രണ്ടു ദിവസമായി കാണാതായ പ്ലസ് വിദ്യാര്‍ത്ഥിനിയെ വിടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ കാട്ടൂരിൽ നിന്ന് രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വാളക്കഴ സ്വദേശി അർജുനന്റെയും ശ്രീകലയുടെയും മകള്‍ ആർച്ച (17) യാണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആർച്ചയെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് കുടുംബം കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പെൺകുട്ടിയെ അന്വേഷിച്ച് വീട്ടുകാർ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ പോയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് മൃതദേഹം ഉടൻ സംസ്‌കരിക്കുന്നതിനായി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.  

തീരദേശ ഹൈവേ ഭൂമിയേറ്റെടുക്കൽ നിർത്തിവെക്കുക :വെൽഫെയർ പാർട്ടി

മലപ്പുറം :തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും പദ്ധതി നടപ്പാക്കുന്നതിന് മുമ്പേയുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും തീരദേശ പാത ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.ഈ പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പോലും പ്രസിദ്ധീകരിച്ചിട്ടില്ല.ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാത പഠനം നടന്നിട്ടില്ല .ഇത്തരം നടപടിക്രമങ്ങൾ ഒന്നും പൂർത്തിയാക്കാത്ത ഒരു പദ്ധതിക്ക് വേണ്ടി ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കുന്നത് ജനദ്രോഹമാണ്.ഭൂമി നഷ്ടപ്പെടുന്നവർക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാവാത്ത ഭരണകൂടം ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നില്ല . പാത കടന്നു പോകുന്ന ഒട്ടുമ്മൽ പ്രദേശത്തെ ജനങ്ങളെ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു. ന്യായമായ ആവശ്യങ്ങളുടെ കൂടെ വെൽഫെയർ പാർട്ടി ഉണ്ടാകുമെന്ന് ജില്ലാ നേതാക്കൾ ഉറപ്പു നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് വഹാബ് വെട്ടം, സെക്രട്ടറിമാരായ ഇബ്രാഹീം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഹംസ വെന്നിയൂർ,…

ഇഡിയെ ഉപയോഗിച്ച് സിപിഐ എമ്മിനെതിരെ നടത്തുന്ന ആക്രമണം; ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് സിപിഎമ്മിന് നേരെയുള്ള ആക്രമണം ചെറുക്കാൻ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അഴീക്കോടൻ രാഘവൻ അനുസ്മരണ ദിനത്തിൽ ശനിയാഴ്ച നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ, കരുവന്നൂര്‍ സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ സിപിഐ എം അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. “കരുവന്നൂർ അഴിമതിയിൽ ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തണം. ഇത്തരം ദുഷ്പ്രവൃത്തികളെ പാർട്ടി പിന്തുണയ്ക്കില്ല. എന്നാൽ, എസി മൊയ്തീനും പികെ ബിജുവും ഉൾപ്പെടെയുള്ള നേതാക്കളെ ലക്ഷ്യമിട്ട് ഇഡിയുടെ പിന്തുണയുള്ള ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് മുഴുവൻ അഴിമതിക്കും പിന്നിൽ സിപിഐഎമ്മാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്.” ഇഡിയെ ഉപയോഗിച്ച് സിപിഐ എമ്മിനെ ആക്രമിക്കാനാണ് ശ്രമം. ഉത്തരേന്ത്യയിൽ നിന്ന് വരുന്നവരുൾപ്പെടെയുള്ള ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനിടെ ശാരീരിക പീഡനങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യധാരാ മാധ്യമങ്ങൾ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആയുധമായി…

മലയാളത്തിലെ മുതിർന്ന ചലച്ചിത്രകാരൻ കെ ജി ജോർജ് (77) അന്തരിച്ചു

എറണാകുളം: മലയാളത്തിലെ മുതിർന്ന ചലച്ചിത്രകാരൻ കെ ജി ജോർജ്ജ് (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഇന്ന് (ഞായറാഴ്‌ച രാവിലെ) 10.15 ഓടെയായിരുന്നു. അൽഷിമേഴ്‌സ് രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. സംസ്‌കാരം ചൊവ്വാഴ്‌ച നടക്കും. മൃതദേഹം തമ്മനത്തെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഗോവയിലുള്ള ഭാര്യ സൽമയും മക്കളും കൊച്ചിയിലെത്തിയ ശേഷം പൊതുദർശനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. 1946-ൽ പത്തനംതിട്ടയിൽ ജനിച്ച അദ്ദേഹം പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നാണ് ഡിപ്ലോമ പൂർത്തിയാക്കിയത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട തന്റെ കരിയറിൽ അദ്ദേഹം നിരൂപക പ്രശംസ നേടിയ സിനിമകളുടെ ഒരു പരമ്പര തന്നെ നിർമ്മിച്ചു. നിരവധി കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ സി ഡാനിയൽ അവാര്‍ഡും കരസ്ഥമാക്കി. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം…

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്

• ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം • കാഴ്ച പരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരം തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്. എ.ബി.പി.എം.ജെ.എ.വൈയുടെ വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹെൽത്ത് അതോറിറ്റി ആരോഗ്യമന്ഥൻ 2023 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എ.ബി.പി.എം.ജെ.എ.വൈ. പദ്ധതി മുഖാന്തിരം രാജ്യത്ത് ‘ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ പ്രവർത്തനങ്ങൾ’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്. ഇതിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം എന്ന വിഭാഗത്തിൽ…

വർഗീയതക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഐക്യപ്പെടണം: എഫ് ഐ ടി യു

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ തകർക്കുകയും തൊഴിലവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന വർഗീയ ഭരണാധികാരികൾക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഒറ്റകെട്ടായി അണിനിരക്കണമെന്ന് എഫ് ഐ ടി യു ദശവാർഷിക സമ്മേനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച അഖിലേന്ത്യാ പ്രസിഡന്റ് ഷേഖ് മുഹമ്മദ് സലിം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്രോഷർ പ്രകാശനവും ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ അവതരണവും ദേശീയ ജനറൽ സെക്രട്ടറി ജോസഫ് ജോൺ നിർവഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ മുഖ്യപ്രഭാഷണവും ബിലാൽ ബാബു (അസറ്റ് ), എം ശ്രീകുമാർ (എൻ ടി യു ഐ ), ഇബ്രാഹിം (എഫ് ഐ ടി യു തമിഴ്നാട് )സുലൈമാൻ (എഫ് ഐ ടി യു കർണാടക) എന്നിവർ അഭിവാദ്യ പ്രഭാഷണവും കെ ഷഫീഖ് (വെൽഫെയർ പാർട്ടി സംസ്ഥാന വൈസ്…

കേരളീയം 2023 മീഡിയ സെന്ററിന്റെ ഉദ്ഘാടനം പ്രശസ്ത ഗായിക കെ എസ് ചിത്ര നിര്‍‌വ്വഹിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ മികച്ച മാതൃകകളെയും വിവിധ മേഖലകളിൽ ഇതുവരെ ആർജിച്ച നേട്ടങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളത്തിന്റെ മഹോത്സവം കേരളീയം 2023ന്റെ മീഡിയ സെന്റർ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ പ്രവർത്തനം തുടങ്ങി. മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് മീഡിയ സെന്റർ പ്രവർത്തിക്കുന്നത്. ലോകം നിറഞ്ഞുനിൽക്കുന്ന മലയാളിയെ ആഘോഷിക്കാൻ കേരളീയം പരിപാടി നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി കെ.എസ്. ചിത്ര പറഞ്ഞു. ഈ വർഷം നവംബർ ഒന്നിലെ കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും. കാരണം അന്ന് മുതൽ ഒരാഴ്ചക്കാലമാണ് തിരുവനന്തപുരത്ത് കേരളീയം 2023 നടക്കുക. എല്ലാ മേഖലകളിലെയും കേരളത്തിന്റെ ലോകോത്തര സംഭാവനകളെ ലോകത്തിനു മുമ്പാകെ വിളംബരം ചെയ്യുന്നതിനുള്ള ഉജ്ജ്വല വേദിയാണ് കേരളീയമെന്ന് ചിത്ര പറഞ്ഞു. ഒരു ഗായിക എന്ന നിലയിൽ ലോകത്തിന്റെ വിവിധ…

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുഎഇയിൽ കാർഷിക മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ദുബൈ: ഭക്ഷ്യ-കാർഷിക മേഖലകളിലെ സാമ്പത്തിക സംഭാവന 10 ബില്യൺ ഡോളർ (8,31,05,00,00,000 രൂപ) വർധിപ്പിക്കാനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് യു.എ.ഇ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രി പറഞ്ഞു. ദുബായിൽ നടന്ന അഞ്ചാമത് ഫ്യൂച്ചർ ഫുഡ് ഫോറത്തിൽ സംസാരിച്ച അബ്ദുല്ല ബിൻ തൗഖ് അൽ മാരി, രാജ്യത്ത് വളർന്നുവരുന്ന മേഖലയ്ക്കുള്ള പുതിയ തന്ത്രത്തിന്റെ ഏഴ് പ്രധാന തൂണുകളും വെളിപ്പെടുത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തു . നവീകരണം, യുഎഇ-ആദ്യ സംസ്‌കാരവും ഭക്ഷ്യ വിതരണ ശൃംഖലയും പ്രാദേശികവൽക്കരിക്കുക, കാർഷിക സാങ്കേതികവിദ്യയിലും സുസ്ഥിരതയിലും രാജ്യത്തെ ലോകനേതൃത്വത്തിലാക്കാൻ കർഷകർക്ക് ആവശ്യമായ പിന്തുണയും വിഭവങ്ങളും നൽകുക എന്നിവയാണ് പ്രധാന തന്ത്രങ്ങൾ. മേഖലയിലും ആഗോളതലത്തിലും ഭക്ഷ്യ ഉൽപ്പാദനം, വിതരണം, ഉപഭോഗം എന്നിവയെ മാറ്റിമറിച്ച യുഎഇയുടെ എഫ് ആൻഡ് ബി മേഖലയുടെ നൈപുണ്യ വികസനത്തെയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സംരംഭങ്ങളെയും ബിന്‍ തൗഖ്…

തുടർചികിത്സയ്ക്ക് ടിക്കറ്റ് നൽകി കെപിഎ യുടെ കൈത്താങ്ങ്

സൽമാനിയ ഹോസ്പിറ്റലിൽ ഹൃദയസംബദ്ധമായ അസുഖത്താൽ ചികിത്സയിലായിരുന്ന കെ.പി.എ റിഫാ ഏരിയ അംഗം ഉണ്ണി നാരായണൻ ആചാരിയ്ക്ക് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ യാത്രടിക്കെറ്റ് കൈമാറി . റിഫ ഏരിയ -ഓർഡിനേറ്റർ മാരായ കോയിവിള മുഹമ്മദ്, അനിൽ കുമാർ ഏരിയ ഭാരവാഹികളായ സുരേഷ് കുമാർ, സാജൻ നായർ, മജു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു

കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അല്‍ സുവൈദ് ഗ്രൂപ്പില്‍ സ്വീകരണം

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അല്‍ സുവൈദ് ഗ്രൂപ്പില്‍ സ്വീകരണം നല്‍കി. ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസിലെത്തിയ നേതാവിനെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, ഡയറക്ടര്‍ ശൈഖ ഹംസ എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന, വിശിഷ്യാ തൊഴിലാളികള്‍ നേരിടുന്ന, വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. അല്‍ സുവൈദ് ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷ നേതാവ് പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി സംരംഭകരായ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, അഷ്‌റഫ് വട്ടത്തറ, അല്‍ സുവൈദ് ഗ്രൂപ്പ് ജീവനക്കാര്‍ എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു.