ചേരിയം ഗവൺമെന്റ് ഹൈസ്കൂളിനെ ഹയർ സെക്കന്ററിയാക്കുക : വെൽഫെയർ പാർട്ടി

മങ്കട: മലബാറിലെ പ്ലസ് വൺ ബാച്ച് പ്രതിസന്ധിയിൽ ജനകീയ പ്രക്ഷോഭം തീർത്ത് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത്. മങ്കട മണ്ഡലത്തിലെ ഹയർസെക്കന്ററി ഇല്ലാത്ത ഏക ഗവൺമെന്റ് ഹൈസ്കൂൾ ആയ മങ്കട ചേരിയം ഹൈസ്കൂളിന് മുന്നിലായിരുന്നു പ്രതിഷേധം. പ്ലസ് വൺ അലോട്ട്മെന്റ് നടക്കുന്നതിന് മുമ്പേ മലബാർ ജില്ലകളിൽ ആവശ്യമായ സ്ഥിര ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡണ്ട് ജമാൽ കൂട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മലപ്പുറത്തിന് വേണ്ടത് ബെഞ്ചുകൾ അല്ല ബാച്ചുകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം പ്രസിഡണ്ട് നബീൽ അമീൻ മുഖ്യപ്രഭാഷണം നടത്തി. ചേരിയം ഗവൺമെന്റ് ഹൈസ്കൂളിനെ ഹയർസെക്കൻഡറി ആക്കി ഉയർത്തി പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ…

എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം: പ്രൊഫ. ഡോ. സഞ്ജീവ് പി സാഹ്നി

തിരുവനന്തപുരം: എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍, മാനവിക ക്ഷേമം, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഓഫ് എമിനെന്‍സ് ഡോക്ടര്‍ സഞ്ജീവ് പി സാഹ്നി. ഹോട്ടല്‍ ഹൈസിന്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനസികതലത്തില്‍ വരുത്തുന്ന സമഗ്ര മാറ്റങ്ങളെ പറ്റി ഒരു വിശകലനം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒ.പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സംയോജനം അധ്യാപനവും പഠനാനുഭവങ്ങളും ഏറെ മെച്ചപ്പെടുത്താനും വിജ്ഞാന സമ്പാദനം സുഗമമാക്കാനും അതുവഴി തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ വ്യാവസായിക മേഖലയില്‍ വന്‍ ശക്തിയായി വളര്‍ന്ന എ ഐ വിദ്യാഭ്യാസ രംഗത്ത് പരമ്പരാഗത രീതികളില്‍ വിപ്ലവകരമായ സമഗ്ര മാറ്റം വരുത്തി, പഠന രീതികളെ പുനര്‍ നിര്‍വചിക്കാനും…

ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോ​ഗങ്ങളും ഹൂസ്റ്റണിൽ

ലോക സമാ​ധത്തിനായും, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും വേണ്ടിയും പ്രാർത്ഥിക്കാന്‍ ജൂൺ 11 ഞായറാഴ്ച വൈകിട്ട് 6:30 മുതൽ ജൂൺ 17 ശനിയാഴ്ച വരെ ഹൂസ്റ്റണിലുളള ‍ഡെസ്റ്റിനി സെന്ററിൽ വച്ച് പ്രാർത്ഥന മീറ്റിം​ഗുകൾ നടത്തുന്നു. രാത്രി യോ​ഗങ്ങളിൽ പാസ്റ്റേഴ്സ് അനീഷ് ഏലപാറ, മൈക്കിൾമാത്യൂസ്, ഷിബു തോമസ്, വിൽസൻ വർക്കി, കെ. ജെ. തോമസ് കുമളി എന്നിവർ മുഖ്യ പ്ര​ഭാഷണങ്ങൾ നടത്തും. പകൽ രാ​വിലെ 10 മണിക്കും, ഉച്ചയ്ക്ക് 2 മണിയ്ക്കും പ്രത്യേകം പ്രാർത്ഥന മീറ്റിം​ഗുകൾ ഉണ്ടായിരിക്കും. ഈ പ്രാവിശ്യത്തെ പ്രത്യേക യുവജന മീറ്റിം​ഗുകൾക്കായി ജൂൺ 12-ാം തിയ്യതി വൈകിട്ട് 6:30ന് പാസ്റ്റർ മൈക്കിൾ മാത്യു, പാസ്റ്റർ ക്ലിസ്റ്റഫർ പീറ്റർ എന്നിവർ നേതൃത്വം നൽകും. കഴിഞ്ഞ 18 വർഷമായി ഈ മീറ്റിം​ഗുകൾ നടന്നു വരുന്നു. വിലാസം: 1622 സ്റ്റാഫോർഡ് ഷെയർ, സ്റ്റാഫോർഡ്, ടെക്സസ് 77477. കൂടുതൽ വിവരങ്ങൾക്ക്: പെനിയേൽ മിനിസ്റ്ററി- 8324287645

രഹസ്യ രേഖകളുടെ അന്വേഷണത്തിൽ ട്രംപിനെതിരെ കുറ്റം ചുമത്തി, ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യ മുൻ പ്രസിഡന്റ്

മയാമി :ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ നിന്ന് കഴിഞ്ഞ വർഷം കണ്ടെത്തിയ നൂറിലധികം രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ രഹസ്യ രേഖകളുടെ അന്വേഷണത്തിലാണ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഇതോടെ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ട മുൻ പ്രസിഡന്റിനെ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യ മുൻ പ്രസിഡന്റായി. മിയാമി ഫെഡറൽ കോടതിയിലെ കുറ്റപത്രം അസാധാരണമാണ്, കാരണം ഒരു മുൻ പ്രസിഡന്റിനെതിരെ ഒരിക്കലും ഫെഡറൽ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടില്ല. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നതെന്നും അതിലൊന്നെങ്കിലും ഗൂഢാലോചന നടത്തിയെന്നും ഒരു വൃത്തങ്ങൾ പറഞ്ഞു. കുറ്റം നിഷേധിച്ച മുൻ പ്രസിഡന്റ്, ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മിയാമി ഫെഡറൽ കോടതിയിൽ ഹാജരാകാൻ തനിക്ക് സമൻസ് ലഭിച്ചതായി പറഞ്ഞു. ട്രംപ് വൈറ്റ് ഹൗസിൽ നിന്നുള്ള രഹസ്യരേഖകൾ അദ്ദേഹത്തിന്റെ ഫ്‌ളോറിഡ മാർ-എ-ലാഗോ റിസോർട്ടിലേക്ക് കൊണ്ടുപോകുമ്പോൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്‌തിരുന്നോ എന്ന് അന്വേഷിച്ചുവരികയാണ്. മാൻഹട്ടൻ…