കുട്ടനാട്: റീടെൻഡറിൻ്റെ ഭാഗമായി വീയപുരം – എടത്വ – കിടങ്ങറ – വാലടി – തുരുത്തി റോഡിൻ്റെ എസ്റ്റിമേറ്റ് പുതുക്കൽ നടപടി ഇന്ന് തുടങ്ങും.ചീഫ് സെക്രട്ടറി ഡോ.വി വേണുവിൻ്റെ നിർദ്ദേശപ്രകാരം കെ.എസ്. ടി.പി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ, ഡപ്യൂട്ടി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിക്കും. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 108 കോടി രൂപയോളം ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. റോഡിൻ്റെ ഇരുവശങ്ങളിൽ ഓട നിർമ്മിക്കുന്ന ജോലികൾ ആരംഭിച്ചിരുന്നെങ്കിലും മുടങ്ങിയ അവസ്ഥയിലായിരുന്നു. വെള്ളം കെട്ടിക്കിടന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു റോഡ്. സെപ്റ്റംബർ 3ന് തലവടി തിരുപനയനൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് ജന്മനാട് ഒരുക്കിയ സ്വീകരണ ചടങ്ങ് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സെപ്റ്റംബർ 2ന് റോഡ് സംരംക്ഷണ സമിതി അംഗങ്ങൾ ബ്രഹ്മശ്രീ നീലകണ്oരര് ആനന്ദ് പട്ടമനയെ ഫോണിൽ വിളിച്ച് സ്വീകരണ വേദിയിൽ വെച്ച് നിവേദനം നല്കുന്നതിന് അനുവാദം ചോദിച്ചത്. സ്വാഗത…
Day: September 10, 2023
മാങ്ങാനം ബാലഗ്രാമിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിപ്പ് പുതുപള്ളി ലയൺസ് ക്ലബ്
കോട്ടയം: മാങ്ങാനം ബാലഗ്രാമിലെ കുട്ടികളോടൊപ്പം പുതുപള്ളി ലയൺസ് ക്ലബ് അംഗങ്ങൾ ഒരു ദിനം ചെലവഴിച്ച് ഓണം ആഘോഷിച്ചു. അത്തപൂക്കളമിട്ടും തിരുവാതിര നടത്തിയും ഓണസദ്യമൊരുക്കിയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചും ആണ് കുട്ടികളുടെ മനം കവർന്നത്. സമാപന സമ്മേളനത്തിൽ പ്രസിഡൻ്റ് ലയൺ ബിജു ഇട്ടി അധ്യക്ഷത വഹിച്ചു. ലയൺ ഡോ.സി.പി ജയകുമാർ ഓണസന്ദേശം നല്കി. ലയൺ അജു മാത്യൂ, ഷിജു, അനീഷ് മാത്യൂ ,സെക്രട്ടറി ലയൺ അലക്സ് കുര്യൻ എന്നിവർ പ്രസംഗിച്ചു. ബാലഗ്രാമിലെ കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ തുടർച്ചയായി പുതുപള്ളി ലയൺസ് ക്ലബ് നടത്തി വരുന്നതായി സെക്രട്ടറി ലയൺ അലക്സ് കുര്യൻ അറിയിച്ചു.
വംശീയതക്കെതിരെ സഹോദര്യത്തിന്റെ കൂടിച്ചേരലായി വെൽഫെയർ പാർട്ടി സാമൂഹ്യ നീതി സംഗമം
മലപ്പുറം : വെറുപ്പും ഭിന്നിപ്പും സൃഷ്ടിച്ച് അധികാരത്തിലെത്താനുള്ള കുറുക്ക് വഴിയാണ് രാജ്യത്ത് സംഘപരിവാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ രംഗത്തെ പോലെ തന്നെ സാമൂഹ്യ രംഗത്തും സംസ്കാരിക രംഗത്തും ഫാസിസത്തിനെതിരെ പ്രതിരോധം ശക്തിപ്പെടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ കേരള പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച സാമൂഹ്യ നീതി സംഗമം അഭിപ്രായപ്പെട്ടു. വൈവിദ്ധ്യങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കുന്ന ജനാധിപത്യ അന്തരീക്ഷം സാധ്യമാക്കുന്നതിന് സഹോദര്യത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സംസ്കാരം രാജ്യത്ത് വളർത്തി കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.അധികാരത്തിലും വിഭവങ്ങളുടെ വിതരണത്തിലും എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും പ്രതിനിധ്യം ഉറപ്പുവരുത്തണമെന്നും ഫാസിസത്തിനെതിരെ രാജ്യത്ത് രൂപപ്പെട്ട് കൊണ്ടിരിക്കുന്ന ഇന്ത്യ സംഖ്യവും ആ അർഥത്തിൽ ഉൾകൊള്ളലിന്റെയും രാഷ്ട്രീയം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ജില്ലയിൽ സജീവമായി നിൽക്കുന്ന 150 ഓളം പേർ സാമൂഹ്യനീതി…
സോളിഡാരിറ്റി ‘സുകൂൻ’ കുടുംബ സംഗമം നടത്തി
വടക്കാങ്ങര : ‘കൺകുളിർമയേകും കുടുംബം’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആയാത്ത് ദർസെ ഖുർആൻ ഫാകൽറ്റി നാസർ അബ്ദുല്ല ചെറുകര മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ഷബീർ അദ്ധ്യക്ഷനായി. ഫർഹാന ടി ഗാനമാലപിച്ചു. കുട്ടികളുടെ സെഷൻ ടി ശഹീർ നേതൃത്വം നൽകി. മൽസര വിജയികൾക്ക് സമ്മാനദാനം നടത്തി. ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ് സ്വാഗതം പറഞ്ഞു. റാസി സി.എച്ച് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ കെ കരീം മൗലവി സമാപനം നിർവഹിച്ചു.
മലബാർ സമര പോരാളികൾക്ക് മലപ്പുറത്ത് അർഹമായ സ്മാരകം നിർമ്മിക്കണം: റസാഖ് പാലേരി
പെരിന്തൽമണ്ണ : മലബാർ സമര പോരാളികൾക്ക് മലപ്പുറം ജില്ലയിൽ അർഹമായ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമ്മെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ കേരളം പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി പെരിന്തൽമണ്ണയിൽ 1921 പോരാളികളുടെ പിന്മുറക്കാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപോരാളികളായ മലബാറിലെ ധീര രക്ത സാക്ഷികളെ, ചരിത്രത്തിൽ നിന്ന് ബോധം പൂർവ്വം മായ്ച്ചുകളയുന്ന ഫാസിസ്റ്റ് കാലത്ത്,മലബാറിലെ സമര പോരാളികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് സ്മാരകങ്ങൾ ഉണ്ടാവുകയെന്നതിന് വലിയരാഷ്ട്രീയ പ്രസക്തി ഉണ്ട്.ജില്ലാ ആസ്ഥാനത്ത് ബ്രിട്ടീഷ് ആധിപത്യത്തിന്റെ കിരാത മർദ്ദന കേന്ദ്രമായ, എം. എസ്. പിയെ സർക്കാർ സംരക്ഷിക്കുമ്പോൾ, മലബാർ സമര രക്തസാക്ഷികളെ ഓർക്കാവുന്ന അർഹമായ സ്മാരകങ്ങൾ ഇല്ലാതെ ഇരിക്കുന്നത് ഫാസിസത്തിന്റെ വ്യാജങ്ങൾക്ക് വളരാൻ ഉള്ള സാഹചര്യമാണ് ഒരുക്കുന്നത്.അത് കൊണ്ട് മേൽ വിഷയത്തിൽ സർക്കാർ…
വീടിന്റെ ടെറസിനു മുകളില്‍ കഞ്ചാവ് കൃഷി; എക്സൈസ് സംഘം എത്തിയപ്പോള്‍ വീട്ടുടമ സ്ഥലം വിട്ടു
തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി എക്സൈസ് സംഘം കണ്ടെത്തി. കരുവിലാഞ്ചി സ്വദേശി വി. ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ടെറസിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ വി.എൻ.മഹേഷും സംഘവും ഗ്രോ ബാഗിനുള്ളിൽ നട്ടുവളർത്തിയ നാല് ചെടികൾ പിടികൂടി നടപടി സ്വീകരിച്ചു. എന്നാൽ, പരിശോധനയ്ക്കിടെ ഷൈജു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് ചുമത്തി ഷൈജുവിനെതിരെ കേസെടുത്തതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
बिकिनी लुक में कहर बरपाती नजर आईं एलेसेंड्रा
हाल ही में एक्ट्रेस एलेसेंड्रा एम्ब्रोसियो समंदर किनारे बिकिनी लुक में कहर बरपाती नजर आईं। उनकी ये तस्वीरें इंटरनेट पर खूब वायरल हो रही हैं। लुक की बात करें तो इस दौरान एलेसेंड्रा व्हाइट बिकिनी ने अपनी टोन्ड बॉडी फ्लॉन्ट करती नजर आ रही हैं। आंखों पर चश्मा और बालों पर रेड कैप पहने वह काफी अट्रैक्टिव लग रही हैं। बीच किनारे पानी में चिल करते हुए वह अपनी बोल्डनेस से लोगों को खूब दीवाना बना रही हैं। कई तस्वीरों में एलेसेंड्रा रेत पर नंगे पांव फुटबॉल भी खेलती नजर…
दिव्या खोसला एथनिक लुक में एयरपोर्ट पर स्पॉट
मुंबई । हाल ही में एक्ट्रेस दिव्या खोसला कुमार को एथनिक लुक में मुंबई एयरपोर्ट पर स्पॉट किया गया, जहां से उनकी तस्वीरें इंटरनेट पर खूब वायरल हो रही हैं। लुक की बात करें तो इस दौरान दिव्या खोसला फ्लोरल प्रिंट ओरेंज कलर के शरारा सूट में नजर आईं। इसके साथ उन्होंने पिंक दुपट्टा कैरी किया। कैजुअल मेकअप, खुले बाल और हाथ में पिंक चूड़ियां पहने एक्ट्रेस की खूबसूरत देखते ही बनी। अपने लुक से फैंस को इम्प्रेस करते हुए दिव्या कैमरे के सामने हंसकर पोज देती दिखीं। काम की…
शादी के 5 साल बाद पेरेंट्स बने पंखुड़ी और गौतम
मुंबई । छोटे परदे के हॉट जोडी पंखुड़ी अवस्थी और गौतम रोडे अपनी शादी के 5 साल बाद जुडवा बच्चों के पेरेंट्स बने हैं। गत 25 जुलाई को पंखुड़ी ने दो जुड़वा बच्चों को जन्म दिया था। हाल ही में एक्ट्रेस ने अपने इंस्टाग्राम पर बच्चों के नामकरण संस्कार की एक वीडियो शेयर की है, जो खूब वायरल हो रही है। पंखुड़ी अवस्थी ने अपने इंस्टाग्राम की स्टोरी पर नामकरण सेरेमनी का एक वीडियो शेयर किया है। इस वीडियो में पंखुड़ी अपने पति गौतम के साथ बैठी नजर आ रही…
ഉമ്മൻചാണ്ടിക്കെതിരെ സോളാര്‍ കേസ് പ്രതികള്‍ നടത്തിയ ലൈംഗികാരോപണത്തിന്റെ കാരണക്കാരന്‍ പിണറായി വിജയനാണെന്ന് പിസി ജോർജ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ (Oommen Chandy) ലൈംഗികാതിക്രമത്തിൽ കുടുക്കാൻ സോളാർ കേസിലെ (Solar case) പ്രതിയോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേരള ജനപക്ഷം (സെക്കുലർ) നേതാവ് പിസി ജോർജ്ജ്. നന്ദകുമാർ എന്ന ഇടനിലക്കാരൻ മുഖേനയാണ് സോളാർ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതെന്നും പിസി ജോർജ് (P C George) പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകാൻ അവർ തീരുമാനിച്ചത്. സോളാർ ആരോപണത്തെ കുറിച്ച് പ്രതികൾ തനിക്ക് ഒരു കുറിപ്പ് നൽകിയെന്നും കുറിപ്പിലുള്ളത് എന്താണെന്ന് മാധ്യമങ്ങളോട് പറയണമെന്നും ജോർജ് കൂട്ടിച്ചേർത്തു. എന്നാൽ, ഈ ആവശ്യം നിരസിച്ച അദ്ദേഹം കുറിപ്പ് സിബിഐക്ക് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു സോളാർ കേസിലെ പ്രതികൾ ഉന്നയിച്ച ലൈംഗികാതിക്രമക്കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്നായിരുന്നു സിബിഐയുടെ റിപ്പോർട്ട്. സംസ്ഥാനത്തെ മുൻ യുഡിഎഫ് സർക്കാരിനെ…