With the addition to this new lab, Neuberg Diagnostics now has 10 processing labs in Kerala. This joint initiative will enhance the presence of Neuberg in the districts of Kollam, Pathanamthitta and Trivandrum Suburbs Neuberg Diagnostics, one of the top 4 Pathology laboratory chains in India, with more than 150 labs and 2000+ collection centers and having a presence in India, South Africa, UAE, and the USA and MDC Scans and Lab, one of the oldest and leading medical diagnostics network in Kerala join hands to launch Neuberg MDC Scans and Labs today. The…
Day: March 2, 2023
ഡോക്ടറേറ്റ് നേടി
ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ ഡോക്റ്ററേറ്റ് നേടിയ ഡോ. സഞ്ജു ഭാസ്‌കർ. മണ്ണാർക്കാട് നജാത്ത് ആർട്‌സ് & സയൻസ് കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ്. ഭർത്താവ്: ത്രിക്കളൂർ ലക്ഷ്മി വീട്ടിൽ ജിനു സുകുമാർ മക്കൾ: സഞ്ജയ് ജിനു, നിഹാൽ ജിനു.
പാചക വാതക വില വർധന ജനങ്ങളോടുള്ള വെല്ലുവിളി: വെൽഫെയർ പാർട്ടി
മലപ്പുറം: എല്ലാ മേഖലയിലും വിലക്കയറ്റത്തിൻ്റെ ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇപ്പോഴത്തെ പാചക വാതക വില വർധന എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്. സാമൂഹിക നീതി അട്ടിമറിക്കുന്ന, ജീവിത ദുരിതം അടിച്ചേൽപ്പിക്കുന്ന, കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറർ മുനീബ് കാരകുന്ന്, ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് എ. സദ്റുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മഹ്‌ബൂബുറഹ്മാൻ സ്വാഗതവും മുനിസിപ്പൽ പ്രസിഡൻ്റ് എൻ.കെ. ഇർഫാൻ നന്ദിയും പറഞ്ഞു.
കെ.എസ്.ആർ.ടി.സി: സാമ്പത്തിക ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ പിച്ചയെടുക്കൽ സമരം
പാലക്കാട്: സർക്കാറിന്റെ പിടിപ്പുകേടുമൂലം കെ.എസ്.ആർ.ടി.സിക്കുണ്ടായ സമ്പത്തിക ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും വിദ്യാർത്ഥി കൺസെഷൻ വെട്ടിക്കുറക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഉയർത്തിക്കാട്ടി ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് യൂണിറ്റ് കാമ്പസിൽ പ്രതീകാത്മക പിച്ചയെടുക്കൽ സമരം നടത്തി. ആഷിഖ്, നസീഫ്, ഷഹല, ആസിം, ഉവൈസ് എന്നിവർ നേതൃത്വം നൽകി. കൺസെഷൻ ലഭ്യമാകാനുള്ള പരമാവധി ദൂരപരിധി 40 കിലോമീറ്റർ ആയതിനാൽ ദിനേന നൂറ് കണക്കിന് വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന മണ്ണാർക്കാട്-അട്ടപ്പാടി റൂട്ടിലെ അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിലെയടക്കം വിദ്യാർത്ഥികൾ മണ്ണാർക്കാട് മുതൽ ചിറപ്പാടം വരെയും തിരിച്ചുപോകുമ്പോൾ ചിറപ്പാടം മുതൽ മണ്ണാർക്കാട് വരെയും ഫുൾ ചാർജ് കൊടുക്കേണ്ട അവസ്ഥയാണ്. ഇതിനകം തന്നെ പ്രയാസങ്ങളേറെ നേരിടുന്ന പിന്നോക്ക ജനവിഭാഗങ്ങളിലെയടക്കമുള്ള രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത് വലിയ സാമ്പത്തിക ഞെരുക്കമാണ് സൃഷ്ടിക്കുന്നത്. 50…
ഇടുക്കി മാങ്കുളം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു
ഇടുക്കി: മാങ്കുളം പുഴയിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു. കാലടി അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ അർജുൻ, റിച്ചാർഡ്, ജോയൽ എന്നിവരാണ് മരിച്ചത്. വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. മുപ്പതോളം വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും ഉൾപ്പെടുന്ന സംഘമായിരുന്നു വിനോദയാത്രക്ക് എത്തിയത് പുഴയിൽ കുളിക്കാനെത്തിയ വിദ്യാർത്ഥികൾ നല്ലതണ്ണി ഭാഗത്താണ് ഇറങ്ങിയത്. അടിയൊഴുക്ക് പരിചയമില്ലാത്ത കുട്ടികൾ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ കരയ്ക്കെത്തിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രണയ വിലാസം സിനിമയുടെ വീഡിയോ ഗാനം പുറത്തിറങ്ങി (വീഡിയോ)
പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയ സൂപ്പർ ശരണ്യയ്ക്ക് ശേഷം അർജുൻ അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പ്രണയ വിലാസം. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജ്യോതിഷ് എം, സുനു എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മേഘം പൂത്തുതുടങ്ങി’ എന്ന ഹിറ്റ് ഗാനം സിനിമയിൽ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. മമിത, മിയ, ഹക്കീം ഷാ, മനോജ് കെ യു എന്നിവരും അഭിനയിക്കുന്നു. സിബി ചവറയും രഞ്ജിത്ത് നായരും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കൈകാര്യം ചെയ്യുന്നത് ഷിനോസ് ആണ്. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജ്യോതിഷ് എം, സുനു എവി എന്നിവർ ചേർന്നാണ്. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക്…
ലൈഫ് മിഷൻ അഴിമതിക്കേസ്; ശിവശങ്കര്‍ റിമാന്റില്‍ തന്നെ; ജാമ്യാപേക്ഷ കോടതി തള്ളി
എറണാകുളം: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ജാമ്യം തേടി ശിവശങ്കർ സമർപ്പിച്ച ഹർജി കോടതി തള്ളി. നിലവിൽ ശിവശങ്കർ റിമാൻഡിലാണ്. ഇഡിയുടെ വാദം അംഗീകരിച്ച കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയെ അറിയിച്ചു. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കർ. അതുകൊണ്ട് ജാമ്യം നൽകരുത്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് കേസന്വേഷണത്തെ ബാധിക്കും. ജാമ്യാപേക്ഷയെ എതിർത്ത ഇഡി കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് കോടതി പൂർണമായും അംഗീകരിച്ചു. എന്നാൽ കോടതിയിൽ ശിവശങ്കർ ഇത് എതിർത്തു. കോഴക്കേസിൽ പങ്കില്ലെന്ന് ശിവശങ്കർ കോടതിയിൽ ആവർത്തിച്ചു. തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണ്. തന്നെ പ്രതിചേർത്ത പോലീസ് നടപടി തെറ്റാണെന്നും കോടതിയിൽ ശിവശങ്കർ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം…
കുളി സമയത്ത് ഈ മണ്ടത്തരങ്ങൾ ഒഴിവാക്കുക; ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കാതിരിക്കുക
കുളി നമ്മുടെ ദിനചര്യയിലെ ഒരു സാധാരണ പ്രവർത്തനമാണ്. പലരും ദിവസത്തിൽ ഒന്നിലധികം തവണ കുളിക്കാറുണ്ട്. എന്നാൽ, കുളിക്കുന്ന രീതി നമ്മുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം നിർണ്ണയിക്കുന്നു. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണെന്ന് കരുതി കടുത്ത തണുപ്പിലും തണുത്ത വെള്ളത്തിൽ കുളിക്കുന്നവരും കുറവല്ല. ചിലർ ശൈത്യകാലത്ത് വളരെ ചൂടുവെള്ളത്തിൽ കുളിക്കുന്നു. രണ്ട് തരത്തിലുള്ള പ്രവർത്തനങ്ങളും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണെന്നു മാത്രമല്ല ഹൃദയത്തിന് വളരെ അപകടകരമാണ്. തണുപ്പ് കാരണം നമ്മുടെ രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തസമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. അത്തരം സന്ദർഭങ്ങളിൽ, വളരെ തണുത്തതോ ചൂടുവെള്ളമോ ഉപയോഗിച്ച് കുളിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. പഠനമനുസരിച്ച്, ചൂടുള്ളതും തണുത്തതുമായ വെള്ളം നിങ്ങളുടെ ശരീരത്തിന് ഷോക്ക് നൽകുന്നു. എന്നാൽ, ചെറുചൂടുള്ള വെള്ളം നിങ്ങളുടെ…
എക്സാം ഓറിയന്റേഷൻ സംഘടിപ്പിച്ചു
ജില്ലയിലെ വ്യത്യസ്ത സ്‌കൂളുകളിലെ പത്താം തരം വിദ്യാർത്ഥികൾക്കായി എസ്.ഐ.ഒ എക്സാം ഓറിയന്റേഷൻ സംഘടിപ്പിച്ചു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനായുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി. ടി.ഐ.സി തിരൂർ, അൽ ഫുർഖാൻ ശാന്തിവയൽ, ഐ.സി.എച്ച് താനൂർ, ഐഡിയൽ വേങ്ങര എന്നിവടങ്ങളിലായി നടന്ന പരിപാടിയിൽ അനൂഫ് പറവന്നൂർ,ഫയാസ് ഹബീബ്,അമീൻ പക്കിനി, സുഹൈൽ താനൂർ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
മുഖ്യമന്ത്രിയ്ക്കായി ഇരട്ട എഞ്ചിന്‍ ഹെലിക്കോപ്റ്റര്‍; കരാര്‍ ചിപ്സണ്‍ എയര്‍വേയ്സിന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ വാടക കരാർ വീണ്ടും ചിപ്‌സൺ എയർവേയ്‌സിന്. 25 മണിക്കൂറിന് 80 ലക്ഷം രൂപയ്ക്ക് കരാർ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷവും ടെൻഡർ ലഭിച്ച കമ്പനി 20 മണിക്കൂറിന് 80 ലക്ഷം എന്ന വ്യവസ്ഥ മുന്നോട്ടു വയ്ക്കുകയായിരുന്നു. എന്നാൽ തുടർ ചർച്ചയിൽ 25 മണിക്കൂറിന് 80 ലക്ഷം രൂപ എന്ന കരാറിലേക്കെത്തി. പിന്നീടുള്ള ഓരോ മണിക്കൂറിനും സർക്കാർ 90,000 രൂപ അധികം നൽകണം എന്നാണ് നിബന്ധന. ആറ് സീറ്റുകളുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ മൂന്നു വര്‍ഷത്തേക്ക് വാടകയ്‌ക്കെടുക്കും. അവയവദാനത്തിനും രോഗികളുടെ ഗതാഗതത്തിനും മുൻഗണന നൽകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ദുരന്ത നിവാരണം, വിഐപി യാത്ര, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കും.