എസ്എംസിഎ കുവൈറ്റ് – നോർത്ത് അമേരിക്ക പുതുവത്സര സംഗമം ശ്രദ്ധേയമായി

ഹൂസ്റ്റൺ: എസ്എംസിഎ (സീറോ മലബാർ കുവൈറ്റ് നോർത്ത് അമേരിക്ക) യുടെ ക്രിസ്തുമസ് പുതുവത്സര സംഗമം വൈവിധ്യമാർന്ന പരിപാടികളോടുകൂടി നടത്തപ്പെട്ടു. മലയാള സിനിമാ ലോകത്തെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ജനമനസുകളിൽ ഇടം നേടിയ പ്രമുഖ സിനിമ താരം സിജോയ് വർഗീസ് ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ജനുവരി 14 നു ശനിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സംഘടനയുടെ രക്ഷാധികാരിമാരായ അഭിവന്ദ്യ മാർ ജോസ് കല്ലുവേലി പിതാവ്‌ (ബിഷപ്പ് ഓഫ് മിസ്സിസാഗാ), മാർ ജോയ് ആലപ്പാട്ട്‌ പിതാവ് (ബിഷപ്പ് ഓഫ് ഷിക്കാഗോ) എന്നിവർ ക്രിസ്തുമസ് സന്ദേശങ്ങൾ നൽകി. എസ്എംസിഎ ചെയ്തു വരുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പിതാക്കന്മാർ പ്രത്യേകം അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി പങ്കെടുത്തവരെയും അതിഥിതികളെയും സ്വാഗതം ചെയ്തു.എസ്എംസിഎ സമൂഹത്തിന്റെയും സഭയുടെയും വളർച്ചക്ക് എന്നും മുതൽക്കൂട്ടായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നുവെന്നും തുടർന്നുള്ള പ്രവർത്തന ങ്ങളിലും…

ലാവേൺ & ഷെർലി നടി സിണ്ടി വില്യംസ് (75) അന്തരിച്ചു

‘ലാവർൺ & ഷെർലി’ എന്ന പരിപാടിയിൽ ഷെർലിയായി അഭിനയിച്ച സിണ്ടി വില്യംസ് ഒരു ചെറിയ അസുഖത്തെ തുടർന്ന് ബുധനാഴ്ച മരിച്ചതായി അവരുടെ കുടുംബം അറിയിച്ചു.75 വയസായിരുന്നു. “ഞങ്ങളുടെ ദയയുള്ള, ഉല്ലാസഭരിതയായ അമ്മ, സിണ്ടി വില്യംസിന്റെ വിയോഗം ഞങ്ങൾക്ക് ഒരിക്കലും പ്രകടിപ്പിക്കാൻ കഴിയാത്തത്ര ദു:ഖം സമ്മാനിച്ചു. അവരെ അറിയുന്നതും സ്നേഹിക്കുന്നതും ഞങ്ങളുടെ സന്തോഷവും പദവിയുമാണ്. സിണ്ടി ഒരു തരത്തിലും സുന്ദരിയും ഉദാരമതിയും മിടുക്കിയും ആയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ട നർമ്മബോധവും തിളങ്ങുന്ന ആത്മാവും,” പ്രസ്താവനയിൽ പറഞ്ഞു. സംവിധായകൻ ജോർജ്ജ് ലൂക്കാസിന്റെ 1973 ലെ “അമേരിക്കൻ ഗ്രാഫിറ്റി”, 1974 മുതൽ സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ “ദി സംഭാഷണം” എന്നിവയിലും വില്യംസ് അഭിനയിച്ചു.

ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ റിപ്പബ്ലിക്ക്ദിനാഘോഷവും മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും നടത്തി

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു. അതോടൊപ്പം 1948 ജനുവരി 30 നു ആർഎസ്‌എസ്‌ വർഗീയവാദിയുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷിത്വം വഹിച്ച്‌, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ലോകജനതയുടെ ആരാധ്യനായ മഹാത്മാഗാന്ധിയുടെ ഓർമകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു. ജനുവരി 29 നു ഞായറാഴ്ച വൈകുന്നേരം മിസ്സോറി സിറ്റി അപ്ന ബസാർ ഹാളിൽ നടന്ന ചടങ്ങുകൾ പ്രൗഢഗംഭീരമായിരുന്നു. കുമാരി ക്രിസ്റ്റൽ ജോസ് അമേരിക്കൻ ദേശീയഗാനമാലപിച്ചു. തുടർന്ന് നടന്ന ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചാപ്റ്റർ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. ഒഐസിസി യുഎസ്എ ദേശീയ ചെയർമാൻ ജെയിംസ് കൂടൽ സമ്മേളനം ഉത്‌ഘാടനം ചെയ്തു. കന്യാകുമാരി മുതൽ കശ്മീർ വരെ, മഴയും വെയിലും…

വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യം: കൾച്ചറൽ ഫോറം

ദോഹ: വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യമാണെന്ന് കൾച്ചറൽ ഫോറം നടത്തിയ ഓപ്പൺ ഫോറം.റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കൾച്ചറൽ ഫോറം ഹാളിൽ നടത്തിയ ഓപ്പൺ ഫോറത്തിലാണ് അഭിപ്രായമുയർന്നത്. നാനാത്വത്തെ നില നിർത്തുന്നതിലാണ് ഇന്ത്യയുടെ ഏകത്വം കുടികൊള്ളുന്നത്. ലോകത്തെങ്ങുമില്ലാത്ത വിധത്തിൽ അനേകം വൈവിധ്യങ്ങളുള്ള ജനത ഒരു ഇന്ത്യയായിരിക്കുന്നത് വൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പ് നൽകുന്ന ഭരണഘടന ഉള്ളത് കൊണ്ടാണ്.ഭരണഘടനയുടെ ആമുഖം പോലും ഇന്ത്യ ഏങ്ങനെ ആയിത്തീരണമെന്നതിലേക്കുള്ള ചൂണ്ട് പലകയാണ്. നീതിയും സ്വാതന്ത്ര്യവും അവസര സമത്വവുമാണ് ഭരണഘടനയുടെ കാതൽ. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റം ഭരണഘടന ഉറപ്പ് നൽകുന്ന ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു. ഓപൺ ഫോറത്തിൽ അൻവർ ഹുസൈൻ വാണിയമ്പലം വിഷയം അവതരിപ്പിച്ചു. കൾച്ചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡൻ്റുമാരായ ചന്ദ്രമോഹൻ, ഷാനവാസ് ഖാലിദ്, സെക്രട്ടറിമാരായ അനീസ് മാള, അഹ്മദ് ഷാഫി, സ്റ്റേറ്റ് കമ്മിറ്റിയംഗം കെ.ടി മുബാറക് എന്നിവർ…

ദേശിയ കുഷ്ഠരോഗ നിർമ്മാർജന ദിനാചരണവും ജീവകാരുണ്യ പ്രവർത്തനവും നടത്തി

നൂറനാട്: ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനത്തിൻ്റെ ഭാഗമായി സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ കുറ്റപ്പുഴ ഇടവക വുമൺസ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ സൗഹൃദ വേദിയുടെ സഹകരണത്തോടെ ജീവകാരുണ്യ പ്രവർത്തനവും കുഷ്ടരോഗ നിർമ്മാർജന ദിനാചരണവും നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ നടത്തി. എടത്വ സൗഹൃദ വേദി ചെയർമാൻ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ആർ.എം.ഒ ഡോ. സ്മിത ഉദ്ഘാടനം ചെയ്തു. കുറ്റപ്പുഴ സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ വികാരി റവ. ഫാദർ ബിജു സോളമൻ സന്ദേശം നല്‍കി. വുമൺസ് ഫെലോഷിപ്പ് സെക്രട്ടറി മീനു ജോബി, റ്റിൻ്റു സിജോ എന്നിവർ ചേർന്ന് ആശുപത്രിയിലെ രോഗികൾക്ക് ഉപയോഗിക്കാൻ ഉള്ള ഗ്രൈൻ്റർ, സോപ്പ് , ലോഷൻ എന്നിവ സൂപ്രണ്ട് ഡോ. പി.വി. വിദ്യക്ക് കൈമാറി. നഴ്സിംഗ് സൂപ്രണ്ടുമാരായ ഷീല എസ്.ഡി, ജയശ്രീ,സ്റ്റോർ സൂപ്രണ്ട് രാജേഷ്കുമാർ എസ്, സൗഹൃദ…

ഫ്‌ളൈ നാസ് ദോഹ ഓഫീസ് ഉദ്ഘാടനം ചെയ്തു

ദോഹ: സൗദി അറേബ്യയുടെ ബജറ്റ് കരിയറായ ഫ്‌ളൈ നാസ് ദോഹ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബി റിംഗ് റോഡില്‍ ഫരീജ് അബ്ദുല്‍ അസീസില്‍ ആര്യാസ് റസ്റ്റോറന്റിന് എതിര്‍വശമായാണ് ഓഫീസ് തുറന്നത്. ഫ്‌ളൈ നാസ് ഇന്റര്‍നാഷണല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്ല സുലൈമാന്‍ അല്‍ ഈദി, സീനിയര്‍ പ്ലാനിംഗ് & ബൈലാട്ടറല്‍ എഗ്രിമെന്റ് മാനേജര്‍ അബ്ദുല്ല മന്‍സൂര്‍ അല്‍ മൂസ, അല്‍റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് അല്‍റഈസ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സമയത്താണ് ഫ്‌ളൈ നാസ് ദോഹാ സര്‍വീസ് ആരംഭിച്ചതെന്നും പ്രതികരണം ആശാവഹമാണെന്നും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച അബ്ദുല്ല സുലൈമാന്‍ അല്‍ ഈദി പറഞ്ഞു. ഫ്‌ളൈ നാസ് സീനിയര്‍ സ്ട്രാറ്റജിക്ക് & കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ മൂസ ബഹരി, ഗ്രൗണ്ട് ഓപ്പറേഷന്‍ സീനിയര്‍ മാനേജര്‍ ഫഹദ് അല്‍ഖഹ്ത്താണി, ഗള്‍ഫ് ആന്‍ഡ് മിഡിലീസ്റ്റ്…

പ്രധാനമന്ത്രി മോദി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 75-ാം ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ആദരാഞ്ജലികൾ അർപ്പിച്ചു. “ബാപ്പുവിന്റെ പുണ്യ തിഥിയിൽ ഞാൻ ബാപ്പുവിനെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നു. നമ്മുടെ രാഷ്ട്ര സേവനത്തിൽ രക്തസാക്ഷികളായ എല്ലാവരോടും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല, വികസിതർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തും. ഇന്ത്യ,” മോദി ട്വീറ്റ് ചെയ്തു. ബാപ്പുവിന്റെ പുണ്യ തിഥിയിൽ ഞാൻ അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നു. നമ്മുടെ രാഷ്ട്രസേവനത്തിൽ രക്തസാക്ഷികളായ എല്ലാവരോടും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല, വികസിത ഇന്ത്യക്കായി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തും. I bow to Bapu on his Punya Tithi and recall his profound thoughts. I also pay homage to all…

വഞ്ചനയെ ദേശീയത കൊണ്ട് അവ്യക്തമാക്കാനാവില്ല”: അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ആഞ്ഞടിച്ചു

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിനെ ഇന്ത്യക്കെതിരായ ‘കണക്കുകൂട്ടിയ ആക്രമണം’ എന്ന് വിശേഷിപ്പിച്ചതിന് അദാനി ഗ്രൂപ്പ് തിരിച്ചടിച്ചതിന് മണിക്കൂറുകൾക്ക് ശേഷം, തങ്ങളുടെ തട്ടിപ്പ് ‘ദേശീയത’ കൊണ്ടോ ‘അവ്യക്തമാക്കാനോ’ കഴിയില്ലെന്ന് നിക്ഷേപ ഗവേഷണ സ്ഥാപനം സൂചിപ്പിച്ചു. ‘ ഗവേഷണ പ്രബന്ധത്തിൽ സ്ഥാപനം ഉന്നയിച്ച എല്ലാ പ്രധാന ആരോപണങ്ങളെയും അവഗണിക്കുന്ന പ്രതികരണം’ എന്നാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. “വഞ്ചനയെ ദേശീയത കൊണ്ടോ ഞങ്ങൾ ഉന്നയിച്ച എല്ലാ പ്രധാന ആരോപണങ്ങളെയും അവഗണിക്കുന്ന ഒരു വീർപ്പുമുട്ടുന്ന പ്രതികരണം കൊണ്ടോ അവ്യക്തമാക്കാനാവില്ല,” ഹിൻഡൻബർഗ് റിസർച്ച് ട്വിറ്ററിൽ അദാനി ഗ്രൂപ്പിന് നൽകിയ മറുപടിയുടെ ലിങ്ക് സഹിതം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ ഊർജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്നും ആവേശകരമായ ഭാവിയുള്ള ഉയർന്നുവരുന്ന വൻശക്തിയാണെന്നും തങ്ങൾ വിശ്വസിക്കുന്നുവെന്നും വ്യവസ്ഥാപിതമായ കൊള്ളയിലൂടെ അതിനെ പിടിച്ചുനിർത്തുന്നത് അദാനി ഗ്രൂപ്പാണെന്നും ഹിൻഡൻബർഗ് പറഞ്ഞു. ഹിൻഡൻബർഗിന് നൽകിയ 413 പേജുള്ള പ്രതികരണത്തിൽ, അദാനി ഗ്രൂപ്പ് യുഎസ് സ്ഥാപനത്തെ സാമ്പത്തിക നേട്ടമുണ്ടാക്കാൻ…

എനിക്ക് മോദിയെ ഒരുപാട് ഇഷ്ടമാണ്; കുട്ടിക്കാലത്ത് ഞാൻ അദ്ദേഹത്തോടൊപ്പം പട്ടം പറത്തുമായിരുന്നു: ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടുതൽ ഇഷ്ടമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. മാളികപ്പുറം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയതിന്റെ ഓർമകളും താരം അഭിമുഖത്തിൽ ഓര്‍ത്തെടുത്തു. ഭാവിയിൽ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അന്ന് കരുതിയിരുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. പട്ടം പറത്തിയത് കാണിക്കാൻ അന്ന് ഒരു സെൽഫിയും ഉണ്ടായിരുന്നില്ലല്ലോ എന്നും ഉണ്ണി മുകുന്ദൻ പുഞ്ചിരിയോടെ ചോദിക്കുന്നു. ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ സംഭവത്തെക്കുറിച്ചും ഗുജറാത്തിൽ വളർന്നു വന്ന താരം സംസാരിച്ചു. ഉണ്ണി മുകുന്ദന്റെ വാക്കുകൾ: ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം…

ഇന്നത്തെ രാശിഫലം (ജനുവരി 30, തിങ്കള്‍)

ചിങ്ങം: നിങ്ങളിന്ന് പരിവർത്തനം ചെയ്യാത്തതായി ഒന്നുമുണ്ടാവില്ല. ഇന്ന് നിങ്ങളുടെ ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും, സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷം വരാൻ നിങ്ങൾ കുറച്ചുകൂടി തുറന്ന് ചിന്തിക്കണം. നിങ്ങളുടെ മുൻഗാമികളുടെ അനുഗ്രഹം ഇന്ന് മുഴുവൻ നിങ്ങൾക്കുണ്ടാകും. കന്നി: ഇന്ന് നിങ്ങളുടെ കച്ചവടത്തിലെ കഴിവുകളെ സാമ്പത്തിക കാര്യവുമായി ചേർത്ത് പരിശോധിക്കും. വിജയപാതയിലേക്കുള്ള ഒരിക്കലും തീരാത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് നിങ്ങളുടെ നൂതന മാർഗങ്ങൾ ചിന്തിക്കും. ആത്മവിശ്വാസം കെവിടില്ല. തുലാം: നിങ്ങൾ ഇന്ന് ജനമധ്യത്തിലായിരിക്കുകയും ചെയ്യും. ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തുകയും ചെയ്യും. നിങ്ങൾക്ക് പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണാവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ് ഇപ്പോൾ. വൃശ്ചികം: ഇന്ന് നിങ്ങൾ ബഹുമതികളെപ്പറ്റി ചിന്തിച്ച് ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ നിങ്ങൾ പിന്നിലാകാതെയിരിക്കണം. കൂട്ടുസംരംഭത്തിൽ ക്ഷമയോടെ കാത്തിരിക്കുക. നിങ്ങളുടെ അധ്വാനത്തിന് ഫലം ലഭിക്കും. ധനു: ഇന്ന് തടസ്സങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. പക്ഷേ വിജയത്തിലെത്താൻ നിങ്ങൾ ചെറുത്തു നിൽക്കണം. ഇന്ന് പകൽ മുഴുവനും വലിയ…