ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷ 2023 മലപ്പുറം ജില്ലാതല റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു

മലപ്പുറം: ജൂലൈ 30 ന് നടത്തിയ ഖുർആൻ വാർഷിക പരീക്ഷയിൽ ജില്ലാതല റാങ്ക് ജേതാക്കളെ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് പ്രഖ്യാപിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. ഷറഫുദ്ധീൻ, ഖുർആൻ സ്റ്റഡി സെന്റർ ജില്ലാ കോ-ഓർഡിനേറ്റർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സലീം ശാന്തപുരം എന്നിവർ സംബന്ധിച്ചു.

ഒക്‌ടോബർ 1 മുതൽ ഇന്ത്യയിൽ പല ആവശ്യങ്ങൾക്കും ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കാം

ന്യൂഡൽഹി: ഒക്‌ടോബർ ഒന്നു മുതൽ ഡോക്യുമെന്റ് വെരിഫിക്കേഷനിൽ ജനന സർട്ടിഫിക്കറ്റിന്റെ പ്രാധാന്യം കൂടാൻ പോകുന്നു. സ്‌കൂളുകളിലെ പ്രവേശനം, ഡ്രൈവിംഗ് ലൈസൻസ് നൽകൽ, വോട്ടർ ഐഡി, വിവാഹ രജിസ്‌ട്രേഷൻ, സർക്കാർ ജോലി, പാസ്‌പോർട്ട്, ആധാർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ജനന സർട്ടിഫിക്കറ്റ് ഒറ്റ രേഖയായി ഉപയോഗിക്കാം. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ 2023 വർഷകാല സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയിരുന്നു. ഇതിന് രാഷ്ട്രപതിയുടെ സമ്മതവും ലഭിച്ചിരുന്നു. ഒക്ടോബർ ഒന്നു മുതലാണ് ഇത് നടപ്പാക്കുന്നത്. മൺസൂൺ സെഷനിൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞത്, യഥാർത്ഥ നിയമം അതിന്റെ തുടക്കം മുതൽ ഭേദഗതി ചെയ്തിട്ടില്ലെന്നാണ്. ഇപ്പോൾ സാമൂഹിക മാറ്റങ്ങൾക്കും സാങ്കേതിക പുരോഗതിക്കും ഒപ്പം അതിനെ കൂടുതൽ പൗരസൗഹൃദമാക്കാനും പരിഷ്‌ക്കരണങ്ങൾ ആവശ്യമാണ്. രജിസ്റ്റർ ചെയ്ത ജനന-മരണങ്ങളുടെ ദേശീയ-സംസ്ഥാനതല ഡാറ്റാബേസ് ഉണ്ടാക്കുന്നതിനും പുതിയ നിയമം സഹായിക്കും. ഇതോടെ പൊതു സേവനങ്ങൾ…

അഡ്വ. ഫെനി ബാലകൃഷ്ണന്റെ അവകാശവാദങ്ങൾ തള്ളി ഇപി ജയരാജൻ

തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ വാദങ്ങളെല്ലാം തള്ളി ഇടതു ജനാധിപത്യ മുന്നണി കൺവീനർ ഇപി ജയരാജൻ. ഫെനി ബാലകൃഷ്ണനുമായി തനിക്ക് പരിചയമില്ലെന്നും രാഷ്ട്രീയ ലാക്കോടെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. ആരുടെയെങ്കിലും പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ നേതൃത്വത്തിന്റെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്നലെ വാർത്താ സമ്മേളനത്തിൽ ഫെനി നടത്തിയ പ്രസ്താവനയിൽ, ഫെനി അവകാശപ്പെട്ടതു പോലെ തനിക്ക് പങ്കില്ലെന്ന് ജയരാജൻ പറഞ്ഞു. ഫെനിയുടെ ആരോപണത്തിന് പിന്നിൽ ആരെങ്കിലുമുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, കൊല്ലം ഗസ്റ്റ് ഹൗസുമായി ബന്ധപ്പെട്ട് ജയരാജൻ നടത്തിയ പ്രസ്താവനകളില്‍ ചില വൈരുദ്ധ്യങ്ങൾ ഉയർന്നിട്ടുണ്ട്. കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ലെന്ന് ആദ്യം പറഞ്ഞ ജയരാജൻ പിന്നീട് രണ്ട് തവണ അവിടെ താമസിച്ചതായി സമ്മതിച്ചു. കേസിൽ ജയരാജനെ കുറ്റപ്പെടുത്താൻ…

പമ്പാ നദിയെ ആവേശക്കടലാക്കി തലവടി ചുണ്ടൻ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു

തലവടി: പമ്പാ നദിയെ ആവേശക്കടലാക്കി തലവടി ചുണ്ടൻ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു. നീരേറ്റുപുറം വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ജലമേളയിലാണ് ‘തലവടി ചുണ്ടൻ’ വിജയകിരീടം അണിഞ്ഞത്. റിക്സൺ ഉമ്മൻ ക്യാപ്റ്റനായി കൈനകരി യു.ബി.സി തുഴഞ്ഞ തലവടി ചുണ്ടൻ പാരമ്പര്യവും പെരുമയും ഉള്ള ടീമുകളെ പരാജയപ്പെടുത്തിയാണ് ഇരുകരകളിലായി തടിച്ചുകൂടിയ ആയിരക്കണക്കിന് ജലോത്സവ പ്രേമികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചത്. സ്വന്തം തറവാട്ടിൽ കൈകരുത്തും മെയ്കരുത്തുമുള്ള പ്രമുഖ ടീമുകളെ മനക്കരുത്തുകൊണ്ട് പമ്പാ നദിയിലെ കന്നി അങ്കത്തിലൂടെ പരാജയപ്പെടുത്തി വിജയകിരീടമണിഞ്ഞപ്പോൾ ലോകമെമ്പാടുമുള്ള തലവടി ഗ്രാമവാസികൾ ഒന്നടങ്കം ആഹ്ളാദത്തിലായി. 2023 ജനുവരി ഒന്നിനാണ് തലവടി ചുണ്ടൻ നീരണിഞ്ഞത്. ഇക്കഴിഞ്ഞ നെഹ്റു ട്രോഫിയിൽ ആദ്യമായി മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മില്ലിസെക്കന്റുകളുടെ വ്യത്യാസത്തിലാണ് ട്രോഫി നഷ്ടമായത്. സാബു നാരായണൻ ആചാരിയുടെ ‘ആറാം തമ്പുരാൻ ‘ എന്നാണ് ജലോത്സവ ലോകം തലവടി ചുണ്ടനെ വിശേഷിപ്പിക്കുന്നത്. 82 തുഴച്ചിൽകാര്‍,…

രാജ് ബി ഷെട്ടി നായകനായെത്തുന്ന റിവഞ്ച് ഫാമിലി ഡ്രാമ ടോബി സെപ്റ്റംബർ 22 നു തിയേറ്ററുകളിലേക്ക്

നവാഗതനായ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത് ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിർവഹിച്ച ആക്ഷൻ ഡ്രാമ ചിത്രമാണ് ടോബി. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും മറ്റു സംസ്ഥാങ്ങളിൽ ലഭിച്ച ചിത്രം മലയാളത്തിൽ സെപ്റ്റംബർ 22 ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസാകും. രാജ് ബി ഷെട്ടി, സംയുക്ത ഹോർണാഡ്‌, ചൈത്ര ജെ ആചാർ,ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ടോബിയുടെ…

ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ തൊഴിലാളികളെ വഞ്ചിക്കുകയാണ്: എം എച്ച് മുഹമ്മദ്

മലപ്പുറം: ടൈലറിംഗ് & ഗാർമെൻറ്സ് വർക്കേഴ്സ് യൂണിയൻ ( FITU) മലപ്പുറം ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു. നേതൃസംഗമം ടൈലറിംഗ് & ഗാർമെൻറ്സ് വർക്കേഴ്സ് യൂണിയൻ ( FITU) സംസ്ഥാന ജനറൽ സെക്രട്ടറി എം എച്ച് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർദ്ധക്യ പെൻഷൻ പോലുള്ള സാമൂഹ്യ പെൻഷൻ നൽകാനായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും10% വരെ പലിശക്കെടുത്തതും ഇന്ധന സെസ്സ് വഴി ഓണച്ചിലവിനായി പിരിച്ചെടുത്തതും പോരാഞ്ഞ് അംശാദായമായടക്കുന്ന ക്ഷേമനിധി ബോർഡുകളുടെ ഫണ്ടുകൂടി കടമെടുത്ത് തൊഴിലാളികളുടെ ക്ഷേമപദ്ധതികളും പെൻഷനും അനിശ്ചിതത്തിലാക്കാൻ സർക്കാർ ശ്രമിക്കരുതെന്നും, തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് 2020 ൽ നടപ്പാക്കിയ അംശാദായ വർദ്ധനവിന് അനുസൃതമായി ക്ഷേമവിഹിത വർദ്ധനവുണ്ടായില്ല എന്നു മാത്രമല്ല അന്യം നിന്നുപോകുന്ന ഈ തൊഴിലിലേർപ്പെട്ടിരിക്കുന്ന അർദ്ധ പട്ടിണിക്കാരും മുഴുപട്ടിണിക്കാരുമായ തൊഴിലാളികൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുകയാണ്. അംഗസംഖ്യയിൽ കുറവാണെങ്കിലും കുറച്ചുവിധവകളും അംഗപരിമിതരും ഈ വിഭാഗത്തിലുണ്ട്. ഇതിലേതെങ്കിലും ഒരു…

നിപ വൈറസ്: പരിശോധനയ്ക്കായി ബിഎസ്എൽ-3 ലാബുകൾ ഘടിപ്പിച്ച കേന്ദ്ര, ഐസിഎംആർ സംഘങ്ങൾ കോഴിക്കോട്ടെത്തി

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധ തടയാൻ സ്വീകരിച്ച നടപടികൾ അവർ അവലോകനം ചെയ്ത ശേഷം, ബിഎസ്എൽ-3 ലബോറട്ടറികൾ ഘടിപ്പിച്ച മൊബൈൽ യൂണിറ്റുകളുമായി കേന്ദ്രത്തിന്റെയും ഐസിഎംആർ-എൻഐവിയുടെയും ഉന്നതതല സംഘങ്ങൾ കോഴിക്കോട്ടെത്തിയതായും അവര്‍ ഗ്രൗണ്ട് പരിശോധന നടത്തുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ പറഞ്ഞു. പൂനെയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ICMR-NIV) ആണ് യോഗം സംഘടിപ്പിച്ചത്. കോഴിക്കോട്ട് ദുരിതബാധിത ഗ്രാമപഞ്ചായത്തുകളെ ക്വാറന്റൈൻ സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു . ഈ പകർച്ചവ്യാധിയെ നേരിടുന്നതിനുള്ള പൊതുജനാരോഗ്യ നടപടികളിൽ സംസ്ഥാനത്തെ പിന്തുണയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നേതൃത്വം നൽകുന്ന ഒരു മൾട്ടി ഡിസിപ്ലിനറി ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയവും ഐസിഎംആർ-എൻഐവിയും ദിവസവും പ്രശ്നം നിരീക്ഷിച്ചു വരികയാണെന്നും വൈറസ് പൊട്ടിപ്പുറപ്പെടുന്നത് നേരിടാൻ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തുവരികയുമാണെന്നും…

അനധികൃത സ്വത്ത് സമ്പാദനം: കെപിസിസി പ്രസിഡന്റ് കെ സുധാകരനിൽ നിന്ന് വിജിലൻസ് മൊഴിയെടുത്തു

എറണാകുളം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. മുൻ ഡ്രൈവർ പ്രശാന്ത് ബാബുവാണ് പരാതി നൽകിയത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ പേരില്‍ സ്മാരകം പണിയാൻ ഫണ്ട് പിരിവ് ഉൾപ്പെടെയുള്ള ഇടപാടുകളിൽ അഴിമതി നടത്തിയാണ് കെ സുധാകരൻ സ്വത്ത് സമ്പാദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സുധാകരൻ വനം മന്ത്രിയായിരുന്ന കാലത്തെ അഴിമതിയും കണ്ണൂർ ഡിസിസി ഓഫീസ് നിർമാണത്തിലെ ക്രമക്കേടും ഉൾപ്പെടുന്ന അഴിമതിയാണ് കോൺഗ്രസ് നേതാവിന് എതിരെ പ്രശാന്ത് ബാബു പരാതിയിൽ ആരോപിച്ചിരിക്കുന്നത്. 2021 ജൂൺ 7 ന് സുധാകരനെതിരെ പ്രശാന്ത് ബാബു നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. നേരത്തെ വിജിലൻസ് സെൽ എസ്പി കെപി അബ്ദുൾ റസാഖ് പ്രകാശ് ബാബുവിൽ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കോൺഗ്രസ് നേതാവിന്റെ അടുത്ത ബന്ധം…

നിപ വൈറസ്: രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത ആരോഗ്യവകുപ്പിനെ വിമർശിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ വീണ്ടും പടരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിമര്‍ശിച്ചു. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകിക്കാടിന്റെ പരിസരത്ത് നിപ വൈറസ് ബാധയുണ്ടാകുമെന്ന് അറിഞ്ഞിട്ടും ആരോഗ്യവകുപ്പ് മുൻകരുതൽ എടുക്കാത്തത് ഞെട്ടിക്കുന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രതിരോധ നടപടികളിലെ വീഴ്ചയാണ് രോഗം വീണ്ടും പടർന്നുപിടിക്കാൻ കാരണമെന്ന് സുരേന്ദ്രൻ ആരോപിച്ചു. എല്ലാ വർഷവും നിരീക്ഷണം ശക്തമാക്കണം, പക്ഷേ അത് നടന്നില്ല. രോഗബാധിതരായവരുടെ സാമ്പിളുകൾ ശേഖരിക്കാൻ പോലും ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ അഭാവമാണ് ഇതിന് പ്രധാന കാരണം. തിരുവനന്തപുരം തോന്നക്കലിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പൂർണമായി സജ്ജമായിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇത് സർക്കാരിന്റെ പരാജയമാണ്. നിപ വൈറസിന്റെ പ്രാഥമിക ആക്രമണത്തിനും പതിനേഴു പേരുടെ മരണത്തിനും സംസ്ഥാനം സാക്ഷ്യം വഹിച്ച 2018 ലാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്. നിപ വൈറസ് പരിശോധനയ്ക്ക്…

മുംബൈ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; മൂന്നു പേര്‍ക്ക് പരിക്കേറ്റു

മുംബൈ: കനത്ത മഴ കാരണം വ്യാഴാഴ്ച വൈകിട്ട് 5.08 ന് മുംബൈ വിമാനത്താവളത്തിൽ ഒരു സ്വകാര്യ ജെറ്റ് റൺവേയിൽ നിന്ന് തെന്നിമാറി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പൈലറ്റും കോ പൈലറ്റുമടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കിന്റെ വ്യാപ്തി ഇനിയും അറിവായിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സ്വകാര്യ വിമാനം റൺവേയിൽ ഇടിച്ച ശേഷം ടാക്‌സി വഴിയിലേക്ക് തെന്നിമാറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പൈലറ്റുമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഎസ്ആർ വെഞ്ചേഴ്സിന്റെ ലിയർജെറ്റ് 45 വിമാനം വിടി-ഡിബിഎൽ വിശാഖപട്ടണത്തുനിന്ന് മുംബൈയിലേക്ക് പറക്കുകയായിരുന്നു. ദിലീപ് ബിൽഡ്‌കോൺ എന്നയാളാണ് വിമാനം ചാർട്ടർ ചെയ്തത്. ക്ലിയറൻസ് ഓൺ-സൈറ്റിൽ സഹായിക്കാൻ സിഎസ്എംഐഎയുടെ എയർസൈഡ് ടീം നിലത്തുണ്ടെന്ന് വക്താവ് പറഞ്ഞു.