ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 1 ശനി)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്‌ വളരെയധികം സംവേദനക്ഷമതയും ആവേശവും നല്‍കും. ആരോഗ്യം നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മര്‍ദവും സംഘര്‍ഷവും നിങ്ങളെ രോഗിയാക്കും. ഇന്ന്‌ ഒരു അഭിഭാഷകനേയും നിങ്ങള്‍ കളിയാക്കാന്‍ ശ്രമിക്കരുത്‌. ആരുടെയും ചെയ്തികള്‍ക്ക്‌ കാരണം കണ്ടെത്താന്‍ ശ്രമിക്കരുത്‌. എന്നാല്‍ നിയമപരമായ കാര്യങ്ങളില്‍ ജാഗ്രത പാലിക്കുകയും വേണം. കന്നി: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്‌ ലാഭവും നേട്ടവും വാഗ്ദാനം ചെയുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാന്‍ സാധ്യതയുണ്ട്‌. പണത്തിന്റെ ഒഴുക്ക്‌ വര്‍ധിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത്‌ നിങ്ങളുടെ ക്ഷേമത്തിന്‌ ആക്കം കൂടും. തുലാം: ഇന്ന്‌ നിങ്ങള്‍ക്ക്‌ ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ ഈര്‍ജ്ജസ്വലനും സന്തോഷവാനുമാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. നിങ്ങളുടെ പ്രശസ്തി ശോഭയുള്ളതാകും. മേലുദ്യോഗസ്ഥരില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ പ്രശംസയും ഉത്തേജനവും ഏതാണ്ട്‌ ഉറപ്പാണ്‌. സഹപ്രവര്‍ത്തകരുടെ സഹകരണവും ഉറപ്പ്‌. വൃശ്ചികം: നിങ്ങള്‍ക്ക്‌ ഇന്നത്തെ…

കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ കൊലക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു

അങ്ങാടിപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പന്തം കുളത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ ഉദ്ഘാടനം ചെയ്തു. സംഘപരിവാര്‍ ഫാസിസം എല്ലാ മറകളും നീക്കി വെളിപ്പെട്ടിരിക്കുകയാണെന്നും ഇതിലൂടെ ജനാധിപത്യത്തെ ആര്‍.എസ്.എസ് ഫാസിസം കൊലപ്പെടുത്തുകയാണ്. വംശഹത്യക്ക് നേതൃത്വം കൊടുത്തവരും അതിനു നിരന്തരം ആഹ്വാനം ചെയ്യുന്നവരും പ്രധാനമന്ത്രിയും മന്ത്രിമാരും ലോക്സഭാ അംഗങ്ങളുമായി വിലസുന്ന ഇന്ത്യയിലാണ് രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ ഒരു നേതാവ് തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടത് എന്നത് വിചിത്രമാണ്. ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണിത്. പ്രതിപക്ഷം ഇല്ലാത്ത രാജ്യമാണ് ആര്‍.എസ്.എസ് വിഭാവന ചെയ്യുന്നത്. പാര്‍ലമെന്റില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ അതിന് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയെ തന്നെ പുറത്താക്കി നിശബ്ദമാക്കാനുള്ള സംഘ്പരിവാര്‍…

സൗമ്യതയുടെ സങ്കീർത്തനം ഇനി മേയർ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

ഹ്യൂസ്റ്റൺ: ടെക്സസിലെ ഫോട്ബെൻഡ് കൗണ്ടിയിൽ ഒരു മലയാളി കൂടി ഉന്നത സ്ഥാനത്തേക്ക് എത്തുന്നു. 2006 മുതൽ സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ, പ്രോടെം മേയർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന, എതിരാളികളോടുപോലും എന്നും സൗമ്യമായി മാത്രം ഇടപെടുന്ന പതിനാറുവർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരു വെള്ളരിപ്രാവിൻറെ വിശുദ്ധി പേറുന്ന കെൻ മാത്യു ഇത്തവണ മേയർ സ്ഥാനത്തേക്ക് മത്സരിക്കുകയാണ്. ഫോട്ബെൻഡ് കൗണ്ടിയിലെ സിറ്റികളിൽ താരതമ്യേന ചെറിയ സിറ്റിയാണ് സ്റ്റാഫോർഡ്. 2020 ലെ സെൻസെസ് അനുസരിച്ചു സ്റ്റാഫോർഡിലെ ജനസംഖ്യ 17,666 ആണ്. ജനസംഖ്യ അനുപാതം നോക്കിയാൽ വെള്ളക്കാർ 39%, ആഫിക്കൻ അമേരിക്കൻസ് 30%, ഏഷ്യാക്കാർ 23%, പസഫിക് ദ്വീപുകളിൽ നിന്നുള്ളവർ 2% മറ്റുള്ളവർ 6%. എന്നാൽ എല്ലാവിഭാഗങ്ങളിലുമായി ചേർന്ന് കിടക്കുന്ന 26% ഹിസ്പാനിക് ജനസംഖ്യയും സ്റ്റാഫോർഡിൽ ഉള്ളതായി കണക്കാക്കപ്പെടുന്നു. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ വളരെ കുറവ് രേഖപ്പെടുത്തിയിട്ടുള്ള സ്റ്റാഫോർഡ് അമേരിക്കയിലെ തന്നെ സേഫ് സിറ്റികളിൽ ഒന്നാണ്.…

ഡാളസിൽ ഹൈ ഓൺ മ്യൂസിക് സംഗീത പ്രോഗ്രാമിന്റെ സ്പോൺസർഷിപ്പ് കിക്കോഫ് ബിഷപ് മാർ റാഫേൽ തട്ടിൽ ആശിർവദിച്ചു

ഡാളസ്: ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്റർ ഡാളസ്, ഫാർമേഴ്‌സ് ബ്രാഞ്ചിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്ന ഹൈ ഓണ്‍ മ്യൂസിക് എന്ന സംഗീത പരിപാടിയുടെ സ്പോൺസർഷിപ്പ് കിക്കോഫ് സീറോ മലബാർ കത്തോലിക്കാ സഭയുടെ ഷംഷാബാദ് രൂപതയുടെ അധ്യക്ഷൻ ബിഷപ് മാർ റാഫേൽ തട്ടിൽ ആശിർവദിച്ചു. ഡാളസിലെ സണ്ണിവെയിൽ സിറ്റി മേയർ സജി ജോർജിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട കിക്കോഫ് ചടങ്ങിൽ കെഇസിഎഫ് വൈസ്.പ്രസിഡന്റ് വെരി. റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പാ, മെഗാസ്പോൺസറുന്മാരായ ആയ മോഡേൺ സീനിയർ ലിവിംഗ് ഹെൽത്ത് കെയർ ഡാളസ് മാനേജിംഗ് ഡയറക്ടർന്മാരായ പി. ടി ഐസക്, ലീലാമ്മ ഐസക്, മൗണ്ട് ഇവന്റ്സ് യുഎസ്എ ഡയറക്ടർ ബിനോ കുന്നിൽ മാത്യു, പ്രവാസി ചാനൽ റിജിയണൽ ഡയറക്ടർ ഷാജി രാമപുരം എന്നിവർ പങ്കെടുത്തു.…

ഡാലസ് സെൻറ് മേരീസ് വലിയ പള്ളി:സുവർണ്ണ ജൂബിലി ഉദ്ഘാടനം ഏപ്രിൽ 9 ന്

ഡാളസ് :അമേരിക്കയിൽ ഏറ്റവും ആദ്യം രൂപീകൃതമായ ദേവാലയങ്ങളിൽ ഒന്നായ ഡാലസ് സെൻ മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടനം ഏപ്രിൽ 9ന് ഞായറാഴ്ച ഉയർപ്പ് ശുശ്രൂഷകൾക്ക് ശേഷം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു . വിവിധതലങ്ങളിൽ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ വ്യക്തികൾ പ്രസ്തുത സമ്മേളനത്തിൽ സംബന്ധിക്കും. സുവർണ്ണ വർഷമായ 2023 വൈവിധ്യപൂർണമായ അനവധി കാര്യങ്ങളാണ് നടപ്പാക്കുന്നത്.സഭയുടെ പിതാക്കന്മാർ, സഭാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ, വൈവിധ്യമാർന്ന കലാവിരുന്നുകൾ ,നിരാശ്രയരും നിരാലംബരുമായ വ്യക്തികൾക്ക് കൈത്താങ്ങുന്ന സഹായ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു . ഫാദർ സി.ജി തോമസ് (,വികാരി) ഫാദർ ഡിജു സ്കറിയ (സഹവികാരി), ബോബൻ കൊടുവത്തു(ട്രസ്റ്റി), റോജി എബ്രഹാം (സെക്രട്ടറി), സാമുവേൽ മാത്യു (ജനറൽ കൺവീനർ), പ്രിൻസ് സക്കറിയ…

ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ന്യൂ ജേഴ്‌സിയിലേക്ക്; ഏപ്രിൽ 29ന് പുരസ്‌കാര നിശ

ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് രൂപം കൊടുത്ത ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് വീണ്ടും അമേരിക്കയിലേക്ക് എത്തുകയാണ്. ഇന്ത്യ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും പിന്നെ കഴിഞ്ഞ ഡിസംബറിൽ വൻ വിജയമായ ലോസ് ആഞ്ജലസ് എഡിഷന് ശേഷവും, ട്രൈ സ്റ്റേറ്റ് – ന്യൂ യോർക്ക് , ന്യൂ ജേഴ്സി, പെൻസിൽവേനിയ – മേഖലയിലെ മികച്ച ആരോഗ്യ പ്രവർത്തകരെയാണ് ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നത്. വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയനുമായി സഹകരിച്ചാണ് അവാർഡ് നിശ ഏപ്രിൽ 29 ന് ന്യൂ ജേഴ്സിയിലെ എഡിസണിലെ APA ഹോട്ടലിൽ വെച്ച് നടക്കുക. ശ്രീ പോൾ കറുകപ്പിള്ളിൽ (കേരള ടൈംസ് ) ആണ് ഇവന്റ് പാർട്ണർ. നിക്സൺ ജോർജ് (കണക്ഷൻസ് മീഡിയ) ആണ് ഇവന്റ് കോർഡിനേറ്റർ. ഇവരുടെ നിർണായക പിന്തുണ ട്രൈ സ്റ്റേറ്റ് എഡിഷന് കരുത്ത് പകരുന്നു.…

റിച്ചാർഡ് വർമ യുഎസ് സെനറ്റ് സ്റ്റേറ്റ്, മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് ഡെ: സെക്രട്ടറി

വാഷിങ്ടൺ: ഇന്ത്യൻ-അമേരിക്കൻ റിച്ചാർഡ് വർമയെ മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറിയായി യുഎസ് സെനറ്റ് വ്യാഴാഴ്ച അംഗീകരിച്ചു. 67-26 വോട്ടുകൾക്കാണ് റിച്ചാർഡ് വർമയെ സെനറ്റ് അംഗീകരിച്ചത്. ഇന്ത്യയിലെ മുൻ യുഎസ് അംബാസഡർ ഇപ്പോൾ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുകയും ചെയ്യും. റിച്ചാർഡ് വർമ്മ മാസ്റ്റർകാർഡിന്റെ ചീഫ് ലീഗൽ ഓഫീസറും ഗ്ലോബൽ പബ്ലിക് പോളിസി മേധാവിയുമാണ്. ഒബാമയുടെ കാലത്ത് അദ്ദേഹം ഇന്ത്യയിലെ യുഎസ് അംബാസഡറായും നിയമനിർമ്മാണ കാര്യങ്ങളുടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 54 കാരനായ വർമയെ കഴിഞ്ഞ വർഷം ഡിസംബറിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉന്നത നയതന്ത്ര സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റർ ഹാരി റീഡിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്നു. ഡെമോക്രാറ്റിക് വിപ്പ്, ന്യൂനപക്ഷ നേതാവ്, യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റിന്റെ ഭൂരിപക്ഷ നേതാവ് എന്നി നിലകളിലും…

ഫോമാ നാഷണൽ ക്രെഡൻഷ്യൽ സബ് കമ്മിറ്റിക്ക് രൂപം കൊടുത്തു; ചെയർമാൻ ബേബി ജോസ്

ചെയർമാൻ: ബേബി ജോസ്, സെക്രട്ടറി: ഷെല്ലി പ്രഭാകരൻ, നാഷണൽ കമ്മറ്റി കോഓർഡിനേറ്റർ : സുജനൻ പുത്തൻപുരയിൽ, വൈസ് ചെയർമാൻ: ബിനു മാമ്പിള്ളി, അംഗങ്ങൾ – ജോയ് എൻ സാമുവൽ, സുരേഷ് നായർ, ജോഷി വള്ളിക്കളം ബേബി ജോസ്. ന്യൂയോർക്ക് മെട്രോ റീജിയൻറെ പ്രമുഖ പ്രവർത്തകനും, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ മുൻ സെക്രട്ടറി മുൻ ക്രെഡൻഷ്യൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ ന്യൂയോർക്കിലെ മലയാളി സമാജത്തിന്റെ പ്രസിഡന്റ് എന്നനിലയിൽ സ്തുത്യർഹ സേവനമനുഷ്ഠിക്കുന്നു, ഷെല്ലി പ്രഭാകരൻ കേരളത്തിലെ അടൂർ സ്വദേശിയായ ഷെല്ലി പ്രഭാകരൻ ഐടി ആർക്കിടെക്റ്റായി ജോലി ചെയ്യുന്നു. ഭാര്യ ബീന ഭാസ്‌കരൻ, മകൾ ഹിമ (16), മകൻ പ്രണവ് (12) എന്നിവർക്കൊപ്പം മേരിലാൻഡിലാണ് താമസം. സുജനൻ പുത്തൻപുരയിൽ കണക്റ്റിക്കട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ-അമേരിക്കൻ ബിസിനസുകാരനായ ( ആർക്കാഡിയ കെമിക്കൽസ് ആൻഡ് പ്രിസർവേറ്റീവ്സ്)…

പ്രായമായ സ്ത്രീയിൽ നിന്ന് 109,000 ഡോളർ മോഷ്ടിച്ച രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ

ന്യൂയോർക്ക്: കമ്പ്യൂട്ടർ വൈറസ് തട്ടിപ്പ് വഴി മസാച്യുസെറ്റ്‌സിൽ 78 കാരിയായ സ്ത്രീയിൽ നിന്ന് 100,000 ഡോളർ മോഷ്ടിച്ചതിന് രണ്ട് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ന്യൂജേഴ്‌സിയിലെ പാർസിപ്പനിയിൽ നിന്നുള്ള നികിത് എസ് യാദവ് (22), രാജ് വിപുൽ പട്ടേൽ (21) എന്നിവർ കമ്പ്യൂട്ടർ വൈറസ് സ്കീമിൽ ഏർപ്പെടുകയും തങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാൻ സ്ത്രീയിൽ നിന്ന്പണം ആവശ്യപ്പെടുകയും ചെയ്തു. ഇവർ കഴിഞ്ഞയാഴ്ച തന്റെ കമ്പ്യൂട്ടറിലെ വൈറസ് ക്ലീൻ ചെയ്യുന്നതിന് ഒരു ടെക് സപ്പോർട്ട് നമ്പറിലേക്ക് വിളിച്ചിരുന്നു തിങ്കളാഴ്ച വൈകുന്നേരം ഇരയുടെ വസതിയിൽ നിന്ന് പണം വാങ്ങി മടങ്ങിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് യർമൗത്ത് പോലീസ് ഒരു പത്ര പ്രസ്താവനയിൽ പറഞ്ഞു. ഇരുവർക്കുമെതിരെ ഗൂഢാലോചന, തെറ്റായ വ്യവഹാരം നടത്തി $1,200 -ലധികം ഡോളർ കൊള്ളയടിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യാർമൗത്ത്…