അദാനി ഫൗണ്ടേഷന്‍റെ പിന്തുണയോടെ വെള്ളായണി തടാകത്തിന്‍റെ പുനരുദ്ധാരണം പുരോഗമിക്കുന്നു

പരിസ്ഥിതിയുടേയും ജൈവ വൈവിധ്യത്തിന്‍റേയും നിരണായക മേഖലകള്‍ പുനരുദ്ധരിക്കുന്നു തിരുവനന്തപുരം: വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് ദേശീയ വ്യാപകമായുള്ള ശുചിത്വ യത്നം. വൈവിധ്യമാര്‍ന്ന ഈ ഭുപ്രദേശങ്ങള്‍ക്കിടയില്‍ കേരളത്തിന്‍റെ ഹൃദയ ഭാഗത്തുള്ള ശുദ്ധജല തടാകമായ വെള്ളായണി തടാകം പരിസ്ഥിതിയുടെ കാര്യത്തിലും പ്രാദേശിക സമൂഹത്തിന്‍റെ കാര്യത്തിലും നിര്‍ണായകമായ നൈസര്‍ഗിക ആസ്തിയായാണ് കണക്കാക്കപ്പെടുന്നത്. ഈ നൈസര്‍ഗിക സ്രോതസിന്‍റെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രാധാന്യം കണക്കിലെടുത്ത് അദാനി ഫൗണ്ടേഷന്‍ 2020 മുതല്‍ വെള്ളായണി തടാകത്തിന്‍റെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിന്‍റെഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രത്യേകമായുള്ള മാര്‍ഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്ളോട്ടിംഗ് ബാര്‍ജ് (ഹിറ്റാച്ചി) ഉപയോഗിച്ചുള്ളതാണ് ഈ രീതി. കേരളത്തിലെ ഏറ്റവും വലിയ മൂന്നു ശുദ്ധജല തടാകങ്ങളില്‍ ഒന്നായ വെള്ളായണി തടാകം തിരുവനന്തപുരം നഗരത്തിന്‍റെ വടക്ക് തെക്കായാണ് സ്ഥിതി ചെയ്യുന്നത്. ഈ തടാകം കൊണ്ടുള്ള നിരവധി നേട്ടങ്ങള്‍ അതിനെ സമീപ…

മർകസ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മർകസ് സാമൂഹ്യക്ഷേമ വകുപ്പ് കൊടുവള്ളി കല്ലിടുക്കിൽ നിർമിച്ച കമ്യൂണിറ്റി വാട്ടർ പ്രൊജക്റ്റ് നാടിന് സമർപ്പിച്ചു. കുടിവെള്ളക്ഷാമം പതിവായ സാഹചര്യം പ്രദേശവാസികൾ മർകസ് അധികൃതരെ ഉണർത്തിയതിനെ തുടർന്നാണ് നഗരസഭയിലെ കല്ലിടുക്ക് പറമ്പത്തുകാവ് പ്രദേശത്ത് ശുദ്ധജല പദ്ധതി ആരംഭിച്ചത്. പ്രദേശത്തെ 25 കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധം നിർമിച്ച കിണറും 10000 ലിറ്റർ ടാങ്കും പൈപ്പ് കണക്ഷനും അഡ്വ. പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. മർകസ് സി എ ഒ വിഎം റശീദ് സഖാഫി പദ്ധതി വിശദീകരിച്ചു. ഈ വർഷം ഇത് ഒൻപതാമത്തെ കമ്യൂണിറ്റി വാട്ടർ പ്രോജക്റ്റാണ് മർകസിന് കീഴിൽ നിർമിച്ച് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നത്. വയനാട് ജില്ലയിലെ കൽപറ്റ, മേപ്പാടി, കുപ്പാടിത്തറ, പാലക്കാട് ജില്ലയിലെ തെക്കേപ്പൊറ്റ, ആലത്തൂർ, കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, മലപ്പുറത്തെ എടവണ്ണപ്പാറ, മധ്യപ്രദേശിലെ ഇൻഡോർ എന്നിവിടങ്ങളിലാണ്…

കുട്ടികളെ കൊല്ലാന്‍ തോറയില്‍ പറഞ്ഞിട്ടുണ്ടോ?; ഗാസയിലെ ആശുപത്രികൾക്കും സ്‌കൂളുകൾക്കും നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് തുര്‍ക്കി പ്രസിഡന്റ് എർദോഗൻ

ഗാസ മുനമ്പിൽ ഇസ്രായേൽ സൈനിക ആക്രമണം തുടരുന്നതിനിടെ, കുട്ടികൾക്കും ആശുപത്രികൾക്കും നേരെ ആക്രമണം നടത്താന്‍ വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടോ എന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഇസ്രായേലിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ചോദിച്ചു. “ആരാധനാലയങ്ങൾ, ചര്‍ച്ചുകള്‍ എന്നിവ ആക്രമിക്കപ്പെടുന്നു. ആശുപത്രികളെ ആക്രമിക്കുകയോ കുട്ടികളെ കൊല്ലുകയോ ചെയ്യുന്നത് തോറയിൽ പറഞ്ഞിട്ടില്ല, നിങ്ങൾക്കത് ചെയ്യാനും കഴിയില്ല,” നവംബർ 17 വെള്ളിയാഴ്ച ബെർലിനിലെ ചാൻസലറിയിൽ നടത്തിയ പത്രസമ്മേളനത്തിൽ എർദോഗൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “ഇത് മനുഷ്യാവകാശ പ്രഖ്യാപനത്തിലില്ല, നിങ്ങൾക്കത് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ഇസ്രായേൽ-പലസ്തീൻ യുദ്ധത്തെ കടക്കെണിയുടെ മനഃശാസ്ത്രത്തോടെ നോക്കേണ്ടതില്ല. ഇസ്രായേലിനോട് ഞങ്ങൾ ഒന്നും കടപ്പെട്ടിട്ടില്ലാത്തതിനാൽ എനിക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു. "Shooting hospitals or killing children does not exist in the Torah," Turkish President Recep Tayyip Erdogan said at a joint…

ഗാസയിൽ നിന്നുള്ള ക്യാൻസർ രോഗികളായ കുട്ടികള്‍ക്ക് യുഎഇ പ്രസിഡന്റ് ചികിത്സാ സഹായം നല്‍കുന്നു

അബുദാബി: ഗാസ മുനമ്പിൽ നിന്നുള്ള ക്യാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സാ സഹായം നൽകാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നവംബർ 18 ശനിയാഴ്ച നിർദ്ദേശിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇയിലെ ആശുപത്രികളിൽ രോഗികൾക്ക് സമഗ്രമായ ചികിത്സയും ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസ മുനമ്പിൽ നിന്നുള്ള 1,000 കുട്ടികൾക്ക് യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകുന്നതിന് ഷെയ്ഖ് മുഹമ്മദ് നിർദ്ദേശിച്ചതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ആദ്യ ബാച്ച് കുട്ടികളും ഗാസയിൽ നിന്നുള്ള കുടുംബങ്ങളും അബുദാബിയിലെത്തി. ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ കുടുങ്ങിയ ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കാനുള്ള യുഎഇയുടെ മാനുഷിക ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. സംഘർഷം മൂലം ദുരിതമനുഭവിക്കുന്നവരുടെ മാനുഷിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ‘ഗാലന്റ് നൈറ്റ് 3’ ഓപ്പറേഷനു കീഴിൽ ഗാസ…

സൗദി അറേബ്യയിലെ മദീനയിൽ ആദ്യമായി സിനിമാ തിയേറ്റർ തുറന്നു

റിയാദ്: പ്രശസ്ത സിനിമാ ശൃംഖലയായ എംപയർ സിനിമ, സൗദി അറേബ്യയിലെ മദീനയിൽ സിനിമാ മൾട്ടിപ്ലക്‌സ് തുറന്നു. മദീനയിലെ അൽ-റാഷിദ് മാളിലാണ് ഈ സിനിമാ തിയ്യേറ്റര്‍. 10 സ്ക്രീനുകളും 764 സീറ്റുകളും ഉൾക്കൊള്ളുന്ന ഇവിടെ കുട്ടികളുടെ തിയേറ്ററും കളിസ്ഥലവും ഉണ്ട്. കമ്പനിയുടെ സൗദി അറേബ്യയിലെ പത്താമത്തെ സിനിമാ സമുച്ചയമാണിത്. സൗദി അറേബ്യയിൽ തങ്ങളുടെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് മദീന ശാഖയുടെ പ്രവർത്തനം ആരംഭിച്ചതെന്ന് എംപയർ സിനിമാസിന്റെ സിഇഒ ജിനോ ഹദ്ദാദ് പറഞ്ഞു. ജീവിത നിലവാരം ഉയർത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ട് വിഷൻ 2030 പരിഷ്‌കരണ അജണ്ടയുടെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2017-ൽ സിനിമാ നിരോധനം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമായി 2018-ൽ സൗദി അറേബ്യ സിനിമാ നിരോധനം മുഴുവനായും നീക്കുകയും ചെയ്തു. അമേരിക്കൻ ശൃംഖലയായ എഎംസി എന്റർടൈൻമെന്റ് 35 വർഷത്തിന്…

കൊല്ലം പ്രവാസി അസ്സോസിയേഷൻ ശിശു ദിന സംഗമം ശ്രദ്ധേയമായി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ശിശു ദിന സംഗമം സംഘടനാമികവ് കൊണ്ടും, കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. നൂറിൽ പരം കുട്ടികൾ പങ്കെടുത്ത സംഗമത്തിൽ വിജ്ഞാനത്തിനും, വിനോദത്തിനും മുൻ‌തൂക്കം നൽകി വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. വിനു ക്രിസ്റ്റി, ജിഷ വിനു , അഞ്ജലി രാജ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പൊതു വിജ്ഞാനം, കഥയെഴുത്ത്, പെയിന്റിംഗ്, മറ്റു വിനോദ പരിപാടികൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. ചിൽഡ്രൻസ് പാർലമെന്റ് പ്രൈം മിനിസ്റ്റർ മുഹമ്മദ് യാസീൻ അദ്ധ്യക്ഷനായ ചടങ്ങ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. ചിൽഡ്രൻസ് കൗൺസിലറും, സിജി ബഹ്‌റൈൻ ചീഫ് കോ-ഓർഡിനേറ്ററുമായ ഫാസിൽ താമരശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തു. ചിൽഡ്രൻസ് പാർലമെന്റ് സ്പീക്കർ രമിഷ പി. ലാൽ സ്വാഗതവും എജ്യുക്കേഷൻ മിനിസ്റ്റർ മിഷേൽ പ്രിൻസ്…

അവകാശങ്ങൾ തടഞ്ഞു വെച്ച് സർക്കാർ നടത്തുന്ന ആഢംബരയാത്ര തൊഴിലാളികളോടുള്ള വെല്ലുവിളി: ഉസ്മാൻ മുല്ലക്കര

മലപ്പുറം: എഫ് ഐ ടി യു സംസ്ഥാന ക്യാമ്പയിൻന്റെ ഭാഗമായി ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ്ഐടിയു) മലപ്പുറം ജില്ലാ കമ്മിറ്റി നേതൃ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം സാബിർ അൻസാരി മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പരിപാടി എഫ് ഐ ടി യു സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര ഉദ്ഘാടനം ചെയ്തു. ഇടതു സർക്കാർ നടത്തുന്ന നവകേരളയാത്ര തൊഴിലാളികൾ സർക്കാരിലേക്ക് നൽകിയ പണവും കൂടി ഉപയോഗിച്ചാണ് നടത്തുന്നതെന്നും ക്ഷേമനിധി ആനുകൂല്യങ്ങളടക്കം തടഞ്ഞുവെച്ച് നടത്തുന്ന ആഢംബര യാത്ര തൊഴിലാളികളോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം പറഞ്ഞു. ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദ ഖാജ അദ്ധ്യക്ഷത വഹിച്ചു. എഫ് ഐ ടി യു സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, ജില്ലാ ജനറൽ സെക്രട്ടറി…

ആഡംബര ബസ്സില്‍ മുഖ്യമന്ത്രിക്കിരിക്കാന്‍ ചൈനയില്‍ നിര്‍മ്മിച്ച കറങ്ങുന്ന കസേരയും ലിഫ്റ്റ് സം‌വിധാനവും

തിരുവനന്തപുരം: നവകേരള സദസ്സിനായി കേരളത്തിലെത്തിച്ച ആഡംബര ബസിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ ചൈനയിൽ നിന്ന് പ്രത്യേകമായി ഇറക്കുമതി ചെയ്ത കറങ്ങുന്ന കസേര. പടികൾ കയറാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ബസിൽ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കെഎൽ 15 എ 2689 ആണ് ബസിന്റെ നമ്പർ. കഴിഞ്ഞ മാസം ഏഴിനാണ് ബസ് കേരളത്തിലെത്തിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. പിന്നീട് തിരികെ കൊണ്ടുപോയി ബസിന് ചോക്ലേറ്റ് ബ്രൗൺ പെയിന്റ് നൽകി. ചിത്രങ്ങളടക്കമുള്ള സ്റ്റിക്കറുകൾ പ്രിന്റ് ചെയ്യാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് ഈ ആശയം മാറ്റി. നിലവിൽ കേരള സർക്കാരിന്റെ ലോഗോ മാത്രമാണ് ബസിൽ പതിച്ചിരിക്കുന്നത്. ആഡംബ ബസിൽ മുഖ്യമന്ത്രിയ്ക്കായി പ്രത്യേക ക്യാബിൻ ഒരുക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് കറങ്ങുന്ന കസേരമതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കസേര ചൈനയിൽ നിന്നും എത്തിച്ചത്. എല്ലാ പണികളും പൂർത്തിയാക്കി കഴിഞ്ഞ മാസം ആദ്യ…

‘വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫീസിൽ ജീവനക്കാരെ നിയമിക്കുക’: എടത്വ വികസന സമിതി

എടത്വ: ജീവനക്കാരില്ലാതെ താളം തെറ്റിക്കിടക്കുന്ന വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫീസിൽ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ഷാജി തോട്ടുകടവിൽ പ്രമേയം അവതരിപ്പിച്ചു. ഓവർസിയർ, അസിസ്റ്റൻഡ് എഞ്ചിനിയർ ഉൾപ്പെടെയുള്ള നിലവിലെ ഒഴിവുകളിലെ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്കാൻ യോഗം തീരുമാനിച്ചു.വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫീസ് ശക്തമായ സമരപരിപാടികളെ തുടർന്ന് തിരുവല്ല ഡിവിഷൻ്റെ കീഴിൽ തന്നെ നിലനിർത്തിയ നടപടിയെ യോഗം അഭിനന്ദിച്ചു. കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സ്ഥിരമായ സംവിധാനങ്ങൾ ഒരുക്കി ശാശ്വത പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. എടത്വ ടൗണിൽ കാത്തിരിപ്പ് കേന്ദ്രം ഒഴിവാക്കി അമ്പലപ്പുഴ- തിരുവല്ല റോഡ് നിർമ്മിച്ചത് കേരള റോഡ് ഫണ്ട്…

ടൂറിസ്റ്റ് വാഹനങ്ങൾ സ്റ്റേജ് ക്യാരിയേജായി പ്രവർത്തിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ചട്ടങ്ങൾക്കെതിരെ കെഎസ്ആർടിസി

കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾക്ക് സ്റ്റേജ് ക്യാരേജായി പ്രവർത്തിക്കാൻ അനുവദിക്കുന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ്, 2023 ചോദ്യം ചെയ്ത് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) വെള്ളിയാഴ്ച കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ദേശസാൽകൃത റൂട്ടുകൾ/സെക്ടർ, മറ്റ് വിജ്ഞാപനം ചെയ്ത റൂട്ടുകൾ എന്നിവയിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ ഓടിക്കുന്നതിനെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ഗതാഗത കമ്മീഷണറോട് കെഎസ്ആർടിസി നിർദ്ദേശം തേടി. നിയമമനുസരിച്ച്, അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് കയറാമെന്നും വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സ്റ്റേജ് ക്യാരേജ് ഓപ്പറേറ്റർമാരിൽ നിന്ന് വ്യത്യസ്തമായി പങ്കിട്ട ലക്ഷ്യവും ലക്ഷ്യസ്ഥാനവും നിർബന്ധമല്ലെന്ന് ചട്ടം സൂചിപ്പിക്കുന്നു. മോട്ടോർ വെഹിക്കിൾസ് ആക്ടിൽ പറഞ്ഞിരിക്കുന്ന ‘കരാർ കാര്യേജ്’, ‘ടൂറിസ്റ്റ് വെഹിക്കിൾ’ എന്നിവയുടെ നിർവചനവുമായി…