വൈലത്തൂർ: ന്യൂനപക്ഷ സ്കോളർഷിപ്പിൽ ഒരു രൂപ പോലും ചെലവഹിക്കാതെ ഇടത് സർക്കാർ നടത്തുന്ന ന്യൂനപക്ഷ സ്നേഹം മുസ്ലിങ്ങളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. ആ വഞ്ചനയെ തുറന്ന് കാണിക്കപ്പെടണമെന്നും കേരളത്തിൽ തുടന്നുകൊണ്ടിരിക്കുന്ന പിണറായി സർക്കാറിന്റെ ഇസ്‌ലാമോഫോബിക്ക് അജണ്ടകളെ ചെറുത്തു തോൽപ്പിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടത് സർക്കാരിന്റെ വഞ്ചനക്കെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും മറ്റും തടഞ്ഞ് വെക്കുന്ന സർക്കാർ നിലപാട് മാറ്റുന്നത് വരെ സമര രംഗത്ത് സോളിഡാരിറ്റി യൂത്ത് മൂവ് മെന്റ് ഉണ്ടാകുമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി പറഞ്ഞു. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. പി പി അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന…
Day: March 18, 2023
വിഷപ്പുക ശ്വസിച്ച ജനത്തിന്റെ തലയിൽ പിഴയുടെ ഭാരം കെട്ടിവെക്കരുത്: വെൽഫെയർ പാർട്ടി
കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയ 100 കോടി രൂപ ബ്രഹ്മപുരം തീപിടുത്തത്തിന് കാരണക്കാരായ കരാർ ഏജൻസി സോണ്ട ഇൻഫ്രാടെക്, അനധികൃതമായി കരാർ നൽകിയ കോർപ്പറേഷൻ മേയർ, സെക്രട്ടറി എന്നിവരുൾപ്പടെയുള്ള ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന് വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ പ്രസിഡൻറ് കെ.എച്ച്. സദക്കത്ത് പ്രസ്താവിച്ചു. പിഴത്തുക കോർപ്പറേഷൻ തനത് ഫണ്ടിൽ നിന്ന് എടുക്കരുതെന്നും സർക്കാരിന്റെ പരാജയത്തിന്റെ ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണത്തിന് വ്യാജരേഖകൾ സമർപ്പിച്ചാണ് കരാർ തരപ്പെടുത്തിയത് എന്നുള്ള ആരോപണം തള്ളിക്കളയാനാകില്ല. തീയണക്കാൻ സർക്കാർ പൂർണ്ണ പരാജയമായിരുന്നു എന്ന് ട്രിബ്യൂണൽ കുറ്റപ്പെടുത്തിയതും ഗൗരവമായി കാണേണ്ടതുണ്ട്. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാത്തതിന്റെ പ്രത്യാഘാതങ്ങളാണ് സമീപപ്രദേശങ്ങളിലെ ജനങ്ങൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രഹ്മപുരം പ്ലാന്റിന്റെ കെടുതികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
മാർ ജോസഫ് പവ്വത്തിലിൻ്റെ നിര്യാണത്തിൽ ബിഷപ്പ് റൈറ്റ്.റവ. തോമസ് സാമുവേൽ അനുശോചിച്ചു
തിരുവല്ല: സീറോ മലബാർ സഭയിൽ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പും ബെനഡിക്ട് മാർപ്പാപ്പ ‘സഭയുടെ കിരീടമെന്ന് ‘ വിശേഷിപ്പിച്ച ഇടയ ശ്രേഷ്ഠൻ്റെ വിയോഗം സഭയ്ക്ക് തീരാനഷ്ടമെന്ന് സി.എസ്.ഐ സഭ മുൻ ബിഷപ്പും റവ.ജോർജ് മാത്തൻ സ്മാരക സമിതി രക്ഷാധികാരിയുമായ ബിഷപ്പ് റൈറ്റ്.റവ. തോമസ് സാമുവേൽ . സഭ വിശ്വാസ, രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. ആരാധനാക്രമ പരിഷ്കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയിൽ നടത്തിയ ഇടപെടലുകൾ ഫലം കണ്ടു.എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുടെ ശക്തനായ നേതാവും ദൈവപുരുഷനുമായിരുന്നു. പ്രേഷിത ദൗത്യത്തോടൊപ്പം കർഷകർക്കായും നിലകൊണ്ടു. പീരുമേട്, കുട്ടനാട്, മലനാട് വികസന സമിതികൾക്ക് രൂപം നൽകി. പല വേദികളും ഒരുമിച്ച് പങ്കിടുവാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും ബിഷപ്പ് തോമസ് സാമുവേൽ കൂട്ടി ചേർത്തു. സൗമ്യത കൊണ്ട് വിമർശകരെ പോലും സ്വന്തമാക്കിയ ഇടയശ്രേഷ്ഠനായിരുന്നു ജോസഫ് പവ്വത്തിൽ പിതാവെന്ന് റവ. ജോർജ്ജ് മാത്തൻ സ്മാരക…
Ratan N. Tata Awarded 2022 Hoover Medal
NEW YORK: Ratan Naval Tata, prominent engineer, entrepreneur, industrialist, and philanthropist of India, has been awarded the 2022 Hoover Medal by a board representing five engineering organizations: the American Society of Mechanical Engineers (ASME); the American Society of Civil Engineers; the American Institute of Mining, Metallurgical and Petroleum Engineers; the American Institute of Chemical Engineers; and the Institute of Electrical and Electronics Engineers. Established in 1929, the medal commemorates the civic and humanitarian achievement of engineers and is conferred upon an engineer whose professional achievements and personal endeavors have advanced…
മാര്‍ പൗവ്വത്തില്‍ ഭാരതസഭയുടെ പകരക്കാരനില്ലാത്ത അമരക്കാരന്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കോട്ടയം: ആഗോള കത്തോലിക്കാസഭയ്ക്കും ഭാരതസഭയ്ക്കും ഈടുറ്റ സംഭാവനകള്‍ നല്കിയ പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു മാര്‍ ജോസഫ് പൗവ്വത്തിലെന്നും അദ്ദേഹത്തിന്റെ നിസ്തുല സേവനങ്ങള്‍ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്നും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസിഡന്റ് എന്ന നിലയില്‍, സഭ കടന്നുപോയ പ്രതിസന്ധികളുടെ കാലഘട്ടങ്ങളില്‍ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് മാര്‍ പൗവ്വത്തില്‍ വഹിച്ചത്. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മാര്‍ പൗവ്വത്തില്‍ നടത്തിയ വലിയ ശുശ്രൂഷകളും സേവനങ്ങളും ഉറച്ച നിലപാടുകളും എക്കാലവും സ്മരിക്കപ്പെടും. ന്യൂനപക്ഷങ്ങളുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെട്ട പല സന്ദര്‍ഭങ്ങളിലും അദ്ദേഹം സധൈര്യം മുന്നോട്ടു വന്ന് എടുത്തിട്ടുള്ള ഉറച്ച തീരുമാനങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് കൂടുതല്‍ കരുത്തേകുന്നതാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന…
മലയാളി വിദ്യാർത്ഥിനിയെ ട്രെയിനിൽ വെച്ച് മദ്യം നൽകി പീഡിപ്പിച്ച സൈനികനെ അറസ്റ്റു ചെയ്തു
ആലപ്പുഴ: ട്രെയിനിൽ മദ്യപിച്ച് മലയാളി വിദ്യാർത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച സൈനികനെ അറസ്റ്റു ചെയ്തു. മണിപ്പാൽ സർവകലാശാലയിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെയാണ് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസിലാണ് സംഭവം. ജമ്മു കശ്മീരിൽ സൈനികനായിരുന്ന പ്രതീഷ് കുമാര്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ബലാത്സംഗത്തിനിരയായ യുവതി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ട്രെയിനിന്റെ അപ്പർ ബർത്തിൽ കയറിയ യുവാവ് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് ഇയാൾ നിർബന്ധിച്ച് മദ്യം നൽകിയെന്നാണ് പെൺകുട്ടിയുടെ പരാതി. പിന്നീട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയിലുണ്ട്.
2023 ഏപ്രിൽ 5 ന് G20 ബിസിനസ് ഉച്ചകോടിക്ക് നാഗാലാൻഡ് ആതിഥേയത്വം വഹിക്കും
കൊഹിമ : ജി 20 ഉച്ചകോടി 2023 ഏപ്രിൽ 5 ന് കൊഹിമയിൽ നടക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ജെ ആലം അറിയിച്ചു. ജി 20 കലണ്ടറിൽ വർഷം മുഴുവനും 33 നഗരങ്ങളിൽ മീറ്റിംഗുകൾ നടക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഏറ്റവും കൂടുതൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് കൊഹിമയിലാണ്. “ജി20 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഏറ്റവും വലിയ ബിസിനസ് മീറ്റിംഗ് 2023 ഏപ്രിൽ 5 ന് നാഗാലാൻഡിൽ നടക്കും. ഉച്ചകോടി പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്,” അദ്ദേഹം പറഞ്ഞു. 110 ഓളം പ്രതിനിധികൾക്ക് സംസ്ഥാനം ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി പറഞ്ഞു. അതിൽ 100 പേർ 28 ജി 20 രാജ്യങ്ങളിൽ നിന്നും ബാക്കിയുള്ളവർ ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകളിൽ നിന്നും വരും. പ്രതിനിധികൾ ഏപ്രിൽ 4 ന് പ്രത്യേക വിമാനങ്ങളിൽ എത്തുമെന്നും തുടർന്ന് ഏപ്രിൽ…
ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച് 18 ശനി)
ചിങ്ങം: ജോലിത്തിരക്ക് നിങ്ങളിൽ സമ്മർദം ഉണ്ടാക്കിയേക്കും. മാനസികമായും ശാരീരികമായും ശക്തി കൈവരിക്കണം. സുപ്രധാനമായ ചില മീറ്റിംഗുകൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ കഴിയുമെങ്കിലും ഈ ദിവസത്തിൻറെ അവസാനമാകുമ്പോഴേക്ക് ജോലി ഭാരം കാരണം നിങ്ങൾ തളർന്നുപോകും. ഇതിൽ നിന്ന് രക്ഷപ്പെടാനായി ഏതെങ്കിലും വിധത്തിൽ സന്തോഷം കണ്ടെത്താനും വിശ്രമിക്കാനും ശ്രമിക്കുക. കന്നി: ഇന്ന് അത്ര തൃപ്‌തികരമല്ലാത്ത ഒരു ദിവസമാണ്. ‘ഈ സമയവും കടന്ന് പോകും’ എന്ന് ആശ്വസിക്കുക. നിങ്ങളുടെ കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെ കുറിച്ചും ഉള്ള വേവലാതികൾ മനസിനെ അസ്വസ്ഥമാക്കും. ഉദര സംബന്ധമായ നിങ്ങളുടെ ആരോഗ്യ പ്രശ്‌നം ആശങ്ക ഉണ്ടാക്കും. വർധിച്ചുവരുന്ന ചെലവും ജോലിഭാരവും വ്യായാമത്തിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുന്നു. അടുത്ത സുഹൃത്തിനോടോ ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയോടോ മനസ് തുറന്ന് സംസാരിക്കുന്നത് മാനസിക സംഘർഷം ലഘൂകരിക്കാൻ സഹായിക്കും. തുലാം: സർക്കാർ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇത് ഒരു മനോഹരമായ ദിവസമായിരിക്കും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. കഴിവുകൾ നിങ്ങൾ അംഗീകരിക്കുകയും സ്തുത്യർഹമായ സേവനങ്ങൾക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. ഇന്ന് കൂടുതൽ ശ്രദ്ധ…
ഫോമാ ചാരിറ്റീസ് & സോഷ്യൽ സർവീസ് നാഷണൽ സബ് കമ്മിറ്റി രൂപീകൃതമായി, ചെയർമാൻ പീറ്റർ കുളങ്ങര
ന്യൂയോർക്ക് : ഫോമയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ പുതിയ കമ്മറ്റി നിലവിൽ വന്നു, ചെയർമാൻ പീറ്റർ കുളങ്ങര. അനേകം വർഷങ്ങളായി ഫോമാ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുവടു പിടിച്ചു പുതിയ പദ്ധതികൾ നടപ്പിലാക്കുവാനും അതിനു വേണ്ടി ഫണ്ട് കണ്ടെത്തുക എന്നതുമാണ് തങ്ങളുടെ മുന്നിലുള്ള ചലഞ്ച് എന്നും ഫോമാ ഏല്പിക്കുന്ന ഈ നിയോഗം വളരെ ഭംഗിയായി നിർവഹിക്കുമെന്നും നിയുക്ത ചെയർമാൻ പീറ്റർ കുളങ്ങര അഭിപ്രായപ്പെട്ടു, ഫോമയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായിട്ടുള്ള പീറ്റർ കുളങ്ങര മിഡ്‌വെസ്റ് മലയാളി അസോസിയേഷന്റെ ആദ്യകാല ചെയർമാനായിരുന്നു, പിന്നെ പ്രസിഡന്റ്, ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ, ഫോമാ ഹൗസിങ് പ്രൊജക്റ്റ് മെമ്പർ കൂടാതെ ഫോമാ ആർ വി പി , നാഷണൽ കൗൺസിൽ മെമ്പർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. മറ്റ് കമ്മറ്റി അംഗങ്ങൾ, സെക്രട്ടറി: ഗിരീഷ് പോറ്റി, നാഷണൽ കമ്മറ്റി കോർഡിനേറ്റർ :…
ഫോർട്ട് ഹൂഡിലെ യുഎസ് ആർമി വനിതാ അംഗം മരിച്ച നിലയിൽ
ഫോർട്ട് ഹൂഡു (ടെക്സാസ് ):ഫോർട്ട് ഹൂഡിലെ 20 വയസ്സുള്ള യുഎസ് ആർമി അംഗത്തെ ഈ ആഴ്ച മരിച്ച നിലയിൽ കണ്ടെത്തി. മരിക്കുന്നതിന് മുൻപ് താൻ ലൈംഗികമായി പീഡിപ്പിക്ക പ്പെടുന്നുവെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. കാലിഫോർണിയയിലെ ലോംഗ് ബീച്ചിൽ നിന്നുള്ള അന ബസൽദുവ റൂയിസ് 2021-ൽ ആർമിയിൽ ചേർന്ന ശേഷം 1st കാവൽറി ഡിവിഷനിൽ ഒരു കോംബാറ്റ് എഞ്ചിനീയറായി കഴിഞ്ഞ 15 മാസമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു . മാർച്ച് 13-ന് ബസൽദുവ മരിച്ചുവെന്ന് ഫോർട്ട് ഹുഡ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു . മരണകാരണത്തെക്കുറിച്ചോ മരിച്ചത് എങ്ങനെയെന്നതിനെക്കുറിച്ചോ ഒരു വിവരവും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. മരണത്തെകുറിച്ചു സംശയിക്കാൻ കാരണമൊന്നും കാണുന്നില്ലെന്ന് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. “ആർമി സി.ഐ.ഡി. സമഗ്രമായ അന്വേഷണം തുടരുമെന്നും എല്ലാ തെളിവുകളും വസ്തുതകളും ശേഖരിക്കുകയും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുമെന്ന് ഉറപ്പാക്കുകയും ചെയ്യും,” പ്രസ്താവനയിൽ തുടർന്നു…