ദി സാൽവേഷൻ ആർമി ചർച്ച് സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടത്തി

എടത്വ : ദി സാൽവേഷൻ ആർമി ചർച്ച് കൊമ്പങ്കേരി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടന്നു. സി.എച്ച്:ബിൻസി ജോൺസൺ, സി.എച്ച് : എൻ.എസ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10ന് സ്ത്രോത്ര ശുശ്രൂഷ നടന്നു. 3 മണിക്ക് വിശിഷ്ട അതിഥികൾക്ക് സ്വീകരണം നല്കി. തുടർന്ന് ആനപ്രമ്പാൽ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറിൽ (സാൽവേഷൻ ആർമി ചർച്ച് ഗ്രൗണ്ട് )ചേർന്ന പൊതുസമ്മേളനം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ സെക്രട്ടറി മേജർ ടി.ഇ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയിൽ നിന്നും ആദ്യ സംഭാവന ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ സ്വീകരിച്ചു. ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ ശിലാസ്ഥാപനം നിർവഹിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ…

സിദ്ദീഖ് കാപ്പനെ സന്ദർശിച്ചു

മലപ്പുറം : ഭരണകൂട വേട്ടക്ക് ശേഷം ജയിൽ മോചിതനായ പത്രപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു . സംഘപരിവാറിന്റെ വംശീയ പ്രത്യയശാസ്ത്രത്തെയും സമൂഹ്യകാഴ്ചപ്പാടുകളെയും എതിർത്തതിന്റെ പേരിൽ നിരവധി സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ ഇപ്പോഴും ജയിലിനകത്താണ്, മുഴുവൻ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാസിസത്തിനും ഭരണകൂട വേട്ടയ്ക്കെതിരെയുമുള്ള പോരാട്ടത്തിന് എന്നും വെൽഫെയർ പാർട്ടി മുന്നിൽ ഉണ്ടാകുമെന്നും സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. സിദ്ദീഖ് കാപ്പനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ അദ്ദേഹത്തിൻറെ വീട്ടിലെത്തിയ സംഘത്തിൽ സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, മണ്ഡലം പ്രസിഡണ്ട് ഹമീദ് മാസ്റ്റർ, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ കൂടെയുണ്ടായിരുന്നു.

ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച് 20 തിങ്കള്‍)

ചിങ്ങം: വ്യാപാരികൾക്ക് ഇന്ന് കടുത്ത മത്സരം നേരിടേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. ആളുകളുമായി തർക്കിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക. കന്നി: നിങ്ങൾക്കൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ് ഇന്ന്. മുന്നിലുള്ള അവസരം ഉപയോഗപ്പെടുത്തി ഭാവി സുന്ദരമാക്കുന്നതിനുള്ള സമ്പത്ത് ഉണ്ടാക്കാനും നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുന്നിലായിരിക്കും. ആത്മീയതമായ പാത സ്വീകരിക്കാൻ കഴിയും. തുലാം: പ്രവർത്തനസ്വാലനും സന്തോഷവാനുമായ ഒരു വ്യക്തിയായി നിങ്ങൾ ഇന്ന് കാണപ്പെടും. നിങ്ങളുടെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കാൻ സാധിക്കും. നിങ്ങൾ ആദരിക്കപ്പെടും. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനെ പറ്റി തീരുമാനമെടുക്കേണ്ടി വരും. വൃശ്ചികം: സ്നേഹ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണിന്ന്. നിങ്ങളുടെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കാൻ പറ്റുന്ന ഒരാളെ ഇന്ന് കണ്ടുമുട്ടുകയും അയാളുമൊത്ത് സമയം ചെലവഴിക്കുകയും ചെയ്യും. ജോലിയെ കുറിച്ച് നിങ്ങൾ കാര്യമായി ചിന്തിക്കാൻ കഴിയും. ധനു: ഉദാരമനസ്‌കനാണ് നിങ്ങൾ. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അവരെ…

റെസ്‌പിറ്റോറി കെയറിൽ ലോകത്തെ ആദ്യ പിഎച് ഡി ഇന്ത്യൻ ഡോക്ടർക്ക്

റെസ്‌പിറ്റോറി കെയറിൽ അടിസ്ഥാന വിദ്യാഭ്യാസം നേടിയ ഡോക്ടർ ലോകത്തു ആദ്യമായി ആ രംഗത്തെ പിഎച് ഡി നേടി: ഡോക്ടർ ജിതിൻ കെ. ശ്രീധരൻ. മറ്റു പല പിഎച് ഡിക്കാരും ശ്വാസകോശ ചികിത്സാ രംഗത്തുണ്ടെങ്കിലും അവരുടെയെല്ലാം അടിസ്ഥാന ബിരുദം മറ്റു രംഗങ്ങളിലാണ് . BScRT, MScRT, FISQua, FNIV, FIARC എന്നീ ബിരുദങ്ങൾക്കു ശേഷമാണു ശ്രീധരൻ പിഎച് ഡി നേടുന്നത്. മംഗലാപുരത്തെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൽ നിന്നാണ് അദ്ദേഹം പിഎച് ഡി എടുത്തത്. 2017 ൽ ഈ രംഗത്തെ മികച്ച ഡോക്ടറേറ്റ് പ്രോഗ്രാമുകളിൽ ഒന്ന് ആരംഭിച്ച സ്ഥാപനത്തിൽ 2018 ലാണ് ശ്രീധരൻ ചേർന്നത്. അഞ്ചു വര്ഷം കൊണ്ടു ഡോക്ടറേറ്റ് ലഭിച്ചു. രംഗത്ത് ഒട്ടേറെ ബിരുദധാരികൾ ഉണ്ടെന്നു ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു. “അതു കൊണ്ട് പിഎച് ഡി വേറിട്ടു നില്ക്കാൻ സഹായിക്കും എന്ന ചിന്ത പ്രേരണയായി,” സൗദി…

ട്രംപിന്റെ അറസ്റ്റിനെച്ചൊല്ലി പ്രതിഷേധങ്ങളോ അക്രമങ്ങളോ വേണ്ടെന്ന് മക്കാർത്തി

ഒർലാൻഡോ( ഫ്ലോറിഡ)- മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ള സാഹചര്യത്തിൽ ട്രംപിന്റെ അറസ്റ്റിനെച്ചൊല്ലി പ്രതിഷേധങ്ങളോ അക്രമങ്ങളോ വേണ്ടെന്ന് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി പ്രവർത്തകരോട് അഭ്യർത്ഥിച്ചു 2016-ലെ പ്രചാരണത്തിനിടെ മുതിർന്ന ചലച്ചിത്രതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതിനെക്കുറിച്ചുള്ള മാൻഹട്ടൻ ഡിഎ ആൽവിൻ ബ്രാഗിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു .അക്രമസാധ്യതയെക്കുറിച്ച് ആശങ്കയുണ്ടെന്നും ട്രംപ് പറഞ്ഞു. ജനങ്ങൾ ഈ വിഷയത്തിൽ പ്രതിഷേധിക്കുമെന്ന് ഞാൻ കരുതുന്നില്ല,” ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ മക്കാർത്തി ഞായറാഴ്ച ഹൗസ് ജിഒപി ഇഷ്യു റിട്രീറ്റിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.”എന്താണ് സംഭവിക്കുന്നതെന്ന് ആളുകളെ ബോധവൽക്കരിക്കാൻ” ട്രംപ് മറ്റുള്ളവരോട് ആവശ്യപ്പെടുകയാണെന്ന് മക്കാർത്തി അഭിപ്രായപ്പെട്ടു. ട്രംപ് ദോഷകരമായ രീതിയിൽ ഒന്നും സംസാരിച്ചിട്ടില്ല ,” മക്കാർത്തി പറഞ്ഞു. “ആരും പരസ്‌പരം ഉപദ്രവിക്കരുത് .നിയമം എല്ലാവര്ക്കും ഒരേപോലെ ബാധകമാകുകയാണെങ്കിൽ അങ്ങനെയൊന്നും…

അമ്മിണി ചാക്കോ ഡാളസ്സിൽ നിര്യാതയായി

ഡാളസ്: റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ സഹധർമ്മിണി അമ്മിണി ചാക്കോ (89) മാർച്ച് 18 നു ഡാളസിൽ അന്തരിച്ചു. ഡാളസ് സയോൺ ഗോസ്പൽ അസംബ്ലി അംഗമായിരുന്നു പരേത. ഭൗതിക സംസ്കാര ശുശ്രൂഷകൾ മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് മെട്രോ ചർച്ച് (13930 Distribution Way, Farmers Branch, Texas 75234) ആരാധനാലയത്തിൽ ആരംഭിച്ച്, റോളിംഗ് ഹിൽ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും. മക്കൾ: ഏബ്രഹാം (ജോസ്) & ബീന, വർഗ്ഗീസ് (ജോജി) & അജി, തോമസ് (ജോമോൻ) & ആൻഷിമോൾ, ജേക്കബ് (ജോബി) & ദീപ. പരേതയ്ക്ക് പത്ത് കൊച്ചുമക്കളും, ആറു കുഞ്ഞുമക്കളും ഉണ്ട്. തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ www.provisiontv.in കൂടുതൽ വിവരങ്ങൾക്ക്: ബിജു ഡാനിയേൽ 972 345 3877

മനുഷ്യൻറെ അഹങ്കാരത്തെക്കുറിച്ചുള്ള പൊതുവായ ധാരണയും അതിൻ്റെ പ്രസക്തിയും!

ന്യൂജേഴ്‌സി: മനുഷ്യൻ്റെ അഹങ്കാരത്തെക്കുറിച്ചുള്ള പൊതുവായ ധാരണയും അതിൻ്റെ പ്രസക്തിയെ പറ്റിയും ചിന്തിക്കുമ്പോൾ ആദ്യം എന്താണ് അഹങ്കാരം എന്ന് നോക്കാം? അഹങ്കാരം എന്നത് ഒരാളുടെ സ്വന്തം കഴിവുകളിൽ നിന്നും, ജ്ഞാനത്തിൻ്റെ ഗുണനിലവാരത്തിൽ നിന്നും, ഉരുത്തിരിയുന്ന വലിയ സന്തോഷത്തിൻ്റെ വികാരമാണ്, അത് കാര്യമായ വിജയത്തിലേക്ക് നയിക്കുന്നു. അതുപോലെ അഹങ്കാരം എന്നത് ആത്മാരാധനയും ആത്മരക്ഷയുമാണ്. അഭിമാനത്തിൻ്റെ നേരിട്ടുള്ള ഫലമാണ് ആളുകളെ പ്രീതിപ്പെടുത്തുന്നത്. മറ്റുള്ളവരെ സേവിക്കുന്നതിൽ അവർ വളരെ വ്യക്തമായി ശ്രദ്ധാലുക്കളായതിനാൽ ആളുകളെ പ്രീതിപ്പെടുത്തുന്നത് ഒരു നല്ല സ്വഭാവമാണെന്ന് ചിലർ കരുതുന്നു. എന്നാൽ അഹങ്കാരം എന്നത് പദവിയുമായി ബന്ധപ്പെട്ട ഒരു ആത്മബോധ വികാരമാണ്. അഹങ്കാരത്തിൻ്റെ ദ്വിമുഖ മാതൃക, സ്റ്റാറ്റസ് മെയിന്റനൻസ് തന്ത്രങ്ങൾ, ആത്മനിഷ്ഠ, സാമൂഹിക നില, അഥവാ സോഷ്യൽ സ്റ്റാറ്റസ്, എന്നിവ ഉപയോഗിച്ച് അഹങ്കാരത്തിൻ്റെ പ്രവൃത്തി, നിങ്ങളോടോ, നിങ്ങൾക്ക് അടുപ്പമുള്ളവരോടോ, ആഴത്തിലുള്ള സംതൃപ്തി വിവരിക്കാൻ ഉപയോഗിക്കുന്നു. അഹങ്കാരത്തിൻ്റെ മനുഷ്യ സ്വഭാവം എന്നത് സങ്കീർണ്ണവും,…

പി .സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു, ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 24 മുതല്‍

ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ 17വര്‍ഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ പി. സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് ഡിസ്ട്രിക്റ്റ് 3-ല്‍ നിന്നു മത്സരിക്കുന്നു. ടെക്‌സസ് സംസ്ഥാനത്തെ ഏറ്റവും വലിയ സിറ്റികളില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള ഗാര്‍ലന്റില്‍ രണ്ടരലക്ഷത്തോളമാണ് ജനസംഖ്യ. മറ്റു സിറ്റികളില്‍ നിന്നും വ്യത്യസ്തമായി അതിവേഗം വളര്‍ച്ചയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റികൂടിയാണ് ഗാര്‍ലന്റ്. കൗണ്‍സിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന പി. സി. കടുത്ത മത്സരമാണ് നേരിടുന്നത്. 2021 ൽ നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ റൺ ഓഫ് മത്സരത്തിൽ നിസ്സാര വോട്ടുകൾക്ക് പി സി പരാജയപ്പെടുകയായിരുന്നു .ഇവിടെ ധാരാളമായി താമസിക്കുന്ന മലയാളി വോട്ടര്‍മാരാണ് സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതും. നല്ലൊരു എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കൂടിയാണ് പി. സി. നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ തലപ്പത്തുള്ള പ്രവര്‍ത്തന പരിചയം,…