കൊച്ചി: അധികാരത്തിലേറാനും അധികാരം നിലനിര്‍ത്താനും വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ആഗോളഭീകരവാദത്തെ കേരളത്തില്‍ പാലൂട്ടുന്നവര്‍ ഭാവിയില്‍ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ജീവിതപ്രതിസന്ധിയില്‍ വഴിമുട്ടിനില്‍ക്കുമ്പോള്‍ സ്വന്തം ജനതയ്ക്ക് സംരക്ഷണമേകാതെ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ഭരണസംവിധാനങ്ങളുടെ പരാജയം കേരളമിന്ന് നേരിടുകയാണ്. കാര്‍ഷികത്തകര്‍ച്ചയും, കര്‍ഷക ആത്മഹത്യകളും, വന്യജീവി അക്രമങ്ങളും, യുവജനങ്ങളുടെ നാടുവിട്ടുള്ള പലായനവും, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അജണ്ടകളും, മദ്യമൊഴുക്കും, മയക്കുമരുന്ന് വ്യാപനവും, സംസ്ഥാനത്തിന്റെ കടക്കെണിയും, ഭരണധൂര്‍ത്തും, കേരളത്തിനെ ഗ്രസിച്ചിരിക്കുമ്പോള്‍ പരിഹാരം കാണാതെ ആഗോള ഭീകരവാദശക്തികള്‍ക്ക് തേനും പാലും നല്‍കി കേരളത്തില്‍ വേരുറപ്പിക്കുവാന്‍ അനുവദിക്കുന്ന സാഹചര്യം ഇരട്ടി പ്രഹരമാണ്. കഴിഞ്ഞ കാലങ്ങളില്‍ ഭീകരവാദികള്‍ തകര്‍ത്തെറിഞ്ഞ കാശ്മീരായി മാറുവാന്‍ കേരളത്തെ യാതൊരു കാരണവശാലും സാക്ഷരസമൂഹം വിട്ടുകൊടുക്കരുത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന അക്രമപരമ്പരകളുടെ പിതൃത്വം ഏറ്റെടുത്ത് കേരള സമൂഹത്തില്‍ വിദ്വേഷവും…
Day: November 14, 2023
ദീപാവലിക്ക് ശേഷം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വീണ്ടും ‘കടുത്ത’ വിഭാഗത്തിലേക്ക്
ന്യൂഡൽഹി: ചൊവ്വാഴ്ചത്തെ പ്രതികൂല കാലാവസ്ഥയ്ക്കിടയിൽ ഡൽഹിയിലെ വായു മലിനീകരണം വീണ്ടും “ഗുരുതരമായ” വിഭാഗത്തിലേക്ക് അടുക്കുന്നു. തലസ്ഥാനത്തെ 24 മണിക്കൂർ ശരാശരി എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 397 ആയി. എല്ലാ ദിവസവും വൈകിട്ട് 4 മണിക്ക് രേഖപ്പെടുത്തിയതനുസരിച്ച് ഞായറാഴ്ച 218 ആയിരുന്നെങ്കില്‍ തിങ്കളാഴ്ച അതിലും മോശമായി 358 ൽ എത്തി. ഐടിഒ (427), ആർകെ പുരം (422), പഞ്ചാബി ബാഗ് (423), നെഹ്‌റു നഗർ (450), ആനന്ദ് വിഹാർ (439), എന്നിവയുൾപ്പെടെ നഗരത്തിനുള്ളിലെ പല സ്ഥലങ്ങളിലും വായു മലിനീകരണ തോത് ഗുരുതരമായ വിഭാഗത്തിൽ (എക്യുഐ 400 ന് മുകളിൽ) എത്തിയിരിക്കുകയാണ്. അയൽപക്കത്തുള്ള ഗാസിയാബാദ് (356), ഗുരുഗ്രാം (386), ഗ്രേറ്റർ നോയിഡ (348), നോയിഡ (364), ഫരീദാബാദ് (384) എന്നിവിടങ്ങളിലും വളരെ മോശം വായു നിലവാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലിനീകരണ തോത് കുതിച്ചുയരുകയും, ദീപാവലി രാത്രിയിൽ ആളുകൾ പടക്ക നിരോധനം…
ഇസ്രായേൽ, യുഎസ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യാൻ ഇന്ത്യൻ കടയുടമകൾ വിസമ്മതിക്കുന്നു
ന്യൂഡല്‍ഹി: ഗാസയിലെ ഇസ്രായേൽ ആക്രമണത്തിനെതിരായ രോഷവും അമര്‍ഷവും പ്രകടിപ്പിച്ച് വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ബിസിനസ് സ്ഥാപനങ്ങള്‍ ഇസ്രായേലിലും അമേരിക്കയിലുമുള്ള കമ്പനികള്‍ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ഫലസ്തീനോടും അവിടുത്തെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലീം കടയുടമകൾ പെപ്‌സി, കൊക്ക കോള തുടങ്ങിയ ജനപ്രിയ ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യാൻ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബഹിഷ്‌കരണം തീർച്ചയായും തന്റെ വരുമാനത്തെ ബാധിക്കുമെന്നും എന്നാൽ ഇത് ഇസ്രായേലിനെയും അമേരിക്കയെയും ബാധിക്കുമെന്നും ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തെ ഒരു കടയുടമയായ മുഹമ്മദ് നദീം പറയുന്നു. ഞങ്ങൾ അവരുടെ ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമ്പോൾ, അവരുടെ സമ്പദ്‌വ്യവസ്ഥയെ ഏതെങ്കിലും വിധത്തിൽ ബാധിക്കും, അത് ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്ന് നദീം പറഞ്ഞു. ഇസ്രായേൽ, യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതില്ലെന്ന് പല നാട്ടുകാരും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ യുദ്ധങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന പലരും ഇതേ അഭിപ്രായമാണ് പറഞ്ഞത്. ഹമാസിനെ ഇല്ലാതാക്കാനാണെന്ന വ്യാജേന…
കല്യാണി പ്രിയദർശന്റെ ഫാമിലി എന്റെർറ്റൈനെർ “ശേഷം മൈക്കിൽ ഫാത്തിമ”യുടെ ട്രയ്ലർ റിലീസായി
കല്യാണി പ്രിയദർശൻ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രത്തിലെത്തുന്ന കളർഫുൾ ഫാമിലി എന്റെർറ്റൈനെർ ചിത്രം “ശേഷം മൈക്കിൽ ഫാത്തിമ” യുടെ ട്രയ്ലർ റിലീസായി. നവംബർ 17 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു. ഫുട്ബാൾ കമന്റേറ്ററായി കല്യാണി അഭിനയിക്കുന്ന ചിത്രത്തിൽ മലപ്പുറം ഭാഷ സംസാരിച്ച് കസറിയ കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ പുതുമയുള്ള ചിത്രമാണിത്. വിജയ് ചിത്രം ലിയോ, ജവാൻ, ജയ്ലർ എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ.കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്,…
ദുബായ് എയർഷോയിൽ ഇസ്രായേൽ ആയുധ നിർമ്മാതാക്കളുടെ സ്റ്റാളുകള്‍ ഒഴിഞ്ഞുകിടക്കുന്നു
ദുബായ്: ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ തിങ്കളാഴ്ച ആരംഭിച്ച ദുബായ് എയർഷോയുടെ ഉദ്ഘാടന ദിനത്തിൽ ഇസ്രായേലി ആയുധ നിർമ്മാതാക്കളായ ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന്റെയും (ഐഎഐ) റാഫേൽ അഡ്വാൻസ്‌ഡ് ഡിഫൻസ് സിസ്റ്റംസിന്റെയും എക്‌സിബിഷൻ സ്റ്റാൻഡുകൾ ശൂന്യമായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്റ്റേറ്റ് ആയുധ നിർമ്മാതാക്കളായ EDGE യുടെ പവലിയനു സമീപം സ്ഥിതി ചെയ്യുന്ന രണ്ട് എക്സിബിഷൻ സ്റ്റാൻഡിലും ജീവനക്കാരില്ലാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. 2021ലെ ദുബായ് എയർഷോയിൽ ഐഎഐയും എഡ്ജും സംയുക്ത വികസന പരിപാടികളിൽ ഒപ്പു വെച്ചിരുന്നു. തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അഭിപ്രായത്തിനുള്ള ഇമെയിൽ അഭ്യർത്ഥനകളോട് ഐഎഐയും റാഫേലും ഉടനടി പ്രതികരിച്ചില്ല. ഐഎഐ എക്സിബിഷൻ സ്റ്റാൻഡ് ചുവന്ന റിബ്ബണ്‍ കൊണ്ട് ചുറ്റപ്പെട്ടിരുന്നു. ഇസ്രായേലിന്റെ എൽബിറ്റ് സിസ്റ്റംസിന്റെ പ്രാദേശികമായി രജിസ്റ്റർ ചെയ്ത കമ്പനിക്കായി ഒരു എക്സിബിഷൻ സ്റ്റാൻഡ് സ്റ്റാഫ് ഉണ്ടായിരുന്നു. എന്നാല്‍, ഒരു സ്റ്റാഫ് അംഗം അവരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ…
എരുമേലിയിലും പ്രധാന ഇടത്താവളങ്ങളിലുമുള്ള ഹോട്ടലുകളിലെ വിലവിവര പട്ടിക പ്രസിദ്ധീകരിച്ചു
കോട്ടയം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജല്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. ഹോട്ടല്‍ – റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. എരുമേലിയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും വിലവിവര പട്ടിക പ്രദർശിപ്പിക്കും. വില ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തേക്ക് മാത്രം. നിശ്ചിത തുകയിലധികം ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. വില വിവരപട്ടിക 1. കുത്തരി ഊണ് (എട്ടു കൂട്ടം) സോർട്ടെക്‌സ് റൈസ് 70 രൂപ 2. ആന്ധ്രാ ഊണ് (പൊന്നിയരി) 70 രൂപ 3. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.) 35 രൂപ 4. ചായ (150 മി.ലി.) 12 രൂപ 5. മധുരമില്ലാത്ത ചായ (150 മി.ലി.) 10 രൂപ 6. കാപ്പി (150 മി.ലി.) 10 രൂപ 7. മധുരമില്ലാത്ത കാപ്പി…
തന്റെ പേരില്‍ സിപിഎം പ്രചരിപ്പിച്ച ‘വ്യാജ’ വാര്‍ത്തയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി മറിയക്കുട്ടി എന്ന വയോധിക
ഇടുക്കി: അടിമാലിയിൽ പെൻഷൻ മുടങ്ങിയതിൽ യാജകയായി രംഗത്തിറങ്ങി പ്രതിഷേധിച്ച വൃദ്ധയ്‌ക്കെതിരെ സിപിഎം നടത്തിയ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. അടിമാലി മന്നാംകണ്ടം വില്ലേജില്‍ മറിയക്കുട്ടിക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയതോടെയാണ് സിപിഎം വെട്ടിലായത്. മേരിക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലവും രണ്ട് വീടും വിദേശത്ത് ജോലി ചെയ്യുന്ന മക്കളുമുണ്ടെന്നാണ് സിപിഎം പ്രചരിപ്പിച്ചത്. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാർത്ത തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കിയത്. ദേശാഭിമാനി പറയുന്ന തന്റെ ഉടമസ്ഥതയിലുള്ള ഭൂമി എവിടെയാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. താൻ വില്ലേജ് ഓഫീസില്‍ പോയി അന്വേഷിച്ചു. അവര്‍ക്കും ഒരു തുണ്ടുഭൂമി പോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മറിയക്കുട്ടി പറഞ്ഞു. മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി…
പാക്കിസ്താന്‍ ചലച്ചിത്ര നിർമ്മാതാവ് മുംതാസ് ഹുസൈന് അമേരിക്കയില്‍ ഗ്ലോബൽ ലീഡർഷിപ്പ് 2023 പുരസ്‌കാരം
ന്യൂയോർക്ക്: കല, ചലച്ചിത്രം, സാഹിത്യം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾക്കുള്ള ഗ്ലോബൽ ലീഡർഷിപ്പ് 2023 അവാർഡിന് പാക്-അമേരിക്കൻ എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായ മുംതാസ് ഹുസൈൻ അർഹനായി. ന്യൂയോർക്ക് ആസ്ഥാനമായുള്ള എഴുത്തുകാരനെ ലയൺസ് ക്ലബ്ബും ജെയിംസ് ജെയ് ഡഡ്‌ലി ലൂസ് ഫൗണ്ടേഷനും ചേർന്നാണ് അഭിമാനകരമായ അവാർഡിനായി തിരഞ്ഞെടുത്തത്. ലാഹോറിലെ നാഷണൽ കോളേജ് ഓഫ് ആർട്‌സിൽ നിന്ന് ബിരുദം നേടിയ മുംതാസ് ഹുസൈൻ യൂറോപ്പിലെയും അമേരിക്കയിലെയും കലാ രംഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെ തന്റെ കഴിവുകൾ വർദ്ധിപ്പിച്ചു. ചെറുകഥകളുടെ ഉറുദു പുസ്തകങ്ങളായ “ഗൂൽ ഐനക് കീ പേചയ്,” “ലഫ്‌സൺ മെയിൻ തസ്വിറൈൻ”, “പേലി പതി ചുന കം” എന്നിവ അദ്ദേഹത്തിന്റെ മറ്റ് കൃതികളാണ്. ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ക്വീൻസ് മ്യൂസിയം ഓഫ് ആർട്ട്, സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി, വിസ്കോൺസിൻ-മാഡിസൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ…
മാർത്തോമ യൂത്ത് ഫെലോഷിപ്പ് സ്പോർട്സ് ടൂർണമെൻറ് ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ച് ചാമ്പ്യന്മാർ
ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യൂത്ത് ഫെലോഷിപ്പ് സൗത്ത് വെസ്റ്റ് “സെന്റർ എ” ആഭിമുഖ്യത്തിൽ നവംബർ 11ന് നടത്തപ്പെട്ട ഫ്ലാഗ് ഫുട്ബോൾ ടൂർണമെന്റിൽ ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ യൂത്ത് ഫെല്ലോഷിപ്പ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഫൈനൽ മത്സരത്തിൽ മാർത്തോമാ ചർച്ച് ഓഫ് കരോൾട്ടൺ യൂത്ത് ഫെൽലോഷിപ്പിന് പരാജയപ്പെടുത്തിയാണ് ഇമ്മാനുവൽ മാർത്തോമ യൂത്ത് ഫെല്ലോഷിപ്പ് വിജയികളായത്. കരോൾട്ടൺ പട്ടണത്തിലുള്ള സാൻഡിലേയ്ക്ക് പാർക്ക് ഫുട്ബോൾ മൈതാനത്തിൽ വച്ചായിരുന്നു കായികമത്സരങ്ങൾ നടത്തപ്പെട്ടത്. മാർത്തോമാ ചർച്ച് ഓഫ് കരോൾട്ടൻ ഇടവക വികാരി റവ.ഷിബി എബ്രഹാമിന്റെ പ്രാർത്ഥനയോടുകൂടി കായിക മത്സരങ്ങൾക്ക് ആരംഭം കുറിച്ചു. സെന്റർ എ പ്രസിഡൻറ്, റവ. ഷൈജു സി ജോയ്, വൈസ് പ്രസിഡൻറ്, എലിസാ ആൻഡ്രൂസ് എന്നിവർ പ്രാരംഭ ആരാധനയ്ക്ക് നേതൃത്വം നൽകി. ടൂർണമെൻറ് കോഡിനേറ്റർ സെൻ മാത്യു സ്വാഗത പ്രസംഗം നടത്തി. മാർത്തോമാ ചർച്ച് ഒക്ലഹോമ, സെഹിയോൻ മാർത്തോമ ചർച്ച്,…
ഡാളസ് ഐഎസ്ഡി അധ്യാപക സഹായിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
മെസ്‌ക്വിറ്റ്(ടെക്‌സസ്) – മെസ്‌ക്വിറ്റിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ഡാലസ് ഐഎസ്‌ഡി അധ്യാപകന്റെ സഹായിയുടേതാണെന്നും മരണകാരണം ‘തീർച്ചപ്പെടുത്തിയിട്ടില്ലെന്നും ഡാലസ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ സ്ഥിരീകരിച്ചു. ഇതു സംബഡിച്ചു ഔദ്യോഗിക വിശദ്ധീകരണം ഇന്നാണ് പുറത്തുവിട്ടത് ജെന്നിഫർ മെൻഡെസ് ഒലാസ്കോഗയുടെ മൃതദേഹം ഒക്ടോബർ 12-ന് അവരുടെ കാർ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഒരു മൈലിൽ താഴെയുള്ള വനപ്രദേശതു നിന്നും കണ്ടെത്തിയിരുന്നു . ശരീരത്തിന്റെ അവസ്ഥ കണക്കിലെടുത്ത് മെൻഡസിനെ തിരിച്ചറിയാൻ ഒരു മാസമെടുത്തെന്നും ഡിഎൻഎ ടെസ്റ്റ് നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മരണകാരണം ഇപ്പോഴും തീർപ്പായിട്ടില്ല, എന്നിരുന്നാലും മെസ്‌ക്വിറ്റ് പോലീസ് ഈ കേസ് ഇപ്പോഴും കൊലപാതകമാണെന്ന് അന്വേഷിക്കുകയാണ്. ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് സെപ്തംബർ അവസാനം 24 കാരിയായ മെൻഡസിനെ കാണാതായതായി വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. സെപ്തംബർ 27നാണ് അവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു. അന്ന് വൈകുന്നേരം അവൾ ഒരു…