ഗുജറാത്ത് കലാപം: തെളിവുകളുടെ അഭാവത്തിൽ 27 പ്രതികളെ കോടതി വെറുതെ വിട്ടു

വഡോദര: ഗുജറാത്ത് കലാപക്കേസിൽ പഞ്ച്മഹൽ ജില്ലയിലെ ഹലോലിലെ സെഷൻസ് കോടതി 2002-ലെ ഗോധ്ര കലാപത്തിനു ശേഷമുള്ള അക്രമ കേസുകളിൽ 27 പേരെ വെറുതെ വിട്ടു. 39 പ്രതികളിൽ 12 പേരും കേസിന്റെ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. അതേസമയം, തെളിവുകളുടെ അഭാവത്തിൽ 27 പ്രതികളെ കോടതി വെറുതെവിട്ടു. 2022 മാർച്ച് 1 ന് പഞ്ച്മഹൽ ജില്ലയിലെ കലോൽ പോലീസ് സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും കൂട്ടക്കൊലകളും കൂട്ടബലാത്സംഗങ്ങളും അക്രമ സംഭവങ്ങളും നടന്നിരുന്നു. ഈ കുറ്റകൃത്യങ്ങളിൽ പോലീസിൽ പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അക്കാലത്ത് രജിസ്റ്റർ ചെയ്ത എട്ട് വ്യത്യസ്ത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കോടതി വിധി പറഞ്ഞതായി പ്രതിഭാഗം അഭിഭാഷകൻ വിജയ് പഥക് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കുറ്റകൃത്യങ്ങളിൽ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, കൂട്ടബലാത്സംഗം, കലാപം, തീവെപ്പ്, തെളിവ് നശിപ്പിക്കൽ എന്നിവ ഈ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു.

ഉംറയുടെ മറവില്‍ സ്വര്‍ണ്ണ കടത്ത്; കരിപ്പൂരില്‍ നാലു പേരെ കസ്റ്റംസ് പിടികൂടി

മലപ്പുറം: കരിപ്പൂരിൽ ഉംറ തീർഥാടനത്തിന്റെ മറവിൽ സ്വർണം കടത്താൻ ശ്രമിച്ച നാലംഗസംഘം കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം ഊരകം മേൽമുറി സ്വദേശി ഷുഹൈബ്, വയനാട് മേപ്പാടി സ്വദേശി യൂനുസ് അലി, കാസർകോട് സ്വദേശി അബ്ദുൾ ഖാദർ, മലപ്പുറം അരിമ്പ്ര സ്വദേശി മുഹമ്മദ് സുഹൈൽ എന്നിവരാണ് മൂന്നര കിലോ സ്വർണവുമായി പിടിയിലായത്. ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്ന സംഘമാണ് ഇവരെന്ന് കസ്റ്റംസ് അറിയിച്ചു. പിടിയിലായവരിൽ രണ്ടുപേർ കോഴിക്കോട് കാരന്തൂർ മർക്കസ് വിദ്യാർത്ഥികളാണ്. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നാണ് ഇവർ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ ദിവസവും കരിപ്പൂരിൽ രണ്ടുകോടി രൂപ വിലമതിയ്ക്കുന്ന സ്വർമം പിടികൂടിയിരുന്നു. ഹാൻഡ് ബാഗിലും സോക്‌സിലും മലദ്വാരത്തിലുമായി സ്വർണം കടത്തിയ നാലുപേരാണ് നാലു വ്യത്യസ്ത കേസുകളിലായി പിടിയിലായത്.

‘Tell me, who do people say I am?’ (Article)

These days of Lenten reflections, especially during the Holy Week, many may recall one of last events in the life of Jesus. St. Luke says: One of the criminals hanging there on the cross hurled insults at Jesus: “Aren’t you the Messiah? Save yourself and us!”. The other one, we know him as St. Demas, known also as the “Good Thief” rebuked him….. “we are getting what we deserve for what we did; but he has done no wrong.” And he said to Jesus, “Remember me, Jesus, when you come…

ശ്രദ്ധേയമായി കള്‍ച്ചറല്‍ ഫോറം കമ്മ്യൂണിറ്റി ലീഡേർസ് ഇഫ്താര്‍

ദോഹ : പ്രവാസി സമൂഹത്തിലെ ഒത്തുചേരലുകൾ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഏറെ ഉപകരിക്കുമെന്ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാല്‍ അഭിപ്രായപെട്ടു. കൾച്ചറൽ ഫോറം സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്‌സ് ഇഫ്താറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സമൂഹം എന്ന നിലയിൽ ഒന്നിച്ചു മുന്നേറാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ സി സി അശോക ഹാളിൽ നടന്ന പരിപാടിയിൽ കള്‍ച്ചറല്‍ ഫോറം മുൻപ്രസിഡന്റ് ഡോ. താജ് ആലുവ മുഖ്യപ്രഭാഷണം നടത്തി. ആത്മീയതയോടൊപ്പം പട്ടിണി കിടക്കുന്നവന്റെ വേദനയും ഭക്ഷണത്തിന്റെ വിലയും മനുഷ്യന് മനസ്സിലാക്കിക്കൊടുക്കുന്ന ശുദ്ധ മാനവികതയാണ്‌ റമദാന്‍ ഉദ്ഘോഷിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും ലോകത്തിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തിന്‌ ഇന്നും ഒരു നേരത്തെ ആഹാരം എന്നത് സ്വപ്നമാണ്‌. പട്ടിണി മൂലം ശിശുമരണങ്ങള്‍ ധാരാളമായി നടക്കുന്നു. ഇന്ന് ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ് ദാരിദ്രം എന്നും…

സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക പീഡാനുഭവ വാരത്തിന് തുടക്കമായി

നിരണം: സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക പീഡാനുഭവ വാരത്തിന് തുടക്കമായി..തിരു ശുശ്രൂഷകൾക്ക് ഫാദർ വില്യംസ് ചിറയത്ത് നേതൃത്വം നല്കി.രാവിലെ 8.00ന് പ്രദക്ഷിണത്തിന് ശേഷം വിശുദ്ധ കുർബാന അർപ്പിച്ചു.പെസഹ വ്യാഴം വൈകുന്നേരം 6ന് ആരംഭിക്കുന്ന പെസഹ ശുശ്രൂഷകൾ, കാൽ കഴുകൽ ശുശ്രൂഷകൾ എന്നിവ നടക്കും. ദു:ഖവെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും.ഈസ്റ്റർ ദിനത്തിൽ രാവിലെ 7ന് ഉയർപ്പ് ശുശ്രൂഷയും നടക്കും.

കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

തലവടി: കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ-ഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസണിൽ നിന്നും സംഭാവന സ്വീകരിച്ച് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് വികസന കാര്യ കമ്മിറ്റി മുൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, വർക്കിംങ്ങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, സെക്രട്ടറി എം.ജി. കൊച്ചുമോൻ, ട്രഷറാർ വി.പി.മാത്യൂ, ചന്ദ്രമോഹനൻ നായർ, കമ്മിറ്റി അംഗങ്ങളായ ഗിരിജ വേണുഗോപാൽ, നിർമ്മല ചന്ദ്രമോഹന്നൻ, പി.രാജൻ, രാധക്യഷ്ണൻ മുട്ടത്ത്,കലേശ്, കെ.മധു, പി.വി. ചാക്കോ, രാജമ്മ ദിവാകരൻ എന്നിവർ പ്രസംഗിച്ചു. പി.കെ…

SIDCO posts record; registers Rs 48 lakh operating profit for the first time in 15 years

SIDCO has also achieved its highest turnover of Rs 226 crore in seven years. Thiruvananthapuram: Kerala SIDCO, a public sector corporation functioning under the state government, has posted record operating profit figures for the financial year 2022-23. The feat comes as significant as the public sector corporation has registered an operating profit of Rs. 48 lakh, for the first time in the past 15 years. SIDCO has also successfully achieved a seven-year high in terms of turnover, at Rs 226 crore. According to Sri. Santhosh Koshy Thomas, Managing Director of KINFRA,…

കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ ഹാളില്‍ നടന്ന 550 ൽ അധികം ആളുകൾ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും കെപിഎ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍, ഐ.സി.ആർ.എഫ്. ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, റഫീഖ് അബ്ദുല്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സഈദ് റമദാന്‍ നദവി റമദാന്‍ സന്ദേശം നല്‍കി. എബ്രഹാം ജോൺ, കൊല്ലോത്ത് ഗോപിനാഥ്മേനോൻ, ബിനോജ് മാത്യു, ബിനു മണ്ണിൽ, കെ.ടി സലിം, നൈന, ബഷീർ അമ്പലായി, ചന്ദ്രബോസ്, സുബൈർ കണ്ണൂർ, നൗഷാദ് മഞ്ഞപ്പാറ, അനീസ്, സൽമാൻ, ഷാജി മൂതല, നജീബ് കടലായി, ഷിബു പത്തനംതിട്ട, കെ. ആർ നായർ, പ്രവീൺ നായർ, അൻവർ നിലമ്പൂർ, ഹരീഷ് നായർ, നിസാർ,…

ചേരിയം മല ഭൂസമരത്തിൽ പങ്കെടുത്തവരെ കോടതി വെറുതെ വിട്ടു

മലപ്പുറം: മങ്കട ചേരിയത്ത് നടന്ന ഭൂസമരത്തിന് നേതൃത്വം നൽകിയ ർക്കെതിരെ പോലീസ് നൽകിയ കേസ് കോടതി അവസാനിച്ചു. പോലീസ് പ്രതി ചേർത്ത മുഴുവൻ പേരെയും കോടതി വെറുതെവിട്ടു. ഭൂരഹിതർക്ക് വേണ്ടി വെൽഫെർ പാർട്ടി നടത്തിയ നിർണായക സമരമായിരുന്നു ചേരിയം മല ഭൂസമരം. മങ്കട ചേരിയത്ത് കുമാരഗിരി ഗ്രൂപ്പ് ഓഫ് എസ്റ്റേറ്റ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ആയിരത്തോളം ഏക്കർ ഭൂമി സർക്കാർ അളന്നുതിട്ടപ്പെടുത്തി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. നീണ്ട 8 വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് സമരപോരാളികളെ കോടതി കുറ്റവിമുക്തമാക്കിയത് .ഭൂരഹിതർ ഉൾപ്പെടെ സമാധാനപരമായി സ്ത്രീകളും കുട്ടികളും വെൽഫെയർ പാർട്ടി പ്രവർത്തകരും പങ്കെടുത്ത് നടത്തിയ സമരത്തിന് നേരെ പോലീസ് അതിക്രൂരമായി അന്ന് ആക്രമം അഴിച്ച് വിട്ടിരുന്നു. പോലീസ് അതിക്രമത്തിൽ അന്ന് സ്ത്രീകളും കുട്ടികൾക്കും പാർട്ടി ജില്ലാ നേതാക്കുമെല്ലാം സാരമായ പരിക്കു പറ്റി. അന്ന് 21 പേർക്കെതിരെ…

ചരിത്ര നേട്ടവുമായി സിഡ്കോ; 15 വർഷത്തിലാദ്യമായി 48 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി

ഏഴ് വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിക്കാനും സിഡ്‌കോയ്ക്ക് സാധിച്ചു തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്കോ ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വർഷത്തിൽ ചരിത്ര നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ 15 വർഷത്തെ കാലയളവിൽ ആദ്യമായി 48 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം എന്ന മികച്ച നേട്ടമാണ് കൈവരിച്ചത്. ഒപ്പം, 2016-2017 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 വരെയുള്ള ഏഴ് വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിക്കാന്‍ സിഡ്‌കോയ്ക്ക് സാധിച്ചിരിക്കുകയായാണ്. വരുന്ന 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ 253 കോടി രൂപയുടെ വിറ്റുവരവും 4 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവുമാണ് പ്രതീക്ഷിക്കുന്നത് എന്ന് സിഡ്കോയുടെ ചുമതല വഹിക്കുന്ന കിൻഫ്ര മാനേജിങ് ഡയറക്ടർ കൂടിയായ ശ്രീ സന്തോഷ് കോശി തോമസ് അറിയിച്ചു. മുടങ്ങിക്കിടന്നിരുന്ന നാലു സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കുവാനും അതിനുശേഷമുള്ള…