ടൂറിസം മേഖലയില്‍ വയനാടിന് വീണ്ടും ഉണര്‍‌വ്വേകണം: പ്രിയങ്കാ ഗാന്ധി വാദ്ര (വീഡിയോ)

വയനാട്: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാനിച്ചു. കാലങ്ങളായി തെരഞ്ഞെടുപ്പു വിജയത്തിനായി തന്ത്രങ്ങൾ മെനഞ്ഞ മണ്ഡലങ്ങൾ ഇനി നിശ്ശബ്ദ പ്രചാരണങ്ങൾക്കു സാക്ഷ്യം വഹിക്കും. യു ഡി എഫും, സിപിഎമ്മും, ബിജെപിയും നേർക്കുനേർ പൊരുതുന്ന വയനാട്ടിൽ ഇത്തവണയും കടുത്ത മത്സരമായിരിക്കും നടക്കുക. യു.ഡി.എഫിലെ പ്രിയങ്കാ ഗാന്ധിയും സി.പി.എമ്മിലെ സത്യൻ മൊകേരിയും ബി.ജെ.പിയിലെ നവ്യ ഹരിദാസും തങ്ങളുടെ വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അക്ഷീണം പ്രയത്നിക്കുകയാണ്. ഓരോരുത്തരും ജനങ്ങളെ സമീപിച്ച് വോട്ട് ചോദിക്കുമ്പോഴും കൂടുതൽ വ്യത്യസ്തവും കാര്യക്ഷമവുമായ രീതിയിൽ വോട്ട് ഉറപ്പിക്കാൻ മറ്റു മുന്നണികൾ ശ്രമിച്ചു. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചാണ് പ്രിയങ്ക ഗാന്ധി പ്രചാരണം അവസാനിപ്പിച്ചത്. ഈ പ്രചാരണത്തിൻ്റെ ഭാഗമായി ജില്ലയിലെ ഹോം സ്‌റ്റേ ഉടമകളുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ചയും നടത്തി. വയനാട് ടൂറിസം കൂടുതല്‍ ശക്തമാക്കുമെന്ന് ഹോം സ്റ്റേ ഉടമകൾക്ക്…

പെരുമഴയത്തും ആവേശം കൈവിടാതെ അണികള്‍; വയനാട്ടില്‍ പ്രിയങ്കയുടെ പരസ്യപ്രചാരണം അവസാനിച്ചു

കോഴിക്കോട്: പ്രിയങ്ക ഗാന്ധിയുടെ തിരുവമ്പാടിയിലെ പ്രചാരണം അവസാനിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ ഒരു നിയമസഭാ മണ്ഡലമാണ് തിരുവമ്പാടി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് പ്രിയങ്ക ഗാന്ധി കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരം യുഡിഎഫ് പ്രവർത്തകരാൽ നിറഞ്ഞുകവിഞ്ഞിരുന്നു. എല്ലാവർക്കും ആശംസകൾ നേർന്നാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. “നിങ്ങളുടെ സ്നേഹത്തിന് നന്ദി, എനിക്ക് കുറച്ച് മലയാളമേ അറിയൂ. തിരിച്ചു വന്നാല്‍ കൂടുതല്‍ പഠിക്കും,” അവര്‍ വ്യക്തമാക്കി. 35 വർഷമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും മനോഹരവുമായ പ്രചാരണമാണിത്. മനുഷ്യ വന്യജീവി സംഘർഷം, രാത്രി യാത്ര നിരോധനം എന്നിവ പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം. കാർഷിക മേഖലയിലും വിനോദ സഞ്ചാര മേഖലയിലും കൂടുതൽ ശ്രദ്ധ ചെലുത്തും. തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഒരു അവസരം നൽകൂവെന്നും പ്രിയങ്കാ ഗാന്ധി വോട്ടര്‍മാരോട് പറഞ്ഞു. ഞാൻ…

30 വർഷം പഴക്കമുള്ള മേൽപ്പാലം എലികള്‍ തിന്നു !!; നിസ്സഹായരായി സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 30 വർഷം പഴക്കമുള്ള മേൽപ്പാലത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായിഅ പൊതുമരാമത്ത് വകുപ്പ്. സാധാരണയായി എലികൾ വീടുകളിലെ ധാന്യങ്ങളോ വസ്ത്രങ്ങളോ വിളകളോ ആണ് നശിപ്പിക്കാറ്. എന്നാല്‍, ആദ്യമായി എലികൾ ഒരു പാലത്തെ ദുർബലപ്പെടുത്തുന്നതായി പറയപ്പെടുമ്പോള്‍ ആരും അത്ഭുതപ്പെട്ടുപോകും. എലികൾ പാലത്തിലെ മണ്ണ് കടിച്ചുകീറി പൊള്ളയാക്കിയതിനെ തുടർന്നാണ് മേൽപ്പാലത്തിൻ്റെ സിസി സ്ലാബ് (കോൺക്രീറ്റ് സ്ലാബ്) പൊടുന്നനെ തകര്‍ന്നതെന്ന് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) പറയുന്നു. സംഭവത്തെത്തുടർന്ന് പാലത്തിൽ വൻകുഴികൾ രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അശോക് നഗറിലെ ഈ പഴയ മേൽപ്പാലത്തിൽ രണ്ട് ദിവസം മുമ്പാണ് വലിയ കുഴി കണ്ടതെന്ന് പിഡബ്ല്യുഡി പറയുന്നു. ഇതിനുശേഷം അൽപസമയത്തിനകം പാലത്തിൻ്റെ സിസി സ്ലാബ് തകർന്ന് പാലം വലിയ കുഴിയായി മാറി. ബാരിക്കേഡുകൾ സ്ഥാപിച്ചും ട്രാഫിക് പോലീസിനെ വിന്യസിച്ചും പാലത്തിലൂടെയുള്ള ഗതാഗതം ഭരണകൂടത്തിന് ഉടൻ നിർത്തേണ്ടിവന്നു. ഈ സംഭവത്തിന്…

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു. രാവിലെ 10 മണിക്ക് പ്രസിഡൻ്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഞായറാഴ്ച കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് വിരമിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ഖന്ന ഈ സ്ഥാനത്തേക്ക് ചുവടുവെക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 124(2) പ്രകാരം അദ്ദേഹത്തെ പരമോന്നത ജുഡീഷ്യൽ ഓഫീസിലേക്ക് നിയമവും നീതിന്യായ മന്ത്രാലയവും ഉയർത്തിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിജ്ഞാപനത്തിലൂടെ അദ്ദേഹത്തിൻ്റെ നിയമനം സ്ഥിരീകരിച്ചു. 2024 നവംബർ 11 മുതൽ പ്രാബല്യത്തിൽ വരുന്ന ആറ് മാസത്തേക്ക് ജസ്റ്റിസ് ഖന്ന ചീഫ് ജസ്റ്റിസായി പ്രവർത്തിക്കും. 1960 മെയ് 14-ന് ജനിച്ച ജസ്റ്റിസ് ഖന്ന 1983-ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി തൻ്റെ നിയമജീവിതം ആരംഭിച്ചു. ഭരണഘടനാ നിയമം, നികുതി…

ഖുർആൻ സന്ദേശങ്ങൾ സമാധാന ജീവിതം സാധ്യമാക്കും : കാന്തപുരം

കോഴിക്കോട്: വിശുദ്ധ ഖുർആന്റെ മാനവിക-സാഹോദര്യ-നവീകരണ സന്ദേശങ്ങൾ സമാധാന ജീവിതം സാധ്യമാക്കാൻ പര്യാപ്തമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റ്(എം.ക്വു.എഫ്) രണ്ടാം എഡിഷന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് മർകസിലെ ഖുർആൻ പഠിതാക്കൾ പ്രവർത്തിക്കുന്നതെന്നും കേരളത്തിൽ ഖുർആൻ പഠന മേഖല വികസിപ്പിക്കുന്നതിൽ മർകസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി വ്യത്യസ്ത സെഷനുകളായി നടന്ന മത്സരങ്ങൾക്കും വിജ്ഞാന സദസ്സുകൾക്കുമാണ് ഇന്നലെ തിരശ്ശീല വീണത്. ഫെസ്റ്റിന്റെ ഫൈനൽ മത്സരങ്ങളിൽ മർകസ് സെക്ടർ ഓവറോൾ ചാമ്പ്യന്മാരായി. സമാപന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി വിജയികളെ പ്രഖ്യാപിച്ചു. എസ് വൈ…

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. പാദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണിന്റെയും ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡിയുടെയും സഹകരണത്തോടെ ബീറ്റ കാംബ്രിഡ്ജ് സ്കൂളിലെ അത്‌ലന്‍ സ്പോര്‍ട്സില്‍ നാലു ദിവസങ്ങളിലായി നടന്ന ടൂര്‍ണ്ണമെന്റിന്റില്‍ ഖത്തറിലെ മുന്‍ നിര ബാഡ്മിന്റണ്‍ അക്കാദമികളിലുള്‍പ്പടെയുള്ള വിവിധ രാജ്യക്കാരായ നൂറുകണക്കിന്‌ ബാഡ്മിന്റണ്‍ താരങ്ങള്‍ പങ്കെടുത്തു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ വിവിധ ഗ്രേഡനുസരിച്ചുള്ള 22 കാറ്റഗറികളിലായി, സിംഗിള്‍സ്, ഡബിള്‍സ് ഇനങ്ങളിലാണ്‌ മത്സരങ്ങള്‍ അരങ്ങേറിയത്. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും കുട്ടികളുടെ വിഭാഗത്തില്‍ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നല്‍കി. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ടൂര്‍ണ്ണമെന്റിന്റെ മുഖ്യ പ്രായോജകരായ കിംസ് ഹെല്‍ത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇഖ്‌റ മസാഹിര്‍, അല്‍ ദന സ്വിച്ച്ഗിയര്‍ മാനേജര്‍ മനോജ്, പെട്രോഫാക് മാനേജര്‍ രാജ്കുമാര്‍, മൊമെന്റം…

ഹൗസ്ഫുൾ & ഫില്ലിംഗ് ഷോകളുമായി “മുറ” പ്രേക്ഷകരുടെ കൈയടി നേടുന്നു

റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ പിള്ളേര് ഒരേ പൊളി. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ തിയേറ്ററിൽ മുന്നേറുകയാണ്. മൂന്നാം ദിനവും ഗംഭീര പ്രതികരണമാണ് മുറക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. യുവ പ്രതിഭകളുടെ മികവുറ്റ പ്രകടനവും ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ആക്ഷൻ ഡ്രാമാ ചിത്രം മുറ യിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി എന്നിവരാണ്. സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ നിർമ്മാണം : റിയാഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി…

‘പൊന്നമ്മ സ്മാരക വേദി’യിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളം-ദിനോത്സവം ആഘോഷിച്ചു

ഫിലഡൽഫിയ: “ഇത് നമ്മുടെയെല്ലാം ദൗത്യം” (It is Everyone’s Business) എന്ന ആശയത്തെ മുൻ നിർത്തി, ഫ്രൊഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റേണിജോസഫ് കുന്നേൽ, മധു കൊട്ടാരക്കര എന്നിവർ വിശിഷ്ടാതിഥികളായ, “ട്രൈസ്റ്റേറ്റ് കേരളാ ഫോറം-കേരളം- ദിനോത്സവം”, നവംബർ 9 ശനിയാഴ്ച്ച, ഫിലഡൽഫിയയെ, മലയാള സാംസ്കാരിക ഭൂപടത്തിൽ തങ്കക്കുറിയണിയിച്ചു. വൈകുന്നേരം 4 മണിമുതൽ 8 മണിവരെയായായിരുന്നു മുഖ്യ ആഘോഷങ്ങൾ. ” കവിയൂർ പൊന്നമ്മ സ്മാരക ഹാൾ” എന്നു പേരിട്ട ഓഡിറ്റോറിയത്തിലും, “രത്തൻ റ്റാറ്റാ ലെക്ചർ ഹാൾ’ എന്ന വേദിയിലുമാണ് ആഘോഷങ്ങൾ നടന്നത്. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മലയാളീ സംഗമ വേദിയായ മയൂരാ റസ്ടോറൻ്റ് കേന്ദ്രീകരിച്ചായിരുന്നു പ്രോഗ്രാമുകൾ. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലെ പങ്കാളിത്ത സംഘടനകൾ ഒരുമിച്ചാണ് “ട്രൈസ്റ്റേറ്റ് കേരളാ ഫോറം-കേരളം- ദിനോത്സവം” ആഘോഷിച്ചത്. ഫ്രൊഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റേണിജോസഫ് കുന്നേൽ, മധു കൊട്ടാരക്കര, അഭിലാഷ് ജോൺ…

2,645 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് 36 കാരിയായ അമേരിക്കൻ യുവതി ലോക റെക്കോർഡ് തകർത്തു

2014-ൽ സ്വന്തം റെക്കോർഡ് മറികടന്ന് 2,645 ലിറ്റർ മുലപ്പാൽ ദാനം ചെയ്തുകൊണ്ട് ആലീസ് ഓഗ്ലെട്രി എന്ന യുവതി പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. ഈ മഹത്തായ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് മാസം തികയാത്ത കുഞ്ഞുങ്ങളെയാണ് അവര്‍ സഹായിച്ചത്. ആലിസ് ഇതെല്ലാം ചെയ്തത് ഒരു രോഗാവസ്ഥയുമില്ലാതെയാണെന്നതാണ് അത്ഭുതം. എന്താണ് അവരുടെ വിജയരഹസ്യം?, പാൽ ദാനം ചെയ്യാനുള്ള പ്രചോദനം അവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു? അതറിയാന്‍ മുഴുവൻ വാര്‍ത്തയും വായിക്കുക! ടെക്സാസ്: ടെക്സാസിൽ നിന്നുള്ള ആലീസ് എന്ന യുവതി ഒഗ്ലെട്രി മുലപ്പാൽ ദാനത്തിൽ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. 2,645.58 ലിറ്റർ മുലപ്പാലാണ് അവര്‍ നോര്‍ത്ത് ടെക്സസിലെ മദേഴ്സ് മില്‍ക്ക് ബാങ്കിലേക്ക് സംഭാവന ചെയ്തത്. 2014 ൽ 1,569.79 ലിറ്റർ സംഭാവന ചെയ്ത അവര്‍ ഇപ്പോള്‍ അവരുടെ തന്നെ റെക്കോര്‍ഡാണ് തകര്‍ത്തത്. ഈ നേട്ടം വ്യക്തിപരമായ വിജയം മാത്രമല്ല,…

കൊല്ലം പ്രവാസി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ – 2

കൊല്ലം പ്രവാസി അസോസിയേഷൻ, ഹമ്മദ്ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ – 2 സംഘടിപ്പിക്കുന്നു , 2024 നവംബർ 29 ന് വൈകിട്ട് 4 മുതൽ 8 വരെ മുഹറഖ് സ്പോർട്സ് ക്ളബ്ബിൽ വച്ചാണ് മത്സരങ്ങൾ . ലെവൽ 1 , 2 വിഭാഗങ്ങളിൽ ആയി നടക്കുന്ന ഡബിൾസ് ടൂർണ്ണമെൻറ്റിലേക്കുള്ള ടീം രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35021944, 37795068, 33738091 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് .