പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ അശോകന്‍ നാലപ്പാട്ട്‌ സ്‌മാരക വായന അവാര്‍ഡ്‌ 2023

പുന്നയൂര്‍ക്കുളം സാഹിത്യ സമിതി മികച്ച വായനക്കാരന്‌ / വായനക്കാരിക്ക്‌ ജൂണ്‍19 വായനാദിനത്തില്‍ അവാര്‍ഡ്‌ നല്‍കുന്നു. വായിച്ച പുസ്‌തകങ്ങളെക്കുറിച്ചുളള ലഘുവിവരണങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ജേതാവിനെ തിരഞ്ഞെടുക്കുന്നത്‌. വായിച്ച പുസ്‌തകങ്ങളില്‍ നിന്ന്‌ ആവശ്യമുളള ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ കുറിപ്പ്‌ ഏപ്രില്‍ 15നു മുന്‍പ്‌ കണ്‍വീനര്‍ പുന്നയൂര്‍ക്കുളം സാഹിത്യ സമിതി, രജിസ്‌റ്റര്‍ നമ്പര്‍ 43/21പുന്നയൂര്‍ക്കുളം തൃശ്ശൂര്‍ ജില്ല 679561എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. 1) വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ 2000 നു ശേഷം പ്രസിദ്ധീകരിച്ച മലയാള ഭാഷയിലുളള കൃതികളാണ്‌ വായനക്കായി പരിഗണിക്കുക. 2) സ്വന്തം കൃതികളുടെ വായനക്കുറിപ്പുകള്‍ മത്സരത്തിനു പരിഗണിക്കുന്നതല്ല. 3) പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വായന അവാര്‍ഡിനായി മുന്‍ വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച വായനക്കുറിപ്പുകള്‍ വീണ്ടും പരിഗണിക്കുന്നതല്ല. 4) ഓരോ പുസ്‌തകത്തെക്കുറിച്ചുളള വായനക്കുറിപ്പിനു മുന്‍പ്‌ കൃതിയുടെ പേര്‌, രചയിതാവിന്റെ പേര്‌, പ്രസിദ്ധീകരിച്ച വര്‍ഷം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. 5) മത്സരത്തിനായി ഓരോ എന്‍ട്രിയുടെയും മൂന്നു കോപ്പികള്‍ വീതം…

കോപ്പേല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു കേരള മുഖ്യമന്ത്രി, ശശി തരൂർ എം.പി എന്നിവരെ സന്ദർശിച്ചു

ഡാളസ് : ടെക്സാസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എം. പി ശശി തരൂർ എന്നിവരെ സന്ദർശിച്ച് അമേരിക്കയിലെ പ്രവാസി മലയാളികൾ കേരളത്തിൽ വരുമ്പോൾ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിലുള്ള തന്റെ ഓഫീസില്‍ വളരെ സ്‌നേഹാദരവുകളോടെയാണ് പ്രോ ടേം മേയര്‍ ബിജു മാത്യുവിനെ സ്വീകരിച്ചത്. അമേരിക്കയിലെ വിവിധ വിഷയങ്ങളെപ്പറ്റിയും സ്റ്റേറ്റ്, ഫെഡറല്‍ ഇലക്ഷനുകളെപ്പറ്റിയും വളരെ വിശദമായി മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. പത്താം ക്ലാസ്സ് വിദ്യാഭ്യാസം കേരളത്തില്‍ പൂര്‍ത്തീകരിച്ച് അമേരിക്കയിലെ പ്രസിദ്ധമായ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉന്നത ബിരുദം കരസ്ഥമാക്കിയ ബിജു മാത്യുവില്‍നിന്ന് അമേരിക്കയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റിയും മലയാളികളുടെ ക്ഷേമത്തെപ്പറ്റിയും മുഖ്യമന്ത്രി കൂടുതല്‍ മനസ്സിലാക്കി. ടെക്‌സാസ് സംസ്ഥാനത്തെ കോപ്പല്‍ സിറ്റിയിലേക്ക് ബിജു മാത്യു മുഖ്യമന്ത്രിയെ ക്ഷണിച്ചു. ഇനിയും…

ഒര്‍ലാന്‍ഡോ വെടിവെപ്പിൽ പത്രപ്രവര്‍ത്തകന്‍ ഉൾപ്പടെ മരിച്ചവരുടെ എണ്ണം മൂന്നായി

ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോ പൈന്‍ ഹില്‍സില്‍ നടന്ന വെടിവെപ്പിൽ പത്രപ്രവര്‍ത്തകന്‍ ഡിലന്‍ ലിയോണ്‍സ് (24), നതാച്ച അഗസ്റ്റിന്‍ (38) , 9 വയസ്സുള്ള പെണ്‍കുട്ടി ടിയോണ മേജര്‍ എന്നിവർ ഉൾപ്പടെ മൂന്നു പേർ കൊല്ലപ്പെട്ടതായി ഒറഞ്ച് കൗണ്ടി ഷെറീഫ് ഓഫീസ് പുറത്തു വിട്ട ട്വീറ്റർ സന്ദേശത്തിൽ പറയുന്നു. സംഭവത്തില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെയ്ത്ത് മെൽവിൻ മോസസ് (19) എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.. ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോയുടെ വടക്കുപടിഞ്ഞാറുള്ള പൈന്‍ ഹില്‍സില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയ്ക്കും ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിനുമാണ് പരിക്കേറ്റത്.കൊല്ലപ്പെട്ട ലിയോണ്‍സ് സ്പെക്ട്രം ന്യൂസ് 13-ന്റെ റിപ്പോര്‍ട്ടറായി ജോലി ചെയ്യുകയായിരുന്നു. സ്ഥലത്ത് നേരത്തെ വെടിവെയ്പ്പ് നടത്തിയ ശേഷം പോയ പ്രതി വീണ്ടും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മടങ്ങിയെത്തി ലിയോണ്‍സിനും ഫോട്ടോ ജേര്‍ണലിസ്റ്റായ ജെസ്സി വാള്‍ഡനും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ലിയോണ്‍സ് കൊല്ലപ്പെട്ടത്.ജെസ്സി വാള്‍ഡന്…