ട്രംപ് ഹഷ് മണി: ബുധനാഴ്ചയും ഗ്രാൻഡ് ജൂറി നടപടികൾ റദ്ദാക്കി

ന്യൂയോർക് :മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച നടക്കാനിരുന്ന ഗ്രാൻഡ് ജൂറി യോഗം മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫീസ് “റദ്ദാക്കിയതായി” ഔദ്യോഗീക വൃത്തങ്ങൾ അറിയിച്ചു. ഗ്രാൻഡ് ജൂറി ബുധനാഴ്ച യോഗം ചേർന്ന് കുറഞ്ഞത് ഒരു സാക്ഷിയിൽ നിന്നെങ്കിലും വാദം കേൾക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ബ്രാഗിന്റെ ഓഫീസ് നടപടികൾ “റദ്ദാക്കിയതായി”ബുധനാഴ്ച രാവിലെ ഗ്രാൻഡ് ജൂറിയെ അറിയിക്കുകയും വ്യാഴാഴ്ചത്തേക്ക് “സ്റ്റാൻഡ്‌ബൈ” ആക്കുകയും ചെയ്തതായി അറിയിക്കുകയായിരുന്നു മുൻ പ്രസിഡന്റിനെതിരെയുള്ള കുറ്റാരോപണങ്ങളെക്കുറിച്ച് ഗ്രാൻഡ് ജൂറിയെ ബോധ്യപ്പെടുത്തുന്നതിൽ ജില്ലാ അറ്റോർണിക്ക് പ്രശ്‌നമുള്ളതായി ഒരു ഉറവിടം അവകാശപ്പെട്ടു. ബ്രാഗ് യഥാർത്ഥത്തിൽ തനിക്കെതിരെ കുറ്റം ചുമത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ട്രംപിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വാർത്താമാധ്യമങ്ങളോട് പറഞ്ഞു. 2022 ജനുവരിയിൽ ഡിസ്ട്രിക്റ്റ് അറ്റോർണിയായി ബ്രാഗ് ചുമതലയേറ്റപ്പോൾ, ട്രംപിനെതിരായ കുറ്റം ചുമത്തുന്നത് നിർത്തുകയും അന്വേഷണം “അനിശ്ചിതകാലത്തേക്ക്” താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഓഫീസിൽ നിന്ന്…

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ : മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു “MAT Cares MAT DAY ” വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ 33527 യിൽ വച്ച് ആചരിക്കാൻ തീരുമാനിച്ചു. സാമൂഹികമായ ഉത്തരവാദിത്വങ്ങളിൽ എന്നും ഭാഗമായിട്ടുള്ള സംഘടനയായ MAT , ഇത്തവണയും പതിവ് രീതികളിൽ നിന്നും വ്യതിചലിക്കുന്നില്ല. കിഡ്‍സ് ഫോറത്തിൻ്റെ നേതൃവത്വത്തിൽ കുട്ടികൾക്കായുള്ള ” kids 4 kids ” ആർട് ക്ലാസ്, യൂത്ത് ഫോറത്തിൻ്റെ ആഭ്യമുഖ്യത്തിൽ യുവതലമുറക്കുള്ള ” Drug Addiction Symposium “, വിമൻസ് ഫോറത്തിൻ്റെ “She Knows – Women’s Pelvic Awareness and Fitness Event ” , ഗാർഡൻ ക്ലബ് നേതൃത്വം കൊടുക്കുന്ന “കാർഷിക മേള 2023 ” , സീനിയർ ഫോറത്തിൻ്റെ “Senior empowerment symposium ”…

യുവാക്കളിൽ സാങ്കേതിക മികവും നൈപുണ്യ വികസനവും ലക്ഷ്യമിട്ട് കെ. എച്. എൻ. എ. യുടെ ഹിന്ദു കോർ ( എച് – കോർ ) പദ്ധതി

അനന്തമായ തൊഴിൽ സാധ്യതകളും നൈപുന്യ വികസനവും ഉറപ്പുവരുത്താൻ നിരവധി കോർപറേറ്റുകളുടെ ഉന്നതാധികാരികൾ പരിശീലകരാകുന്ന ഒരു മാതൃകാ പദ്ധതിയുമായി കെ.എച്. എൻ. എ. എച്-കോർ . ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തേടി അമേരിക്കയിലെത്തുന്ന യുവാക്കൾക്കും ഇവിടത്തെ സർവകലാശാലകളിൽ നൂതന തൊഴിൽമേഖല അന്വേഷിക്കുന്നവർക്കും സ്വന്തമായൊരു സംരംഭം സ്വപ്നം കാണുന്നവർക്കും ആഗോള കമ്പനികളിലെ ഉന്നത സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവർക്കും വ്യക്തമായ ദിശാബോധവും സാങ്കേതിക പരിശീലനവും ആവശ്യമെങ്കിൽ സാമ്പത്തിക സഹായവും ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് എച് കോർ മുഖ്യ കാര്യകർത്താക്കളായ ഡോ: ബിജു പിള്ള (ഹ്യൂസ്റ്റൺ), ഡോ: മാളവിക പിള്ള ( നോർത്ത് കരോലിന) ശ്രീജിത്ത് ശ്രീനിവാസൻ ( അരിസോണ) എന്നിവർ അറിയിക്കുന്നു. പ്രവാസ ലോകത്തു സോഫ്റ്റ്‌വെയർ മേഖലയിലും വ്യാവസായിക സംരംഭങ്ങളിലും ആരോഗ്യ രംഗത്തും ഉന്നത സ്ഥാനീയരായ ഇന്ത്യക്കാരെ വിദഗ്ധ ഉപദേശകരാക്കിയും അതാതു രംഗത്തെ പ്രാവീണ്യം…

ജീവകാരുണ്യ നിധി വിതരണം ചെയ്തു

എടത്വ: നിറയെ ചുവന്ന പൂക്കൾ എന്ന സാസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ നിധി വിതരണം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ കെ അശോകൻ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ വി.ഡി വിനോദ് കുമാർ,എംജി കൊച്ചുമോൻ,പി കെ സ്വാമിനാഥൻ, സുരേഷ് കെ തമ്പി, സുരേഷ് വാലയിൽ, രതീഷ് പി ഉത്തമൻ എന്നിവർ പങ്കെടുത്തു. സ്വദേശത്തും വിദേശത്തും ഉള്ള ഇടതുപക്ഷ കൂട്ടായ്മ എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണിത്.

ദൈവത്തിൻ്റെ സ്വന്തം നാടിനെ ഹൃദയത്തോട് ചേർത്ത് വെച്ച് പ്രവാസി കുടുംബം

തലവടി:ദൈവത്തിൻ്റെ സ്വന്തം നാടിനെ ഹൃദയത്തോട് ചേർത്ത് വെച്ച് പ്രവാസി കുടുംബം. തലവടി ആനപ്രമ്പാൽ തെക്ക് പരുത്തിക്കൽ അനിൽ വർഗ്ഗീസ് (53)അമേരിക്കയിൽ എത്തുന്നത് 1984 ൽ ആണ്. സ്വന്തമായി കാർ വാങ്ങിയപ്പോൾ കേരള ടൂറിസം വകുപ്പിൻ്റെ ലോഗോയുടെ സ്റ്റിക്കർ കാറിൻ്റെ പുറകിലത്തെ ഗ്ലാസിൽ ഒട്ടിച്ചിരിക്കുന്നത് എല്ലാവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ജോർജിയ സ്റ്റേറ്റിലെ സ്ഥിരതാമസക്കാരായ ഈ കുടുംബം ഓഫിസിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും നൂറ് കണക്കിന് മലയാളികളെ ഓരോ ദിവസവും ഇതുമൂലം പരിചയപെടുവാനും അവരുടെ ഇടയിൽ വലിയ സൗഹൃദം സൃഷ്ടിക്കാനും സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രവാസിയായി നാല് പതിറ്റാണ്ടുകൾ കഴിയുമ്പോഴും സ്വന്തം നാട്ടിലെ വിഷയങ്ങൾക്ക് ജനപ്രതിനിധികളെ ബന്ധപെടുന്നതു കൂടാതെ നോർക്ക വഴി പല ഇടപെടലുകളും നടത്തി ശ്രദ്ധേയനാകുമ്പോൾ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളും വിവിധ സംഘടനകൾ മുഖേന നടത്തി വരുന്നു. ആരോഗ്യ പ്രവർത്തകയായ സാനിയാണ് ഭാര്യ.ബ്രുക്ക് വുഡ് ഹൈസ്കൂൾ വിദ്യാർത്ഥി…

നവീകരിച്ച പൊതുജന വായനശാല ഉദ്ഘാടനം ചെയ്തു

വടക്കാങ്ങര : നവീകരിച്ച പൊതുജന വായനശാല മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, ബഷീർ കെ.ടി, പി.കെ സലാഹുദ്ദീൻ, സി.കെ സുധീർ, ഷബീർ കെ, സിനാൻ കരുവാട്ടിൽ എന്നിവർ സംബന്ധിച്ചു.  

ലോക ജലദിനത്തിൽ അഗതികൾക്ക് സൗഹൃദ വേദി കുടിവെള്ളമെത്തിച്ചു

എടത്വ: ശുദ്ധ ജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന 32 അന്തേവാസികൾ താമസിക്കുന്ന ആനപ്രമ്പാൽ ജെ.എം എം ജൂബിലി മന്ദിരത്തിൽ സൗഹൃദ വേദി ലോക ജലദിനത്തിൽ ശുദ്ധജലമെത്തിച്ചു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിൽ ഇതിനോടകം 16000 ലീറ്റർ ശുദ്ധജലമെത്തിച്ചു കഴിഞ്ഞു. കുടിവെള്ളമെത്തിച്ച സൗഹൃദ വേദി സംഘത്തിനെ ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഡോ.ദാനിയേൽ മാമ്മൻ, ട്രസ്റ്റി ചെറിയാൻ വർഗ്ഗീസ് എന്നിവർ അഭിനന്ദിച്ചു. ലോക ജലദിനത്തിൽ നടന്ന കുടിവെള്ള വിതരണം എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിൻ മാത്യു ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.റെന്നി തോമസ് ,സുരേഷ് പരുത്തിയ്ക്കൽ, വിൻസൻ പൊയ്യാലുമാലിൽ,സിയാദ് മജീദ് ,സുധീർ കൈതവന, ബാബു വഞ്ചിപുരയ്ക്കൽ, സുമേഷ് പി എന്നിവർ നേതൃത്വം നല്കി. ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് രണ്ട് മാസം കഴിയുന്നു.കുളിക്കാനും…

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം ‘വിടുതലൈ പാർട്ട് 1’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക.കേരളത്തിൽ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ആർ,ആർ,ആർ , വിക്രം എന്നിവ റിലീസ് ചെയ്ത എച്ച്.ആർ. പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത്.കേരളത്തിൽ ഇരുന്നൂറോളം തിയേറ്ററുകളിലാണ് വിടുതലൈ പാർട്ട് 1 റിലീസ് ചെയ്യുന്നത്. ‘അസുരന്’ ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുമെന്നുറപ്പാണ്.ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്ന ‘വിടുതലൈ’ രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസാകുന്നത്. ഇളയരാജയാണ്…

നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

വടക്കാങ്ങര : ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്‌.ഐ.ഒ നവീകരിച്ച വടക്കാങ്ങര യൂനിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ, സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ വൈസ് പ്രസിഡന്റ് അഷ്റഫ് സി.എച്ച്, എസ്‌.ഐ.ഒ ഏരിയ പ്രസിഡന്റ് ഹാനി എം കടുങ്ങൂത്ത് എന്നിവർ സംസാരിച്ചു. നിബ്രാസ് പി.കെ ഖിറാഅത്ത് നടത്തി. സോളിഡാരിറ്റി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് ഷബീർ കെ സ്വാഗതവും എസ്‌.ഐ.ഒ വടക്കാങ്ങര സൗത്ത് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ജദീർ അറക്കൽ നന്ദിയും പറഞ്ഞു.

അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സി ഡെപ്യൂട്ടി ചീഫായി നിഷ ദേശായി ബിസ്വാളിനെ നിർദേശിച്ച് ബൈഡന്‍

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫായി ഇന്ത്യന്‍ വംശജ നിഷ ദേശായി ബിസ്വാളിന്റെ പേര് ബൈഡന്‍ നാമനിർദേശം ചെയ്‌തു .യു എസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്മീഷനിലെ ഭരണപരമായ ഉന്നത സ്ഥാനത്തേക്കായിരുന്നു ഇന്ത്യന്‍ വംശജയുടെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് നിര്‍ദ്ദേശം സ്ഥിരീകരിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിഷ ദേശായി ബിസ്വാള്‍ ഒബാമയുടെ ഭരണകാലത്ത് ദക്ഷിണ-മധ്യേഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. യുഎസ് വിദേശനയം, സ്വകാര്യ മേഖല എന്നിവയിലും അന്താരാഷ്‌ട്ര വികസന പരിപാടികളിലും ദീര്‍ഘ നാളത്തെ പരിചയമുള്ള വ്യക്തിയാണ്.നിലവില്‍ ഇവര്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ഇന്റര്‍നാഷണല്‍ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ ഇനിഷ്യേറ്റീവുകളുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെയും യുഎസ്-ബംഗ്ലാദേശ് ബിസിനസ് കൗണ്‍സിലിന്റെയും മേല്‍നോ‌ട്ടം വഹിക്കുന്നുമുണ്ട്. സ്റ്റേറ്റ് ആന്‍ഡ് ഫോറിന്‍ ഓപ്പറേഷന്‍സ് സബ്കമ്മിറ്റിയില്‍ സ്റ്റാഫ് ഡയറക്ടറായും, ഫോറിന്‍…