കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ് 25ന്‌ ശനിയാഴ്ച

കാനഡ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ Revive Canada’ എട്ടാമത്‌ കോൺഫെറൻസ് ഒരുക്കങ്ങൾ നടക്കുന്നു. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുന്നു. March മാസം 25 ശനിയാഴ്ച 2022 വൈകിട്ട് (7 Pm – EST, 5 Pm -AB, 4 Pm – BC ) ഈ പ്രാവശ്യവും Zoom Platform ലൂടെ നടക്കുന്നു. കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പ് നേതൃത്വം കൊടുക്കുന്ന ഈ സമ്മേളനത്തിൽ പ്രധാന പ്രസംഗകനായി പാസ്റ്റർ ബാബു ജോർജ് കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാളുകളിൽ നടന്ന കോൺഫറൻസുകൾ കാനഡയിലുള്ള ദൈവ സഭകൾക്കും…

മുന്‍ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ (92) അന്തരിച്ചു

തിരുവനന്തപുരം : ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തില്‍ ശനിയാഴ്ച ഉച്ചയോടെ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. 1985 മുതൽ 2007-ൽ വിരമിക്കുന്നതുവരെ ചങ്ങനാശേരി സീറോ മലബാർ കാത്തലിക് ചർച്ച് കാമ്പസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം സ്വീകരിച്ച നിലപാടുകൾക്ക് പേരു കേട്ടതും മതങ്ങൾക്കതീതമായി ബഹുമാനിക്കപ്പെടുന്ന ബിഷപ്പുമായിരുന്നു. പ്രശസ്തമായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രവും പഠിച്ചു. പിന്നീട് ചങ്ങനാശേരി സെന്റ് ബെർക്ക്മാന്‍സ് കോളേജിൽ പഠിപ്പിച്ച അദ്ദേഹം രണ്ട് തവണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യാപകനായിരുന്നു. കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) മുൻ പ്രസിഡന്റും (1994-1998), കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (1993-1996), സിബിസിഐയുടെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനുമായിരുന്നു. 1998 മുതൽ ഇറ്റലിയിലെ റോമിൽ നടന്ന പോസ്റ്റ് ഏഷ്യൻ സിനഡൽ കൗൺസിൽ അംഗമാണ്. 2006 അവസാനത്തോടെ, ചങ്ങനാശേരി ആർച്ച് ബിഷപ്പ്…

എൽമോണ്ട് സെന്റ് ബസേലിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

എൽമോണ്ട് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് സംഘാടകർക്ക് സെന്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക മാർച്ച് 12 ഞായറാഴ്ച ഹൃദ്യമായ സ്വീകരണം നൽകി. ഇടവക വികാരി വെരി റവ. ഡോ. വര്ഗീസ് പ്ലാംതോട്ടം കോർ-എപ്പിസ്‌കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാമിലി & യൂത്ത് കോൺഫറൻസ് റെജിസ്ട്രേഷൻ കിക്ക്‌-ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ജോനാഥൻ മത്തായി, ഹാനാ ജേക്കബ്, ഷെറിൻ കുര്യൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. വെരി റവ. ഡോ. വർഗീസ് പ്ലാത്തോട്ടം കോർ-എപ്പിസ്‌കോപ്പാ കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് സ്വാഗതം ചെയ്തു. സമ്മേളനത്തെക്കുറിച്ച്…

നാടുവിടുന്നതിന് ഒരു കാരണം കൂടി!

രണ്ട് വർഷങ്ങൾക്ക് മുമ്പ് ഡൽഹി എയർപോർട്ട് വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായി. എയർ പോർട്ടിലെ കാഴ്ചകൾ ജനാലയിലൂടെ കാണുവാനായി വെളിയിലേക്ക് നോക്കിയപ്പോൾ ഒന്നും തന്നെ കാണുവാൻ സാധിക്കുന്നില്ല. അന്തരീക്ഷമാകമാനം പുകയാൽ മൂടപെട്ടുകിടക്കുന്നു. എല്ലാ ഭാരതീയരും അഭിമാനിക്കുന്ന ന്യൂ ഡൽഹി എന്ന ഇന്ദ്രപ്രസ്ഥത്തിലെ അന്തരീക്ഷം ഇങ്ങനെയോ? പഞ്ചാബ്, ഹരിയാന, യു പി എന്ന സംസ്ഥാനങ്ങളിലെ കർഷകർ വൈക്കോലുകൾ കത്തിക്കുന്നത് കൊണ്ടാണ് ഡൽഹിയിൽ അന്തരീക്ഷമലനീകരണം ഉണ്ടാകുന്നത് എന്നാണ് കേട്ടിരിക്കുന്നത്. എന്നാൽ അതിന്റെ ഭീകരത ഇത്രത്തോളം ഉണ്ടാവും എന്ന് നേരിട്ട് കാണുന്നതുവരെ കരുതിയിരുന്നില്ല. അനേകം വിദേശികൾ എത്തിച്ചേരുന്ന, രാജ്യത്തിൻറെ തലസ്ഥാനത്തിന്, അന്തരീക്ഷ മലിനീകരണം ഒരു തീരാ കളങ്കം തന്നെയാണ്. ഡൽഹി വാസികൾ എല്ലാദിവസവും ഈ പുക ശ്വസിച്ചുകൊണ്ട് എങ്ങനെയാണ് അവിടെ ജീവിക്കുന്നത്? കൊച്ചിയിൽ എത്താറായപ്പോൾ വിമാനത്തിൽ നിന്നും താഴേക്ക് നോക്കി. മലകളും, പുഴകളും, നെൽപ്പാടങ്ങളും, കേരവൃക്ഷങ്ങളും, എല്ലായിടത്തും പച്ചപ്പും…

ഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യോമിംഗ് ഗവർണർ ഒപ്പുവെച്ചു

വ്യോമിംഗ്: കഴിഞ്ഞ വേനൽക്കാലത്ത് യു.എസ് സുപ്രീം കോടതി റോയ് വേർഡ് വെയ്ഡ് അസാധുവാക്കിയതിന് ശേഷം ഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യോമിംഗ് ഗവർണർ മാർക്ക് ഗോർഡൻ ഒപ്പുവെച്ചു.ഗർഭച്ഛിദ്ര ഗുളികകൾ പൂർണമായും നിരോധിച്ചുകൊണ്ടുള്ള നിയമത്തിൽ ഒപ്പുവെക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി വ്യോമിംഗ്. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഗോർഡൻ വെള്ളിയാഴ്ച രാത്രിയാണ് ബില്ലിൽ ഒപ്പുവെച്ചത്. എല്ലാത്തരം ഗർഭഛിദ്രങ്ങൾക്കും നിരോധനമുള്ള 13 സംസ്ഥാനങ്ങളിൽ നിലവിലുള്ളപ്പോൾ 15 സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ ഗർഭച്ഛിദ്ര ഗുളികകൾക്ക് പരിമിതമായ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട് ഗട്ട്‌മാക്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ, ഇതുവരെ, ഒരു സംസ്ഥാനവും അത്തരം ഗുളികകൾ പൂർണമായും നിരോധിക്കുന്ന നിയമം പാസാക്കിയിട്ടില്ല. കാസ്‌പറിൽ ഗർഭച്ഛിദ്രവും വനിതാ ആരോഗ്യ ക്ലിനിക്കും തുറക്കാൻ ആഗ്രഹിക്കുന്ന ഒരു സംഘം അതിന്റെ നിയമപരമായ സാധ്യതകൾ വിലയിരുത്തുകയാണ്.ഗർഭഛിദ്രം ഉൾപ്പെടെയുള്ള അടിസ്ഥാന ആരോഗ്യ സംരക്ഷണ അവകാശം പുതിയ നിയമം ഇല്ലാതാക്കുമെന്നതിൽ ഞങ്ങൾ നിരാശരും രോഷാകുലരുമാണ്,” വെൽസ്പ്രിംഗ് ഹെൽത്ത് ആക്‌സസ് പ്രസിഡന്റ്…