ഫോമാ സാഹിത്യ, ഭാഷാ പഠനവിഭാഗത്തിന് പുതിയ ഉപസമിതി; ജെ മാത്യൂസ് ചെയർമാൻ

അമേരിക്കൻ മലയാളികളുടെ പുതുതലമുറകൾക്ക് മലയാള ഭാഷയുടെയും മലയാള സാഹിത്യത്തിന്റെയും വാതായനങ്ങൾ തുറന്നിടുവാൻ അമേരിക്കൻ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ടവർ ഒന്നിക്കുന്നു, നേതൃസ്ഥാനത്തേക്ക് ജെ മാത്യൂസ്, സെക്രട്ടറി അമ്മു സക്കറിയ, വൈസ് ചെയർമാൻ: ഡോ. ജെയിംസ് കുറിച്ചി, നാഷണൽ കൗൺസിൽ കോഓർഡിനേറ്റർ : ഉണ്ണി തൊയക്കാട്ട് അംഗങ്ങൾ : എബ്രഹാം പുതുശ്ശേരി, ഷീജ അജിത്ത്, സെബാസ്റ്റ്യൻ വയലിങ്കൽ ജെ മാത്യൂസ് കോട്ടയം ജില്ലയിൽ വയലാ ആണ് ജന്മമസ്ഥലം. വയലാ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലാ സെയിന്റ് തോമസ് കോളജിൽ നിന്നും ബി. എസ് സി, മാന്നാനം സെയിന്റ് ജോസേഫിൽ നിന്നും ബി. എഡ്. കോട്ടയം പരിപ്പ് ഹൈസ്‌കൂളിൽ പത്തു വർഷം അദ്ധ്യാപനം. 1974 -ൽ അമേരിക്കയിലേക്ക് കുടിയേറ്റം. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റേഴ്‌സ്. ന്യൂ യോർക്ക് സിറ്റി പബ്ലിക് സ്‌കൂളിൽ ഇരുപത്തേഴ് വർഷം അധ്യാപനം. ഏഴു വർഷം…

ആനപ്രമ്പാൽ ജെ.എം.എം മന്ദിരത്തിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരവുമായി സൗഹൃദ വേദി എത്തി

എടത്വ: ശുദ്ധ ജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന 32 അന്തേവാസികൾ താമസിക്കുന്ന ആനപ്രമ്പാൽ ജെ.എം എം ജൂബിലി മന്ദിരത്തിൽ സൗഹൃദ വേദി ശുദ്ധജലമെത്തിച്ചു.കഴിഞ്ഞ ഒരാഴ്ചയായി ശുദ്ധജലമില്ലാത്ത അവസ്ഥയാണ് ഇവിടെ ഉണ്ടായിരുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നും വെള്ളമെത്തിച്ച് ശുചികരിച്ചാണ് പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റുന്നത്. ഈ ദുരവസ്ഥ മനസ്സിലാക്കിയാണ് സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘം ജൂബിലി മന്ദിരത്തിൽ ഉച്ചയോടെ കുടിവെള്ളവുമായി എത്തിയത്. യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെള്ളമെത്തിച്ച സൗഹൃദ വേദി സംഘത്തിനെ ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഡോ.ദാനിയേൽ മാമ്മൻ, ട്രസ്റ്റി ചെറിയാൻ വർഗ്ഗീസ് എന്നിവർ അഭിനന്ദിച്ചു. പൊതു ടാപ്പുകൾ ഇല്ലാത്ത തലവടി പഞ്ചായത്തിലെ 12-ാം വാർഡിലെ സൗഹൃദ നഗറിൽ ഉടൻ തന്നെ കുടിവെള്ള വിതരണം ആരംഭിക്കും. റെന്നി തോമസ്, വിനോദ് പുത്തൻപറമ്പിൽ, സുരേഷ് പരുത്തിയ്ക്കൽ, വിൻസൻ പൊയ്യാലുമാലിൽ ,സാം വി. മാത്യൂ, സിയാദ് മജീദ് ,സുധീർ കൈതവന…

കാത്തിരിപ്പിനൊടുവിൽ “ഹിഗ്വിറ്റ” മാർച്ച് 31ന് തിയേറ്ററുകളിലേക്ക്!

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ മേഖലയിൽ വാദ പ്രതിവാദങ്ങൾ ഒരു സിനിമയുടെ പേരിൽ രൂക്ഷമായി നടന്നത് ഇതാദ്യം ആയിരുന്നു. സിനിമയുടെ പേര് വിവാദമായതിന്റെ പേരിൽ ചിത്രത്തിന്റെ റിലീസിനു തടസം നേരിട്ടിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ഹിഗ്വിറ്റ മാർച്ച് 31 ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ റിലീസിനു മുന്നേ തീപ്പൊരിപാറിച്ച ചർച്ചകൾ നടന്ന ഹിഗ്വിറ്റ തിയേറ്ററുകളിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുമെന്നുറപ്പാണ്. സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂർത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം.കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ, മനോജ് കെ ജയൻ, ഇന്ദ്രൻസ്, സങ്കീർത്തന…

223 Students Visit Union Coop

Dubai, UAE: Dubai-based retailer Union Coop, in its Al Barsha Mall branch received 223 students from Al Mawakeb School in Al Barsha area for a brief tour of the showroom. The visit was educational in nature wherein the students accompanied by their teachers and nannies were offered a tour of Al Barsha Mall. The students got to learn about the latest technologies, healthy retail practices followed by the Cooperative, methods of displaying fresh products, food preparation and international standard products offered to the consumers and much more. The Union Coop,…

കേരളത്തിലുടനീളമുള്ള തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ പൊതു ഓഡിറ്റിംഗ്

തിരുവനന്തപുരം: ബ്രഹ്മപുരം ഡംപ്‌യാർഡിന് തീപിടിച്ച സംഭവത്തിൽ നാനാഭാഗത്തുനിന്നും ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാൻ സമയബന്ധിതമായി കർശന നടപടികളുമായി സർക്കാർ. തീപിടിത്തം നേരിടുന്നതിൽ അധികൃതരുടെ വീഴ്ചയേയും മാലിന്യ സംസ്‌കരണത്തോടുള്ള അനാസ്ഥയേയും ഹൈക്കോടതി വിമർശിച്ചിരുന്നു. ഇപ്പോഴിതാ, സംസ്‌ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള സമഗ്രമായ ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് (എൽഎസ്‌ജിഡി) എത്തിയിരിക്കുന്നു. പ്രചാരണത്തിനായി തയ്യാറാക്കിയ കർമപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ വകുപ്പ് വാർ റൂം തുറക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുടെ കർശനമായ പൊതു ഓഡിറ്റിംഗ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളത്തെ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത്, കൊച്ചി കോർപ്പറേഷനും ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും പ്രത്യേക ഉത്തരവുകളും കൂടുതൽ കർശനമായ സമയക്രമങ്ങളും എൽഎസ്ജിഡി പുറപ്പെടുവിക്കും. കാമ്പെയ്‌ൻ പൂർത്തിയാകുമ്പോൾ പൊതുജനങ്ങൾക്ക് വിലയിരുത്താൻ കഴിയുന്ന അവരുടെ റിപ്പോർട്ട് കാർഡുകൾ പ്രസിദ്ധീകരിക്കാൻ തദ്ദേശസ്ഥാപനങ്ങളോട് എൽഎസ്ജിഡി നിർദ്ദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ…

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരികുമെന്നവർത്തിച്ചു ട്രംപ്

ഡാവൻപോർട്ട്, അയോവ: 2016 ലെ അയോവ റിപ്പബ്ലിക്കൻ കോക്കസിൽ തോറ്റതിന് ശേഷം,തിങ്കളാഴ്ച, ഡൊണാൾഡ് ട്രംപ് ചെയ്ത പ്രസംഗത്തിൽ സംസ്ഥാനത്തെ ജനങ്ങളോടുള്ള തന്റെ സ്നേഹം തുടർന്നും ഉണ്ടായിരിക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു എന്നു ആവർത്തിച്ചു പ്രഖ്യാപിക്കുന്ന പ്രസംഗമാണ് ട്രംപ് അയോവയിൽ നടത്തിയത് മുൻ പ്രസിഡന്റ് മടങ്ങിയെത്തിയതു വൈറ്റ് ഹൗസിലേക്കു തന്നെ വിജയിപ്പിച്ചു അയക്കണമെന്ന് വോട്ടർമാരെ നേരിൽ കണ്ടു അഭ്യർത്ഥിക്കാൻ കൂടിയാണ്. അയോവയുടെ കിഴക്കൻ ഭാഗത്താണ് ട്രംപ് സായാഹ്നം ചിലവഴിച്ചത്, പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ കോക്കസുകൾക്ക് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് അയോവ. ഒരു റെസ്റ്റോറന്റിൽ എത്തിയ അദ്ദേഹം വോട്ടർമാരുമായി ഫോട്ടോകൾ എടുക്കുന്നതിനാണ് ആദ്യം സമയം ചിലവഴിച്ചത്. ഏഴ് വർഷം മുമ്പ് തന്നെ ഒഴിവാക്കിയ സംസ്ഥാനത്തു വിജയിക്കുന്നതിനുള്ള തന്റെ സാധ്യതകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തന്നെ ചുറ്റിപ്പറ്റിയുള്ള നിയമപരമായ പ്രശ്‌നങ്ങൾ എന്തെങ്കിലും സമ്മർദം ഉണ്ടാക്കുന്നുണ്ടെന്ന…

“പെയ് ഡു ടൈം ഓഫിനു “കാരണം കാണിക്കേണ്ടതില്ല ഇല്ലിനോയിസ് ഗവർണർ നിയമത്തിൽ ഒപ്പു വെച്ചു

ചിക്കാഗോ (എപി) -തൊഴിലാളികൾക്ക് പെയ് ഡു ടൈം ഓഫ് ആവശ്യമെങ്കിൽ കാരണം കാണിക്കാതെ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുന്ന നിയമത്തിൽ ഇല്ലിനോയി ഗവർണർ ജെ.ബി പ്രിറ്റ്‌സ്‌കർ തിങ്കളാഴ്ച ഒപ്പുവെച്ചു അടുത്ത വർഷം ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ കാരണം കാണിക്കാതെ ജീവനക്കാർക്കു ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് തൊഴിലുടമകളോട് ആവശ്യപ്പെടുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നായി ഇല്ലിനോയി മാറും. ജനുവരി 1 മുതൽ, ഇല്ലിനോയിസ് തൊഴിലുടമകൾ ജോലി സമയം അടിസ്ഥാനമാക്കി തൊഴിലാളികൾക്ക് ശമ്പളമുള്ള അവധി നൽകണം.മാനദണ്ഡങ്ങൾക്കനുസൃതമായി ജീവനക്കാർക്കു അവധി എടുക്കുന്നതിന്റെ കാരണം വിശദീകരിക്കേണ്ടതില്ല. ജീവനക്കാർക്ക് അത് എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പുതിയ നിയമത്തിൽ അനുവദിച്ചിട്ടുണ്ട് അമേരിക്കയിലെ 14 സംസ്ഥാനങ്ങളിലും വാഷിംഗ്ടൺ ഡിസിയിലും തൊഴിലുടമകൾക്ക് ശമ്പളത്തോടുകൂടിയ അസുഖ അവധി നൽകണമെന്ന് ആവശ്യപ്പെടുന്ന ഘടനാപരമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്, എന്നാൽ ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ മാത്രമേ തൊഴിലാളികൾക്ക് അത് ഉപയോഗിക്കാൻ…

മോഷ്ടിച്ച കുതിരപ്പുറത്ത് കയറിയ കൗമാരക്കാരിൽ ഒരാൾ കാർ ഇടിച്ച് മരിച്ചു രണ്ടു പേർക് പരിക്ക്

ഡാളസ്:തെക്കൻ ഡാളസിൽ ചൊവ്വാഴ്ച പുലർച്ചെ മോഷ്ടിച്ച മൂന്ന് കുതിരകളുടെ പുറത്ത് കയറി സവാരി ചെയ്തിരുന്ന കൗമാരക്കാരായ മൂന്നുപേരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി14 കാരൻ മരിക്കുകയും മറ്റ് രണ്ട് കൗമാരക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡാളസ് പോലീസ് അറിയിച്ചു. ഇന്റർസ്‌റ്റേറ്റ് 45-ന് സമീപം ഗ്രേറ്റ് ട്രിനിറ്റി ഫോറസ്റ്റ് വേയിൽ പുലർച്ചെ 5:30 ഓടെയാണ് അപകടം. മോഷ്ടിച്ച കുതിരപ്പുറത്ത് കയറിയ മൂന്ന് കുതിര സവാരിക്കാരെ ഒരു കാർ ഇടിച്ചതായി പോലീസ് പറഞ്ഞു. ഒരു കുതിരസവാരിക്കാരൻ സംഭവസ്ഥലത്തും 16ഉം 17ഉം വയസ്സുള്ള മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. ഒരു കുതിര അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ മറ്റൊന്ന് സംഭവസ്ഥലത്ത് വെച്ച് ദയാവധം ചെയ്യേണ്ടിവന്നു. മൂന്നാമത്തെ കുതിരയ്ക്ക് പരിക്കേറ്റെങ്കിലും അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

പുതിയ നേതൃത്വവുമായി പി വൈ സി ഡി

ഡാളസ്: അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ഇടയിലെ ഏറ്റവും ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തൽ യൂത്ത് കോൺഫെറെൻസ് ഓഫ് ഡാളസി(PYCD)ന്റെ 2023-2024 പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ തോമസ് മുല്ലയ്ക്കൽ (ഡാളസ് വർഷിപ്പ് സെന്റർ, കരോൾട്ടൻ ), കോർഡിനേറ്ററായി പാസ്റ്റർ ജെഫ്‌റി ജേക്കബ് (അഗാപ്പെ ചർച്ച്, സണ്ണിവെയ്ൽ), ട്രഷറാറായി റോണി വർഗ്ഗീസ് (ഐ പി സി ഹെബ്രോൻ, ഡാളസ്) എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. ഇവരോടൊപ്പം കോർഡിനേറ്റർമാരായി പാസ്റ്റർ ജാബേസ് ജെയിംസ്(അസോസിയേറ്റ് കോർഡിനേറ്റർ), സാം മാത്യു (മ്യൂസിക് ), ജോസഫ് അലക്സാണ്ടർ (സ്പോർട്സ് ), ഡെൽവിൻ തോമസ് (മീഡിയ) എന്നിവരും ബോർഡ് അംഗങ്ങളായി ആയുഷ് കുര്യൻ, ജസ്റ്റിൻ സാം, പ്രെയിസ് ജേക്കബ്, സാം രാജൻ, ഗോഡ്‍ലി ജോൺസൻ, ജോൺസ് ഉമ്മൻ എന്നിവരും ഓഡിറ്റർ ആയി ആബേൽ അലെക്സും പ്രവർത്തിക്കുന്നുണ്ട്. ഫെബ്രുവരി 26-ന് റോലെറ്റിലെ ഹാർവെസ്റ്റ് ചർച്ച് ഓഫ്…

മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ വെസ്റ്റ് വിർജീനിയ ഗവർണർ ഒപ്പുവച്ചു

വെസ്റ്റ് വിർജീനിയയിലെ റിപ്പബ്ലിക്കൻ ഗവർണർ ജിം ജസ്റ്റിസ് സംസ്ഥാനത്തു മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ഒരു നിയമത്തിൽ ഒപ്പുവച്ചു. മതപരമായ ആചാരങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ നിയന്ത്രിക്കുന്നതിൽ നിന്ന് സർക്കാരിനെ തടയുക എന്ന ലക്ഷ്യമിട്ടുള്ള ഒരു നിയമനിർമ്മാണമാണിതെന്നു ഗവർണർ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ വ്യക്തിയുടെ മതസ്വാതന്ത്രത്തിനുമേൽ അത്യന്താപേക്ഷിതമല്ലെങ്കിൽ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും ഭരണകൂടത്തെ വിലക്കുന്ന വകുപ്പുകൾ നിയമതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന പൗരന്മാർക്ക് ഭരണകൂടത്തിനോ അതിന്റെ രാഷ്ട്രീയ ഉപവിഭാഗങ്ങൾക്കോ എതിരെ, ഏതെങ്കിലും ജുഡീഷ്യൽ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് നടപടികൾ സ്വീകരിക്കുന്നതിനുള്ള അവസരം അനുവദിച്ചിരിക്കുന്നു. സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ, ചെലവുകൾ, ന്യായമായ അറ്റോർണി ഫീസിന്റെ റീഇംബേഴ്സ്മെന്റ് എന്നിവ പരിമിതപ്പെടുത്തുന്നതിനുള്ള വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന ഫെഡറൽ നിയമങ്ങൾ ലംഘിച്ച് ഗർഭച്ഛിദ്രത്തിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ചതിനു ഭരകൂടത്തിനെതിരെ കടുത്ത വിമർശങ്ങൾ ഉയർന്നിരുന്നു . മാത്രമല്ല ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്‌ബിഐ)…