വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റായി റജീന വളാഞ്ചേരിയെയും ജനറൽ സെക്രട്ടറിയായി ബിന്ദു പരമേശ്വരനെയും തെരഞ്ഞെടുത്തു. മലപ്പുറം കോട്ടപ്പടി മുഹമ്മദ് അബ്ദുറഹ്‌മാൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന ജില്ലാ കൺവെൻഷനിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി അസൂറ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്ത്രീകളോടുള്ള അവഗണനക്കെതിരിൽ ഇനിയും ഒരുപാട് കരുത്തും ശക്തിയും വനിതകൾ ആർജ്ജിക്കണമെന്നും സ്ത്രീകളെ ശാക്തികരിക്കുന്നതിൽ ഏറെ മുന്നിലാണ് വിമൻ ജസ്റ്റിസ് മൂവ്‌മെന്റെന്നും അവർ പറഞ്ഞു. 31 അംഗ ജില്ലാ കമ്മിറ്റിയെയും ജില്ലയിൽ നിന്നുള്ള 12 സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു. സ്റ്റേറ്റ് കമ്മിറ്റി അംഗം ഉമൈറ ടീച്ചർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് ഫയാസ് ഹബീബ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റേറ്റ് കമ്മിറ്റി അംഗം സുലൈഖ അസീസ് സമാപന പ്രഭാഷണം…

ഫ്രറ്റേണിറ്റി ഷോളയൂർ ഹോസ്റ്റൽ മാർച്ച് പോലീസ് തടഞ്ഞു; ജനാധിപത്യ പോരാട്ടങ്ങളെ തടയാനാകില്ലെന്ന് സംഘടന

പാലക്കാട്: ആദിവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം പരസ്യമായി അഴിപ്പിച്ച് അപമാനിച്ച അട്ടപ്പാടി ഷോളയൂർ പ്രീമെട്രിക്ക് ഗേൾസ് ഹോസ്റ്റലിലെ ജീവനക്കാരെ പുറത്താക്കുക, അവരെ ഉടൻ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി അട്ടപ്പാടി ഷോളയൂർ പ്രീമെട്രിക്ക് ഗേൾസ് ഹോസ്റ്റലിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. ആദിവാസി വിദ്യാർത്ഥിനികളുടെ അവകാശത്തിനായി പ്രതിഷേധിച്ചാൽ എസ്.ടി അട്രോസിറ്റി ആക്ട് ചാർജ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. പ്രതികളെ രക്ഷിക്കാനായുള്ള രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതിനാൽ പോലീസിൻമേലുള്ള ഉന്നതതല സമ്മർദം വ്യക്തമാണ്. എന്നാൽ, അതിന്റെ പേരിൽ അമിതാധികാരത്തിലൂടെ ജനാധിപത്യ പ്രതിഷേധങ്ങളെ തടയാനാകുമെന്നത് വ്യാമോഹം മാത്രമാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ തുടർപ്രക്ഷോഭങ്ങൾ നടത്തുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം സനൽകുമാർ, ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ , മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് അസ്…

സ്വച്ഛതാ ഹി സേവാ അഭിയാൻ: സൗഹൃദ നഗറിൽ തുടക്കമായി

എടത്വ: പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ‘സ്വച്ഛതാ ഹി സേവാ അഭിയാൻ’ ക്യാമ്പയിന്റെ ഭാഗമായി സൗഹൃദ വേദിയുടെയും ബാലമുരളി പൗരസമിതിയുടെയും നേതൃത്വത്തിൽ സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പ്രത്യേക സമ്മേളനം നടന്നു.ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.വി. തോമസ്ക്കുട്ടി ബോധവത്ക്കരണ ക്ലാസ് നയിച്ചു. ബാലമുരളി പൗര സമിതി പ്രസിഡൻ്റ് പി.ഡി.സുരേഷ്, സെക്രട്ടറി മനോജ് മണക്കളം,വിൻസൻ പൊയ്യാലുമാലിൽ, കെ.വി റോഷ്മോൻ, കെ.കെ. എബി, പി.കെ രാജീവ്, സി.കെ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഹരിത വിപ്ലവത്തിലൂടെ ഇന്ത്യയുടെ പട്ടിണിയകറ്റിയ കൃഷി ശാസ്ത്രജ്ഞൻ ഡോ. എം.എസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തിയാണ് യോഗം ആരംഭിച്ചത്. താൻ ബാക്കി വെച്ച സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സമൂഹം തയ്യാറാകണമെന്ന് യോഗത്തിൽ ആവശ്യപെട്ടു.സൗഹൃദ നഗറിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപരേഖ ചടങ്ങിൽ…

അങ്ങാടിപ്പുറം പഞ്ചായത്തിലെ വയോജനങ്ങളെ വെൽഫെയർ പാർട്ടി ആദരിച്ചു

അങ്ങാടിപ്പുറം: ലോകവയോജന ദിനത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ 90 വയസ്സ് കഴിഞ്ഞ് ഇപ്പോഴും കർമ്മരംഗത്ത് നിറഞ്ഞുനിൽക്കുന്ന ചാലിലകത്ത്‌ ബാപ്പുട്ടി ഹാജിയെയും, പൂഴിക്കുന്നത് ചക്കിയേയും വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഒരുകാലത്ത് നാടിന്റെ വികസനത്തിലും, സാമൂഹ്യ പുനർ നിർമ്മാണത്തിലും, പങ്കുവഹിച്ച വയോജനങ്ങളെ ഒറ്റപ്പെടുത്തുകയല്ല ചേർത്തുപിടിക്കുകയാണ് വേണ്ടത് എന്നും, പൊന്നാടയണിയിച്ചുകൊണ്ട് വെൽഫയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സൈതാലി വലമ്പൂർ പറഞ്ഞു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറി ശിഹാബ്മാസ്റ്റർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഇക്ബാൽ , സാദിക്ക് എ. എം, വലമ്പൂർ യൂണിറ്റ് സെക്രട്ടറി മൊയ്തീൻ കെ ടി. ട്രഷർ യുസഫ് k. V, അബ്ദുൾ നാസർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .

ഒമാൻ-യുഎഇ ബസ് സർവീസ് പുനരാരംഭിച്ചു

കൊവിഡ്-19 പാൻഡെമിക് മൂലം താൽക്കാലികമായി നിർത്തിവച്ച ഒമാനില്‍ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കുള്ള (യുഎഇ) ഒമാനിലെ എംവാസലാത്ത് ബസ് സർവീസ് ഇന്ന് (ഒക്ടോബർ 1 ഞായറാഴ്ച) പുനരാരംഭിച്ചു. റൂട്ട് 202 ബസ് സർവീസ് മസ്‌കറ്റിന് ഇടയിൽ യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് അൽ ഐൻ നഗരത്തിലൂടെ കടന്നുപോകുന്നു. റൂട്ട് 202 കടന്നുപോകുന്ന സ്ഥലങ്ങള്‍ • മ്വാസലാത്ത് ബസ് സ്റ്റേഷൻ, ബുർജ് അൽ സഹ്വ • അൽ അസൈബ മ്വാസലാത്ത് ബസ് സ്റ്റേഷൻ • മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ട് • മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ട് – പഴയ ടെർമിനൽ • മ്വാസലാത്ത് ബസ് സ്റ്റേഷൻ ബുർജ് അൽ സഹ്വ • അൽ ഖൗദ് പാലം • മ്വാസലാത്ത് ബസ് സ്റ്റേഷൻ, അൽ മബില • വാദി അൽ ജിസി • ബർക പാലം • ബർക, അൽ സോംഹാൻ •…

കൊല്ലം പ്രവാസി അസോസിയേഷൻ ഓണാഘോഷം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

ബഹ്റൈന്‍: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ ഏക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം, സ്റ്റാർ വിഷൻ ഇവെന്റ്‌സുമായി സഹകരിച്ചു സംഘടിപ്പിച്ച പോന്നോണം 2023 ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂൾ ജഷന്മാൽ ആഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ കേരള മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉത്ഘാടനം ചെയ്തു. 1500 ഓളം പേർക്കുള്ള വിഭവസമൃദ്ധമായ സദ്യ, ഈ വർഷത്തെ ഓണാഘോഷത്തിന് മികവേകി. കുട്ടികളുടെ കലാപരിപാടികൾ, ഓണപ്പുടവ, വടംവലി മത്സരം എന്നിവ കൂടുതൽ ആവേശമാക്കി. കെപി‌എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതമാശംസിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുക്കാമസ് മുഖ്യാഥിതിയായിരുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാനും കൊല്ലം പ്രവാസി അസോസിയേഷൻ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ, ബഹ്‌റൈൻ കേരളീയ സമാജം…

നിർമ്മാണത്തിലിരുന്ന വീട് തകർന്ന് അഞ്ചു പേര്‍ക്ക് പരിക്കേറ്റു

തൃശൂർ: നിർമ്മാണത്തിലിരുന്ന ഇരുനില വീട് തകർന്നു വീണ് ഉടമയും നിര്‍മ്മാണ തൊഴിലാളികളും ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. പന്തല്ലൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന വീട്. നിർമാണ ജോലികൾക്കിടെ രണ്ടാം നിലയിൽ അഭിലാഷും 15 തൊഴിലാളികളും ഉണ്ടായിരുന്ന സമയത്താണ് സംഭവം. ഭാഗ്യവശാൽ, ആ സമയത്ത് ഒന്നാം നിലയിൽ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ദുരന്തത്തില്‍ കൂടുതല്‍ ആരും ഉള്‍പ്പെട്ടില്ല. മാസങ്ങൾക്ക് മുമ്പാണ് അഭിലാഷ് വീടിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ടാം നിലയിൽ കോൺക്രീറ്റ് ജോലികൾ നടക്കുകയായിരുന്നു. വീടിന്റെ പിന്‍‌ഭാഗത്ത് ഒരു ഭാഗം ഇടിഞ്ഞതാണ് വീട് പൂർണ്ണമായും തകരാൻ കാരണമായതെന്നു പറയുന്നു. അപകടത്തിൽപ്പെട്ടവർക്ക് ഗുരുതര പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് അവാര്‍ഡ് വിതരണം ഉന്നത വിദ്യാഭ്യാസ മന്ത്രി നിർവഹിച്ചു

അന്താരാഷ്ട്ര വയോജന ദിനാചരണ സംസ്ഥാന തല ഉദ്ഘാടനവും വയോസേവന അവാർഡ് വിതരണവും ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. വയോജനങ്ങൾ സമൂഹത്തിന് നൽകിയ സംഭാവനകളെ അനുസ്മരിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മന്ത്രി പറഞ്ഞു. തങ്ങളുടെ അധ്വാനശേഷിയും സർഗാത്മകതയും ഉപയോഗിച്ച് വയോജനങ്ങൾ സമൂഹത്തിനും കുടുംബത്തിനും നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്‌കാരം സമൂഹത്തിൽ വർധിച്ചു വരുന്നു. അധ്വാനശേഷി തീരുമ്പോൾ നിരുപാധികം ഉപേക്ഷിക്കുന്ന പ്രവണത ഇല്ലാതാകണം. 2030 ഓടെ കേരളത്തിന്റെ ജനസംഖ്യയിൽ 25% വയോജനങ്ങളായിരിക്കും. ഇവർക്കുള്ള സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗവൺമെന്റ് പ്രതിഞ്ജാബദ്ധമാണ്. 150ൽ പരം ഹോമുകൾക്ക് നിലവിൽ സർക്കാർ ഗ്രാന്റ് നൽകുന്നു. വയോജനങ്ങൾക്ക് സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കുന്ന പദ്ധതിയെ റിസർവ് ബാങ്ക് അഭിനന്ദിച്ചു. 49.84 ലക്ഷം ആളുകൾക്ക് പെൻഷൻ അനുവദിക്കാൻ സംസ്ഥാന സർക്കാരിനായി. 2021…

കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

കടലാസിലും വേദിയിലും തന്റെ നർമ്മം ഒരുപോലെ ഉപയോഗിച്ച കാർട്ടൂണിസ്റ്റ് സുകുമാർ ശനിയാഴ്ച കൊച്ചിയിൽ അന്തരിച്ചു. 91 വയസ്സായിരുന്നു. കാർട്ടൂണുകളുടെ ലോകത്ത് തനതായ മുദ്ര പതിപ്പിച്ച മലയാളികളുടെ ഒരു നീണ്ട പരമ്പരയിലെ ആദ്യകാല വ്യക്തികളിൽ ഒരാളായ അദ്ദേഹം തന്റെ പ്രതാപകാലത്ത് പ്രമുഖ നേതാക്കളെ നിശിതമായി വിമർശിക്കുന്ന രാഷ്ട്രീയ കാർട്ടൂണുകൾക്ക് പേരുകേട്ടതാണ്. സംസ്ഥാനത്തുടനീളമുള്ള സ്റ്റേജുകളിൽ നിന്ന് ചിരി പടർത്തുന്ന ഒരാളെന്ന നിലയിൽ, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സംഭവങ്ങളിലൊന്നാണ് 2012 ൽ അദ്ദേഹം നയിച്ച 12 മണിക്കൂർ ചിരി യജ്ഞം, അത് ഗിന്നസ് ബുക്കിൽ ഇടം നേടി. 1932ൽ തലസ്ഥാനത്തെ ആറ്റിങ്ങലിൽ ജനിച്ച സുകുമാറിന് കാർട്ടൂണിംഗിൽ ഔപചാരികമായ പരിശീലനമൊന്നും ഉണ്ടായിരുന്നില്ല. ദേശബന്ധുവിലും മലയാള മനോരമയിലും കാർട്ടൂണുകൾ വരച്ചിരുന്ന കെ എസ് പിള്ളയുടെ രാഷ്ട്രീയ കാർട്ടൂണുകൾ നിരന്തരം പിന്തുടർന്ന് കാർട്ടൂണുകളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം ജ്വലിപ്പിച്ചു . അദ്ദേഹത്തിന്റെ ആദ്യത്തെ കാർട്ടൂൺ 18…

ഇന്ത്യൻ ഹൈക്കമ്മീഷ്ണറെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നത് തടഞ്ഞ ഖാലിസ്ഥാന്‍ തീവ്രവാദികളുടെ നീക്കത്തെ ഗ്ലാസ്ഗോ ഗുരുദ്വാര അപലപിച്ചു

ലണ്ടൻ: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഖാലിസ്ഥാൻ അനുകൂല തീവ്രവാദികൾ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഈയാഴ്ച തടഞ്ഞ സംഭവത്തെ ശക്തമായി അപലപിച്ച് ഗ്ലാസ്‌ഗോ ഗുരു ഗ്രന്ഥ സാഹിബ് ഗുരുദ്വാര. ഒരു സിഖ് ആരാധനാലയത്തിന്റെ സമാധാനപരമായ നടപടികൾ തടസ്സപ്പെടുത്തുന്ന ഇത്തരം പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നു എന്ന് ഗുരുദ്വാര ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. “ഗുരുദ്വാര എല്ലാ സമുദായങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകൾക്കായി തുറന്നിരിക്കുന്നു, ഞങ്ങളുടെ വിശ്വാസ തത്വങ്ങൾ അനുസരിച്ച് ഞങ്ങൾ എല്ലാവരേയും തുറന്ന് സ്വാഗതം ചെയ്യുന്നു,” പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച ആൽബർട്ട് ഡ്രൈവിൽ നടന്ന സംഭവത്തിന്റെ ഒരു വൈറൽ വീഡിയോയിൽ, ഏതാനും ഖാലിസ്ഥാൻ അനുകൂല പ്രവർത്തകർ ദൊരൈസ്വാമിയുടെ കാറിനടുത്തെത്തി അദ്ദേഹത്തോട് തിരിച്ചു പോകാൻ ആവശ്യപ്പെടുന്നത് കാണാം. സ്കോട്ടിഷ് പാർലമെന്റ് അംഗം നടത്തിയ രണ്ട് ദിവസത്തെ വ്യക്തിഗത സന്ദർശനത്തിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ, പ്രവാസി പ്രതിനിധികൾ, ബിസിനസ്…