പൂരത്തിന്റെ നാട്ടുകാര്‍ ബെല്‍ഫാസ്റ്റില്‍ നടത്തിയ തൃശ്ശൂര്‍ ജില്ലാ സംഗമം അതിഗംഭീരമായി

ബ്രിട്ടനിലെ ശക്തന്റെ നാട്ടുകാര്‍ നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ തലസ്ഥാനനഗരമായ ബെല്‍ഫാസ്റ്റില്‍ നടത്തിയ തങ്ങളുടെ ജില്ലാ കുടുംബസംഗമം വര്‍ണ്ണശബളമായി. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ബെല്‍ഫാസ്റ്റിലെ ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളില്‍ നടത്തിയ ഏഴാമത് ജില്ലാ കുടുംബസംഗമം നോര്‍ത്തേണ്‍ അയര്‍ലന്റിലെ ജില്ലാ നിവാസികളുടെ ശക്തമായ സാന്നിധ്യവും വൈവിദ്ധ്യമായ കലാപരിപാടികളും കൊണ്ട് മറ്റൊരു നവ്യാനുഭവമായി മാറി. കോവിഡ് ആരംഭിക്കുന്നതിനുമുമ്പ് ഓക്‌സ്‌ഫോര്‍ഡില്‍ നടത്തിയ കഴിഞ്ഞ ജില്ലാ സംഗമത്തിനുശേഷം മരണപ്പെട്ട സംഘടനയുടെ രക്ഷാധികാരിയായിരുന്ന ടി. ഹരിദാസ്, ബ്രിട്ടനിലെ പ്രമുഖ എഴുത്തുകാരിയായിരുന്ന സിസിലി ജോര്‍ജ്, ജില്ലാ സംഗമത്തിന്റെ മുന്‍ സംഘാടകനായിരുന്ന മോഹന്‍ദാസ് കുന്നന്‍ചേരി എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് ഒരുമിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം ആചരിച്ചു. ബ്രിട്ടനിലെ അറിയപ്പെടുന്ന തുറമുഖ നഗരമായ ബെല്‍ഫാസ്റ്റിലെ തൃശ്ശൂര്‍ ജില്ലാ നിവാസികള്‍ രാവിലെ മുതലുള്ള മഴയെ കൂസാതെ തങ്ങളുടെ ജില്ലാ കുടുംബസംഗമത്തിലേയ്ക്ക് ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളിനെ ലക്ഷ്യംവെച്ച് വന്നുകൊണ്ടിരുന്നു. ദീപ്തിയുടെ…

രാശിഫലം (13-11-2023 തിങ്കൾ)

ചിങ്ങം: നിങ്ങളുടെ പഴയ സഹപ്രവർത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. ബന്ധുക്കൾ നിങ്ങളെ സന്ദർശിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അവസരം വീട്ടിൽ ഉണ്ടാകാം. അതിഥികൾക്കായി നല്ല ഒരു വിരുന്നൊരുക്കിയേക്കും. കന്നി: നിങ്ങൾക്ക് വ്യവസായവും സന്തോഷവും വളരെ സംതുലിതാവസ്ഥയിലായിരിക്കും ഇന്ന്. സാമ്പത്തിക പ്രവാഹം അലസമായി ചെലവഴിക്കുന്ന സമയത്തിനനുസരിച്ച് ശരിയായ അനുപാതത്തിലായിരിക്കും. എന്നാൽ നിങ്ങൾ വളരെ വിവേകപൂർവം ചെലവഴിക്കുകയും അതിനെകുറിച്ച് ദുഖിക്കാതിരിക്കുകയും വേണം. തുലാം: നാടകീയമായി നിങ്ങൾ ഇന്ന് ഒരു ഷോ ഏറ്റെടുക്കും. നിങ്ങളിൽ നിന്നും ജോലിയിലുള്ള ഒരു സമർപ്പണമോ അല്ലെങ്കിൽ കുടുംബത്തോടുള്ള സമർപ്പണമോ ആയി ബന്ധപ്പെട്ട ഒരു പ്രകടനം പ്രതീക്ഷിക്കുന്നു. ചിന്തിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആശയം ഉപയോഗിച്ച് നിങ്ങൾക്ക് അവരുടെ പണം ലാഭിക്കാം. വ്യവസായത്തിൽ നിങ്ങൾക്ക് നൽകിയിരിക്കുന്ന എല്ലാ ജോലികളിലും നിങ്ങളെടുക്കുന്ന തീരുമാനങ്ങളിൽ വച്ച് ഏറ്റവും മികച്ചത് ഒരു പക്ഷേ ഇതായിരിക്കും. വൃശ്ചികം: ബന്ധങ്ങളാണ്‌…

നാടിൻ്റെ സഹായത്തിന് കാത്തു നില്‍ക്കാതെ അജീഷ് യാത്രയായി

എടത്വ: ദീപാവലി ദിനത്തിൽ തലവടി ഗ്രാമത്തെ സങ്കടക്കടലാക്കി അജീഷിൻ്റെ മരണ വാർത്തയെത്തി. തലവടി 11-ാം വാർഡിൽ തെന്നശ്ശേരിൽ തെക്കേതിൽ മുണ്ടുകാട്ട് വീട്ടിൽ രാമചന്ദ്രൻ്റെയും രത്നമ്മയുടെയും മകൻ അജീഷ് കുമാറിൻ്റെ (39) മരണ വാർത്ത ഒരു നാടിൻ്റെ മുഴുവൻ തേങ്ങലായി മാറി. കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അടുത്ത ദിവസം വിധേയനാകേണ്ടിയിരുന്ന അജീഷ് കുമാറിനു ( 39) വേണ്ടി ചികിത്സാ സഹായ നിധി സമാഹരണത്തിനിടയിലാണ് മരണ വാർത്തയെത്തിയത്. ആദ്യഘട്ടം 8 മുതൽ 13 വരെയുള്ള വാർഡുകളിൽ നിന്നും ധനസഹായ സമാഹരണം നവംബർ 5ന് നടത്തിയിരുന്നു. രണ്ടാം ഘട്ടമായി മറ്റ് വാർഡുകളിലേക്ക് പോകുന്നത് സംബന്ധിച്ച ആലോചന നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അജീഷ് കഴിഞ്ഞ രണ്ടര മാസമായി എറണാകുളം അമ്യത മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അജീഷിൻ്റെ നിര്യാണത്തിൽ കുട്ടനാട് എം.എൽ എ തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത്…

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെൻ്റ് തോമസ് നിരണം ഇടവകയുടെ നേതൃത്വത്തിൽ അഖിലലോക സണ്‍‌ഡേ സ്കൂള്‍ ദിനാചരണം സംഘടിപ്പിച്ചു

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെൻ്റ് തോമസ് നിരണം ഇടവകയുടെ നേതൃത്വത്തിൽ അഖിലലോക സണ്‍‌ഡേ സ്കൂള്‍ ദിനാചരണം സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സമ്മേളനം ഇടവക വികാരി റവ. ഫാ. വില്യംസ് ചിറയത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. വിമന്‍സ് ഫെലോഷിപ്പ് പ്രസിഡൻ്റ് ജെസ്സി വില്യംസ്, റെന്നി തേവേരിൽ, അദ്ധ്യാപകരായ ശേബ വില്യംസ്, ഷിനു റെന്നി, യൂത്ത് ഫോറം കോഓർഡിനേറ്റർ മെൽവിൻ ജോസഫ് , ജിയോ ജേക്കബ്, മന്ന ജോബി, ഏബൽ, കെവിൻ മാത്യൂ, എയ്ഡൻ, സേറ സിജി എന്നിവർ പ്രസംഗിച്ചു. സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപകരെ ചടങ്ങിൽ അനുമോദിച്ചു. കുട്ടികളുടെ റാലിക്ക് ശേഷം പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടന്നു.

പതിവുപോലെ ഇത്തവണയും ജവാന്മാമാർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: പതിവുപോലെ ഈ വര്‍ഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ലെപ്‌ചയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു. അവരുടെ സേവനത്തിന് അഭിനന്ദനവും നന്ദിയും പ്രകടിപ്പിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 30-35 വർഷമായി താൻ ഇന്ത്യൻ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുകയാണെന്നും സൂചിപ്പിച്ചു. “കഴിഞ്ഞ 30-35 വർഷമായി ഞാൻ നിങ്ങളോടൊപ്പം ആഘോഷിക്കാത്ത ഒരു ദീപാവലി പോലും ഉണ്ടായിട്ടില്ല, അന്നൊക്കെ ഞാൻ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിരുന്നില്ല, ദീപാവലി ആഘോഷിക്കാന്‍ ഞാൻ എപ്പോഴും അതിർത്തിയിൽ പോകാറുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, നമ്മുടെ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്ന സ്ഥലം ഒരു ക്ഷേത്രത്തിൽ കുറവല്ല,” സൈനികരുമായുള്ള ആശയവിനിമയത്തിനിടെ മോദി പറഞ്ഞു. “ജഹാ ആപ് ഹേ, വഹി മേരാ ത്യോഹാർ ഹേ (നിങ്ങൾ എവിടെയായിരുന്നാലും അവിടെയാണ് എന്റെ ഉത്സവം)” ജവാന്മാരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ജവാന്മാരുമായുള്ള ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളും മോദി പങ്കുവെച്ചു. ജവാന്മാര്‍ക്ക് അദ്ദേഹം മധുരപലഹാരം നൽകുകയും…

‘ദൈവത്വത്തിന് നടുവിൽ ദാരിദ്ര്യം’: അയോദ്ധ്യയില്‍ ദീപാവലി ആഘോഷച്ചടങ്ങുകള്‍ക്കു ശേഷം മൺവിളക്കിൽ നിന്ന് എണ്ണ ഊറ്റിയെടുക്കുന്ന കുട്ടികളുടെ വീഡിയോ അഖിലേഷ് യാദവ് പങ്കുവെച്ചു

അയോദ്ധ്യ: ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ സരയൂ നദിയുടെ തീരത്ത് 22 ലക്ഷം ‘ദിയകൾ’ (മണ്‍‌വിളക്ക്) കത്തിച്ചുവെച്ച് പ്രദേശത്ത് പ്രകാശം പരത്തിയെങ്കിലും, ഒരു ദിവസത്തിന് ശേഷം ചില കുട്ടികൾ ഒരു ഘട്ടിലെ വിളക്കുകളില്‍ നിന്ന് എണ്ണ ഊറ്റിയെടുത്ത്  പാത്രങ്ങളിൽ നിറയ്ക്കുന്ന വീഡിയോ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഞായറാഴ്ച X-ല്‍ പങ്കു വെച്ചു. “ദൈവത്വത്തിൻ്റെ നടുവിൽ ദാരിദ്ര്യം… വിളക്കിൽ നിന്ന് എണ്ണ എടുക്കാൻ ദാരിദ്ര്യം ഒരാളെ നിർബന്ധിക്കുന്നിടത്ത് ആഘോഷത്തിന്റെ വെളിച്ചം മങ്ങുന്നു. ഘാട്ടുകൾ മാത്രമല്ല, പാവപ്പെട്ടവന്റെ ഓരോ വീടും പ്രകാശപൂരിതമാകുന്ന ഒരു ഉത്സവം കൂടി ഉണ്ടാകണം എന്നത് മാത്രമാണ് ഞങ്ങളുടെ ആഗ്രഹം,” വീഡിയോയ്ക്ക് അദ്ദേഹം അടിക്കുറിപ്പ് നല്‍കി. दिव्यता के बीच दरिद्रता… जहाँ ग़रीबी दीयों से तेल ले जाने के लिए मजबूर करे, वहाँ उत्सव का प्रकाश धुंधला हो जाता…

രാശിഫലം (12-11-2023 ഞായര്‍)

ചിങ്ങം: വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീണ്ടും കാണാനും, പുതിയ ബന്ധങ്ങളുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കും. സുഹൃത്തുക്കളോ, ബന്ധുക്കളോ ഇന്ന് സന്ദർശിക്കാനിടയുണ്ട്. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്ച്ച നിങ്ങളുടെ വീട്ടിൽ വച്ച് ഉണ്ടാകും. ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കുമായി ഒരു ഗംഭീര പാർട്ടി നടത്താൻ ഒരുങ്ങിക്കൊള്ളു. കന്നി: ബിസിനസും സന്തോഷവും ഒരുമിച്ച് ചേർന്നുപോകും. എന്തായാലും ഇന്ന് നടക്കാൻപോകുന്ന ഒരു കൂടിക്കാഴ്ച്ച നിങ്ങൾ അംഗീകരിക്കും. ചെലവാക്കുന്നതിന്‍റെ തോത് നിങ്ങൾ വെറുതെ കറങ്ങി നടക്കുന്ന സമയവുമായി ശരിയായ അനുപാതത്തിലായിരിക്കും. എന്തായാലും വിവേകപൂർവം ചിലവാക്കുകയും, പിന്നീട് അതോർത്ത് വിഷമിക്കാതിരിക്കുകയും വേണം. തുലാം: ഇന്ന് നിങ്ങളുടെ നാടകീയഭാവം മുൻപിൽ നിൽക്കുന്നു. ജോലിയിലുള്ള സമർപ്പണം സംബന്ധിക്കുന്നതാണെങ്കിലും, കുടുംബത്തോടുള്ള അർപ്പണമനോഭാവം സംബന്ധിച്ചാണെങ്കിലും ഇന്ന് നിങ്ങളെ വിശ്വസിച്ച് ഒരു ഷോ നടത്താൻ ആവശ്യപ്പെട്ടേക്കാം. തീർച്ചയായും നിങ്ങളുടെ എതിരാളികൾക്ക് വിഷമിക്കാൻ ഒരു കാരണമുണ്ടാക്കിയിരിക്കും. വൃശ്ചികം: ബന്ധങ്ങളാണ്‌ ജീവിതത്തിൽ ഏറ്റവും…

മാഗ് വോളിബോൾ ടൂർണമെൻറ്: ഓൾഡ് മങ്ക്സ് ജേതാക്കൾ

ഹൂസ്റ്റൺ : നവംബർ 4 ശനിയാഴ്ച ട്രിനിറ്റി സെൻററിൽ വച്ച് നടന്ന മാഗിന്റെ വോളിബോൾ ടൂർണമെന്റിന്റെ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജോമോൻ നായകനായ ഓൾഡ് മങ്ക്സ് അലോഷി നായകനായ ഹൂസ്റ്റൺ ചലഞ്ചേഴ്സിനെ തോൽപ്പിച്ചുകൊണ്ട് എവറോളിംഗ് ട്രോഫിയിൽ മുത്തമിട്ടു. നവംബർ 4 ശനിയാഴ്ച രാവിലെ 8 30ന് ശക്തരായ ഏഴ് ടീമുകളാണ് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച മാഗ് വോളിബോൾ ടൂർണമെന്റിൽ പങ്കെടുത്തത്.പ്രോഗ്രാം കോഡിനേറ്റർ ആൻറണി ചെറു വിശിഷ്ടാതിഥികളായ ജഡ്ജ് സുരേന്ദ്രൻ പട്ടേൽ റവ:ഫാദർ എബ്രഹാം സക്കറിയ സ്പോർട്സ് കോഡിനേറ്റർ ബിജു ചാലക്കൽ മാഗ് പ്രസിഡൻറ് ജോജി ജോസഫ് സ്പോർട്സ് ജോയിൻറ് കോർഡിനേറ്റർ റെജി കോട്ടയം, വിനോദ് ചെറിയാൻ എന്നിവരെ മത്സരാർത്ഥികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം ആലപിച്ചതോടെ മത്സരങ്ങൾക്ക് തുടക്കമായി. ഫാ.ഏബ്രഹാം സഖറിയായുടെ പ്രാരംഭ പ്രാര്ഥനയോടുകൂടി ആരംഭിച്ച ടൂർണമെന്റ് ജഡ്ജ്…

അധിനിവേശ ഫലസ്തീൻ പ്രദേശത്തെ ഇസ്രായേൽ സെറ്റിൽമെന്റ് പ്രവർത്തനങ്ങളെ അപലപിക്കുന്ന യുഎൻ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു

ന്യൂയോര്‍ക്ക്: അധിനിവേശ ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ നടത്തുന്ന കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിക്കുന്ന യുഎൻ ജനറൽ അസംബ്ലിയിലെ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു. “കിഴക്കൻ ജറുസലേം, അധിനിവേശ സിറിയൻ ഗോലാൻ ഉൾപ്പെടെയുള്ള അധിനിവേശ ഫലസ്തീൻ പ്രദേശത്തെ ഇസ്രായേൽ സെറ്റിൽമെന്റുകൾ” എന്ന തലക്കെട്ടിലുള്ള കരട് പ്രമേയം യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക രാഷ്ട്രീയ, അപകോളനീകരണ സമിതി (Special Political and Decolonization Committee) അംഗീകരിച്ചു. ആഗോള വോട്ടിംഗ് പാറ്റേൺ അനുകൂലമായി 145 വോട്ടുകളും (കാനഡ, ഹംഗറി, ഇസ്രായേൽ, മാർഷൽ ഐലൻഡ്‌സ്, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗറു, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്) എതിരായി ഏഴും വോട്ട് രേഖപ്പെടുത്തി, കൂടാതെ 18 പേർ വിട്ടുനിന്നു. ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ഫ്രാൻസ്, ജപ്പാൻ, മലേഷ്യ, മാലിദ്വീപ്, റഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുകെ എന്നിവയ്‌ക്കൊപ്പം വോട്ട് ചെയ്ത 145 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. പ്രമേയം സെറ്റിൽമെന്റ് പ്രവർത്തനങ്ങളെ…

ആഗോള പ്ലാസ്റ്റിക് നിയന്ത്രണ ഉടമ്പടിയുടെ യുഎൻ ചര്‍ച്ച ഈ ആഴ്ച വീണ്ടും നടക്കും

ന്യൂയോര്‍ക്ക്: പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള ആദ്യ ഉടമ്പടി രൂപീകരിക്കുന്നതിന് ലോക രാജ്യങ്ങൾ ഈ ആഴ്ച മറ്റൊരു റൗണ്ട് ചർച്ചകൾ നടത്തുമ്പോൾ, ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് പരിമിതപ്പെടുത്തണോ അതോ മാലിന്യത്തിന്റെ അളവിനെക്കുറിച്ച് മാനേജ്മെന്റിന്റെ ശ്രദ്ധ ക്ഷണിക്കണോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ കടുത്ത ചർച്ചകൾക്ക് തയ്യാറെടുക്കുകയാണ്. പരിഗണിക്കേണ്ട നയങ്ങളും പ്രവർത്തനങ്ങളും പട്ടികപ്പെടുത്തുന്ന “സീറോ ഡ്രാഫ്റ്റ്” എന്ന് വിളിക്കുന്ന ഒരു ഡോക്യുമെന്റിനൊപ്പം, കെനിയയിലെ നെയ്‌റോബിയിൽ നടക്കുന്ന ഒരാഴ്ച നീളുന്ന ഉച്ചകോടിയില്‍ ദേശീയ പ്രതിനിധികൾ ആ ഓപ്ഷനുകളിൽ ഏതാണ് ഉൾപ്പെടുത്തേണ്ടതെന്ന് ചർച്ച ചെയ്യുമെന്ന് ചർച്ചകളുടെ നിരീക്ഷകനായ സെന്റർ ഫോർ ഇന്റർനാഷണൽ എൻവയോൺമെന്റൽ ലോയുടെ മാനേജിംഗ് അറ്റോർണി ഡേവിഡ് അസോലെ പറഞ്ഞു. ലോകം നിലവിൽ പ്രതിവർഷം 400 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. അതിൽ 10% ൽ താഴെ മാത്രമേ റീസൈക്കിൾ ചെയ്യപ്പെടുന്നുള്ളൂ. യുഎൻ പരിസ്ഥിതി സം‌രക്ഷണ ഏജന്‍സി പറയുന്നതു പ്രകാരം,…