നാട്ടില്‍ നിന്ന് തിരികെ എത്തി മൂന്നാം ദിവസം പ്രവാസി മലയാളി മരിച്ചു

മനാമ : പ്രവാസി മലയാളി ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു. മാള കൊച്ചുകടവ് കടപ്പറമ്പിൽ ബാവയുടെ മകൻ ഷമീർ ബാവ (45) ആണ് മരിച്ചത്. മനാമയിലെ കുവൈറ്റ് എംബസി ജീവനക്കാരനായിരുന്ന ഷമീർ ബാവയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ – സുമയ്യ. മൂന്ന് മക്കളുണ്ട്. സഹോദരന്‍ ഷബീര്‍ (ബഹ്റൈന്‍), ഷമീന (മസ്‍കത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു

എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 25, 26 തീയതികളിൽ നടക്കും. പ്രചരണ പോസ്റ്റർ ജില്ലാ പ്രസിഡൻ്റ് മോനിച്ചൻ പ്രകാശനം ചെയ്തു. തകഴി ഏരിയ പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ എം.എം ഷെരീഫ് , ജോബി തോമസ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ,എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി, ഹരിദാസ് കൈനകരി, കെ.എം മാത്യു, ഡോ. ജോൺസൺ വി. ഇടിക്കുള, എൻ. വിജയൻ, സുനീർ കുന്നുമ്മ എന്നിവർ പ്രസംഗിച്ചു.

സക്കരിയ്യയുടെ ഉമ്മ ബിയ്യുമ്മയെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സന്ദർശിച്ചു

മലപ്പുറം : പരപ്പനങ്ങാടി സ്വദേശി സകരിയ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലില്‍ നീതി നിഷേധത്തിന്‍റെ 14 വർഷങ്ങൾ പിന്നിടുകയാണ്. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 2009 ഫെബ്രുവരി അഞ്ചിന് സകരിയയെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. പതിനെട്ടാം വയസ്സില്‍ കുറ്റമെന്തെന്നറിയാതെ അഴിക്കുള്ളിലായ സകരിയ യു.എ.പി.എ ചുമത്തപ്പെട്ട് നീതി നിഷേധത്തിന്‍റെ ജീവിക്കുന്ന ഉദാഹരണമായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണിപ്പോഴും. 14 വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ സകരിയക്ക് രണ്ടു തവണ മാത്രമാണ് ജാമ്യം ലഭിച്ചത്. മകന് നീതി ലഭിക്കാൻ സുപ്രീം കോടതിയെ സമീപിച്ച സക്കരിയയുടെ മാതാവ് ബിയുമ്മയും കുടുംബവും നീതിയുടെ നല്ല നാളുകൾക്കായി നീണ്ട കാത്തിരിപ്പിലാണ്. ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ മകന്റെ കൂടെ ജീവിക്കാൻ ആകുമോ എന്നാണ് സക്കരിയുടെ ഉമ്മ ചോദിക്കുന്നത്. സക്കരിയക്ക് എതിരെ നടത്തുന്ന ഈ നീതി നിഷേധത്തിനെതിരെ കേരളീയ സമൂഹം ഒന്നിച്ച് ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് റസാക്ക്…

തുർക്കി – സിറിയ ഭൂകമ്പ ബാധിതർക്ക് കാമ്പസുകളുടെ കൈത്താങ്ങ്

പാലക്കാട്: ഭൂകമ്പ ബാധിതർക്ക് സഹായമെത്തിക്കാനായി ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ കലക്ഷൻ നടത്തി. ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ.കോളേജ്, അട്ടപ്പാടി ആർ.ജി.എം ഗവ. കോളേജ് എന്നിവിടങ്ങളിലടക്കം കലക്ഷൻ നടത്തി. കലക്ഷനിലൂടെ ലഭ്യമാകുന്ന തുക ഉപയോഗിച്ച് ദുരിത ബാധിതർക്കുള്ള വസ്തുക്കൾ വാങ്ങി രാജ്യ തലസ്ഥാനത്തെ തുർക്കി എംബസിയിൽ എത്തിക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം കൈപ്പറ്റിയ ശേഷം ഭാര്യമാർ കാമുകന്മാർക്കൊപ്പം ഒളിച്ചോടി; ഭർത്താക്കന്മാർക്ക് വിവരമില്ല

ഉത്തർപ്രദേശിൽ നിന്നുള്ള നാല് പുരുഷന്മാർക്ക് വീട് പണിയാനുള്ള പണം ലഭിച്ചെങ്കിലും ഭാര്യമാർ കബളിപ്പിക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. ഈ നാല് പേരുടെയും ഭാര്യമാർ കാമുകൻമാർക്കൊപ്പം 50,000 രൂപയുമായി ഒളിച്ചോടിയെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരമാണ് പണം ലഭിച്ചത്. പദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ പെട്ടവർക്കും (ഇഡബ്ല്യുഎസ്) താഴ്ന്ന, ഇടത്തരം വരുമാനമുള്ളവർക്കും വീട് പണിയാൻ കേന്ദ്രം പണം കൈമാറുന്നു. എന്നാല്‍, പണം സ്ത്രീ കുടുംബനാഥയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കുന്നത്. ജില്ലയിലെ നഗർ പഞ്ചായത്ത് ബെൽഹാര, ബാങ്കി, സൈദ്പൂർ, സിദ്ധൗർ എന്നിവിടങ്ങളിലെ ഈ നാല് വനിതാ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കാണ് ആദ്യ ഗഡു അയച്ചത്. രണ്ടാം ഗഡു കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഇവരുടെ ഭർത്താക്കന്മാർ ജില്ലാ നഗരവികസന ഏജൻസിയെ (DUDA) സമീപിച്ചിട്ടുണ്ട്. പണം കൈമാറിയിട്ടും ഗുണഭോക്താക്കളിൽ ചിലർ ഇതുവരെ വീടുപണി തുടങ്ങിയിട്ടില്ലെന്ന് ഡിയുഡിഎ അധികൃതർ…

എങ്കില്‍ എന്നോടു പറ ‘ഐ ലവ് യൂന്ന്’; വിദ്യാര്‍ത്ഥിനിയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയ അദ്ധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

രാജ്‌കോട്ട്: ക്ലാസിൽ വെച്ച് ‘ഐ ലവ് യു’ എന്ന് പറയാൻ ആവശ്യപ്പെട്ടെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ അദ്ധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. രാജ്‌കോട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.എസ്.കൈലയാണ് ഗണിത അദ്ധ്യാപകന്റെ സേവനം അവസാനിപ്പിച്ചത്. ബുധനാഴ്‌ച, കർണാവതി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും അവളുടെ മാതാപിതാക്കളും മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ ക്ലാസ് മുറിയിൽ വെച്ച് ‘ഐ ലവ് യു’ എന്ന് പറയാൻ ഗണിത അദ്ധ്യാപകൻ തന്നോട് ആവശ്യപ്പെട്ടതായി പരാതിപ്പെട്ടു. രണ്ട് വിദ്യാഭ്യാസ ഇൻസ്പെക്ടർമാർ ക്ലാസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രസ്തുത ദൃശ്യങ്ങളിൽ ശബ്ദം വ്യക്തമല്ല. അദ്ധ്യാപകനെതിരായ പെൺകുട്ടിയുടെ ആരോപണത്തെ മറ്റ് വിദ്യാർത്ഥികൾ പോലും അംഗീകരിക്കുന്നില്ല. എന്നാൽ, വിദ്യാർത്ഥിയുടെയും അവളുടെ മാതാപിതാക്കളുടെയും സംതൃപ്തിയ്ക്കായി, ഗണിത അദ്ധ്യാപകൻ ബൽമുകുന്ദിന്റെ സേവനം ഉടൻ അവസാനിപ്പിച്ചു. “അദ്ധ്യാപകന്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയോട് ഫോർമുല വിവരിക്കാൻ കഴിയാത്തതിനാൽ ‘ഐ ലവ് ഫോർമുല’ എന്ന് പറയാൻ ആവശ്യപ്പെട്ടു.…

ഇന്ത്യയിൽ നിന്ന് കാണാതായ കുവൈറ്റ് യുവതിയെ ബംഗ്ലാദേശിൽ കണ്ടെത്തി: പോലീസ്

കൊൽക്കത്ത: ചികിത്സയ്ക്കായി ഇന്ത്യയിലെത്തി കൊൽക്കത്തയിൽ നിന്ന് കാണാതായ 31 കാരിയായ കുവൈറ്റിൽ നിന്നുള്ള യുവതിയെ ഈയാഴ്ച അയൽരാജ്യമായ ബംഗ്ലാദേശിൽ കണ്ടതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം യുവതിയും ഒരു പുരുഷനും ചേർന്ന് അന്താരാഷ്ട്ര അതിർത്തി കടന്ന് ബംഗ്ലാദേശിലേക്ക് കടന്നതായി കൊൽക്കത്ത പോലീസ് കുവൈറ്റ് എംബസിയെ അറിയിച്ചു. തുടർന്ന് കുവൈറ്റ് എംബസി ബംഗ്ലാദേശിന്റെ സഹായം തേടുകയും തിങ്കളാഴ്ച ആ രാജ്യത്തെ ഒരു വീട്ടിൽ നിന്ന് യുവതിയെ കണ്ടെത്തുകയും ചെയ്തു. അവിടെയുള്ള പോലീസ് അവരെ കുവൈറ്റ് അധികാരികൾക്ക് കൈമാറിയെന്ന് പോലീസ് ഓഫീസർ പറഞ്ഞു. ജനുവരി 20ന് ഇളയ സഹോദരനൊപ്പം കൊൽക്കത്തയിലെത്തിയ യുവതി ഈസ്റ്റ് കൊൽക്കത്തയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസമാക്കി. ത്വക്ക് സംബന്ധമായ ചില പ്രശ്നങ്ങൾക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം, ജനുവരി 27 ന് അവര്‍ തന്റെ…

Hindus urge Welsh Government to seriously revisit collective worship in schools

Hindus are urging the Welsh Government to urgently revisit collective worship in schools and rotate it among diverse religions and the thoughts of non-believers. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that Hindus very much liked the idea of prayer in Wales schools, as long as it included the prayers of diverse religions and denominations practiced in Wales and the United Kingdom and the expression of non-believers. Increasingly diverse Wales needed to understand that we were well into 21st century now. Talking about prayer; Zed, who…

ഹൂസ്റ്റൺ മാർത്തോമാ ക്രിക്കറ്റ് ടൂർണ്ണമെന്റിനു ഉജ്ജ്വല തുടക്കം

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മാർത്തോമാ ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് ഇദം പ്രഥമമായി നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിനു ഫെബ്രുവരി 5 നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് സ്റ്റാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമായി. ട്രിനിറ്റി, ഇമ്മാനുവേൽ, സെന്റ് തോമസ് എന്നീ മാർത്തോമാ ഇടവകകളിലെ ക്രിക്കറ്റ് പ്രേമികളായ അംഗങ്ങളെ ഒരുമിച്ചു കൂട്ടി ഇപ്രകാരം ഒരു ടൂർണമെന്റ് നടത്താൻ കഴിയുന്നതിൽ ഉള്ള ചാരിതാർഥ്യം സംഘാടകരിലും ടീം അംഗങ്ങളിലും പ്രകടമായിരുന്നു. സംഘാടക സമിതി അംഗങ്ങളായി റവ റോഷൻ വി മാത്യുസ്, ജോൺ വർഗീസ് (അനിൽ), ബിജോ ബെഞ്ചമിൻ, ക്രിസ് ചെറിയാൻ, ജോൺസൺ ജോർജ്, സാജൻ റ്റി ജോൺ , ഷിബു കളത്തൂർ എന്നിവർ പ്രവർത്തിക്കുന്നു. റവ സോനു വർഗീസ്, റവ റോഷൻ വി മാത്യൂസ് എന്നിവരുടെ സാന്നിധ്യത്തിൽ ട്രിനിറ്റി ഇടവക വികാരി റവ സാം കെ ഈശോയുടെ പ്രാർത്ഥനയോടെയാണ് ടൂർണമെന്റിനു…

“യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” – ഡോക്യൂമെന്ററി റിലീസ് വെള്ളിയാഴ്ച

ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ 21 മത് മെത്രാപ്പോലീത്തായിരുന്ന് സഭയ്ക്കു ധീരമായ നേതൃത്വം നൽകിയ ഭാഗ്യസ്മരണീയനായ കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ ധന്യവും ശ്രേഷ്ടവുമായ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച “യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” എന്ന ഡോക്യുമെന്ററിയുടെ ഔദ്യോഗിക റിലീസ് ഫെബ്രുവരി 10 നു വെള്ളിയാഴ്ച നടത്തും. മാർത്തോമാ സഭ കൗൺസിൽ തീരുമാനപ്രകാരം ചിത്രീകരിച്ച ഡോക്യൂമെൻറ്ററിയുടെ ആദ്യ പ്രദർശനം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡോ അലക്സാണ്ടർ മാർത്തോമാ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങു നടത്തപ്പെടുന്നത്. ഡോ.തിയോഡോഷിയാസ് മാർത്തോമാ മെത്രാപ്പൊലീത്ത പോലിത്ത ഉത്‌ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്. അയ്യർ ആദ്യ പ്രദർശനം നിർവഹിക്കും. പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും . കാലത്തിന്റെയും ചരിത്രത്തിന്റെയും ദൃശ്യാവിഷ്‌കാരമാണ് ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിക്കുന്നത്. ജോസഫ് മാർത്തോമ്മയുടെ ജീവിതം 4 ഘട്ടങ്ങളായാണ്…