ഡോ. വന്ദനയുടെ മരണം: പ്രതിയെയല്ല ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ്

കൊല്ലം: കൊട്ടാരക്കരയിൽ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആശുപത്രിയിലെത്തിയപ്പോൾ പരാതിക്കാരന്‍ മാത്രമായിരുന്നുവെന്ന് എഡിജിപി എം ആർ അജിത് കുമാർ. ഇയാളെ ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഡിജിപി പറഞ്ഞു. പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് ആക്രമിക്കപ്പെട്ട വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളുടെ വീട്ടിലെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ ബന്ധുവും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. ആ സമയത്ത് ഇയാള്‍ ശാന്തനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഡോക്ടര്‍ മുറിവ് ഡ്രസ്സ് ചെയുന്നതിനിടെ ഇയാള്‍ പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കുത്തേറ്റത് പോലീസ് കോണ്‍സ്റ്റബിളിനാണ്. എല്ലാവര്‍ക്കും ഓടി മാറാന്‍ സാധിച്ചു. ഡോ.വന്ദനയ്ക്ക് ഓടി മാറാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന എഎസ്‌ഐയേയും നാട്ടുകാരനായ ബിനുവിനെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഇയാളുടെ ശരീരത്ത് മുറിവുണ്ടായിരുന്നത് കൊണ്ടാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍…

അപകടകാരികളായ രാജ്യദ്രോഹികളെ തുറുങ്കിലടയ്ക്കുക

ഇന്ത്യന്‍ സംസ്ഥാനമായ മണിപ്പൂരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അപമാനകരമായ കാഴ്ചകളാണ്. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയെ ഉഴുതുമറിക്കുന്ന സ്‌ഫോടനങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. തീയില്‍ മനുഷ്യമാംസം വെന്തെരിയുന്നു, വീടുകള്‍ തീയില്‍ വെന്തുവെണ്ണീറാകുന്നു, വീടുകള്‍, കടകള്‍ കൊള്ള ചെയ്യപ്പെടുന്നു, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അക്രമികള്‍ തകര്‍ക്കുന്നു.. തുടങ്ങിയ തീവ്രവാദ മത-രാഷ്ട്രീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഈ ആധുനിക കാലഘട്ടത്തിലും അരങ്ങേറുന്നു. ഇതിന്റെ പിന്നിലെ പ്രേരക ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ബ്രിട്ടനില്‍ 1640 ല്‍ ബുര്‍ഷ്വാവിപ്ലവം നടന്നപ്പോള്‍ റഷ്യയുടെ രാഷ്ട്രപിതാവായ ലെനിന്‍ പറഞ്ഞത് ഓര്‍മയില്‍ വരുന്നു. ‘ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിനും സോഷ്യലിസ്റ്റ് വിപ്ലവത്തിനുമിടയില്‍ ചൈനീസ് വന്മതിലുകളൊന്നുമില്ല’. ഇവിടെ കണ്ടത് ജാതിമത വന്‍ മതിലുകളാണ്. റഷ്യന്‍, ഫ്രഞ്ച് വിപ്ലവങ്ങള്‍പോലും മനുഷ്യന് സ്വാതന്ത്ര്യം കിട്ടുന്നതിനും ഫ്യൂഡലിസത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നതിനുമായിരിന്നു അല്ലാതെ മതങ്ങളെ നാടുകടത്താനല്ലായിരുന്നു. മണിപ്പൂരിലെ ന്യൂനപക്ഷങ്ങള്‍ എന്തുകൊണ്ടാണ് പാലായനം ചെയ്യുന്നത്? ബ്രിട്ടീഷ് ഭരണകാലത്ത് പലരും പറഞ്ഞിരിന്നത് നാട്ടു രാജാക്കന്മര്‍ മതങ്ങളെ…