‘തലവടി ചുണ്ടൻ വി കെയർ പ്രോജക്ട് ‘ ഉദ്ഘാടനം ചെയ്തു

തലവടി: ഈ വരുന്ന നെഹ്റു ട്രോഫിയിൽ കന്നി അങ്കത്തിന് ഒരുങ്ങുന്ന ‘തലവടി ചുണ്ടൻ വളളം’ സാമൂഹിക പ്രതിബദ്ധതയ്ക്കും ലഹരിവിരുദ്ധ ബോധക്കരണ പ്രവർത്തനങ്ങൾക്കും ഊന്നൽ നല്കി കൊണ്ട് ‘ വി കെയർ പ്രോജക്ട് ‘ രൂപികരിച്ചു. യുവാക്കളെ തുഴച്ചിൽ രംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിനും അവരുടെ ക്ഷേമത്തിനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം എടത്വാ എസ്.ഐ: സി.മഹേശ് നിർവഹിച്ചു. നിരേറ്റുപുറം ജംഗ്ഷനിൽ നടന്ന ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന,ഫാദർ എബ്രഹാം തടത്തിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.ചെങ്ങന്നൂർ എക്സൈസ് അസിസ്റ്റൻ്റ് എസ് ഐ:അരുൺകുമാർ പുന്നശ്ശേരിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്കി.തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം,ബോട്ട് ക്ലബ് വൈസ്…

Catholic Bishop’s Conference of India Council for Laity Response to the Indian Supreme Court “Seeking Opinion to Legalize Same Sex Marriages

On 18April 2023, the Supreme Court started to hear pleas seeking to legally validate same sex marriages. The main argument for the legalization of homosexual marriage is that homosexuals have the right to build a family and have all the rights of family people. The reason for this argument is that, according to them, many of the rights in India are based on families and family relationships. There are various international groups and agencies to fight for their rights. In order to respond to their arguments, the most important thing…

സ്വവര്‍ഗ്ഗ വിവാഹ നിയമനിര്‍മ്മാണത്തിനെതിരെ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി

കൊച്ചി: കുടുംബങ്ങളുടെ ആത്മീയ അടിത്തറയും വിശുദ്ധിയും തകര്‍ക്കുന്ന സ്വവര്‍ഗ്ഗ വിവാഹ നിയമനിര്‍മ്മാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ലെയ്റ്റി കൗണ്‍സില്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി. സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബങ്ങളുടെ പവിത്രതയും ധാര്‍്മ്മികതയും നഷ്ടപ്പെടുത്തുന്നതാണ് സ്വവര്‍ഗ്ഗവിവാഹങ്ങളെന്നും കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യങ്ങളും നഷ്ടപ്പെടുത്തുന്ന നിയമനിര്‍മ്മാണങ്ങള്‍ രാഷ്ട്രത്തിന്റെ പൈതൃകത്തേയും ആര്‍ഷഭാരത സാംസ്‌കാരിക പാരമ്പര്യങ്ങളെയും കളങ്കപ്പെടുത്തുമെന്നും നിവേദനത്തില്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. സ്വവര്‍ഗ്ഗവിവാഹങ്ങളെ ധാര്‍മ്മികമായി അംഗീകരിക്കാന്‍ കത്തോലിക്കാസഭയ്ക്കാവില്ല. പുരുഷനും സ്ത്രീയും വിവാഹം വഴിയുള്ള ധാമ്പത്യ ധര്‍മ്മത്തിലൂടെ പ്രാപിക്കുന്ന സ്‌നേഹസമ്പൂര്ണ്ണതയും പ്രത്യുല്പാദന ഉത്തരവാദിത്വവും വിവാഹത്തെ മഹത്തരമാക്കുമ്പോള്‍ അതിനെ വെല്ലുവിളിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥയും സംഘര്‍ഷങ്ങളും സൃഷ്ടിക്കും. സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമസാധുതയില്‍ സുപ്രീംകോടതി തീരുമാനമെടുക്കരുതെന്നുള്ള കേന്ദ്ര നിയമമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക്…

അച്ചാമ്മ ജോർജ് ഡാളസിൽ നിര്യാതയായി

ഡാളസ് : മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് നെല്ലിത്തറയിൽ പരേതനായ ജോർജ് വറുഗീസിന്റെ ഭാര്യ അച്ചാമ്മ ജോർജ് (ലില്ലിക്കുട്ടി, 82 വയസ്) ഡാളസിൽ നിര്യാതയായി. പരേത ദീർഘവർഷങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥയായിരുന്നു. തുടർന്ന് ഡാളസിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിക്കവെയാണ് മരണം സംഭവിച്ചത്. സംസ്കാരശുശ്രുഷകൾ മെയ് 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളിയിൽ അഭിവന്ദ്യ ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. മക്കൾ : ജിജു വറുഗീസ് നെല്ലിത്തറ, ലിജി തോമസ് മരുമക്കൾ : പ്രിയ ജിജു, സ്‌റ്റെർലിംഗ്‌ തോമസ് കൊച്ചുമക്കൾ : ജൊവാന, ജോഷ്‌ലിൻ, ജെയ്ഡൻ, അലാന, ജൂലിയൻ കൂടുതൽ വിവരങ്ങൾക്ക് : ജിജു വറുഗീസ് 407-690 1927.