സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിന് അയ്യങ്കാളി ചിന്തകൾ കരുത്ത് പകരും: റസാഖ് പാലേരി

മലപ്പുറം: ഇന്ത്യയിലുടനീളം ശക്തിപ്പെടുന്ന സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ മുന്നേറ്റത്തിന് അയ്യങ്കാളി ചിന്തകൾ കരുത്തു പകരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി പറഞ്ഞു. മഹാത്മാ അയ്യങ്കാളി ദിനത്തിൽ മഹാത്മാ അയ്യങ്കാളിയും നവജനാധിപത്യ രാഷ്ട്രീയവും എന്ന പ്രമേയത്തിൽ വള്ളിക്കുന്ന് പെരുവള്ളൂരിൽ നടത്തിയ ജനകീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുൾപ്പെടെ ദളിത് പിന്നാക്ക ന്യൂനപക്ഷങ്ങൾക്കെതിരെ വംശീയത പടർത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാറിനെ പ്രതിരോധിക്കാൻ വിശാല മുന്നേറ്റം രൂപപ്പെടണം. ആർ എസ്സ് എസ്സ് രൂപപ്പെടുത്തുന്ന ഹിന്ദുത്വ എകീകരണത്തെ ചോദ്യം ചെയ്തുകൊണ്ട് മാത്രമേ ബിജെപിയെ പ്രതിരോധിക്കാൻ കഴിയൂ. ഭൂമിയും വീടും നിഷേധിക്കപ്പെട്ട ദളിതുകളും ആദിവാസികളും പരിഗണിക്കപ്പെടാത്ത രാഷ്ട്രീയ ഗിമ്മിക്ക് മാത്രമായിരുന്നു ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്കരണം. അന്യാധീനപ്പെട്ട ഭൂമി മുഴുവൻ കുത്തകകളിൽ നിന്ന് തിരിച്ചുപിടിച്ച് ഭൂരഹിതർക്കും കർഷകർക്കും നൽകാൻ കഴിയുംവിധം കേരളത്തിൽ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ…

ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 29 ചൊവ്വ)

ചിങ്ങം : ഇന്ന്‌ ഒരു ശരാശരി ദിവസമാണ്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്‌തേക്കാം. ലക്ഷ്യങ്ങളിൽ തടസങ്ങൾ നേരിടും. എതിരാളികള്‍ കൂടുതല്‍ പ്രതിബന്ധങ്ങളുണ്ടാക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടുകാര്യങ്ങൾ ഉത്കണ്ഠ ഉണ്ടാക്കിയേക്കാം. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. കന്നി : കുട്ടികള്‍ക്ക് മനോവിഷമം നേരിടാം. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കുക. ആമാശയ സംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഊഹക്കച്ചവടത്തിനും മുതല്‍ മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം : മാനസിക സംഘര്‍ഷത്തിന്‍റെയും അതിവൈകാരികതയുടേയും ദിവസമാണ്. പ്രതികൂല ചിന്തകള്‍ നിങ്ങൾക്ക് നിരാശയുണ്ടാക്കാം. യാത്രയ്ക്ക്‌ ശുഭകരമായ ദിവസമല്ല. ജലാശയങ്ങളിൽ നിന്ന് അകന്ന് നില്‍ക്കുക. ഉറക്കമില്ലായ്‌മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ, വസ്‌തു തര്‍ക്കങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക. വൃശ്ചികം : ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും അനുഭവപ്പെടാം. പുതിയ പദ്ധതികളും ദൗത്യങ്ങളും…

Conquering the Moon Mirrors Our Journey as a Nation Marked by Determination, Challenges, Perseverance, and the Pursuit of Excellence: Global Indian Council (GIC)

Las Vegas: The Independence Day celebration of the Global Indian Council was held on August 26, 2023, CST at 9:00 AM on a Zoom platform comprising leaders from across the world. It was a great meeting with lasting excitement of Chandrayaan 3 victory that took place during the time frame just after the 76th Independence Day celebration. Global Indian Council President PC Mathew presided over the meeting and Global General Secretary delivered a detailed welcome speech. Dr. Gopinath Muthukad as the Chief Guest and Dr. Jija Madhavan Hari Singh IPS,…

സർവീസ് എക്സലൻസ് പുരസ്‌കാരം യുവ സംരംഭകൻ ശരത് ചന്ദ്രന്

തിരുവനന്തപുരം: ബിസിനസ് ഇന്‍സൈറ്റ് മാഗസിൻ്റെ സർവീസ് എക്സലൻസ് പുരസ്‌കാരം ലാക്യൂസ്റ്റ് കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശരത് ചന്ദ്രന് ലഭിച്ചു. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു പുരസ്‌കാരം സമ്മാനിച്ചു. തൊഴിൽരഹിതരായവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, നൈപുണ്യമുള്ളവരുടെ നിപുണത പുറത്തു കൊണ്ടുവരുന്നതുമായ പദ്ധതികൾ, കാഴ്ചപരിമിതർക്കും ഭിന്നശേഷിക്കാര്‍ക്കും സഹായകരമാകുന്ന പദ്ധതികൾ എന്നിവയ്ക്ക് തുടക്കം കുറിക്കുകയാണ് ഭാവി ലക്ഷ്യമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 2017 ല്‍ കണ്ണൂർ സ്വദേശിയായ ശരത് തുടക്കം കുറിച്ച ലക്യുസ്റ്റ് ഗവേഷണം, പ്രോഡക്റ്റ് ഡെവലപ്പ്‌മെന്റ്, മാര്‍ക്കറ്റിംഗ്, ബിസിനസ്‌ കൺസൽട്ടൻസി തുടങ്ങിയവയിൽ വ്യത്യസ്തമായ സേവനങ്ങൾ നൽകിവരുന്നു. സംരംഭകനായ അദ്ദേഹം കൗണ്‍സിലറായും മോട്ടിവേറ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നടനും സംരംഭകനുമായ ദിനേശ് പണിക്കരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി ഋഷിരാജ് സിംഗ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്, ബിസിനസ് ഇന്‍സൈറ്റ്…

ആസിയാന്‍ കരാര്‍ നഷ്ടക്കച്ചവടം; ഇന്ത്യ പിന്മാറണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: ആസിയാന്‍ കരാര്‍ ഇന്ത്യയ്ക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുമ്പോള്‍ ഇന്ത്യ ഈ നികുതിരഹിത സ്വതന്ത്ര വ്യാപാരക്കരാറില്‍ നിന്ന് പിന്മാറണമെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് കനത്ത പ്രഹരമാണ് ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഏല്പിച്ചുകൊണ്ടിരിക്കുന്നത്. 1989ല്‍ വി.പി.സിംഗ് സര്‍ക്കാര്‍ തുടങ്ങിവെച്ച ലുക്ക് ഈസ്റ്റ് പോളിസിയിലൂടെ 2009ല്‍ വ്യാപാരക്കരാറായി നികുതിരഹിത ഇറക്കുമതിക്കായി മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഇന്ത്യയെ ആസിയാന്‍ രാജ്യങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഇതിന്റെ പ്രത്യാഘാതമാണ് റബര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ കാര്‍ഷികമേഖല നേരിടുന്ന വന്‍ പ്രതിസന്ധികളുടെ പ്രധാന കാരണമെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ പറ്റൂ. റബര്‍ വിപണിയുടെ തകര്‍ച്ചയുടെ പേരില്‍ കേരളത്തില്‍ മുറവിളി കൂട്ടുന്നവരും കർഷക സംരക്ഷകരെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവരും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള അനിയന്ത്രിതവും നികുതി രഹിതവുമായ റബര്‍ ഉൾപ്പെടെ കാർഷികോൽപന്ന ഇറക്കുമതിക്ക്…

സൂര്യനെ കുറിച്ച് പഠിക്കാന്‍ ഐഎസ്ആർഒ; ആദിത്യ-എൽ1 മിഷൻ വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ആദിത്യ-എൽ1 സോളാർ മിഷന്റെ വരാനിരിക്കുന്ന വിക്ഷേപണം തിങ്കളാഴ്ച പ്രഖ്യാപിച്ചു. 2023 സെപ്റ്റംബർ 2 ന് രാവിലെ 11:50 ന് ശ്രീഹരിക്കോട്ട വിക്ഷേപണ സൈറ്റിൽ നിന്ന് ദൗത്യം ആരംഭിക്കും. “ഇന്ത്യയുടെ ആദ്യ ബഹിരാകാശ അധിഷ്ഠിത സൗരോർജ്ജ നിരീക്ഷണ കേന്ദ്രമായ ആദിത്യ-എൽ 1 മിഷന്റെ വിക്ഷേപണം 2023 സെപ്റ്റംബർ 2 ന് രാവിലെ 11:50 ന് ശ്രീഹരിക്കോട്ട വിക്ഷേപണത്തിൽ നിന്ന് ആരംഭിക്കും. താൽപ്പര്യമുള്ള വ്യക്തികൾക്ക് ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ ഗാലറിയിലേക്ക് പ്രവേശനത്തിനായി രജിസ്റ്റർ ചെയ്യുന്നതിലൂടെ ഈ ഇവന്റിന് സാക്ഷ്യം വഹിക്കാനാകും. രജിസ്ട്രേഷൻ വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ്: https://lvg.shar.gov.in/VSCREGISTRATION/index.jsp. രജിസ്ട്രേഷൻ പ്രക്രിയയുടെ ആരംഭം നൽകിയിരിക്കുന്ന ലിങ്കിൽ അറിയിക്കും,” എക്‌സിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ട ഒരു അപ്‌ഡേറ്റിൽ, ഐഎസ്ആർഒ അറിയിച്ചു. ആദിത്യ-എൽ1 ദൗത്യം ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സൗരോർജ്ജ ഗവേഷണത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ സംരംഭത്തെ അടയാളപ്പെടുത്തും.…

നിക്കരാഗ്വ മൃഗശാലയിൽ അപൂർവ ആൽബിനോ പ്യൂമ കുട്ടി ജനിച്ചു

നിക്കരാഗ്വയിലെ ഒരു മൃഗശാലയിൽ ആൽബിനോ പ്യൂമ കുട്ടി ജനിച്ചതായി മൃഗശാല അധികൃതർ പറഞ്ഞു. “കുട്ടി പ്യൂമ അമ്മയോടൊപ്പം കഴിയുന്നത്ര ആരോഗ്യത്തോടെ നിലനിർത്താൻ ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുന്നു,” തോമസ് ബെൽറ്റ് മൃഗശാലയിലെ മൃഗ ഡോക്ടര്‍ കാർലോസ് മോളിന മാധ്യമങ്ങളോട് പറഞ്ഞു. “പ്യൂമക്കുട്ടി ആരോഗ്യവാനാണ്, ശരീരം നല്ല നിലയിലാണ്,” തലസ്ഥാനമായ മനാഗ്വയിൽ നിന്ന് 140 കിലോമീറ്റർ (85 മൈൽ) അകലെയുള്ള ചോണ്ടലെസ് ഡിപ്പാർട്ട്‌മെന്റിലെ ജുഗാൽപയിലെ മൃഗശാലയിൽ നിന്നുള്ള മൃഗഡോക്ടർ പറഞ്ഞു. ജനനസമയത്ത് സാധാരണ പ്യൂമകളുടെ രോമങ്ങൾ ഇളം തവിട്ട് അല്ലെങ്കിൽ ചുവപ്പ് കലർന്ന കറുത്ത പാടുകളുള്ളതാണ്. വെളുത്ത പിഗ്മെന്റേഷന് കാരണമാകുന്ന ജനിതക പരിവർത്തനം സ്പീഷിസുകൾക്കിടയിൽ അപൂർവമാണ്, മാത്രമല്ല ലോകത്ത് രേഖപ്പെടുത്തപ്പെട്ട കേസുകളൊന്നും തന്നെയില്ല. അതുകൊണ്ടു തന്നെ ഈ അപൂര്‍‌വ്വ ജനനം ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു എന്ന് ഡോക്ടര്‍ മോളിന പറഞ്ഞു. ജാഗ്വറിന് ശേഷം അമേരിക്കയിലെ ഏറ്റവും വലിയ…

പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാം; പക്ഷെ രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമാക്കി മാറ്റരുത്: തിരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‌ തടസ്സമില്ലെന്ന് തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, ഈ അവസരം രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ സഞ്ജയ്‌ കൗള്‍ വ്യക്തമാക്കി. കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനങ്ങളിലോ ജനപ്രതിനിധികള്‍ ഇടപെടരുത്‌. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളോ പേരുകളോ മറ്റ്‌ സൂചനകളോ ഉണ്ടാകരുതെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ സൗജന്യ ഓണക്കിറ്റ്‌ വിതരണം നിര്‍ത്തിവച്ച നടപടി പിന്‍വലിക്കണമെന്ന്‌ പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത്‌ സംബന്ധിച്ച്‌ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക്‌ കത്ത്‌ നല്‍കിയതായി പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ അറിയിച്ചിരുന്നു. 60 വയസ്സിന്‌ മുകളിലുള്ള പട്ടിക വര്‍ഗക്കാര്‍ക്ക്‌ 1,000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്ന്‌ ജില്ലയെയും താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഈ…

ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ പാലക്കാട്ട് പച്ചക്കറികളുടെ അളവിലും തൂക്കത്തിലും വ്യതിയാനം കണ്ടെത്തി

പാലക്കാട്: ഓണത്തിന്റെ ആവേശം അടുത്തതോടെ ലീഗൽ മെട്രോളജി വകുപ്പ് പാലക്കാട് നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിലെ പച്ചക്കറികളുടെ അളവിലും തൂക്കത്തിലും മാറ്റം കണ്ടെത്തി. സൂപ്പർമാർക്കറ്റുകൾ, പച്ചക്കറി മാർക്കറ്റുകൾ, ഡ്യൂട്ടി പെയ്ഡ് ഷോപ്പുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധന ഉത്സവ സീസണിലെ വാണിജ്യ ഇടപാടുകളിൽ നീതിയും സുതാര്യതയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 17 മുതൽ 25 വരെ നടത്തിയ സമഗ്രമായ പരിശോധനയിൽ 85 കേസുകൾ രജിസ്റ്റര്‍ ചെയ്തു. നിശ്ചിത മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവരിൽ നിന്ന് മൊത്തം 3,87,000 രൂപ പിഴ ചുമത്തിയതായി ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സേവ്യർ പി ഇഗ്നേഷ്യസ് വെളിപ്പെടുത്തി. ഉപഭോക്തൃ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ന്യായമായ വ്യാപാര സമ്പ്രദായങ്ങൾ നിലനിർത്തുന്നതിനുമുള്ള അധികാരികളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. കർശനമായ പരിശോധന കാമ്പയിൻ ഞായറാഴ്ചകളിലും വ്യാപിക്കുന്നു. രണ്ട് ഇൻസ്പെക്ടർമാരും രണ്ട് അസിസ്റ്റന്റ് ഇൻസ്പെക്ടർമാരും അടങ്ങുന്ന ഇൻസ്പെക്ഷൻ ടീം ഓഗസ്റ്റ് 28 വരെ…

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സര്‍ക്കാരിന്റെ രക്ഷാ പാക്കേജിൽ ലഭിച്ചത് വെറും രണ്ടു കോടി രൂപ മാത്രമെന്ന്

തൃശൂര്‍: 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്‌ നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പുനരുദ്ധാരണത്തിന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടിയുടെ പാക്കേജില്‍ ലഭിച്ചത്‌ വെറും രണ്ടു കോടി രൂപ മാത്രമാണെന്ന്. ആ തുകയാകട്ടെ, സംസ്ഥാന സഹകരണ ബാങ്കില്‍ (കേരള ബാങ്ക്) കരുവന്നൂര്‍ ബാങ്ക് നിക്ഷേപിച്ച കരുതല്‍ തുകയാണ്‌. ഇതോടെ ഒരു വര്‍ഷം മുമ്പ്‌ പ്രഖ്യാപിച്ച പാക്കേജ്‌ പാഴായി. 50 കോടിയില്‍ 19.5 കോടി രൂപ തിരികെ ചോദിക്കുന്ന നിര്‍ധനരായ ആളുകള്‍ക്ക്‌ നല്‍കുമെന്ന്‌ പ്രഖ്യാപിച്ചു. ബാക്കി 30.5 കോടി വായ്പ നല്‍കി ബിസിനസ്‌ തുടങ്ങാന്‍ ഉപയോഗിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ആശുപത്രി ചിലവെങ്കിലും തിരിച്ചുകിട്ടുമെന്ന്‌ പ്രതീക്ഷിച്ചിരുന്നവരെല്ലാം ഇതോടെ നിരാശയിലായി. ധനസമാഹരണത്തിന്‌ കേരള ബാങ്ക് മുന്‍കൈയെടുക്കുമെന്ന്‌ പറഞ്ഞിരുന്നു. എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം വിഷയം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന്‌ രണ്ട്‌ പേര്‍ ആത്മഹത്യ ചെയ്യുകയും ചികിത്സയിലിരിക്കെ…