‌കാരങ്ങൾ പിന്തുടരാൻ നഗര, സംസ്ഥാന ഉദ്യോഗസ്ഥരെയും തീരുമാനങ്ങൾ എടുക്കുന്നവരെയും പ്രോത്സാഹിപ്പിക്കും. വിഭവസമാഹരണം, ചെലവ് പ്രകടനം, സാമ്പത്തിക ഭരണം എന്നിവ ഉൾപ്പെടെ മൂന്ന് പ്രധാന മുനിസിപ്പൽ ഫിനാൻസ്…

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം പ്രകടനവും പൊതുസമ്മേളനവും

29-12-2022 വ്യാഴം ട്രാഫിക് വകുപ്പ് അറിയിപ്പ് പ്രകടനത്തിലേക്കും സമ്മേളനത്തിലേക്കും വരുന്ന എല്ലാ വാഹനങ്ങളും കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി Msp യിൽ ആണ് ആളെ ഇറക്കുക.. രാവിലെ 11 മണി മുതൽ വാഹനങ്ങൾ എത്തിതുടങ്ങും 2.30ന് പ്രകടനം ആരംഭിക്കും 1️⃣ കോട്ടക്കൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പടി ജംഗ്ഷനിൽ നിന്നും കിഴക്കെതല വഴി മച്ചിങ്ങൽ ബൈപാസ്- മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷൻ – കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി MSP യിൽ ആളെ ഇറക്കി കുന്നുമ്മൽ – കോട്ടപ്പടി വഴി കോട്ടക്കൽ റോഡ് , ബൈപാസ് റോഡ് എന്നിവിടങ്ങളിൽ ബസ്സ് പാർക്ക് ചെയ്യുക, ചെറുവാഹനങ്ങൾ കിഴക്കേ തല വഴി സമ്മേളന നഗരിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക. 2️⃣ വേങ്ങര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ…

കെഎസ്ആർടിസി യാത്രക്കാര്‍ ചില്ലറയ്ക്കു വേണ്ടി ഇനി കശപിശയുണ്ടാക്കേണ്ടതില്ല; ടിക്കറ്റിന്റെ പണം ഫോണ്‍ പേയിലൂടെ നല്‍കാം

തിരുവനന്തപുരം: കേരളത്തിന്റെ ആനവണ്ടി എന്നറിയപ്പെടുന്ന കെ‌എസ്‌ആര്‍‌ടിസി ഡിജിറ്റലായി. ഇനി മുതൽ കെ.എസ്.ആർ.ടി.സിയിൽ ചില്ലറയ്ക്കുവേണ്ടി കണ്ടക്ടറുമായി കശപിശ ഉണ്ടാക്കാതെ യാത്ര ചെയ്യാം. ടിക്കറ്റ് തുക ഫോൺപേ വഴി കൈമാറുന്ന സംവിധാനം നിലവിൽ വന്നു. ഫോണ്‍ പേയിലൂടെ ടിക്കറ്റ് തുക ട്രാന്‍സ്ഫര്‍ ചെയ്ത സന്ദേശം കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും. ബുധനാഴ്ച രാവിലെ 10:30ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍‌വ്വഹിക്കും.  

തെലങ്കാനയില്‍ ആദിവാസികൾക്കായുള്ള മോഡൽ സ്കൂളുകൾ പ്രസിഡന്റ് മുർമു ഉദ്ഘാടനം ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിലെ രണ്ട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ (ഇഎംആർഎസ്) ഡിസംബർ 28 ബുധനാഴ്ച ഭദ്രാചലത്തിൽ നിന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു. രണ്ടിൽ ഒരു സ്‌കൂൾ കോമരം ഭീം ആസിഫാബാദ് ജില്ലയിലും മറ്റൊന്ന് മഹബൂബാബാദ് ജില്ലയിലുമാണ്. 50 ശതമാനത്തിലധികം പട്ടികവർഗക്കാരും 20,000 ആദിവാസികളുമുള്ള എല്ലാ ബ്ലോക്കുകളിലും ഒരു ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കൊമരം ഭീം ആസിഫാബാദിലെ സിർപൂരിലെയും മഹബൂബാബാദ് ജില്ലയിലെ ബയ്യാരത്തിലെയും ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നിർമ്മാണം 2020 ഡിസംബറിൽ ആരംഭിച്ചു. നിർമ്മാണത്തിന്റെ ആദ്യഘട്ടം അടുത്തിടെയാണ് പൂർത്തീകരിച്ചത്. നിലവിൽ, ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിക്കുന്ന 448 വിദ്യാർത്ഥികളുള്ള ഈ സ്കൂളുകൾ മറ്റ് സർക്കാർ കെട്ടിടങ്ങളിൽ നിന്നാണ് പ്രവർത്തിച്ചിരുന്നത്. ആദിവാസി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ മികച്ച അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകലവ്യ മോഡൽ…

മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ജയിൽ മോചിതനായി

മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ഡിസംബർ 28 ബുധനാഴ്ച മുംബൈയിലെ ആർതർ റോഡ് സെൻട്രൽ ജയിലിൽ നിന്ന് 14 മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. ചൊവ്വാഴ്ച ജാമ്യം അനുവദിച്ച വിധിയിൽ സ്‌റ്റേ നീട്ടണമെന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ അപേക്ഷ ബോംബെ ഹൈക്കോടതി നിരസിച്ചതിനെ തുടർന്നാണ് 73 കാരനായ ദേശ്മുഖിനെ വിട്ടയച്ചത്. ജയിൽവാസം നീട്ടുന്നതിനുള്ള കൂടുതൽ അഭ്യർത്ഥനകൾ അനുവദിക്കില്ലെന്ന് കോടതി മുമ്പ് വിധിച്ചിരുന്നതിനാൽ, ജസ്റ്റിസ് സന്തോഷ് ചപൽഗോങ്കറിന്റെ സിംഗിൾ ജഡ്ജി അവധിക്കാല ബെഞ്ച് സിബിഐയുടെ വാദം കേൾക്കാൻ വിസമ്മതിച്ചു. അതോടെ അദ്ദേഹത്തിന്റെ മോചനത്തിനുള്ള വഴി തെളിഞ്ഞു. വൈകുന്നേരം 4.55 ഓടെ ജയിൽ കവാടത്തിൽ നിന്ന് പുറത്തിറങ്ങിയ അനിൽ ദേശ്മുഖിന് നൂറുകണക്കിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാക്കളും പ്രവർത്തകരും വീരോചിതമായ സ്വീകരണം നൽകി. ഡിസംബർ 12ന് അനിൽ ദേശ്മുഖിന് ജസ്റ്റിസ് എംഎസ്…