കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കോട്ടയം : സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബര്‍ 2 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദലായി കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. വന്യജീവികള്‍ വനാതിര്‍ത്തിക്കുള്ളില്‍ സംരക്ഷിക്കപ്പെടേണ്ടതും, സംരക്ഷണ ഉത്തരവാദിത്വം വനംവകുപ്പിനുമാണ്. നാട്ടിലിറങ്ങി അക്രമം അഴിച്ചുവിടുന്ന വന്യജീവികളെ സംരക്ഷിക്കുവാന്‍ വനംവകുപ്പ് നടത്തുന്ന വിദ്യാര്‍ത്ഥി പ്രതിജ്ഞ വിരോധാഭാസവും നീതീകരണമില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്. വന്യജീവികളുടെ അക്രമത്തില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനെടുക്കപ്പെടുമ്പോള്‍ വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകരുതെന്നും ഇന്നത്തെ സാഹചര്യത്തില്‍ വന്യജീവികളില്‍ നിന്ന് കര്‍ഷകര്‍ ഉള്‍പ്പെടെ ജനങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകരക്ഷാ പ്രതിജ്ഞയാണ് വേണ്ടതെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് പറഞ്ഞു. കര്‍ഷക രക്ഷാവാരത്തിന്റെ ഭാഗമായി ഒക്ടോബര്‍ 4 മുതല്‍ 10 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും…

തലവടി എ ഡി യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ‘വര ഉത്സവം’ സംഘടിപ്പിച്ചു

എടത്വ: തലവടി എ ഡി യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വര ഉത്സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി വിജയ ലേഖ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ജയകുമാർ ജി അദ്ധ്യക്ഷത വഹിച്ചു. 39 വർഷത്തെ അദ്ധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച ശ്രീമതി ബേബി ഗിരിജ ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ അദ്ധ്യാപകരായ ഗീത, സുനിത, രേഖ, മഞ്ജു, സൗമ്യ,കൃഷ്ണകുമാർ, ശരൺ എന്നിവർ പങ്കെടുത്തു.

ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ് ഐ ടി യു ) യാത്രയപ്പ് നൽകി

മലപ്പുറം: വിദേശത്തേക്ക് പോകുന്ന, ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ് ഐ ടി യു ) മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കർ പൂപ്പലത്തിന് എഫ് ഐ ടി യു മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദ ഖാജ ഉപഹാരം കൈമാറി. മലപ്പുറം സാബിർ അൻസാരി മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പരിപാടി ജില്ലാ ജനറൽ സെക്രട്ടറി സൈതാലി വലമ്പൂർ, ജില്ലാ ട്രഷറർ പിടി അബൂബക്കർ, ശലിജ, ആരിഫ,സലീന, അസ്റാബി, അസ്മാബി, മുനീറ തുടങ്ങിയവർ നേതൃത്വം നൽകി.

രാശിഫലം (28-09-2023 വ്യാഴം)

ചിങ്ങം: നേരിടുന്ന മുഴുവന്‍ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ ഇന്ന് നിങ്ങൾക്ക്‌ കഴിയും. ഏത് സാഹചര്യത്തെയും നിങ്ങള്‍ മറികടന്നേക്കും. വ്യാപാര-വ്യവസായ രംഗത്ത്‌ കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. വ്യക്തി ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവുക. കന്നി: നിങ്ങള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ സര്‍ഗാത്മകത തെളിയിക്കപ്പെടും. നിങ്ങളുടെ വാക്ക് ചാതുരിയും സര്‍ഗാത്മക കഴിവുമാണ് നിങ്ങളുടെ ആയുധം. സമ്മര്‍ദവും മാനസിക പ്രയാസങ്ങളും ഇല്ലാതിരിക്കുമ്പോള്‍ നിങ്ങളുടെ യഥാര്‍ഥ കഴിവ് പുറത്തെടുക്കാനാവും. തുലാം: നിങ്ങള്‍ക്ക് ചുറ്റുപാടുള്ളവരില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. നിങ്ങളുടെ സുഹൃത്തിലൂടെയായിരിക്കും അതിനുള്ള അവസരമൊരുങ്ങുക. പുതിയ സംരംഭം ആരംഭിക്കാന്‍ സാധ്യത. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും. വൃശ്ചികം: നിങ്ങള്‍ക്ക് ഇന്ന് ഗുണകരമായ ദിവസമല്ല. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സഹ പ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥന്‍റെയും അതൃപ്‌തി പിടിച്ച് പറ്റാന്‍ സാധ്യത. അത് കാരണം മറ്റൊരു ജോലിക്കായി നിങ്ങള്‍ ശ്രമം നടത്തും. വൈകുന്നേരത്തോടെ അത്തരമൊരു ജോലിക്കുള്ള…

വിവാഹമോചനം നേടിയവര്‍ക്ക് പുനര്‍‌വിവാഹത്തിനായി ‘മംഗല്യ’ പദ്ധതി; അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 15

സാധുക്കളായ വിധവകൾ നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന ‘മംഗല്യ’  പദ്ധതി പ്രകാരം ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ട 18നും 50നും മധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി/ശിശുവികസന പദ്ധതി ഓഫീസുകൾ സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2969101. പിആര്‍ഡി, കേരള സര്‍ക്കാര്‍

സംസ്ഥാനതലത്തിൽ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ തടസപ്പെട്ടുകിടക്കുന്ന പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തും

തിരുവനന്തപുരം: സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിർവ്വഹണവും പ്രശ്ന പരിഹാരവും ഉറപ്പാക്കാനുമാണ് സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ചു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തിൽ മേഖലാതല അവലോകന യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്നും ഈ മേഖലാ യോഗങ്ങൾ തുടർ പ്രക്രിയയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്കായി 26ന് ചേർന്ന തിരുവനന്തപുരം മേഖലാതല അവലോകന യോഗം വിജയകരമായിരുന്നെന്നും തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മേഖലാതല അവലോകന യോഗം ചേരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭ ആകെ നേരിട്ട് പങ്കെടുത്താണു മേഖലാതല അവലോകനം നടക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. അതിദാരിദ്ര്യ നിർമാർജനം, ലൈഫ്, ആർദ്രം, വിദ്യാകിരണം, ഹരിത കേരള മിഷൻ എന്നീ മിഷനുകൾ, ദേശീയ പാത, മലയോര ഹൈവേ, തീരദേശ…

കേരളത്തിന്റെ മതനിരപേക്ഷ മണ്ണ് മണിപ്പുരി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി; മണിപ്പുരിൽ നിന്നുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ ഇനി കേരളത്തില്‍ തുടര്‍പഠനം നടത്തും

കണ്ണൂര്‍: മണിപ്പുരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയിലാണ് ഇതിന് സൗകര്യമൊരുക്കിയിട്ടുള്ളത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്സുകളിലും ബിരുദാനന്തര കോഴ്സുകളിലും ഡോക്ടറൽ ഗവേഷണത്തിലും ഉൾപ്പെടെ 46 മണിപ്പൂരി വിദ്യാർഥികൾക്കാണ് കണ്ണൂർ സർവ്വകലാശാലയിലെ പഠന വിഭാഗങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും സർവ്വകലാശാലയുടെ വിവിധ ക്യാമ്പസുകളിലുമായി പ്രവേശനം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലയാട്, മാങ്ങാട്ടുപറമ്പ്, പയ്യന്നൂർ, മഞ്ചേശ്വരം ക്യാമ്പസുകളിലും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലുമാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. വിവിധ യുജി, പിജി പ്രോഗ്രാമുകളിൽ അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ, മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, പിലാത്തറ സെന്റ് ജോസഫ് കോളേജ്, കാസർഗോഡ് മുന്നാട് പീപ്പിൾസ് കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, തളിപ്പറമ്പ് കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി എന്നിവിടങ്ങളിലും വിദ്യാർഥികൾക്ക് പ്രവേശനം നൽകി.…

ഭാരതം സനാതൻ ധർമ്മത്തിന്റെ ഉൽപ്പന്നമാണ്’: ഉദയനിധി സ്റ്റാലിനെതിരെ തമിഴ്നാട് ഗവര്‍ണ്ണര്‍

ചെന്നൈ: സനാതന ധർമ്മത്തിനെതിരായ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ രോഷം ഇനിയും അവസാനിക്കാനിരിക്കെ, “വസുധൈവ കുടുംബകം” എന്ന പ്രമേയത്തിൽ ഇന്ത്യ ജി20 ഉച്ചകോടി വിജയകരമായി ആതിഥേയത്വം വഹിച്ചതായി തമിഴ്‌നാട് ഗവർണർ ആർഎൻ രവി പറഞ്ഞു. ഒരു കുടുംബം, ഒരു ഭാവി, മുമ്പെങ്ങുമില്ലാത്തവിധം സനാതനെ അംഗീകരിക്കാനും ആഘോഷിക്കാനും ലോകത്തിന് സാധിച്ചു. നേരത്തെ ചെന്നൈയിൽ നടന്ന ഒരു കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉദയനിധി സനാതനത്തെ “കൊതുകുകൾ, ഡെങ്കിപ്പനി, മലേറിയ, പനി, കൊറോണ” എന്നിവയോട് ഉപമിക്കുകയും അതിനെ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. “ഞങ്ങൾ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനാൽ ഈ മാസം 9, 10 തീയതികളിൽ ലോകം ന്യൂഡൽഹിയിൽ സനാതന ഉത്സവം ആഘോഷിച്ചു. കാരണം, സനാതന മൂല്യങ്ങൾ, സനാതന ധർമ്മം, വസുധൈവ കുടുംബകം… ഇന്ന് ലോകം സനാതന ധർമ്മം ആഘോഷിക്കാൻ തുടങ്ങിയിരിക്കുന്നു,” ഗവർണർ ആർഎൻ രവി പറഞ്ഞു. എല്ലാത്തരം…

പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും കാഥികയുമായ റംലാ ബീഗം അന്തരിച്ചു

കോഴിക്കോട്: മതത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് മാപ്പിളപ്പാട്ടിന്റെയും കഥാപ്രസംഗത്തിന്റെയും (കഥ പറച്ചിൽ) രംഗത്തേക്ക് ചുവടുവെച്ച മുൻനിര മുസ്ലീം ഗായിക റംലാ ബീഗം 86-ാം വയസ്സിൽ നിര്യാതയായി. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. എം എ റസാഖ് രചിച്ച “ജമീല” എന്ന റംലയുടെ കഥാപ്രസംഗം ലോകത്തേക്കുള്ള അവരുടെ അരങ്ങേറ്റമായിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതല്‍ കാര്യമായ എതിർപ്പുകളിൽ തളരാതെ, ഈ മേഖലയിൽ ഉറച്ചുനിൽക്കുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത വനിതയാണ് റം‌ലാ ബീഗം. മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നിവയിലൂടെ ശ്രദ്ധേയയായ റംലാ ബീഗം മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‌ലിം വനിതയാണ്. തന്‍റെ അവതരണത്തില്‍ മാപ്പിള കലയുടെ തനത് ശൈലി നിലനിര്‍ത്താന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആലപ്പുഴ സക്കറിയ ബസാറിൽ ഹുസൈൻ യൂസഫ് യമാന-മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയമകളായി 1946 നവംബർ മൂന്നിനാണ് റംല ബീഗത്തിന്‍റെ ജനനം.…

കണ്ണൂർ സ്‌ക്വാഡിൽ സുഷിൻ ശ്യാം ഒരുക്കിയ “മൃദുഭാവേ ദൃഢകൃത്യേ” ലിറിക്കൽ വീഡിയോ റിലീസായി; ചിത്രം നാളെ തിയേറ്ററിലേക്ക്

കേരളക്കരയുടെ അഭിമാനമായ ഒരു പോലീസ് സ്‌ക്വാഡ്, പ്രധാനപ്പെട്ട മുന്നൂറില്പരം കേസുകൾ തെളിയിച്ച കണ്ണൂർ സ്‌ക്വാഡ് പോലീസ് വിഭാഗത്തിലെ സ്റ്റഡി മെറ്റിരിയൽ ആയി പോലും ഇടം പിടിക്കുമ്പോൾ കേസന്വേഷണത്തിന്റെ അവരുടെ യാത്രകൾ പ്രതികൾക്ക് പിന്നാലെ ഇന്ത്യയൊട്ടാകെ പാഞ്ഞിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്‌ക്വാഡ് നടന്ന സംഭവങ്ങളെ ആസ്പദമാക്കി സിനിമക്കായി ഒരുക്കിയ തിരക്കഥയിൽ നാളെ തിയേറ്ററുകളിക്കെത്തുമ്പോൾ കുറ്റാന്വേഷനത്തിനോടൊപ്പം ഓരോ പ്രേക്ഷകനും സഞ്ചരിക്കുമെന്നുറപ്പാണ്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പിടിക്കാൻ ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്ന എ.എസ്‌.ഐ ജോർജ് മാർട്ടിനും സംഘവും പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുമെന്നുറപ്പാണ്. ചിത്രത്തിൽ സുഷിൻ ശ്യാം ഒരുക്കിയ മൃദുഭാവേ ദൃഡകൃത്യേ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്ന് റിലീസായി. ലോകമെമ്പാടുമുള്ള തിയേറ്ററിൽ മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം നാളെ റിലീസാകും. സുഷിൻ ശ്യാം ആലപിച്ച കണ്ണൂർ സ്‌ക്വാഡിലെ മൃദുഭാവേ ദൃഢകൃത്യേ…