ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അടിച്ചമർത്തൽ തുടരുന്നു. ഇപ്പോൾ ഇസ്കോണിലെ മഹന്ത് ബംഗ്ലാദേശ് പോലീസിൻ്റെ പിടിയിലായി. മഹത് ചിൻമോയ് കൃഷ്ണ ദാസ് ഹിന്ദുക്കൾക്കെതിരായ അരാജകത്വത്തിനെതിരെ ശബ്ദമുയർത്തിയ വ്യക്തിയാണ് അദ്ദെഹം. ധാക്ക: ചിറ്റഗോംഗ് ഇസ്കോൺ പുണ്ഡരിക് ധാം പ്രസിഡൻ്റ് മഹന്ത് ചിൻമോയ് കൃഷ്ണ ദാസ് (ചിൻമോയ് പ്രഭു) ബംഗ്ലാദേശിൽ അറസ്റ്റിലായി. ധാക്ക വിമാനത്താവളത്തിൽ നിന്നാണ് ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം ഇയാളെ പിടികൂടിയത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ വ്യക്തിയാണ് അദ്ദേഹം. ചിൻമോയ് പ്രഭുവിൻ്റെ അറസ്റ്റ് ഇസ്കോൺ സംഘടന സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രംഗ്പൂരിൽ നടന്ന ഒരു വലിയ പ്രതിഷേധ റാലിയെ ചിന്മയ് പ്രഭു അഭിസംബോധന ചെയ്തിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കൾ ഈ റാലിയിൽ പങ്കെടുത്തു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൽ നിന്ന് ഹിന്ദുക്കളെ സംരക്ഷിക്കണമെന്ന് ചിൻമോയ് പ്രഭു ആവശ്യപ്പെട്ടിരുന്നു. രാജ്യത്തുടനീളം ഹിന്ദുക്കൾക്കെതിരെ സംഘടിത കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹിന്ദുക്കളുടെ സംരക്ഷണത്തിനായി ബംഗ്ലാദേശ് പോലീസ്…
Day: November 25, 2024
ഷാഹി മസ്ജിദ്: വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം
മലപ്പുറം: നിയമ വിരുദ്ധ ശാഹി മസ്ജിദ് സർവ്വേയിൽ പ്രതിഷേധിച്ച അഞ്ച് മുസ്ലിം ചെറുപ്പക്കാരെ യു.പി. പോലീസ് വെടിവെച്ചു കൊന്നതിനെതിരെ വെൽഫെയർ പാർട്ടി മലപ്പുറത്ത് പന്തം കുളത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ മുഗൾ ഭരണകാലത്ത് നിർമിച്ച ഷാഹി മസ്ജിദ്, സംഭൽ ജില്ല ഔദ്യോഗിക വെബ്സൈറ്റിൽ ചരിത്ര സ്മാരകമായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1991 ലെ ആരാധനാലയ നിയമപ്രകാരം നിലവിലുള്ള ആരാധനാലയങ്ങൾ അതേ സ്വഭാവത്തിൽ നിലനിർത്തണമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിക്കുക എന്നുള്ളത്, കോടതി നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ നിയമത്തെ അവഗണിച്ച് കഴിഞ്ഞ ചൊവ്വാഴ്ച സംഭൽ കോടതിയാണ് ഷാഹി മസ്ജിദിൽ സർവേ നടത്താൻ അഡ്വക്കേറ്റ് കമ്മീഷണറിനെ ചുമതലപ്പെടുത്തിയത്. ഹരജിക്കാരുടെ വാദപ്രകാരം മസ്ജിദ് നിലനിന്ന സ്ഥലം മുമ്പ് ഹരിഹര ക്ഷേത്രമായിരുന്നുവെന്നാണ് അവകാശവാദം. ഹരജി സമർപ്പിച്ച് മൂന്ന്…
സംഘ്പരിവാർ ശ്രമം ഇന്ത്യയെ കലാപഭൂമിയാക്കൽ : വെൽഫെയർ പാർട്ടി
കൊച്ചി: ആരാധനാലയങ്ങൾക്ക് നേരെ അവകാശവാദം ഉന്നയിച്ചുകൊണ്ട് കോടതിയെ മറയാക്കി സംഘപരിവാർ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ വീണ്ടും കലാപ ഭൂമിയായേക്കും എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്. മതം നോക്കി വെടിവെച്ചു കൊല്ലുന്ന സംഘപരിവാർ – ഭരണകൂട ഭീകരതയ്ക്കെതിരെ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി കച്ചേരിപ്പടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് സംഭലിലെ ഷാഹി മസ്ജിദിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ അഭിഭാഷക കമ്മീഷണർ നടത്തിയ സർവ്വേക്ക് എതിരെ പ്രതിഷേധിച്ച ചെറുപ്പക്കാരെ പൊലീസ് വെടിവെച്ചു കൊന്നത് അങ്ങേയറ്റം ഭീതിതമാണ്. ഇത്തരം വിഷയങ്ങളിൽ ഉത്തരവ് പ്രസ്താവിക്കുന്നതിന് മുമ്പ് എതിർപക്ഷത്തുള്ളവരെ കേൾക്കണമെന്ന അടിസ്ഥാനപരമായ നിയമവ്യവസ്ഥ പോലും കോടതികൾ പാലിക്കുന്നില്ല എന്നുള്ളത് അത്യന്തം ദുരൂഹമാണ്. 1991ലെ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി മുസ്ലിം മത വിഭാഗത്തിൽ പെട്ടവരുടെ ആരാധനാലയങ്ങളെ തകർക്കുവാനും സാംസ്കാരികമായി ഇല്ലായ്മ…
പ്രവാസി വെല്‍ഫെയര്‍ സര്‍വ്വീസ് കാര്‍ണിവല്‍ നവംബര്‍ 29 വെള്ളിയാഴ്ച
ദോഹ: പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ നവംമ്പർ 29 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വകറ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലാണ് പരിപാടി നടക്കുക. പ്രവാസി മലയാളികളുടെ സർവ്വതോന്മുഖ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന സംഘം എന്ന നിലക്ക് പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന പരിപാടികളിൽ ഏറെ വ്യത്യസ്തമാണ് സർവീസ് കാർണിവൽ. പ്രവാസികളുടെ കാതലായ ആവശ്യങ്ങളെ അഭിസംബോധനം ചെയ്യുന്ന വിധമാണ് ഈ കാർണിവലിനെ സംവിധാനിച്ചിരിക്കുന്നത്. പ്രവാസികളുടെ സാമ്പത്തികം ,നിക്ഷേപം , ആരോഗ്യം , തൊഴിൽ നൈപുണ്യം , വിദ്യാഭാസം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന കാർണിവൽ , പ്രവാസികൾക്ക് ഉപകരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ, വിവിധ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങൾ എന്നിവയുടെ ആധികാരിക വിവരങ്ങളും സേവനങ്ങളും നൽകുന്ന ഒന്നായിരിക്കും .ഖത്തറിലെ ഗവണ്മെന്റ്-ഗവൺമെന്റേതര സ്ഥാപനങ്ങളുടെ സേവനങ്ങളെ…
മക്കരപ്പറമ്പ അമ്പലപ്പടി പ്രദേശത്തെ മുടങ്ങിയ കുടിവെള്ള പ്രശ്നം പരിഹരിക്കണം: വെൽഫെയർ പാർട്ടി
മക്കരപ്പറമ്പ് യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് പരാതി നൽകി. ഈ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ദിവസേന കുടിവെള്ളം ലഭിക്കുന്നതിൽ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിരവധി ദിവസമായി കുടിവെള്ള പദ്ധതി മുടങ്ങിയിട്ട്, അത് വേഗത്തിൽ പരിഹരിക്കുന്നതിനു വേണ്ട ശ്രദ്ധ ഉണ്ടായിട്ടില്ല. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഇടപെടുന്നുണ്ട് എന്ന് അറിയിച്ചു. രണ്ടുതവണ മോട്ടോർ മാറ്റിവെച്ച് ശ്രമം നടത്തിയിട്ടും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല എന്നും എവിടെയാണ് ലീക്ക് എന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ ആണെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷിബിലി ചോലക്കൽ , പന്ത്രണ്ടാം വാർഡ് മെമ്പർ സുഹറാബി കാവുങ്ങൽ എന്നിവർ അറിയിച്ചു. യൂണിറ്റ് പ്രസിഡണ്ട് റഷീദ് കൊന്നോല പരാതി കൈമാറി. ആരിഫ് ചുണ്ടയിൽ, ഫാറൂഖ് കെപി, ആറാം വാർഡ് മെമ്പർ പട്ടാക്കൽ കുഞ്ഞുട്ടി, സി എച്ച് ഷഹീദലി, ആസാദ് സിപി എന്നിവരും ചേർന്നാണ് പരാതി കൈമാറിയത്.
മുനമ്പം പ്രശ്നം മാനുഷിക പരിഗണന നൽകി ഉടന്‍ പരിഹരിക്കണം: എഫ്.ഡി.സി.എ
മുനമ്പം ഭൂമിപ്രശ്നം നിയമ വ്യവഹാരങ്ങളിലൂടെയല്ലാതെ മാനുഷിക പരിഗണന നൽകി അടിയന്തിരമായി പരിഹരിക്കുകയാണ് വേണ്ടതെന്ന് ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി (എഫ്. ഡി. സി. എ) സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രശ്ന പരിഹാരത്തിനെടുക്കുന്ന കാലതാമസം രാജ്യത്തെ മതമൈത്രിയെ തകര്‍ത്ത് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കാണ് സഹായകമാകുന്നത്. ഭൂമി അന്യായമായി കൈവശം വെച്ചിട്ടുള്ള വന്‍കിടക്കാര്‍ക്കെതിരെ നിയമ നടപടികളുള്‍പ്പെടെ ആവശ്യമാണ്. എന്നാല്‍ ഭൂമി വിലകൊടുത്ത് വാങ്ങി തലമുറകളായി താമസിക്കുന്ന സാധാരണക്കാരുടെ അവകാശം സംരക്ഷിക്കപ്പെടണം. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സാധാരണക്കാരുടെ ന്യായമായ ഭൂമിയിന്മേലുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും കുടിയൊഴിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങരുതെന്നും മുസ്ലിം സംഘടനകള്‍ ഉള്‍പ്പെടെ സര്‍ക്കാരിനോട് വ്യക്തമാക്കിയിരിക്കെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കക്ഷികള്‍ക്ക് ഇനിയും അവസരം നല്‍കാതെ ഉഭയകക്ഷി ചർച്ചകളിലൂടെ സമവായത്തിലെത്തി തീരുമാനം കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും എഫ്. ഡി.…
ദുരൂഹത നിറയ്ക്കുന്ന കാഴ്ചകളുമായി ‘രുധിരം’ ടീസർ പുറത്ത്; രാജ് ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ഡിസംബർ റിലീസിനൊരുങ്ങുന്നു
നിഗൂഢത നിഴലിക്കുന്ന മുഖങ്ങളും ദുരൂഹമായ ദൃശ്യങ്ങളുമായി പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ‘രുധിരം’ ടീസർ പുറത്ത്. കന്നഡയിലും മലയാളത്തിലുമുള്ള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ് ‘രുധിരം’. മികവാർന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിൽ എറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം…
ശബരിമലയില്‍ ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ മതി ഓര്‍ക്കിഡ് പുഷ്പ്പാലങ്കാരം പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പുഷ്പ്പങ്ങള്‍ മതിയെന്നും ഓർക്കിഡ് പുഷ്പാലങ്കാരം പാടില്ലെന്നും ഹൈക്കോടതി ഉത്തരവ്. പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കരുതെന്നും, ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഓരോ ദിവസവും പൂവുകള്‍ മാറ്റണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. കരാറുകാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡും ശബരിമല സ്പെഷല്‍ കമ്മീഷണറും കോടതിയെ അറിയിച്ചു. അപ്പം, അരവണ അടക്കമുള്ള പ്രസാദവിതരണത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയെ സ്വമേധയാ കക്ഷിചേര്‍ത്തു. പഴകിയ എണ്ണ പിടിച്ചെടുത്ത, പാണ്ടിത്താവളത്തെ ഹോട്ടലിന് 5000 രൂപയും കാലാവധി കഴിഞ്ഞ ഗരംമസാല സൂക്ഷിച്ച ഹോട്ടലിന് 10,000 രൂപയും പിഴയിട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചു. അനധികൃത ലബോറട്ടറികളുടെ മൊബൈല്‍ യൂണിറ്റുകള്‍ നിലക്കലില്‍ പ്രവര്‍ത്തിക്കുന്ന സംഭവത്തില്‍ ഇടപെട്ട കോടതി നിലക്കല്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റും…
വംശനാശഭീഷണി നേരിടുന്ന ഡണ്ലിന് എന്ന പക്ഷിയെ പക്ഷിയോട്ടത്തിനിടെ കണ്ടെത്തി
കൊച്ചി: ഈയിടെ നടന്ന കേരള പക്ഷിയോട്ടത്തിൻ്റെ കൊച്ചി എഡിഷനിൽ കണ്ടെത്തിയ നിലനിൽപ്പിന് ഭീഷണി നേരിടുന്ന 192 ഏവിയൻ ഇനങ്ങളിൽ പെട്ട ഡൺലിൻ എന്ന ചെറിയ കടൽപ്പക്ഷിയെ കണ്ടെത്തി. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ തയ്യാറാക്കിയ വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ റെഡ് ലിസ്റ്റ് 2023-ലെ ഏറ്റവും കുറഞ്ഞ ആശങ്കയിൽ നിന്ന് 2024-ൽ ഭീഷണിയുടെ നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്. സ്പീഷീസുകളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാണ്. പുതുവൈപ്പ് ബീച്ചിൽ പക്ഷിപ്രേമികളായ കെ.കെ.കൃഷ്ണകുമാർ, അലൻ അലക്സ്, വി.രഞ്ജിത്ത് എന്നിവരാണ് ഡൺലിനെ കണ്ടത്. വാർഷിക ഇവൻ്റിൽ വ്യക്തിഗത പക്ഷികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് പകുതിയോളം കുറഞ്ഞു. 2023-ലെ 187 ഇനങ്ങളിൽ നിന്നും 8,639 വ്യക്തിഗത പക്ഷികളിൽ നിന്നും 100 ഓളം ഏവിയൻ പ്രേമികൾ ഈ വർഷം 4,885 വ്യക്തിഗത പക്ഷികളെ കണക്കാക്കി. ദീർഘകാലവും നിരന്തരവുമായ നിരീക്ഷണങ്ങളിലൂടെ മാത്രമേ ജനസംഖ്യാ പ്രവണതകൾ കണ്ടെത്താനാകൂ എന്ന്…
റഷ്യയുമായുള്ള ബന്ധം: ഉത്തര കൊറിയ മിസൈൽ പ്ലാൻ്റ് വികസിപ്പിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹാംഹംഗിലെ റയോങ്സോങ് മെഷീൻ കോംപ്ലക്സിൻ്റെ ഭാഗമായ ഫെബ്രുവരി 11 പ്ലാൻ്റ് എന്നറിയപ്പെടുന്ന ഒരു പ്രധാന മിസൈൽ നിർമ്മാണ പ്ലാൻ്റ് ഉത്തര കൊറിയ വിപുലീകരിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ വെളിപ്പെടുത്തി. ഈ സമുച്ചയം ഹ്വാസോങ്-11 ഉൾപ്പെടെയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കുന്നതിന് പേരുകേട്ടതാണ്, ഉക്രെയ്നിനെതിരായ ആക്രമണത്തിൽ റഷ്യൻ സൈന്യം ഉപയോഗിച്ചതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ പറയുന്നു. ഖര ഇന്ധന മിസൈലുകളുടെ ഹ്വാസോംഗ് -11 ക്ലാസ് നിർമ്മിക്കുന്ന ഒരേയൊരു സൈറ്റാണ് ഈ പ്ലാൻ്റ്, ഇവയെ കെഎൻ -23 എന്നും വിളിക്കുന്നു. 2023 ഒക്ടോബർ മുതലുള്ള സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ഈ സൗകര്യത്തിൻ്റെ വിപുലീകരണം തിരിച്ചറിഞ്ഞതായി ജെയിംസ് മാർട്ടിൻ സെൻ്റർ ഫോർ നോൺപ്രൊലിഫറേഷൻ സ്റ്റഡീസിലെ (സിഎൻഎസ്) റിസർച്ച് അസോസിയേറ്റ് ആയ സാം ലെയർ പറഞ്ഞു. തൊഴിലാളികൾക്കായി ഉദ്ദേശിച്ചിട്ടുള്ള പുതിയ പാർപ്പിട സൗകര്യത്തോടൊപ്പം നിർമ്മാണത്തിലിരിക്കുന്ന ഒരു അധിക അസംബ്ലി കെട്ടിടവും ഈ…