തലവടി ചുണ്ടൻ വള്ളപുര നിർമ്മാണം: ഭൂമിപൂജ നാളെ

തലവടി:പുതുവത്സര ദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടന് അത്യാധുനിക സംവിധാനത്തോടു കൂടിയ വള്ളപ്പുര നിർമ്മിക്കുന്നതിന് മുന്നോടിയായി ഉള്ള ഭൂമിപൂജ നാളെ (ജനുവരി 24ന് ) രാവിലെ 10.30നും 11.30 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും.തലവടി തിരുപനയനൂർ കാവ് ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് റൈറ്റ് റവ.തോമസ് കെ. ഉമ്മൻ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര തന്ത്രി ബ്രഹമശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന,ചുണ്ടൻ വള്ളശില്പി സാബു നാരായണൻ ആചാരി എന്നിവരുടെ നേതൃത്വത്തിൽ ഭൂമിപൂജ നടക്കും. സമിതി പ്രസിഡൻറ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിക്കും.തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ് എന്നിവർ ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.വസ്തു ഉൾപ്പെടെ 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സമിതി ജനറൽ കൺവീനർ ഡോ.ജോൺസൺ…

“ബുരെ വഖ്ത് മേ…”, മകന്‍ ക്യാൻസർ ബാധിതനാണെന്ന് അറിഞ്ഞ് ആദ്യം വിളിച്ചത് അക്ഷയ് കുമാറാണെന്ന് ഇമ്രാൻ ഹാഷ്മി

അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ സെൽഫിക്കായി ഒരുങ്ങുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ മകന് കാൻസർ ബാധിച്ചപ്പോൾ തന്നെ ആദ്യം വിളിച്ചത് അക്ഷയ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇമ്രാൻ അനുസ്മരിച്ചു. അക്ഷയ്‌യെക്കുറിച്ച് ഇമ്രാൻ ഹാഷ്മി പറഞ്ഞു, “ഞാൻ ഒരു ആരാധകനെന്ന നിലയിൽ അദ്ദേഹത്തെ പിന്തുടർന്നു, ഞാൻ അദ്ദേഹത്തെ ആരാധിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തെ അറിയാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. എന്റെ മകന് ആരോഗ്യപ്രശ്നമുണ്ടായപ്പോൾ അദ്ദേഹം എനിക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹമാണ് ആദ്യമായി എന്നെ വിളിച്ചതും ഒപ്പം നിന്നതും, ഞങ്ങളുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതും. അന്ന് എനിക്ക് അദ്ദേഹത്തെ അത്ര പരിചയമില്ലായിരുന്നു. നിങ്ങളുടെ നല്ല സമയങ്ങളിൽ ധാരാളം ആളുകൾ നിങ്ങളെ ചുറ്റിപ്പറ്റിയുണ്ടാകും. പക്ഷേ, ‘ബുരെ വക്ത് മേ ജോ ഫാരിഷ്ടേ ആതേ ഹേ’…

നെഹ്‌റു അല്ല, ‘നേതാജി’ ആയിരുന്നു അവിഭക്ത ‘സ്വതന്ത്ര’ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി

ജനുവരി 23 – ഇന്ത്യയിലെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനി നേതാജി എന്ന സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമാണ്. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവാണെന്നാണ് നാം പഠിച്ചു വെച്ചിരിക്കുന്നത്. സ്കൂളുകളിലും സർവ്വകലാശാലകളിലും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതും ഇതു തന്നെ. ഈ ചരിത്രം കുട്ടിക്കാലം മുതൽ ഇന്ത്യയിലെ സ്കൂൾ പുസ്തകങ്ങളിൽ പഠിപ്പിച്ചു വരുന്നു. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ല. കാരണം, 1947ൽ മൗണ്ട് ബാറ്റൺ പ്രഭുവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് തെരഞ്ഞെടുപ്പില്ലാതെ രാജ്യം സ്വതന്ത്രമായ ഉടൻ നെഹ്റു പ്രധാനമന്ത്രിയായി. അതേസമയം, കോൺഗ്രസിന്റെ 15 പ്രവിശ്യാ കമ്മിറ്റികളിൽ 12 എണ്ണവും സർദാർ വല്ലഭായ് പട്ടേലിനെ ഭാവി പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പട്ടേലിന്റെ കീഴിൽ നെഹ്‌റു പ്രവർത്തിക്കില്ലെന്ന് മഹാത്മാഗാന്ധി കരുതി. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് മുമ്പ് തന്നെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ സ്വതന്ത്ര സർക്കാരിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്നു എന്നതാണ്…

ആദ്യ യൂത്ത് 20 മീറ്റ് ഫെബ്രുവരി 6 മുതൽ 8 വരെ ഗുവാഹത്തിയിൽ നടക്കും

ഗുവാഹത്തി : ജി20 ഉച്ചകോടിക്കിടെ സംഘടിപ്പിക്കുന്ന യൂത്ത്20 (വൈ20) ഗ്രൂപ്പിന്റെ ആദ്യ യോഗം ഫെബ്രുവരി 6 മുതൽ 8 വരെ ഗുവാഹത്തിയിൽ നടക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 2023 ഓഗസ്റ്റിൽ നടക്കുന്ന അവസാന യൂത്ത്20 ഉച്ചകോടിക്ക് മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലുടനീളമുള്ള അഞ്ച് Y20 തീമുകളിൽ നടക്കുന്ന നിരവധി മീറ്റിംഗുകളിൽ ആദ്യത്തേതാണ് ഇത്. അസമിൽ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള 250-ലധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ദുരന്തസാധ്യത കുറയ്ക്കലും, സമാധാനം കെട്ടിപ്പടുക്കലും അനുരഞ്ജനവും, ജനാധിപത്യത്തിലും ആരോഗ്യത്തിലും യുവജനങ്ങളുടെ പങ്ക്, ക്ഷേമം, കായികം എന്നിവയായിരിക്കും അഞ്ച് വിഷയങ്ങൾ. G20 യുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എട്ട് ഔദ്യോഗിക ഇന്ററാക്ഷൻ ഗ്രൂപ്പുകളിൽ ഒന്ന് Y20 ആണ്. യുവാക്കൾ എന്താണ് ചിന്തിക്കുന്നതെന്ന് അറിയുന്നതിനും അവരുടെ സ്വന്തം നയ നിർദ്ദേശങ്ങളിൽ അവരുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുന്നതിനുമായി പരമ്പരാഗത ഫോറത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് യുവജന…

ആശ്രിത നിയമനം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആശ്രിത നിയമനം അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരള എൻജിഒ അസോസിയേഷൻ 48-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ തെളിയിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അധികാരത്തിലെത്തിയവർ ഏഴാം വർഷമായിട്ടും അതിന് തയ്യാറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നത് സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ്. യുഡിഎഫ് സര്‍ക്കാറിന്‍റെ ഭരണകാലത്ത് മുഴുവന്‍ ആശ്രിതര്‍ക്കും ജോലി നല്‍കിയിരുന്നു. എന്നാൽ ഒരു വർഷത്തിനകം ജോലി ലഭിച്ചില്ലെങ്കിൽ 10 ലക്ഷം രൂപ സമാശ്വാസ സമ്മാനമായി വാങ്ങണമെന്ന സർക്കാർ നിർദേശം അംഗീകരിക്കാനാവില്ല. ഓരോ വകുപ്പിലെയും ആകെ ഒഴിവുകളിൽ 5 എണ്ണം മാത്രമേ ആശ്രിത നിയമനത്തിന് മാറ്റി വെയ്ക്കേണ്ടത്. ഒഴിവുകളുണ്ടെങ്കിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കുന്നതിനാണ് ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയത്. ഒഴിവുകൾ വരുന്നതനുസരിച്ച് ഇവ ക്രമീകരിക്കും. തൊഴിലാളി പ്രേമം…

ഇന്ത്യയുടെ അഭിമാന പുത്രന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് – അനുസ്മരണം

സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം എല്ലാ വർഷവും ജനുവരി 23 ന് ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിൽ നിർണായക പങ്ക് വഹിച്ച, ഏറ്റവും മികച്ചതും സ്വാധീനമുള്ളതുമായ നേതാക്കളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. 1897 ജനുവരി 23 ന് ബംഗാൾ പ്രവിശ്യയിലെ ഒറീസ ഡിവിഷനിലെ കട്ടക്കിലാണ് സുഭാഷ് ജനിച്ചത്. 1920 കളുടെ അവസാനത്തിലും 1930 കളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇളയ, റാഡിക്കൽ, വിഭാഗത്തിന്റെ പ്രമുഖ നേതാവായിരുന്നു അദ്ദേഹം, 1938 ലും 1939 ലും കോൺഗ്രസ് പ്രസിഡന്റായി ഉയർന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചില പ്രധാന ഉദ്ധരണികൾ: “എനിക്ക് ജീവിതത്തിൽ ഒരു നിശ്ചിത ലക്ഷ്യം നിറവേറ്റേണ്ടതുണ്ട്. അതിനു വേണ്ടിയാണ് ഞാൻ ജനിച്ചത്. ധാർമ്മിക ചിന്തകളുടെ ഒഴുക്കിൽ വീഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല. **സുഭാഷ് ചന്ദ്രബോസ് “ജീവിതത്തിന്റെ അനിശ്ചിതത്വത്തെ ഞാൻ ഒട്ടും ഭയപ്പെടുന്നില്ല.” **സുഭാഷ്…

ഇന്നത്തെ രാശിഫലം (ജനുവരി 23, തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ശുഭകരമായ ദിവസമായിരിക്കില്ല. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകണമെന്നില്ല. കച്ചവടക്കാർ ഇന്ന് നല്ല ദിവസമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത. ഇതിനായുള്ള മുൻകരുതലുകൾ എടുക്കണം. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പ് വയ്‌ക്കുകയാണെങ്കിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. കന്നി: നിങ്ങൾക്ക് മികച്ച ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ മറികടക്കാൻ സാധിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി നിങ്ങൾ ഉത്കണ്ഠാകുലനായിരിക്കും. നിസാരമായ കാര്യങ്ങൾ മനസിനെ അസ്വസ്ഥമാക്കാനിടയുണ്ട്. അതുകൊണ്ട് ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് ഏറെ ഗുണകരമായിരിക്കും. തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ നിങ്ങൾക്ക് ഗുണകരമാകും. നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചിലവഴിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും. വൃശ്ചികം: കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ട സഹായങ്ങൾ ചെയ്യാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും. ഇന്ന് ആരോഗ്യകരമായും സാമ്പത്തികപരമായും മികച്ച ദിവസമായിരിക്കും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക് വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും. ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമായതല്ലെങ്കിലും നാളെ മികച്ച ദിവസമായിരിക്കും. ജീവിത…

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം ഡ്രെക്സൽ ഹിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു

ഡ്രെക്സൽ ഹിൽ, പെൻസിൽവേനിയ സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ജനുവരി 15 ഞായറാഴ്ച ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് (FYC) കിക്കോഫ് പരിപാടിക്ക് സാക്ഷ്യം വഹിച്ചു. ഭദ്രാസനത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കോവിഡ് മഹാമാരി മൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സമാരംഭിക്കുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ കുര്യാക്കോസ് (സിബി) വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം ഉമ്മൻ കാപ്പിൽ, FYC സുവനീർ ചീഫ് എഡിറ്റർ സൂസൻ ജോൺ വറുഗീസ്, കമ്മിറ്റി അംഗങ്ങളായ ബിഷേൽ ബേബി, ബിപിൻ മാത്യു എന്നിവരടങ്ങിയ FYC ടീമിനെ ഇടവകയിലേക്കു സ്വാഗതം ചെയ്തു. കഴിഞ്ഞ ഫാമിലി കോൺഫറൻസുകളിലെ സ്വന്തം അനുഭവത്തെക്കുറിച്ച് അച്ചൻ ഊഷ്മളമായി സംസാരിക്കുകയും ഇടവകാംഗങ്ങളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. FYC ടീം ഇടവകാംഗങ്ങളെ കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുകയും കോൺഫറൻസിന്റെ വിശദാംശങ്ങൾ നൽകുകയും ചെയ്തു.…

സഭകളുടെ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുന്നത് യുവജനങ്ങളെ സഭകളില്‍ നിന്നും അകറ്റുന്നു: റവ. ഷൈജു സി. ജോയ്

ഡാളസ് : ക്രിസ്തീയ ആരാധനകളിലേക്കും, കൂട്ടായ്മകളിലേക്കും യുവജനങ്ങള്‍ ആകര്‍ഷിക്കപ്പെടണമെങ്കില്‍ സഭകളില്‍ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണമെന്ന് റവ.ഷൈജു സി. ജോയ്. നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തില്‍ ജനുവരി 22 ഞായറാഴ്ച ‘എക്യൂമിനിക്കല്‍ സണ്ടെ’ യായി ആചരിക്കുന്നതിനോടനുബന്ധിച്ചു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന പ്രത്യേക ആരാധനയില്‍ വചന ശ്രുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു റവ.ഷൈജു. ക്രിസ്തീയ സഭകളില്‍ ഇന്ന് കാണുന്ന അധികാര തര്‍ക്കങ്ങളും, ആരോപണ പ്രത്യാരോപണങ്ങളും, ക്രിസ്തീയ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ എന്തിനു പള്ളിയില്‍ പോകണം, അവിടെ നിന്നും എന്തു ലഭിക്കും എന്ന ചോദ്യം ഉയര്‍ന്നാല്‍ അതിന് യുവജനങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നും അച്ചന്‍ പറഞ്ഞു. എക്യൂമിനിസം എന്ന വാക്കിന് സഭകള്‍ തമ്മിലുള്ള ഐക്യം എന്നതിലുപരി മതങ്ങള്‍ തമ്മിലുള്ള ഐക്യത, എല്ലാ മനുഷ്യരും, സൃഷ്ടിയും തമ്മിലുള്ള ഐക്യത എന്ന വിശേഷണമാണ് ഈ കാലഘട്ടത്തില്‍ അനുയോജ്യമായിരിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും…

പെണ്‍ജന്മപുണ്യങ്ങള്‍ (പുസ്‌തകാസ്വാദനം): അബ്‌ദുള്‍ പുന്നയൂര്‍ക്കുളം

സാഹിത്യാസ്വാദകര്‍ ഓര്‍മ്മക്കുറിപ്പുകളൊ, ലേഖനങ്ങളൊ എഴുതുമ്പോള്‍ അവരറിയാതെത്തന്നെ അവരിലൂടെ ലാളിത്യമാര്‍ന്ന സാഹിത്യം അനര്‍ഗ്ഗളം ഒഴുകും. അത്‌ അക്ഷരസ്‌നേഹികള്‍ക്ക്‌ ഹൃദ്യമായ വായനാസുഖം ഒരുക്കും. ആഗോള വൈദ്യശാസ്‌ത്ര രംഗത്തെ പ്രമുഖനും എഴുത്തുകാരനുമായ ഡോ. എം.വി. പിളളയെ പരിചയപ്പെടുന്നത്‌ 1999ല്‍ Michigan Literary Associaton of North America (MILAN) യുടെ ഉദ്‌ഘാടന വേളയില്‍ ഡിട്രോയിറ്റില്‍ വച്ചാണ്‌. 2000ല്‍ എന്റെ America You were A Scarlet Rose എന്ന ഇംഗ്ലീഷ്‌ കവിതാ സമാഹാരത്തിനു അദ്ദേഹം അവതാരിക എഴുതി തന്നു. തുടര്‍ന്ന്‌ അമേരിക്കന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഡോ. പിളള എന്റേയും സ്വകാര്യ അഹങ്കാരമായി മാറി. 2022 December 4നു പുന്നയൂര്‍ക്കുളം സാഹിത്യ സമിതി പ്രതിമാസം നടത്തിവരുന്ന കൃതിയും കര്‍ത്താവും എന്ന സാഹിത്യസദസ്സിന്റെ പത്താം അദ്ധ്യായത്തില്‍, ഡോ. പിളള അദ്ദേഹത്തിന്റെ പെണ്‍ജന്മപുണ്യങ്ങള്‍ എന്ന കൃതി ഗൂഗിള്‍ മീറ്റ്‌ വഴി അവതരിപ്പിച്ചു. ഗ്യഹലക്ഷ്‌മിയില്‍ മാസംതോറും…