ജോസഫ് കരോട്ട് (സണ്ണി, 62) അന്തരിച്ചു

ന്യൂജേഴ്‌സി: പാലാ കൊഴുവനാല്‍ വലിയകരോട്ട് പരേതരായ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകന്‍ സണ്ണി ജോസ് (62) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ സോണി കുടമാളൂര്‍ വടക്കേപുത്തന്‍പറമ്പില്‍ കുടുംബാംഗം. കൊച്ചിൻ ഓസ്‌ക്കാർ മിമിക്സ് ട്രൂപ് സ്ഥാപകനും, ന്യൂ യോർക്ക് സ്റ്റേറ്റ് ടാക്സ് ഡിപ്പാർട്മെന്റിൽ ഫോറൻസിക് ഓഡിറ്റർ ആയി ഔദ്യോഗിക ജീവിതം നയിച്ചു വരികയുമായിരുന്നു പരേതൻ. മക്കള്‍: സോണ്‍ (മെഡിക്കല്‍ പിജി വിദ്യാര്‍ഥി), കെവിന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ആന്‍സമ്മ ജോസ്, ജാന്‍സി ജോസ്, സിസ്റ്റര്‍ കല്‍പ്പന (നോട്ടര്‍ഡാം), റാണി ജോസ്, പ്രിന്‍സി ജോസ്, സോണിയ ജോസ്, പരേതനായ ജയ്‌മോന്‍ ജോസ്. പൊതുദര്‍ശനം: ഫെബ്രുവരി ഒന്നാം തിയതി ബുധനാഴ്ച വൈകീട്ട് 5:00 മുതൽ 7.30 വരെ സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ (508 എലിസബത്ത് അവന്യൂ, സോമർസെറ്റ്, ന്യൂ ജേഴ്‌സി 08873). 7:30 – ന് പ്രത്യക ദിവ്യബലി…

നോർക്ക സേവനങ്ങൾക്ക് ജി എസ് ടി ഏർപ്പെടുത്തിയത് പിന്‍ വലിക്കണം : കള്‍ച്ചറല്‍ ഫോറം

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി നല്‍കി വരുന്ന വിവ്ധ സേവനങ്ങൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. ജി.എസ്.ടി ആക്റ്റ് പ്രകാരം എല്ലാ സര്‍ക്കാര്‍ സേവങ്ങള്‍ക്കും ജി.എസ്.ടി ബാധകമാണെന്നതിന്റെ മറ പിടിച്ച് കഴിഞ്ഞ ദിവസമാണ്‌ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ്സ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയ്ക്ക് 18 ശതമാനം നിരക്ക് വര്‍ദ്ദിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിലവിലെ 315 രൂപയിൽ നിന്ന് ഫെബ്രുവരി ഒന്ന് മുതൽ 372 രുപ യായാണ് നിരക്ക് വർദ്ധിപ്പിച്ചത്. ഇത് സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളാവുന്ന ബഹുഭൂരിപക്ഷം താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് അധിക ബാധ്യത അടിച്ചേല്പിക്കുന്നതാണ് സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. ഈ നീക്കത്തില്‍ നിന്നും സര്‍ക്കാറുകൾ പിന്മാറണം. നിലവില്‍ ആകര്‍ഷണീയത കുറഞ്ഞ വിവിധ പദ്ധതികളില്‍ ഗള്‍ഫ് നാടുകളിലെ സന്നദ്ധ സംഘടനകളുടെ…

വയോധികയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു

നെടുമ്പന : ജീവിതത്തിൽ ഒറ്റപ്പെട്ട വയോധികയെ നവജീവൻ അഭയ കേന്ദ്രം ഏറ്റെടുത്തു. മുട്ടക്കാവ് സ്വദേശിനി അമ്മിണി അമ്മ (68) യെയാണ് നവജീവൻ ഏറ്റെടുത്തത്. വീട്ടിൽ തനിയെ താമസിച്ചിരുന്ന അമ്മിണി അമ്മക്ക് വാർദ്ധക്യസഹജമായ രോഗങ്ങൾ കൂടി പിടിപെട്ടതോടെ സംരക്ഷണത്തിന് മാറ്റാരുമില്ലാതായി. ദുരവസ്ഥ അറിഞ്ഞ നവജീവൻ അഭയ കേന്ദ്രം അമ്മിണി അമ്മയെ ഏറ്റെടുക്കുകയായിരുന്നു. വാർഡ് മെമ്പർ ബിനുജ നാസറുദ്ദീൻ, എസ്.എൻ.ഡി.പി പ്രതിനിധി ബാഹുലേയൻ, ലോക്കൽ സെക്രട്ടറി നിസാം,റസീന, ആശാ വർക്കർ കലാകുമാരി , സമന്വയ ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഏറ്റുവാങ്ങിയത്.

UST Acquires Prodigy Labs, Enhancing its Ability to Drive Digital Transformation in the Financial Sector in Canada

Addition of enhanced end-to-end financial solutions further strengthens UST’s comprehensive portfolio of services Thiruvananthapuram, 31 January, 2023 – UST, a leading digital transformation solutions company, has acquired TCB Corporation, a Canadian technology service company that operates under the name of Prodigy Labs, as part of a deal with Prodigy Ventures Inc. (TSXV: PGV) that will be worth up to CAD12.5 million. A leading provider of innovative technology solutions, Prodigy Labs plays an active role helping financial services firm drive comprehensive digital transformation campaigns. The acquisition significantly strengthens UST’s position in…

ഓതറ തോമ്പുംകുഴിയിൽ സൂസമ്മ തോമസിന്റെ സംസ്കാരം 3ന് വെള്ളിയാഴ്ച (03-02-2023)

ഓതറ: തോമ്പുംകുഴിയിൽ ടി എം. തോമസിന്റെ ഭാര്യ പരേതയായ സൂസമ്മ തോമസിന്റെ സംസ്കാര ശുശ്രൂഷ 3ന് വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12 മണിക്ക് ഓതറ ഐ.പി.സി ഫിലാദൽഫിയ സഭ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. കുമ്പനാട് കല്ലുമാലിക്കൽ കുടുംബാംഗമാണ് പരേത മക്കൾ : സിനി മോൻസി, സിബി പൊന്നോലിൽ, സിജു തോമസ്, സെയ്ന്റി ചാക്കോ. മരുമക്കൾ: മോൻസി സാമുവേൽ, രാജു പൊന്നോലിൽ (ഐപിസി ജനറൽ കൗൺസിൽ അംഗം, ഐ. പി. സി. എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി), ഹാൻസി സിജു, തോമസ് ചാക്കോ (ബിനു) കൊച്ചുമക്കൾ: മൈക്കിൾ, ജൊഹാന, സ്റ്റീഫൻ, ഫിലിപ്പ്, സാമുവൽ, ഹാന്ന, എബ്രഹാം, ഡാനിയേൽ, ജയ്ഡൻ. Rehoboth online Tv – യൂട്യൂബ് ലൈവ് സ്ട്രീം ഉണ്ടായിരിക്കുന്നതാണ്

യു എസ് ടി കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോഡിജി ലാബ്സ് എന്ന കമ്പനിയെ ഏറ്റെടുത്തു

കാനഡയിലെ സാമ്പത്തിക സേവന രംഗത്തെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള യു എസ് ടി യുടെ പ്രവർത്തനങ്ങൾക്ക് ഈ ഏറ്റെടുക്കൽ കൂടുതൽ ശക്തിയേകും. തിരുവനന്തപുരം, ജനുവരി 31: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രോഡിജി ലാബ്സ് എന്ന കമ്പനിയെ ഏറ്റെടുത്തു. പ്രോഡിജി വെഞ്ചേഴ്‌സ് ഇൻകോർപ്പറേറ്റഡുമായുള്ള കരാറിന്റെ ഭാഗമായാണ് പ്രോഡിജി ലാബ്സ് എന്ന പേരിൽ പ്രവർത്തിക്കുന്ന ടി സി ബി കോർപ്പറേഷൻ എന്ന ടെക്നോളജി ദാതാക്കളായ കമ്പനിയെ യു എസ് ടി ഏറ്റെടുത്തത്. പ്രോഡിജി വെഞ്ചേഴ്‌സുമായുള്ള യു എസ് ടി യുടെ കരാർ 12.5 ദശലക്ഷം കനേഡിയൻ ഡോളർ മൂല്യമുള്ളതാണ്. നൂതന സാങ്കേതിക ഇടപെടലുകളിലൂടെ വിവിധ സാമ്പത്തിക സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനം ഉറപ്പു വരുത്തുന്ന മുൻനിര ടെക്നോളജി ദാതാക്കളാണ് പ്രോഡിജി ലാബ്സ്. സമഗ്രമായ ഡിജിറ്റൽ പരിവർത്തനങ്ങൾ സാധ്യമാക്കുന്നതിനായി സ്ഥാപനങ്ങളെ സഹായിക്കുന്നതിൽ പ്രോഡിജി…

ജെഎൻയു 2020 അക്രമം: ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ പ്രതിഷേധിച്ച 36 പേർക്കെതിരായ കേസ് പോലീസ് പിൻവലിച്ചു

മുംബൈ: 2020 ജനുവരിയിൽ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ പ്രതിഷേധിച്ച 36 പേർക്കെതിരായ കേസ് പിൻവലിക്കണമെന്ന മുംബൈ പോലീസിന്റെ അപേക്ഷ കോടതി അനുവദിച്ചു. “വ്യക്തിപരമായ താൽപ്പര്യങ്ങളോ ആനുകൂല്യങ്ങളോ” ഇല്ലാതെയാണ് പ്രതികൾ ആരോപണവിധേയമായ പ്രവൃത്തി ചെയ്തതെന്ന് പോലീസ് അവരുടെ അപേക്ഷയിൽ പറഞ്ഞു. ജീവനും സ്വത്തിനും നഷ്ടമില്ല: പൊലീസ് എസ്പ്ലനേഡ് കോടതിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് എസ് വി ദിനോകർ ഈ മാസം ആദ്യം കേസ് പിൻവലിക്കാനുള്ള അപേക്ഷ അനുവദിച്ചു. തിങ്കളാഴ്ചയാണ് ഉത്തരവ് ലഭ്യമായത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഗൗതം ഗെയ്‌ക്‌വാദ് മുഖേന സമർപ്പിച്ച ഹർജിയിൽ, കുറ്റാരോപിതരായ വ്യക്തികൾ “വ്യക്തിപരമായ താൽപ്പര്യങ്ങളോ ആനുകൂല്യങ്ങളോ ഇല്ലാതെ” ഒരു പ്രതിഷേധമായാണ് പ്രവർത്തിച്ചതെന്ന് പോലീസ് വാദിച്ചു.പൊതുമുതൽ നഷ്‌ടമായതുപോലെ ജീവഹാനിയും ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അപേക്ഷ പരിശോധിച്ചതിന് ശേഷം, കേസിലെ ആരോപണങ്ങളും വസ്തുതകളും “ആരോപിക്കപ്പെടുന്ന പ്രവൃത്തിസാമൂഹികവും…

കോവിഡ് അടിയന്തര പ്രഖ്യാപനങ്ങൾ ബൈഡൻ ഭരണകൂടം അവസാനിപ്പിക്കുന്നു

വാഷിങ്ടൺ ഡി സി :കോവിഡ് അടിയന്തര പ്രഖ്യാപനങ്ങൾ മെയ് 11 ന്അവസാനിപ്പിക്കാൻ വൈറ്റ് ഹൗസ് പദ്ധതിയിടുന്നു, പകർച്ചവ്യാധി അവസാനിച്ചതായി ബൈഡൻ ഭരണകൂടം വിശ്വസിക്കുന്നു , വൈറ്റ് ഹൗസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഫെഡറൽ പണവും വിഭവങ്ങളും നഗരങ്ങളിലേക്ക് വേഗത്തിൽ തുറന്നുകൊടുത്ത ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ആദ്യമായി നടപ്പാക്കിയ ദേശീയ അടിയന്തരാവസ്ഥയും പൊതുജനാരോഗ്യ അടിയന്തരാവസ്ഥയും ഉടനടി അവസാനിപ്പിക്കുന്ന രണ്ട് റിപ്പബ്ലിക്കൻ ബില്ലുകളോടുള്ള എതിർപ്പിന്റെ ഔപചാരിക പ്രസ്താവനയിലാണ് ഈ പ്രഖ്യാപനം. പകർച്ചവ്യാധിയോട് പ്രതികരിക്കുന്ന സംസ്ഥാനങ്ങളും. ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സെനറ്റ് നിയമനിർമ്മാണത്തിൽ വോട്ട് ചെയ്യാൻ സാധ്യതയില്ല. പാൻഡെമിക്കുമായി ബന്ധപ്പെട്ട അടിയന്തരാവസ്ഥയ്ക്ക് കീഴിലുള്ള യുഎസ് മൂന്ന് വർഷത്തിലേറെയായി മെയ് 11 അടയാളപ്പെടുത്തും. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2020 മാർച്ച് 13 നാണു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് , ഇത് 2020 മാർച്ച് 1 മുതൽ മുൻകാല പ്രാബല്യത്തിൽ വന്നു. നിർദ്ദിഷ്ട റിപ്പബ്ലിക്കൻ…

കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വിന്‍സെന്റ് ഡി പോള്‍ സംഘടിപ്പിച്ച തീര്‍ത്ഥയാത്ര ഉജ്ജ്വലമായി

ഡാലസ്:  കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച മെക്‌സിക്കന്‍ സിറ്റിയിലേക്കുള്ള യാത്ര ഏവര്‍ക്കും നല്ല ഒരു അനുഭവമായി മാറി. ജനുവരി 26ാം തീയതി വ്യാഴാഴ്ച ഡാലസ് ഡി. എഫ്. ഡബ്‌ളു എയര്‍ പോര്‍ട്ടില്‍ നിന്ന് 40 പേരുടെ ഒരു ഗ്രൂപ്പ്  മെക്‌സിക്കോ സിറ്റിയിലേക്ക് യാത്ര തിരിച്ചു. യാത്രയുടെ മുഖ്യ ഉദ്ദേശം 1531 ല്‍ ഹൂവാന്‍ ഡിയേഗോ( Juan Diego)  ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട ടേപ്പേയാക്ക് കുന്ന്, Tepeyac)  ഔര്‍ ലേഡി ഓഫ് ഗോഡലൂപ്പേ ബസലിക്കാ എന്നീ സ്ഥലത്ത് ചെന്ന്  പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിച്ച്  അനുഗ്രഹം വാങ്ങിക്കുകയും  അതൊടൊപ്പം തന്നെ  മെക്‌സിക്കോ സിറ്റിയിലെ ആകര്‍ഷകമായ മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കുക എന്നതായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ പണിത ഒര്‍ജിനല്‍ ഗോഡേലൂപ്പേ ചര്‍ച്ച് അടിത്തറ പ്രശ്‌നം കാരണം പുതിയ ബസിലിക്കാ 1974 ല്‍ തൊട്ടടുത്തു തന്നെ…

ഇന്നത്തെ രാശിഫലം (ജനുവരി 31, ചൊവ്വ)

ചിങ്ങം: ദിവസത്തിൻറെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചിലവഴിച്ചെങ്കിലും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന അനുകൂല ഫലങ്ങൾ നേടിയെടുക്കാം. ജോലിസ്ഥലത്ത് ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ഈ ശുഭദിനത്തിൽ ബിസിനസിൽ വലിയ ബഹുമതികളും ലാഭവും നിങ്ങൾക്ക് കൊയ്യാൻ കഴിയും. കന്നി: അടക്കിപ്പിടിച്ചിരുന്ന വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വഴി ഇന്ന് നിങ്ങൾ കണ്ടെത്തിയേക്കും. നിങ്ങൾ നിങ്ങളുടെ വികാരങ്ങളെ വികസിപ്പിക്കുകയും വാസ്‌തവികമായ വസ്‌തുക്കളിലേക്ക് അടുക്കുകയും ചെയ്യും. ആഗ്രഹിക്കുന്ന ഒരു ചുറ്റുപാട് ലഭിച്ചില്ലെങ്കിൽ അത് നിങ്ങളെ അസ്വസ്തമാക്കും തുലാം: കലാപരമായ കഴിവുകൾക്കുള്ള ഒരു ദിനമാകും ഇന്ന്. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരൻ ഒടുവിൽ പുറത്ത് വരും. നിങ്ങളുടെ തിളക്കമേറിയ സൗന്ദര്യ ബോധം ഇൻറീരിയർ ഡെക്കറേഷനിൽ മാറ്റങ്ങൾ വരുത്തുന്നതിലേക്ക് നിങ്ങളെ നയിക്കും. വൃശ്ചികം: തങ്ങളുട പദ്ധതികളിൽ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരെ കണ്ടുമുട്ടുകയും അത് ഇന്ന് തന്നെ പൂർണമായും പ്രവർത്തനനിരതനാകാൻ അവർ നിങ്ങളെ സഹായിക്കുകയും ചെയ്യും. ഇതിന്റെ ഫലം നിങ്ങൾ ആഗ്രഹിക്കുന്നത് ആയില്ലെങ്കിലും ക്ഷമയോടെ കാത്തിരിക്കുക, കൂടുതൽ മികച്ച പ്രതിഫലം നിങ്ങളെ…