സംഘ്പരിവാർ ഫാസിസത്തിനെതിരെ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തി പ്രതിരോധം തീർക്കണം: ഷംസീർ ഇബ്രാഹീം

കൂട്ടിലങ്ങാടി: ”ജനാധിപത്യത്തെ കൊല്ലുന്ന സംഘ്പരിവാർ തേർവാഴ്ചക്കെതിരെ അണിനിരക്കുക.” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി കൂട്ടിലങ്ങാടി ടൗണിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. ജനകീയ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഷംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ വംശീയ രാഷ്ട്രമാക്കാൻ മുന്നോട്ട് പോകുന്ന സംഘ്പരിവാർ നിയന്ത്രിത കേന്ദ്ര ഭരണകൂടത്തിനെതിരെ ശക്തമായ ജനകീയ പോരാട്ടങ്ങൾ തീർക്കേണ്ടതുണ്ട്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി രാജ്യത്ത് ഏകാധിപത്യ ഭരണകൂടം എന്ന ഫാസിസ്റ്റുകളുടെ താല്പര്യമാണ് ഹിന്ദു രാഷ്ട്ര ക്യാമ്പയിനിലൂടെ ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഇ.ഡി അടക്കമുള്ള കേന്ദ്രസർക്കാരിന്റെ ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നടത്തുന്ന വംശീയ ഉന്മൂലന ശ്രമത്തിനെതിരെ രാജ്യത്ത് രാഷ്ട്രീയ – സാംസ്കാരിക കൂട്ടായ്മകൾ രൂപം കൊള്ളണമെന്നും ഷംസീർ ഇബ്രാഹീം ആവശ്യപ്പെട്ടു. പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് കെ പി ഫാറൂഖ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ആരിഫ്…

സൗദി ഇ-വിസ സൗകര്യം: കുടിയേറ്റ തൊഴിലാളികളെ സഹായിക്കുമെന്ന് ബംഗ്ലാദേശ്

ധാക്ക: സൗദി അറേബ്യ തങ്ങളുടെ പുതിയ സംരംഭം ധാക്കയിൽ അവതരിപ്പിച്ച് ഒരു ദിവസത്തിന് ശേഷം, സൗദി അറേബ്യയുടെ വിപുലീകരിച്ച ഇലക്ട്രോണിക് വിസ സൗകര്യം തങ്ങളുടെ കുടിയേറ്റ തൊഴിലാളികൾക്ക് ഗുണം ചെയ്യുമെന്ന് ബംഗ്ലാദേശ് ശുഭാപ്തി വിശ്വാസത്തിലാണെന്ന് എക്‌സ്‌പോർട്ട് ബ്യൂറോയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ താമസക്കാർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായി ബംഗ്ലാദേശിലെ സൗദി അംബാസഡർ ഇസ ബിൻ യൂസഫ് അൽ ദുഹൈലാൻ തിങ്കളാഴ്ച ബംഗ്ലാദേശി തൊഴിലാളികൾക്കും താമസക്കാർക്കും സന്ദർശകർക്കും ഇലക്ട്രോണിക് വിസ സൗകര്യം അവതരിപ്പിച്ചു. ധാക്കയിലെ സൗദി എംബസിയുടെ ട്വീറ്റ് പ്രകാരം ബംഗ്ലാദേശാണ് ഈ സേവനം നൽകുന്ന ആദ്യ രാജ്യം. സൗദി അറേബ്യയിലേക്കുള്ള ഇ-വിസ സൗകര്യം മറ്റ് 50 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്നു, എന്നാൽ ബംഗ്ലാദേശിൽ, ഈ സേവനം മുമ്പ് ഉംറയ്ക്കായി യാത്ര ചെയ്യുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ബ്യൂറോ ഓഫ് മാൻപവർ, എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ…

League of Women Voters of Northern Valley to Hold 77th Annual Meeting; Deborah Visconi From Bergen New Bridge Medical Center to Speak

Deborah Visconi, President/CEO of Bergen New Bridge Medical Center, will  discuss the challenges of transforming the 100-year hospital from a for-profit to a not-for-profit institution.  Eastern Bergen County (New Jersey) — The League of Women Voters of Northern Valley (LWVNV) celebrates the spring season with its 77th Annual Meeting on Tuesday, May 9 at 6:00 p.m.  The Annual Meeting will be held at Donatella Ristorante, located at 12 Tappan Road in Harrington Park, New Jersey. The admission to attend the meeting is $40 payable online at https://lwv-of-northern-valley.constantcontactsites.com/store or at the door.  For…

യാത്രയയപ്പ് സമ്മേളനവും സംസ്ഥാന ജേതാക്കളെ ആദരിക്കലും

മലപ്പുറം : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി ജില്ലയിലെ സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും വിവിധ മത്സരങ്ങളിൽ ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് എൻ. മുഹമ്മദലി അധ്യക്ഷനായി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.എ കബീർ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ കെ.അബ്ദുസ്സലാം, വഹീദാ ജാസ്മിൻ, എ. ജുനൈദ്, ജാബിർ ഇരുമ്പുഴി എന്നിവർ സംസാരിച്ചു.

കൊല്ലം പ്രവാസി അസ്സോസിയേഷൻ മെയ്ദിന ആഘോഷം ശ്രദ്ധേമായി

കൊല്ലം പ്രവാസി അസ്സോസിയേഷൻ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിൽ നടത്തിയ പരിപാടികൾ ശ്രെധേയമായി. കെ.പി.എ പ്രവാസിശ്രീ യൂണിറ്റു-1, യൂണിറ്റു-4 എന്നിവരുടെ നേതൃത്വത്തില്‍ അസ്‌കർ, ട്യൂബ്‌ളി എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ ഉള്ള തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകി. ഹമദ് ടൌൺ , ബുദൈയ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ ഹമദ് ടൌൺ, ബുദൈയ ഏരിയയിലെ തൊഴിലാളികളോടൊപ്പം മെയ്ദിന പരിപാടികള്‍ സംഘടിപ്പിച്ച് മധുരവിതരണം നടത്തി. വ്യത്യസ്ത പരിപാടികൾക്ക് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , സെക്രെട്ടറിയേറ്റ് അംഗങ്ങളായ കിഷോർ കുമാർ, അനോജ് മാസ്റ്റർ, ബിനു കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നവാസ് ജലാലുദ്ദീൻ, സജീവ് ആയൂർ, അനിൽ കുമാർ, വി.എം.പ്രമോദ്, ലിജു ജോൺ, ഷിബു സുരേന്ദ്രൻ, പ്രദീപ്കുമാർ, വിഷ്ണു, വിനീത്, ഗോപൻ, വിജോ, അജ്‌മൽ, പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ പ്രദീപ അനിൽ, ജ്യോതി…

ക്നാനായ റീജിയൺ ദിനാഘോഷം നടത്തി

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ അജപാലന പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിനായി ചിക്കാഗോ സെൻറ് തോമസ്സ് സീറോമലബാർ രൂപതയിൽ ഒരു ക്നാനായ കാത്തലിക് റീജിയൻ സ്ഥാപിതമായത് 2006 ഏപ്രിൽ 30 നാണ്. റീജിയൺസ്ഥാപിതമായതിന്റെ പതിനേഴാം വാർഷികം “ക്നാനായ റീജിയൻ ഡേ “ആയി ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ പ്രത്യേകമായി ആചരിച്ചു. ക്നാനായ കുടിയേറ്റ ജനതയ്ക്ക് സമാനമായ ഇടവകയും മിഷനും നൽകി അജപാലന സൗകര്യമൊരുക്കിയ സർവ്വശക്തനയ ദൈവത്തിന് ക്രിതജ്ഞതാബലി അർപ്പിച്ചു.വിസിറ്റേഷൻ ,സെന്റ് ജോസഫ് സന്ന്യാസഭവനങ്ങളുടെ സ്ഥാപനത്തിലൂടെ സമർപ്പിത സമൂഹത്തിന്റെ സേവനവും ക്നാനായ റീജിയൺന്റെ വളർച്ചയുടെ ഭാഗമായി. വിശ്വാസപരിശീലനവും വിവിധ മിനിസ്ട്രീകളിലൂടെ വ്യത്യസ്ഥപ്രായ വിഭാഗത്തിൽപെട്ട എല്ലാർക്കും പ്രത്യേക അജപാലനപ്രവർത്തനങ്ങളും നടത്തിവരുന്നതിന്റെ നന്മ എല്ലാവരുംആയി അന്നേദിവസം പങ്കുവെയ്ക്കുകയും പാരീഷ്കൗൺസിൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുകയും ചെയ്തു

നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പൊതപയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

ന്യൂയോർക്ക്; ഏപ്രിൽ 30, ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് എൻ.ബി.എ. സെന്ററിൽ കൂടിയ പൊതുയോഗത്തിൽ പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ അംഗങ്ങളെ പൊതുയോഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്തു. എൻ.ബി.എ.യുടെ ഈയിടെ നവീകരിച്ച ആസ്ഥാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റു ദൈനന്ദിന പ്രവർത്തനങ്ങൾക്കും നിർലോപമായ സഹായ സഹകരണങ്ങൾ നൽകിയ അംഗങ്ങൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി. തുടർന്ന് ചെയർമാൻ രഘുവരൻ നായർ, പുതിയ കോൺസ്റ്റിറ്റ്യൂഷൻ അമന്റ്മെന്റിനെക്കുറിച്ചും അത് സംഘടനയ്ക്ക് നൽകുന്ന കെട്ടുറപ്പിനെക്കുറിച്ചും അഭിവൃദ്ധിയെക്കുറിച്ചും സംസാരിച്ചു. സെക്രട്ടറി സേതുമാധവൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും ട്രഷറർ ഗോപിനാഥക്കുറുപ്പ് അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും ജനറൽ ബോഡി അംഗീകരിച്ചു. വൈസ് പ്രസിഡന്റ് ശശി പിള്ളയുടെ നന്ദിപ്രകാശനത്തോടെ പൊതുയോഗം സമാപിച്ചു. പിന്നീട് അടുത്ത സാമ്പത്തിക വർഷമായ 2023-24-ലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ, റിക്കോർഡിങ് ട്രസ്റ്റീ ജി.കെ. നായർ, ട്രസ്റ്റീ ബോർഡ് മെമ്പർ ഉണ്ണിക്കൃഷ്ണൻ…

“ദി കേരള സ്റ്റോറി” സത്യത്തിന്റെ നേർകാഴ്ച (ലേഖനം)

മലയാളികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ചർച്ച ചെയ്യുന്ന ഒന്നാണ് പ്രബുദ്ധ കേരളത്തെ അപമാനിച്ചു കൊണ്ട് ഒരു സിനിമ ഇറങ്ങുന്നു..”ദി കേരള സ്റ്റോറി”. ആ സിനിമ നിരോധിയ്ക്കണം എന്ന് വിവിധ രാഷ്ട്രീയ സാമൂഹിക,സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെടുന്നു, കൂടാതെ മാധ്യമങ്ങളിൽ പകലന്തി ചർച്ചകളും പൊടി പൊടിയ്ക്കുന്നു. ഐ എസ്സ് ഐ എസ്സ് തീവ്രവാദത്തിന്റെ ഭാഗമായി നിരവധി മലയാളികൾ ലവ് ജിഹാദിന്റെ പേരിൽ മതം മാറ്റപ്പെടുകയും,അവരിൽ ചിലർ രക്ഷപ്പെട്ടു തങ്ങൾക്ക് നേരിട്ട അനുഭവങ്ങൾ പൊതു സമക്ഷം അവതരിപ്പിയ്ക്കുകയും ചെയ്തത് സമീപ കാലത്താണ്. എന്നാൽ ലവ് ജിഹാദ്, മറ്റു വാഗ്ദാനങ്ങ ൾ എന്നിവയിൽ കുടുങ്ങി പുറത്തു പറയുവാൻ ഭയവും, അപമാന ഭാരവും അനുഭവിയ്ക്കുന്ന ആയിരങ്ങൾ മലയാളി സമൂഹത്തിൽ ഇന്ന് ഉണ്ട്. ഇതുപോലുള്ള സാമൂഹിക വിപത്തുകളുടെ പച്ചയായ മുഖം ജനങ്ങൾക്ക് മുൻപിൽ തുറന്നുകാണിയ്ക്കുവാൻ ഏറ്റവും ഫലപ്രദമായ സിനിമ എന്ന കലാരൂപം ശ്രമിയ്ക്കുമ്പോൾ കേരളം…

കിരീടധാരണത്തിൽ മുസ്ലീങ്ങൾക്കും ജൂതന്മാർക്കും സിഖുകാർക്കും റോളുകൾ നൽകിക്കൊണ്ട് ചാൾസ് രാജാവ്

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം സംപ്രേക്ഷണം ചെയ്യില്ലെന്ന് റബ്ബി നിക്കി ലിസ്. എന്നാല്‍, അദ്ദേഹം യഹൂദ ശബ്ബത്ത് രാജാവിന് വേണ്ടി പ്രാർത്ഥിക്കും, അത് കൂടുതൽ പ്രധാനമാണെന്ന് അദ്ദേഹം കരുതുന്നു. “നമ്മളെ എല്ലാവരെയും സൃഷ്ടിച്ച ഏകദൈവം” എന്ന പേരിൽ പുതിയ രാജാവിനെ സ്തുതിക്കുന്ന ഒരു പ്രാർത്ഥന വായിക്കാൻ അദ്ദേഹം ശനിയാഴ്ച ബ്രിട്ടനിലെമ്പാടുമുള്ള റബ്ബികൾക്കൊപ്പം ചേരും. എല്ലാ വിശ്വാസങ്ങളുടെയും സഹവർത്തിത്വത്തെ പിന്തുണയ്ക്കുമെന്ന ചാൾസിന്റെ വാഗ്ദാനത്തെയും സിംഹാസനത്തിന്റെ അനന്തരാവകാശി എന്ന നിലയിൽ നീണ്ട അപ്രന്റീസ്ഷിപ്പിലുടനീളം അങ്ങനെ ചെയ്തതിന്റെ ട്രാക്ക് റെക്കോർഡിനെയും ബ്രിട്ടീഷ് ജൂതന്മാർ അഭിനന്ദിച്ചതായി വടക്കൻ ലണ്ടനിലെ ഹൈഗേറ്റ് സിനഗോഗിലെ റബ്ബി ലിസ് പറഞ്ഞു. “തനിക്ക് വിശ്വാസങ്ങളുടെ സംരക്ഷകനാകണമെന്ന് അദ്ദേഹം പറയുമ്പോൾ, അതിനർത്ഥം ലോകം എന്നാണ്. കാരണം, നമ്മുടെ ചരിത്രം എല്ലായ്‌പ്പോഴും അത്ര ലളിതമല്ല, ഞങ്ങൾ എല്ലായ്പ്പോഴും സ്വതന്ത്രമായി ജീവിച്ചിട്ടില്ല; ഞങ്ങൾക്ക് എല്ലായ്പ്പോഴും ഞങ്ങളുടെ മതം ആചരിക്കാൻ കഴിഞ്ഞിട്ടില്ല,” ലിസ്…

യൂണിയനെ പണിമുടക്കാൻ അനുവദിച്ചു അമേരിക്കന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍

ഫോർട്ട് വർത്‌ (ടെക്സാസ്) : അമേരിക്കൻ എയർലൈൻസിന്റെ പൈലറ്റുമാർ ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഫലപ്രദമാകുന്നില്ലെങ്കിൽ പണിമുടക്കിന് അംഗീകാരം നൽകി.പൈലറ്റുമാർ ശമ്പളത്തിൽ വർദ്ധനവ് മാത്രമല്ല, പാൻഡെമിക്കിനെത്തുടർന്ന് ജീവിത നിലവാരം മെച്ചപ്പെടുത്തണമെന്നും ആവശ്യപെടുന്നു പുതിയ കരാറിനായുള്ള ചർച്ചകൾ ഒരു അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് കാരിയർ പറഞ്ഞു, പൈലറ്റ് സ്ട്രൈക്കുകൾ അപൂർവമാണ്. എയര്‍ലൈന്‍സിലെ 15,000 ജീവനക്കാരില്‍ 96% ആളുകള്‍ ഹിതപരിശോധനയില്‍ വോട്ട് ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 99% പേരും യൂണിയനെ പണിമുടക്കാൻ അനുവദിക്കുന്നതിന് അനുകൂലിച്ചതായി അലൈഡ് പൈലറ്റ്സ് അസോസിയേഷൻ തിങ്കളാഴ്ച പറഞ്ഞു. “സമ്മർ ട്രാവൽ സീസൺ ഏതാണ്ട് എത്തിക്കഴിഞ്ഞു, ഇത് അമേരിക്കൻ എയർലൈൻസിന് മറ്റൊരു അനിശ്ചിതത്വത്തിന്റെ വേനൽക്കാലമാകുമോ എന്ന് ഞങ്ങൾ എല്ലാവരും ഭയപ്പെടുന്നു ,” എപിഎ പ്രസിഡന്റ് എഡ് സിച്ചർ തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. പരിഹരിക്കപ്പെടാത്ത “വിരലിലെണ്ണാവുന്ന കാര്യങ്ങൾ” മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരു പണിമുടക്ക് നടക്കുന്നതിന് മുമ്പ് യൂണിയനുകളും തൊഴിലുടമകളും തമ്മില്‍ ഒരു…