യൂണിറ്റ് പ്രവർത്തക കൺവെൻഷനുകളുടെ ജില്ലാ തല ഉദ്ഘാടനം

മലപ്പുറം : വെൽഫെയർ പാർട്ടി സംഘടന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂണിറ്റ് പ്രവർത്തക കൺവെൻഷന്റെ ജില്ല തല ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ കടുങ്ങൂത്ത് യൂണിറ്റ് യോഗത്തിൽ പങ്കെടുത്ത് നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജാഫർ സി എച്ച് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴ് പറമ്പ് മുഖ്യാസംസാരം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സലാം സി എച്ച്, പഞ്ചായത്ത് പ്രസിഡണ്ട് മുഖീമുദ്ദീൻ, നാസർ എം കെ എന്നിവർ സംസാരിച്ചു.

ഭാരത ക്രൈസ്തവസഭാ സമൂഹങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഒരുമയും സ്വരുമയുമുണ്ടാകണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭ വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് കൂടുതല്‍ ഒരുമയോടും സ്വരുമയോടും പ്രവര്‍ത്തന നിരതരാകുന്നില്ലെങ്കില്‍ നിലനില്‍പ്പ്തന്നെ ചോദ്യം ചെയ്യപ്പെടുന്ന നാളുകള്‍ വിദൂരമല്ലെന്ന് ഭാരത ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള പ്രാദേശിക തീവ്രവാദഗ്രൂപ്പുകളുടെ നിരന്തരമുള്ള സംഘടിത അക്രമങ്ങള്‍ ശക്തിപ്പെടുന്നത് ആശങ്കപ്പെടുത്തുന്നു. മണിപ്പൂരിലെ അക്രമങ്ങള്‍ക്കു പിന്നില്‍ പട്ടികവര്‍ഗ്ഗസംവരണം, സംരക്ഷിത, റിസേര്‍വ്ഡ് വനമേഖല സര്‍വ്വേ, വര്‍ഗീയ വിഷംചീറ്റല്‍ എന്നിവയാണെങ്കിലും അക്രമങ്ങള്‍ക്ക് ഇരയായത് നല്ലൊരു വിഭാഗം ക്രൈസ്തവരാണ്. നിര്‍ദോഷികളായ മനുഷ്യരുടെ മരണം കൂടാതെ ഭവനരഹിതരായവരും ഏറെയുണ്ട്. നിരവധി ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. മണിപ്പൂരില്‍ ശാശ്വതസമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സജീവമാക്കണം. ഛത്തീസ്ഘട്ടിലെ ഗ്രാമങ്ങളില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടവര്‍ ഇന്നും നിസ്സഹായരായി കഴിയുന്നു. മതപരിവര്‍ത്തന നിരോധനനിയമത്തിന്റെ മറവിലാണ് പലയിടങ്ങളിലും ക്രൈസ്തവര്‍ അക്രമത്തിനിരയാകുന്നതും…

അഫ്ഗാനിസ്ഥാനിൽ വാതക, എണ്ണ മേഖലകളിൽ നിക്ഷേപം നടത്താൻ ചൈന ശ്രമിക്കുന്നതായി താലിബാൻ

കാബൂൾ : അഫ്ഗാനിസ്ഥാനിലെ എണ്ണ, വാതക മേഖലകളിൽ നിക്ഷേപം നടത്താൻ ചൈനയ്ക്ക് താൽപ്പര്യമുണ്ടെന്ന് താലിബാൻ. നിക്ഷേപകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയതായി ഖനി, പെട്രോളിയം മന്ത്രാലയത്തിന്റെ വക്താവ് ഹോമ്യാവൂൺ അഫ്ഗാൻ പറഞ്ഞു. നിക്ഷേപകരെ അഭിനന്ദിച്ച മന്ത്രി, അഫ്ഗാനിസ്ഥാൻ ഗ്യാസും എണ്ണയും കൊണ്ട് സമ്പന്നമാണെന്നും, ചില സ്ഥലങ്ങളിൽ വാതകത്തിന്റെയും എണ്ണയുടെയും ഉത്പാദനം സമീപഭാവിയിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവിച്ചു. കാബൂളിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ, അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വം അമു ദര്യ തടത്തിൽ നിന്ന് എണ്ണ ശേഖരിക്കുന്നതിന് ജനുവരിയിൽ ഒരു ചൈനീസ് കമ്പനിയുമായി കരാർ ഒപ്പിട്ടതായി റിപ്പോർട്ടുണ്ട്. ചൈനീസ് അംബാസഡർ വാങ് യി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിലാണ് ചൈനയും താലിബാനും കരാർ ഒപ്പിട്ടത്. പ്രാരംഭ 3 വർഷ കാലയളവിൽ, പര്യവേക്ഷണത്തിനായി 540 ദശലക്ഷം യുഎസ് ഡോളറിലധികം നിക്ഷേപിക്കുമെന്ന് അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് ഖനികളും പെട്രോളിയം മന്ത്രി ഷഹാബുദ്ദീൻ ഡെലാവർ…

ഡോ എസ് ജയശങ്കർ സ്വീഡനിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുന്നു

സ്റ്റോക്ക്ഹോം : യൂറോപ്യൻ യൂണിയൻ (ഇയു) ഇൻഡോ-പസഫിക് മിനിസ്റ്റീരിയൽ ഫോറത്തിൽ (ഇഐപിഎംഎഫ്) ഉഭയകക്ഷി ചർച്ചകൾക്കായി സ്റ്റോക്ക്ഹോം സന്ദർശിച്ച വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി സംസാരിക്കുകയും ഇന്ത്യയിൽ നടക്കുന്ന മാറ്റങ്ങൾ ഊന്നിപ്പറയുകയും ചെയ്തു. ഇയു ഇൻഡോ-പസഫിക് മിനിസ്റ്റീരിയൽ ഫോറത്തിൽ (ഇഐപിഎംഎഫ്) പങ്കെടുക്കാൻ ജയശങ്കർ സ്വീഡനിലുണ്ടാകും. “സ്വീഡനിലെ ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തുന്നതിൽ സന്തോഷമുണ്ട്. നയതന്ത്ര ബന്ധത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ വികാസത്തെക്കുറിച്ച് ഞാൻ അവരെ അറിയിച്ചു,” ഡോ. ജയശങ്കർ ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തു. “യൂറോപ്യൻ യൂണിയൻ അംഗമായും നോർഡിക് മേഖലയിലെ പങ്കാളിയായും സഹ ബഹുരാഷ്ട്രവാദിയായും സ്വീഡനെ വളരെയധികം കണക്കാക്കുന്നു. നമ്മുടെ അന്താരാഷ്ട്ര പ്രശസ്തി ഉയർത്തുകയും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് വാതിലുകൾ തുറക്കുകയും ചെയ്യുന്ന ഇന്ത്യയിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. മന്ത്രിയും അദ്ദേഹത്തിന്റെ സ്വീഡിഷ് കൗൺസിലർ ടോബിയാസ് ബിൽസ്ട്രോമും…

ജില്ലാ നേതൃസംഗമം നടത്തി

മലപ്പുറം: പോരാട്ട ചരിത്രങ്ങളുടെ വീഥിയിൽ ആത്മാഭിമാനത്തോടെ ചേർന്നൊരുക്കാം എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സംഘടന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ നേതൃ സംഗമം നടത്തി. മലപ്പുറം ഗസൽ ലോഞ്ചിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഷെഫ്രിൻ കെ.എം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത ട്രൈനറായ ഹബീബ് സി.പി, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സജീർ സി.എച്ച് തുടങ്ങിയവർ നേതാക്കൾക്ക് പരിശീലനം നൽകി. വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ തുടങ്ങിയവർ പരിപാടിയിൽ സംവദിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ സുമയ്യ ജാസ്മിൻ, അബ്ദുൽ ബാസിത്, വൈസ് പ്രസിഡന്റ്‌മാരായ സാബിറ ഷിഹാബ് , ഫയാസ് ഹബീബ്, ഷാറൂൺ അഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കർണാടക – വംശീയതയുടെയും വെറുപ്പിന്റെയും ശക്തികൾക്കെതിരെയുള്ള വിധിയെഴുത്ത്: കൾച്ചറൽ ഫോറം

വംശീയതയുടെയും വെറുപ്പിന്റെയും ശക്തികൾക്കെതിരെയുള്ള വിധിയെഴുത്താണ് കർണാടകയിൽ നടന്നിരിക്കുന്നതെന്ന് കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഈ വിധി രാജ്യത്തിന്റെ മതേതര ചേരിക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു. വ്യാജകഥകളെ തിരിച്ചറിഞ്ഞ് ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങൾക്കും നാടിന്റെ സമാധാനത്തിനും സൗഹൃദത്തിനും മുൻഗണന കൊടുത്ത കർണ്ണാടകയിലെ വോട്ടർമാരെ കമ്മിറ്റി അഭിനന്ദിച്ചു. മുസ്‌ലിം – ക്രൈസ്തവ മതന്യൂനപക്ഷങ്ങളെ അപരവത്കരിച്ച്, സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാമെന്നായിരുന്നു വെറുപ്പിന്റെ ശക്തികൾ പ്രതീക്ഷിച്ചിരുന്നത്. ഹിജാബ് നിരോധനം, ക്രൈസ്തവ ആരാധനാലയങ്ങൾക്ക് എതിരായ ആക്രമണങ്ങൾ, സംവരണ നിഷേധങ്ങൾ തുടങ്ങിയവ ഈ ഉദ്ദേശാർത്ഥത്തിൽ നടപ്പിലാക്കിയ പദ്ധതികളാണ്. ഇത്തരം ധ്രുവീകരണ പദ്ധതികളെയാണ് കർണാടകയിലെ വോട്ടർമാർ നിരാകരിച്ചത്. ഈ വിജയം 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നതാണ്. ദേശീയ തലത്തിൽ മതേതര ചേരിയുടെ വിജയത്തിന് യോജിച്ച പ്രതിപക്ഷ മുന്നേറ്റങ്ങൾക്ക് സാധിക്കുമെന്ന പ്രതീക്ഷ കൂടുതൽ ശക്തിപ്പെടുകയാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരെയും വംശീയതക്കെതിരെയും…

കേരള സ്റ്റോറിക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തത് അപഹാസ്യം: എ. പി. സി. ആർ

കേരളത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ കുത്തിനിറച്ച കേരള സ്റ്റോറി സിനിമയ്ക്കെതിരെ വിവിധ സംസ്ഥാന സർക്കാരുകൾ നടപടി എടുത്തിട്ടും കേരള സർക്കാർ നടപടിയൊന്നും എടുക്കാത്തത് അപഹാസ്യമായ നിലപാടാണെന്ന് എ.പി. സി. ആർ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് പി ചന്ദ്രശേഖരൻ പ്രസ്താവിച്ചു. സിനിമയെ പ്രോത്സാഹിപ്പിച്ചും നികുതി ഇളവ് പ്രഖ്യാപിച്ചും വിവിധ സംസ്ഥാന സർക്കാരുകളും BJP നേതാക്കളും സിനിമയ്ക്ക് പിന്തുണ നൽകുമ്പോൾ പ്രദർശനം നിരോധിച്ച് കുപ്രചരണങ്ങളെ നേരിട്ട സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. പ്രസ്താവനകളിലൂടെ സിനിമയെ അപലപിക്കുക എന്നതിലപ്പുറം കേരള സർക്കാർ നിയമ സംവിധാനത്തിലൂടെ അതിനെതിരെ നടപടിയെടുക്കാത്തത് അപഹാസ്യകരമാണ്. സിനിമയ്ക്കെതിരെ എപിസിആർ ദേശീയ മനുഷ്യാവകാശ കമ്മീഷനും സെൻസർ ബോർഡിനും പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും എടുത്തിരുന്നില്ല. കേരള ജനതയെക്കുറിച്ച് ഭീതി പരത്തുന്നതും ഇവിടത്തെ സാമുദായിക സൗഹാർദങ്ങളെ സംശയത്തിലാഴ്ത്തുന്നതുമായ ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുക എന്നത് കേരള സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. ഇടതു ഭരണകർത്താക്കളുടെ മുൻ പ്രസ്താവനകളാണ് ഇത്തരം കുപ്രചരണങ്ങൾക്ക്…

എഫ് ഐ ടി.യു അസംഘടിത തൊഴിലാളികളുടെ ശബ്ദമായി മാറും: ഷൈഖ് മുഹമ്മദ് സലീം

മലപ്പുറം: രാജ്യത്തെ അസംഘടിത തൊഴിലാളികൾ വലിയ അരക്ഷിതാവസ്ഥ നേരിട്ടു കൊണ്ടിരിക്കുകയാണന്നും, തൊഴിലവകാശങ്ങൾക്കും നിയമ പരിരക്ഷയ്ക്കും പുറത്തു ജീവിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും, തൊഴിൽ സ്ഥിരത ഇല്ലാത്ത സാഹചര്യം സൃഷ്ടിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, സർക്കാരുകൾ അനുകൂല നിലപാടുകൾ സ്വീകരിക്കാത്ത അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശബ്ദമായി എഫ് ഐ ടി യു മാറുമെന്നും ദേശീയ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് സലിം പറഞ്ഞു. എഫ് ഐ ടി യു മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറത്ത് നൽകിയ ദേശീയ നേതാക്കൾക്കുള്ള സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, എഫ് ഐ ടി യു ദേശീയ ജനറൽ സെക്രട്ടറി ജോസഫ് എം ജോൺ, ദേശീയ സെക്രട്ടറി തസ്ലീം മമ്പാട്, സംസ്ഥാന വൈസ് പ്രസിഡന്റ് എം എച്ച്…

സാംസങ് പുതിയ ഗാലക്‌സി എസ് 23 അൾട്രാ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി

സാംസങ് പുതിയ ഗാലക്‌സി എസ് 23 അൾട്രാ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി. കുറഞ്ഞ ചെലവിൽ ഓൾ-ഇൻ-വൺ കോംബോ പാക്കേജിനായി തിരയുന്ന ഉപഭോക്താക്കൾക്ക്, റീട്ടെയിൽ ബോക്സിൽ മുൻനിര സ്മാർട്ട്‌ഫോൺ, സാംസങ് സ്മാർട്ട് വാച്ച്, വയർലെസ് ചാർജർ എന്നിവ ഉൾപ്പെടുന്നു. മെയ് 31 മുതൽ, ഷോപ്പിയിലും വിയറ്റ്നാമിലെ ഔദ്യോഗിക സാംസങ് വെബ്‌സൈറ്റിലും വാങ്ങുന്നതിന് ലിമിറ്റഡ് എഡിഷൻ പാക്കേജ് വാഗ്ദാനം ചെയ്യും. ഗാലക്‌സി എസ്23 അൾട്രാ സ്‌മാർട്ട്‌ഫോൺ, ഗാലക്‌സി വാച്ച്5 (ബ്ലൂ സഫയർ, 44 എംഎം), ഫോണും സ്‌മാർട്ട് വാച്ചും ഒരേസമയം റീചാർജ് ചെയ്യുന്നതിനുള്ള സാംസംഗിന്റെ 15W വയർലെസ് ഡ്യുവൽ ചാർജർ എന്നിവയെല്ലാം ഗാലക്‌സി എസ്23 അൾട്രാ ലിമിറ്റഡ് എഡിഷൻ ബോക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധനങ്ങൾ പ്രത്യേകം വാങ്ങിയാൽ ഉപഭോക്താക്കൾ നൽകുന്നതിനേക്കാൾ കുറവാണ് ബണ്ടിൽ പാക്കേജിന്റെ വില, VND 31,990,000 (ഏകദേശം 1,12,100 രൂപ). നിലവിൽ ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിലൊന്നാണ്…

അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനായി ന്യൂജെഴ്‌സി ഒരുങ്ങി

ന്യൂജെഴ്‌സി: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്‌സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി. മെയ് 20ന് ന്യൂജേഴ്സിയിലാണ് അലയുടെ ഒന്നാംപാദ സാഹിത്യോത്സവം അരങ്ങേറുക. അലയുടെ ബോർഡ് ഓഫ് ട്രസ്റ്റിയുടെയും ദേശീയ കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ ന്യൂജേഴ്‌സി , ന്യൂയോർക് , പെൻസിൽവാനിയ, ബോസ്റ്റൺ എന്നീ ചാപ്റ്ററുകൾ ന്യൂജേഴ്‌സിയിൽ നടക്കുന്ന പരിപാടിക്ക് നേതൃത്വം നൽകും. ന്യൂജെഴ്‌സിയിലെ അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര എന്നിവർ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും. 2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്‌സിയിൽ നടക്കുന്ന സാഹിത്യോത്സവത്തിന്റെ അക്ഷരവേദിയിൽ പ്രീയപ്പെട്ട എഴുത്തുകാരൻ സഖറിയ “സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വിഷയത്തിൽ സംവദിക്കും. ഇതിനെത്തുടർന്ന്…