സന്നദ്ധ സംഘത്തെ ആദരിച്ചു

മലപ്പുറം : ഇടുക്കിയിൽ അപകടത്തിൽ പെട്ട മൂന്നംഗ കുടുംബത്തെ സ്വജീവൻ പോലും പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ സന്നദ്ധ സംഘത്തെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃതത്തിൽ ആദരിച്ചു. മലപ്പുറത്ത് നിലനിൽക്കുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാരമ്പര്യത്തിന്റെ ഉദാഹരണമായാണ് ഇത്തരം സംഭവങ്ങളെ കാണുന്നത് എന്ന് സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി പറഞ്ഞു. ഇസ്‌ലാമടക്കമുള്ള മതങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ വർദ്ധിക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് , ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാഫി കൂട്ടിലങ്ങാടി,ഏരിയ പ്രസിഡൻ്റ് ഷബീർ വടക്കാങ്ങര എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പ്രകടനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി ജനാധിപത്യ പ്രതിഷേധങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം: റസാഖ് പാലേരി

തിരുവനന്തപുരം: പ്രതിഷേധ പ്രകടനങ്ങൾക്ക് വൻ തുക ഫീസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാറിന്റെ തീരുമാനം ജനാധിപത്യാവകാശങ്ങൾക്കു നേരേയുള്ള കടന്നുകയറ്റവും വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും നേരേയുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ അസഹിഷ്ണുതയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സ്വാഭാവിക ജനാധിപത്യ പ്രതിഷേധങ്ങളെ നിയന്ത്രണങ്ങൾക്ക് വിധേയമാക്കി അവയെ ഇല്ലാതാക്കാനുളള ശ്രമമാണ് സർക്കാർ നടത്തുന്നത്. നേരത്തേ പൊലീസിനെ മുൻകൂട്ടി അറിയിച്ചാൽ മതിയായിരുന്ന ഒരു പ്രതിഷേധ മുറയെ കടുത്ത വ്യവസ്ഥകൾക്ക് കീഴിലാക്കുകയും ഉയർന്ന ഫീസ് ചുമത്തുകയും ചെയ്തു കൊണ്ട് പ്രതിഷേധങ്ങളെ വരേണ്യവൽകരിക്കുകയാണ് ഇടതുപക്ഷ സർക്കാർ. സമരങ്ങളിലൂടെ രൂപപ്പെട്ടു വന്ന ചരിത്രത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന ഇടതുപക്ഷം ഇത്തരമൊരു ജനാധിപത്യ വിരുദ്ധതക്ക് നേതൃത്വം നൽകുന്നത് അപഹാസ്യവും ചരിത്രത്തിനു നേരേ പല്ലിളിച്ച് കാട്ടലുമാണ്. – അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുയർന്നു വരേണ്ടതുണ്ടെന്നും ജനാധിപത്യാവകാശങ്ങളെ നിരാകരിക്കുന്ന തീരുമാനം പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യ സമരങ്ങളെ പേടിക്കുന്നത് ഫാസിസ്റ്റുകൾ: നാസർ കീഴുപറമ്പ്

കൊണ്ടോട്ടി : ജനാധിപത്യത്തിലെ ശക്തമായ ആയുധങ്ങളാണ് സമരമുറകൾ എന്നത്.അത് ഇല്ലാതാക്കാനും തകർക്കാനും ആണ് കേന്ദ്രകേരള ഭരണകൂടങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിഷേധപ്രകടനങ്ങൾക്ക് നേരെ വലിയ ഫീസ് ഈടാക്കുവാൻ ഒരുങ്ങുകയാണ് കേരള സർക്കാർ. സിഐഎ വിരുദ്ധ ജനാധിപത്യ സമരങ്ങൾക്ക് നേരെ കേരളത്തിൽ കേസെടുത്തു കൊണ്ടിരിക്കുന്നു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരുടെ വായ പോലീസിനെ ഉപയോഗിച്ച് പൊത്തി പിടിക്കേണ്ട ഗതിയിലേക്ക് കേരള സർക്കാർ എത്തിയിരിക്കുന്നു. ജനകീയ സമരങ്ങളെ ഉപയോഗപ്പെടുത്തുകയും അതിലൂടെ അധികാരത്തിലെത്തുകയും ചെയ്ത ഇടതുപക്ഷ സർക്കാർ തന്നെയാണ് ഫാസിസ്റ്റ് രീതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. വെൽഫെയർ പാർട്ടി മെമ്പർമാർക്കുള്ള പാർട്ടി സ്കൂളിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്ഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌നീം മമ്പാട്, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജാഫർ സി സി, ഷമീമ സക്കീർ, നൗഷാദ്…

അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴാണ് പോരാട്ടങ്ങൾ ഉണ്ടാകുന്നത്: അഡ്വ. എം. കെ. പ്രേമനാഥ്.

തൃശ്ശൂർ: ഭരണകൂടങ്ങൾക്ക് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയാതെ വരുമ്പോഴാണ് പോരാട്ടത്തിൻറെ വഴി ജനങ്ങൾക്ക് തിരഞ്ഞെടുക്കേണ്ടിവരുന്നതെന്ന് മുൻ എം. എൽ. എ. അഡ്വ. എം. കെ. പ്രേമനാഥ്. കേരള വഴിവാണിഭ സഭ(എച്ച്. എം. എസ്.)യുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളെ വിലമതിക്കുന്ന ശ്രേഷ്ഠമായൊരു ഭരണഘടനയും അതിനനുസരിച്ചുള്ള നിയമസംവിധാനങ്ങളും ഇവിടെയുണ്ടെന്നുള്ളത് നമുക്ക് വളരെയധികം ആശ്വാസകരമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ‘വഴിയോരക്കച്ചവടകാരുടെ അവകാശങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യ (NASVI) ദേശീയ നിർവ്വാഹക സമിതി അംഗം എം. എം. കബീർ ഉദ്ഘാടനം ചെയ്തു. എൽ. ജെ. ഡി. ജില്ലാ പ്രസിഡണ്ട് യൂജിൻ മൊറാലി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എ. ഐ. റപ്പായി അദ്ധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് ജനതാദൾ സംസ്ഥാന പ്രസിഡണ്ട്…

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: തങ്ങളെ വഞ്ചിച്ചത് സിപി‌ഐയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണെന്ന് സിപി‌ഐ (എം)

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം അവസാനിപ്പിച്ചതോടെ സഹകരണ ബാങ്ക് ഡയറക്‌ടറേറ്റ് ബോർഡിലുണ്ടായിരുന്ന സി.പി.ഐ നേതാക്കൾ ബോർഡിൽ ഉണ്ടായിരുന്ന സി.പി.ഐ.എം നേതാക്കളെ കുറ്റപ്പെടുത്തി തുടങ്ങി. ബാങ്ക് ഡയറക്ടർ ബോർഡിലെ രണ്ട് സിപിഐ പ്രതിനിധികളായ സുഗതനും ലാലിതനും സിപിഐഎമ്മിലെ മറ്റ് അംഗങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചതായാണ് റിപ്പോർട്ട്. സിപിഐ എം നേതാവ് സി കെ ചന്ദ്രനാണ് സഹകരണ ബാങ്കിന്റെ നിയന്ത്രണമെന്നും ഇവർ പറഞ്ഞു. ഭരണസമിതി അറിയാതെയാണ് വൻ വായ്പകൾ പാസാക്കിയത്. ഈ തീരുമാനങ്ങൾ പിന്നീട് ഡയറക്ടർ ബോർഡിലെ സിപിഐ എം പ്രതിനിധികൾ മിനിറ്റ്സ് ബുക്കിൽ ചേർത്തു. സി.പി.ഐ.എമ്മിലെ മുതിർന്ന നേതാക്കളെ രക്ഷിക്കാൻ തങ്ങളെ കുറ്റവാളികൾ ആക്കുന്നുവെന്ന് സി.പി.ഐ നേതാക്കൾ വിലപിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ലക്ഷത്തിന് മുകളിൽ വായ്പയൊന്നും കണ്ടിട്ടില്ലെന്നും ഇവർ വെളിപ്പെടുത്തി. അഞ്ചുലക്ഷം രൂപയിലധികം വരുന്ന വായ്പാ തുക രഹസ്യമായി പാസാക്കി. പ്രസിഡന്റ്…

ടീം വെൽഫെയർ ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു

വടക്കാങ്ങര: വടക്കാങ്ങര ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി പരിസരം ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ, വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് സി.കെ സുധീർ, സെക്രട്ടറി കെ നാസർ, പട്ടാക്കൽ അബൂബക്കർ, കെ ജാബിർ, കെ.ടി ബഷീർ, പി കമാൽ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: വടക്കാങ്ങരയിലെ മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി പരിസരം ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു.  

ലിബിയയിലെ വെള്ളപ്പൊക്കത്തില്‍ ഇരകളായവര്‍ക്ക് സഹായം നൽകുമെന്ന് ഐക്യരാഷ്ട്ര സഭ

ട്രിപ്പോളി : ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച കിഴക്കന്‍ ലിബിയയിലെ നഗരമായ ഡെർണ സന്ദർശിച്ചതിനെത്തുടർന്ന് ആവശ്യമുള്ളവർക്ക് സഹായം നൽകുന്നതിന് പ്രാദേശിക അധികാരികളുമായും സഹായ ഏജൻസികളുമായും യുഎൻ സജീവമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ലിബിയയിലെ യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി അബ്ദുലെ ബാത്തിലി പറഞ്ഞു. “വെള്ളപ്പൊക്കം സൃഷ്ടിച്ച നാശം കണ്ടതിന് ശേഷം ഞാൻ ഇന്ന് ഡെർന വിട്ടു… ഈ പ്രതിസന്ധി ലിബിയക്ക് കൈകാര്യം ചെയ്യാനുള്ള കഴിവിന് അപ്പുറമാണ്, ഇത് രാഷ്ട്രീയത്തിനും അതിരുകൾക്കും അപ്പുറത്താണ്,” സോഷ്യൽ മീഡിയ ‘എക്‌സ്’-ലെ ഒരു പോസ്റ്റിൽ ബാത്തിലി കൂട്ടിച്ചേർത്തു. ഡെർണയിലെയും മറ്റ് ബാധിത പ്രദേശങ്ങളിലെയും പ്രതികരണ ശ്രമങ്ങളുടെ ഏകോപനം വർദ്ധിപ്പിക്കുന്നതിനായി സ്ഥിതിഗതികൾ കൂടുതൽ വിലയിരുത്തുന്നതിനിടയിൽ ആവശ്യമായവർക്ക് സഹായം നൽകുന്നതിന് യുഎൻ പ്രാദേശിക അധികാരികളുമായും സഹായ ഏജൻസികളുമായും സജീവമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു, സെപ്റ്റംബർ 10-ന്, മെഡിറ്ററേനിയൻ കൊടുങ്കാറ്റ് ഡാനിയൽ ലിബിയയിലേക്ക് ആഞ്ഞടിച്ച് യുദ്ധത്തിൽ…

യെമനിൽ ഇടിമിന്നലേറ്റ് ഏഴു പേർ മരിച്ചു

സന : യെമനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഹൊദൈദയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് ഏഴു പേർ മരിച്ചതായി പ്രാദേശിക ആരോഗ്യ അധികൃതർ അറിയിച്ചു. പ്രവിശ്യയുടെ വടക്കൻ ഭാഗത്തുള്ള അൽ-ലുഹയ്യ, അസ്-സുഹ്‌റ ജില്ലകളിലാണ് ആറ് സ്ത്രീകളും ഒരു പുരുഷനും മരിച്ചത്. ഈ മഴക്കാലത്ത് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ അപകടങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിതെന്ന് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. ഇടിമിന്നൽ, കനത്ത മഴ, വെള്ളപ്പൊക്കം എന്നിവയെക്കുറിച്ച് യെമനിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഹൊദൈദ ഉൾപ്പെടെ നിരവധി പ്രവിശ്യകളിലെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങൾ യുദ്ധത്തിൽ തകർന്ന രാജ്യത്ത് മാനുഷിക പ്രതിസന്ധി രൂക്ഷമാക്കിയെന്ന് യുഎൻ അടുത്തിടെ ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ആവശ്യമെങ്കിൽ തുർക്കിയ്ക്ക് യൂറോപ്യൻ യൂണിയനില്‍ നിന്ന് വേർപിരിയാന്‍ കഴിയും: എർദോഗൻ

ഇസ്താംബുൾ: തുർക്കി യൂറോപ്യൻ യൂണിയനില്‍ നിന്ന് വേർപിരിയാൻ സാധ്യതയുണ്ടെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. യൂറോപ്യൻ യൂണിയൻ തുർക്കിയിൽ നിന്ന് പിരിയാൻ ശ്രമിക്കുന്നു എന്ന് എർദോഗൻ ശനിയാഴ്ച യുഎൻ ജനറൽ അസംബ്ലി മീറ്റിംഗുകളിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇസ്താംബൂളിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “യൂറോപ്യൻ പാർലമെന്റ് അടുത്തിടെ അംഗീകരിച്ച റിപ്പോർട്ടിൽ തുർക്കി സ്വന്തം വിലയിരുത്തൽ നടത്തും, അംഗത്വ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ നിരവധി മേഖലകളിൽ പുരോഗതി കൈവരിക്കുന്നതിൽ പരാജയപ്പെട്ടതിന് യൂറോപ്യൻ യൂണിയൻ അങ്കാറയെ വിമർശിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിലയിരുത്തലുകൾക്ക് ശേഷം, ആവശ്യമെങ്കിൽ ഞങ്ങൾ യൂറോപ്യൻ യൂണിയനില്‍ നിന്ന് വേര്‍പിരിയുമെന്നും എർദോഗൻ മുന്നറിയിപ്പ് നൽകി. രണ്ട് പതിറ്റാണ്ടിലേറെയായി 27-രാഷ്ട്ര സംഘത്തിൽ തുർക്കി അംഗത്വം പിന്തുടരുന്നു. എന്നിട്ടും അങ്കാറയും ബ്രസ്സൽസും തമ്മിലുള്ള നിരവധി അസമത്വങ്ങൾ കാരണം പ്രവേശന പ്രക്രിയ പരിമിതമായ പുരോഗതി അനുഭവിച്ചു. 2018 മുതൽ…

ഗ്രാൻഡ് മോസ്‌കിന് ചുറ്റും പുതിയ പള്ളികൾക്ക് ഔദ്യോഗിക അനുമതിയെന്ന വാർത്ത വ്യാജമെന്ന് സൗദി സർക്കാർ

റിയാദ് : മക്കയിലെ ഗ്രാൻഡ് മോസ്‌കിന്റെ അതിർത്തിയിലുള്ള നിരവധി സ്ഥലങ്ങളില്‍ പള്ളികൾ നിർമ്മിക്കാൻ ഔദ്യോഗിക അനുമതിയുണ്ടെന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ സൗദി അറേബ്യയുടെ (കെഎസ്എ) അധികൃതർ തള്ളിക്കളഞ്ഞു. ഈ വിവരങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് സൗദി ഇസ്‌ലാമിക് അഫയേഴ്‌സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം (Saudi Ministry of Islamic Affairs, Call and Guidance (MoiaEN) എക്സില്‍ കുറിച്ചു. രാജ്യത്ത് പള്ളികൾ നിർമ്മിക്കുന്നതിനും അനുബന്ധ പെർമിറ്റുകൾ നൽകുന്നതിനും ഉത്തരവാദിത്തമുള്ള ഔദ്യോഗിക ഏജൻസിയാണിതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഔദ്യോഗിക ശേഷിയില്ലാത്ത വ്യക്തികളിൽ നിന്നും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നും ഈ അനധികൃത വിവരങ്ങൾ പ്രചരിപ്പിക്കുകയും ജനങ്ങളുടെ സഹതാപവും സന്മനസ്സും ചൂഷണം ചെയ്ത് പള്ളിയുടെ നിർമ്മാണത്തിന് സംഭാവന പിരിച്ചെടുക്കാനുള്ള തന്ത്രങ്ങളില്‍ ചെന്നു വീഴരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കിംവദന്തികളിൽ തെറ്റിദ്ധരിക്കാതിരിക്കാൻ പൊതുജനങ്ങളോട് കൃത്യത പരിഗണിക്കാനും ജാഗ്രത പാലിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.…