ദി സാൽവേഷൻ ആർമി ചർച്ച് സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും മാർച്ച് 19ന്

എടത്വ : ദി സാൽവേഷൻ ആർമി ചർച്ച് കൊമ്പങ്കേരി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും മാർച്ച് 19ന് നടക്കും. സി.എച്ച്:ബിൻസി ജോൺസൻ്റെ നേതൃത്വത്തിൽ രാവിലെ 10.30ന് സ്ത്രോത്ര ശുശ്രൂഷ നടക്കും. 3 മണിക്ക് വിശിഷ്ട അതിഥികൾക്ക് സ്വീകരണം നല്കും. തുടർന്ന് ആനപ്രമ്പാൽ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറിൽ (സാൽവേഷൻ ആർമി ചർച്ച് ഗ്രൗണ്ട് )ചേരുന്ന പൊതുസമ്മേളനം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡിവിഷണൽ സെക്രട്ടറി മേജർ ടി.ഇ സ്റ്റീഫൻസ് അധ്യക്ഷത വഹിക്കും.ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയിൽ നിന്നും ആദ്യ സംഭാവന ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ സ്വീകരിക്കും. ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ ശിലാസ്ഥാപനം നിർവഹിക്കും. നിരണം സെൻ്റ് തോമസ് മാർത്തോമ്മ ചർച്ച് വികാരി റവ. തോമസ് വർഗ്ഗീസ്,പാണ്ടങ്കേരി സെൻ്റ്…

തലവടി തെക്കെ കരയിൽ ശുദ്ധജലക്ഷാമം രൂക്ഷം; ഒടുവിൽ തോട്ടിലെ മാലിന്യങ്ങൾ യുവാക്കൾ നീക്കി

എടത്വ: തലവടി തെക്കെ കരയിൽ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആനപ്രമ്പാൽ തെക്ക് ബാലമുരളി പൗരസമിതിയുടെ നേതൃത്വത്തിൽ തോട്ടിലെ മാലിന്യങ്ങൾ യുവാക്കൾ നീക്കി. സാൽവേഷൻ ആർമി പള്ളി പടി മുതലാണ് തുടക്കമിട്ടിരിക്കുന്നത്.ശുചികരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി നടന്ന ചടങ്ങ് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള ഉദ്ഘാടനം ചെയ്തു. ബാലമുരളി പൗരസമിതി പ്രസിഡൻ്റ് സുരേഷ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് മണക്കളം, ട്രഷറാർ റോഷ്മോൻ ജോ.സെക്രട്ടറി ഉണ്ണികൃഷ്ണൻ പി, വൈസ്പ്രസിഡന്റ് മഹേഷ് പാലപറമ്പിൽ, അനിയൻ വർഗ്ഗീസ്, ബാബു വഞ്ചിപുരയ്ക്കൽ, സി.കെ സുരേന്ദ്രൻ, സാം വി.മാത്യൂ എന്നിവർ നേതൃത്വം നല്കി. തോടുകളിലെയും പാടശേഖരങ്ങളിലെ വാച്ചാലുകളിലെയും വെള്ളവും വറ്റിയതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പ്രാഥമിക ആവശ്യങ്ങൾക്കു ആശ്രയിച്ചിരുന്നത് തോട്ടിലെ വെള്ളം ആണ്. അതും മലിനമായതോടെ പ്രദേശവാസികൾ അനുഭവിക്കുന്നത് ഇരട്ടി ദുരിതമാണ്. ഈ പ്രദേശത്ത് പൊതു ടാപ്പിലൂടെ ശുദ്ധജലമെത്തിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ…

കെ.പി.എ പ്രവാസിശ്രീ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ വനിതാ വേദിയായ പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും, മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. സഗായ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടികൾ കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉത്‌ഘാടനം ചെയ്തു . എഴുത്തുകാരിയും, സാമൂഹ്യ പ്രവർത്തകയും ആയ ഷബിനി വാസുദേവ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രദീപ അനിൽ അധ്യക്ഷയായ ചടങ്ങിന് ജിഷ വിനു സ്വാഗതം പറഞ്ഞു . കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, പ്രവാസിശ്രീ കോ-ഓർഡിനേറ്റർ മനോജ് ജമാൽ, ജിബി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. സുമി ഷമീർ നിയന്ത്രിച്ച ചടങ്ങിന് ജ്യോതി പ്രമോദ് നന്ദി അറിയിച്ചു. തുടർന്ന് പ്രവാസി ശ്രീ അംഗങ്ങളുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടികളും, മത്സരങ്ങളും നടന്നു. പ്രവാസി ശ്രീ കോ-ഓർഡിനേറ്റർ നവാസ് ജലാലുദ്ദീൻ, ലിജു ജോൺ, രമ്യ ഗിരീഷ്, ഷാമില ഇസ്മായിൽ, ബ്രിന്ദ സന്തോഷ്, റസീല…

ഇറാനിലെ സ്ത്രീകളുടെ അവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചു ഡാളസിൽ മാർച്ച് സംഘടിപ്പിച്ചു

ഡാളസ് : ഇറാനിലെ സ്ത്രീകളുടെ അവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചു ഡാളസ് ഡൗണ്ടൗന്നിൽ മാർച്ച് സംഘടിപ്പിച്ചു .ഡാലസ് ഡൗണ്ടൗണിലെ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ പ്ലാസയ്ക്ക് സമീപം ഞായറാഴ്ച 100-ഓളം പേർ ഒത്തുചേർന്നാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത് ഈ വാരാന്ത്യത്തിൽ ഇറാനിൽ നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥിനികൾക്ക് വിഷബാധയേറ്റതിനെ അപലപിച്ചുകൊണ്ട് ഈ വാരാന്ത്യത്തിൽ ഓസ്റ്റിൻ, ന്യൂയോർക്ക് സിറ്റി, വാഷിംഗ്ടൺ ഡിസി എന്നിവയുൾപ്പെടെ രാജ്യത്തുടനീളം നടക്കുന്ന നിരവധി പ്രകടനങ്ങളിൽ ഒന്നാണ് ഞായറാഴ്ചത്തെ മാർച്ച്. രാസ വിഷബാധയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനു ക്ലാസ് മുറികളിൽ മാസ്കുകൾ ധരിക്കേണ്ടി വന്ന ഇറാനിയൻ സ്കൂൾ വിദ്യാർത്ഥിനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലിയിൽ പങ്കെടുത്ത ചില കുട്ടികൾ ഗ്യാസ് മാസ്കുകൾ പിടിക്കുകയും ധരിക്കുകയും ചെയ്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഇറാനിലെ സർക്കാർ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രാദേശിക പ്രതിനിധികൾക്ക് ബോധവൽക്കരണം നടത്തുക എന്ന ലക്‌ഷ്യം കൂടി ഞങ്ങൾകുണ്ടെന്നു സംഘാടകരുടെ പ്രതിനിധി…

കെ. എച്.എയുടെ ഫാമിലി പിക്നിക് മാർച്ച് 18 ന്

ഫീനിക്സ് : കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ. എച്.എ. ) ഈ വർഷത്തെ ഫാമിലി പിക്നിക് ശനിയാഴ്ച മാർച്ച് 18 നു നടക്കും. ടെമ്പേ നഗരത്തിലുള്ള കിവാനീസ് പാർക്കിൽ വച്ച് വൈകുന്നേരം 3 മണി മുതലാണ് പിക്‌നിക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. മത്സരങ്ങള്‍, വിവിധ സാംസ്കാരിക പരിപാടികൾ തുടങ്ങി കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, ഒരുപോലെ ആസ്വദിക്കാനുതകുന്ന രീതിയിലാണ് പരിപാടികൾ സജ്ജമാക്കിയിരിക്കുന്നതെന്ന് എന്റർറ്റൈൻമെന്റ്‌ കൺവീനർമാരായ കാർത്തിക ലക്ഷ്മി, നീതു കിരൺ, ശാന്ത ഹരിഹരൻ എന്നിവർ അറിയിച്ചു. കേരളത്തിന്റെ തനതായ മധുരപദാര്‍ത്ഥങ്ങളുടെ പാചക മത്സരം, കുട്ടികളിലെ പാചക കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്വീറ്റ് ആൻഡ് സാവൊറി പാചക മത്സരം എന്നിവ പിക്നിക്കിനു കൂടുതൽ ചാരുത നൽകും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. കുസൃതി ചോദ്യങ്ങളും സമ്മാനങ്ങളുമായി പിക്‌നിക്കിനുടനീളം എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുളള പല പുതിയ പരിപാടികളും എന്റർടൈൻമെന്റ്‌ ടീം…

മില്ലെനിയും ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പതിനാലാംമത് വാർഷിക യോഗം ന്യൂയോർക്കിൽ നടന്നു

മില്ലെനിയും ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പതിനാലാം വാർഷിക യോഗം ഫെബ്രുവരി ഇരുപത്തിയാറാം തീയതി ന്യൂയോർക്കിലെ ടേസ്റ്റ് ഓഫ് കേരളാ കിച്ചണിൽ വെച്ചു നടത്തപ്പെട്ടു. പ്രസിഡന്റ്‌ ക്രിസ്റ്റി ജോർജ് യോഗത്തിൽ അദ്ധ്യഷത വഹിച്ചു. നടപ്പു വർഷത്തെ ക്ലബ്‌, സാമ്പത്തിക റിപ്പോർട്ടുകൾ യഥാക്രമം ജോയിന്റ് സെക്രട്ടറി ജെൻസെൻ റോബർട്ട്‌, ട്രെഷറർ റോജി സാം കോശി എന്നിവർ അവതരിപ്പിച്ചു. തുടർന്ന്, കഴിഞ്ഞ വർഷത്തെ കാര്യപരിപാടികളുടെ അവലോകനം നടത്തപ്പെട്ടു. ക്ലബ്ബിന്റെ ഭാവി പരിപാടികൾ കൂടുതൽ കാര്യക്ഷമതയോട് കൂടി നടത്തപെടുത്തുന്നതിനുള്ള അഭിപ്രായങ്ങൾ അംഗങ്ങൾ രേഖപെടുത്തി. വർഷങ്ങളായി നടത്തി വരാറുള്ള ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റ്, സ്‌പൈക്ക് വോളിബാൾ ടൂർണമെന്റ്, ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റ് എന്നിവ കൂടുതൽ വിപുലമായി നടത്താൻ യോഗത്തിൽ തീരുമാനമായി. ഇതിനായി എല്ലാ വർഷത്തെയും പോലെ പ്രത്യേക കമ്മറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ചു ക്ലബ്ബിന്റ ചാരിറ്റി വിങ്‌…

നോർത്ത് അമേരിക്ക മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.

ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് സൗത്ത് വെസ്റ്റ് റീജിയൻ സെന്റർ എ യുടെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 11 വൈകിട്ട് 6:30 മണിക്ക് സെന്റ് പോൾ മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡൻറ് റെവ: ഷൈജു സി ജോയ് മീറ്റിങ്ങിന് അധ്യക്ഷതവഹിച്ചു. യുവജനങ്ങൾ സഭയുടെയും ഇടവകയുടെയും പ്രവർത്തനങ്ങൾക്ക് മുന്നോട്ടുവരണമെന്നും, എങ്കിൽ മാത്രമേ ശക്തമായ സമൂഹത്തെ കെട്ടിപ്പടുക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ എന്നും അധ്യക്ഷപ്രസംഗത്തിൽ അച്ഛൻ യുവ ജനങ്ങളെ ആഹ്വാനം ചെയ്തു. “വൈ മീ ഗോഡ് ” എന്ന വിഷയത്തെ ആസ്പദമാക്കി മിസിസ്സ്: ബിന്ദു കോശി മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ നിരാശയിൽ അകപ്പെട്ട് , കർത്താവേ ഇത് എന്തുകൊണ്ട് എനിക്ക് വന്നു എന്ന് ദൈവത്തെ ചോദ്യം ചെയ്യാതെ,മോശയെപ്പോലെ, ഹന്നായെ പോലെ, പൗലോസിന് പോലെ, പ്രതിസന്ധികളെ ജീവിതത്തിലെ വെല്ലുവിളികൾ ആയി ഏറ്റെടുത്ത്, ദൈവത്തെ കൂടുതൽ അറിയുവാനും അത് ദൈവ…

ഡി. വി. എസ്. സി. വോളിബോള്‍ ടൂര്‍ണമെന്‍റ്: കേരള സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാര്‍

ഫിലാഡല്‍ഫിയ: ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ലബ്ബ് നടത്തിയ ആറാമത് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ കേരള സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി. ഗ്രെയ്സ് പെന്‍റക്കോസ്റ്റല്‍ ചര്‍ച്ച് റണ്ണര്‍ അപ് ആയി. ക്രൂസ്ടൗണിലെ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബില്‍ 2023 മാര്‍ച്ച് 4 ശനിയാഴ്ച്ച ഉച്ചക്ക് 1:00 മണി മുതല്‍ നടന്ന പ്രാഥമികറൗണ്ട് മല്‍സരങ്ങളില്‍ കേരള സ്ട്രൈക്കേഴ്സ്, ഡി വി എസ് സി, ഗ്രെയ്സ് പെന്‍റക്കോസ്റ്റല്‍ ചര്‍ച്ച്, യു. ഡി. സ്ട്രൈക്കേഴ്സ് എന്നിങ്ങനെ ട്രൈസ്റ്റേറ്റ് ഏരിയായിലെ 4 വോളിബോള്‍ ടീമുകള്‍ പങ്കെടുത്തിരുന്നു. അന്നേദിവസം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരങ്ങളില്‍ വിജയിച്ച കേരള സ്ട്രൈക്കേഴ്സിനുവേണ്ടി എമില്‍ സാം, ജിതിന്‍ പോള്‍, റോഹന്‍ നൈനാന്‍, സുബിന്‍ ഷാജി, എബിന്‍ ചെറിയാന്‍, മൈക്കിള്‍, ജോയല്‍, ജോര്‍ജ് എന്നിവരാണു കളിച്ചത്.…