കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎംസി ഇന്റർനാഷണൽ ഹോസ്പിറ്റലുമായി സഹകരിച്ചു ബഹ്‌റൈൻ ദേശീയ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിൽ പരം പ്രവാസികൾ പങ്കെടുത്ത ക്യാമ്പ് കെ. പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം നിർവഹിച്ചു. പാക്ട് ചീഫ് കോ – ഓർഡിനേറ്റർ ജ്യോതി മേനോൻ, സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ്‌ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിന് ഏരിയ സെക്രട്ടറി സാജൻ നായർ സ്വാഗതവും ഏരിയ ട്രഷറർ അനന്തു ശങ്കർ നന്ദിയും അറിയിച്ചു. കെ. പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ്‌ ജമാൽ, വൈസ് പ്രസിഡന്റ്‌ കോയിവിള മുഹമ്മദ്, സെക്രട്ടറി അനിൽ കുമാർ, മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, സന്തോഷ്‌ കാവനാട്, കിഷോർ…

പാർലമെന്റിൽ ഡോക്ടർ ബി.ആർ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക: വെൽഫെയർ പാർട്ടി പ്രതിഷേധം

മലപ്പുറം: പാർലമെന്റിൽ ഡോക്ടർ ബി.ആർ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഡോ. അംബേദ്കർ ഇന്ത്യയുടെ ഭരണഘടനയുടെ ശില്പിയും സാമൂഹിക നീതിയുടെ പ്രസ്ഥാനത്തിന്റെ നായകനുമാണ്. അദ്ദേഹത്തിനെതിരായ അധിക്ഷേപം ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കും സാമൂഹിക സമാധാനത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നു ഉദ്ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം പ്രസ്താവിച്ചു. ഈ നീചമായ പ്രവൃത്തി രാജ്യത്തെ എല്ലാ ജനാധിപത്യ സ്നേഹികളെയും വേദനിപ്പിക്കുന്നതാണ്, അതിനെതിര ശക്തമായ പ്രതിഷേധം ഉയരണമെന്നും അത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയംഗം ബാസിത് താനൂർ, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡൻ്റ് വി ടി എസ് ഉമർ തങ്ങൾ, മണ്ഡലം സെക്രട്ടറി മഹ്ബൂബ് റഹ്മാൻ, വൈസ് പ്രസിഡൻ്റ് ടി അഫ്സൽ, മുൻസിപ്പൽ…

വൃന്ദാവൻ ക്ഷേത്ര ഭരണസമിതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല

വൃന്ദാവൻ: ബാങ്കെ ബിഹാരി ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തർ അവിടെ പോകുന്നതിന് മുമ്പ് ക്ഷേത്ര ഭരണത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ക്ഷേത്ര ഭരണസമിതി. പൊതുജനങ്ങളുടെ അറിവിലേക്കായി റോഡിൽ പലയിടത്തും ബാനറുകളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഇതിൽ ഇവിടെയെത്തുന്ന ഭക്തരോട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഭക്തരാണ് ബാങ്കെ ബിഹാരി ദർശനത്തിനായി ദിവസവും എത്തുന്നത്. വഴിയിലുടനീളം ബാനറുകൾ സ്ഥാപിച്ച് ക്ഷേത്ര ഭരണസമിതി ഭക്തരോട് മാന്യമായ വസ്ത്രം ധരിച്ച് ക്ഷേത്രത്തിനകത്ത് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു ടൂറിസ്റ്റ് സ്ഥലമല്ല, മതപരമായ സ്ഥലമാണെന്നാണ് ഭരണകൂടം പറയുന്നത്. അതിനാൽ ക്ഷേത്രത്തിലേക്കുള്ള വഴികളിലും തെരുവുകളിലും പോസ്റ്ററുകൾ പതിച്ച് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. എല്ലാ സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ വരണമെന്ന വിനീതമായ അഭ്യർത്ഥനയാണ് പോസ്റ്ററിൽ ക്ഷേത്രഭരണസമിതി എഴുതിയിരിക്കുന്നത്. കുറിയ വസ്ത്രങ്ങൾ, ഹാഫ് പാൻ്റ്‌സ്, ബർമുഡ, മിനി സ്‌കർട്ട്, നൈറ്റ് സ്യൂട്ടുകൾ, കീറിയ ജീൻസ്, ലെതർ ബെൽറ്റുകൾ,…

നക്ഷത്ര ഫലം (20-12-2024 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾ എന്ത് തീരുമാനമെടുത്താലും അത് വേഗത്തിലും നല്ല ചിന്തയിലും അധിഷ്‌ഠിതമായിരിക്കും. ഇന്ന് ആരോഗ്യവും ഊർജ്ജസ്വലതയും ആവേശവും തോന്നും. എന്നാൽ നിങ്ങളുടെ ജോലി ഏറെക്കുറെ അതേപടി നിലനിൽക്കും. വ്യക്തിപരമായി, ഇന്ന് നിങ്ങൾ ഒന്നോ രണ്ടോ തർക്കത്തിൽ ഏർപ്പെട്ടേക്കാം. അത് അതിരുകടക്കാതിരിക്കാൻ ശ്രദ്ധിക്കുക. കന്നി: കുടുംബത്തിന്‍റെ യഥാർത്ഥ മൂല്യം നിങ്ങൾ തിരിച്ചറിയാൻ സാധ്യതയുണ്ട്. ആരും ഇടപെടാത്ത ചില തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ ചർച്ചാകഴിവുകൾ സഹായിക്കും. അതുപോലെ കാര്യങ്ങളോടുള്ള നിങ്ങളുടെ വാസ്‌തവിക സമീപനം ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളെ സഹായിക്കും. ആരെങ്കിലും എതിർക്കുമ്പോഴായിരിക്കും അതിനെ നേരിടാൻ നാം യഥാര്‍ഥ പുരോഗതി കൈവരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. തുലാം: നല്ല ഭക്ഷണം കഴിച്ച ഒരു വിദഗ്‌ധനായ ജഡ്‌ജി ഇന്ന് ഉണർന്നെഴുന്നേൽക്കണം. ഇന്ന് നിങ്ങളുടെ വഴിയേ വരുന്ന എല്ലാ സുഖഭോഗങ്ങളും നിങ്ങൾ ആസ്വദിക്കണം. ജോലിയുടെ കാര്യത്തിൽ, നിങ്ങൾ വിവിധ ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തിൽ ഇപ്പോൾ എത്തിയിരിക്കണം.…

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്?: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അന്തിമ കണക്ക് നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന്

ന്യൂഡൽഹി: ഒരു വശത്ത് ‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പിന്’ ഒരുങ്ങുകയും ലോക്‌സഭാ/നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്താൻ സർക്കാർ നിയമം കൊണ്ടുവരികയും ചെയ്യുമ്പോൾ, മറുവശത്ത് അതിന് സമയമെടുക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിലപാട്. ഈ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷവും വോട്ടിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ ‘പരിശോധിക്കുന്ന’ ജോലികൾ തുടരുകയാണ്. എല്ലാ പൊതു തിരഞ്ഞെടുപ്പുകളുടെയും കഥ ഇതാണ്. ഈ കാലതാമസം നിരവധി ചോദ്യങ്ങളും പൊരുത്തക്കേടുകളും സൃഷ്ടിച്ചു. എന്നാൽ, വിഭവങ്ങളുടെ അഭാവമാണ് ഇതിന് കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം, പുതിയ സാങ്കേതിക വിദ്യ സ്വീകരിച്ചതിനാൽ, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ കണക്കുകൾ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, അഞ്ച് വർഷം കഴിഞ്ഞിട്ടും ഇതൊന്നും നടന്നിട്ടില്ല. ഈ വർഷം നടന്ന തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള…

പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷം

ഖത്തര്‍: പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷവും സര്‍വീസ്സ് കാര്‍ണിവല്‍ അവലോകന യോഗവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സ്വദേശികളെയും വിദേശികളെയും ഒരേ പോലെ പരിഗണിക്കുകയും അവരുടെ ക്ഷേമത്തിന്‌ മുന്‍ഗണന നല്‍കുകയും അന്താരാഷ്ട്ര വിഷയങ്ങളില്‍ ധീരമായ നിലപാടെടുക്കുകയും ചെയ്യുന്ന ഖത്തറില്‍ പ്രവാസ ജീവിതം നയിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും ദേശീയ ദിനാഘോഷവേളയില്‍ രാഷ്ട്ര ശില്പികള്‍ക്കും ഭരണാധികാരികള്‍ക്കും ആശംസ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് ദിനാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനര്‍ഹനായ പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിങ്ങ് അംഗം റഷാദ് പള്ളിക്കണ്ടിയെ ചടങ്ങില്‍ ആദരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മജീദലി അനീസ് മാള, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, താസീന്‍ അമീന്‍, സര്‍വീസ്സ് കാര്‍ണിവല്‍ സംഘാടക സമിതിയംഗങ്ങളായ നജീം കൊല്ലം, അമീന്‍ അന്നാര, ഫഹദ് മലപ്പുറം, ആരിഫ് വടകര, സൈനുദ്ദിന്‍ ചെറുവണ്ണൂര്‍, ഫായിസ് തലശ്ശേരി, ഭവ്യ…

വിമൻ പ്രൊട്ടക്ഷൻ ഓഫീസിലെ സ്റ്റാഫ് അപര്യാപ്തത: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് പരാതി നൽകി

മലപ്പുറം: ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന വിമൻ പ്രൊട്ടക്ഷൻ ഓഫീസിലെ സ്റ്റാഫുകളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ വനിതാ കമ്മീഷന് പരാതി നൽകി. ജില്ലാപ്രസിഡന്റ് റെജീന വളാഞ്ചേരി, സെക്രട്ടറിമാരായ സുഭദ്ര വണ്ടൂർ, മാജിത ഉമ്മത്തൂർ, മണ്ഡലം കമ്മിറ്റിയംഗം ഖൈറുന്നീസ, എംവി ഹാജറ തുടങ്ങിയവർ മലപ്പുറത്ത് നടന്ന അദാലത്തിൽ പങ്കെടുത്തു.

എഫ്. ഡി. സി. എ വസ്തുതാന്വേഷണ സംഘം മുനമ്പം സന്ദർശിച്ചു

എഫ്. ഡി. സി എ (ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്മ്യൂണൽ അമിറ്റി) വസ്തുതാന്വേഷണ സംഘം മുനമ്പം പ്രദേശം സന്ദർശിച്ചു. കോട്ടപ്പുറം അതിരൂപത വികാരി ജനറൽ ഫാദർ റോക്കി റോബിൻ, മുനമ്പം ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി എന്നിവരുമായി സംഘം ചർച്ച നടത്തി. എഫ്. ഡി. സി എ ചെയർമാൻ പ്രൊ. കെ. അരവിന്ദാക്ഷൻ, വൈസ് ചെയർമാൻ ഫാദർ പോൾ തേലക്കാട്ട് ഓർഗനൈസിംഗ് സെക്രട്ടറി ടി കെ ഹുസൈൻ, സെക്രട്ടറിമാരായ അഡ്വ. പി എ പൗരൻ, സമദ് കുന്നക്കാവ്, പി. അംബിക, ട്രഷറർ നൗഷാദ് സി എ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആനന്ദ് കൊച്ചുകുടി, പി. എ പ്രേംബാബു, ഷകീൽ മുഹമ്മദ്‌, സുഹൈൽ ഹാഷിം എന്നിവർ വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നു.  

വർഷാ വാസുദേവിന്റെ സംവിധാനത്തിൽ ഇന്ദ്രൻസും മധുബാലയും ഒരുമിക്കുന്ന പ്രൊഡക്ഷൻ നമ്പർ1ന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു

ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് പ്രൊഡക്ഷൻ നമ്പർ 1 എന്ന താൽക്കാലിക പേര് നൽകിയിരിക്കുന്നത്.ഏറെ ശ്രെദ്ധ നേടിയ ഹ്രസ്വചിത്രം എന്റെ നാരായണിക്ക് ശേഷം വർഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്. പൂർണ്ണമായും വാരണാസിയിൽ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വാരണാസിയിലെ അസിഗട്ട് ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ പൂജാ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. പ്രൊഡക്ഷൻ നമ്പർ 1 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാണം : അഭിജിത് ബാബുജി- ബാബുജി പ്രൊഡക്ഷൻസ്,…

എടത്വ സിഎച്ച്എസിയിൽ എടത്വ വികസന സമിതിയുടെ നില്പ് സമരം 21ന്

എടത്വ:എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ ഡിസംബർ 21ന് രാവിലെ 8.30ന് സംഘടിപ്പിക്കുന്ന നില്പ് സമരം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര അധ്യക്ഷത വഹിക്കും. രക്ഷാധികാരി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം മുഖ്യ സന്ദേശം നല്കും. ഇത് സംബന്ധിച്ച് നടന്ന എക്സിക്യുട്ടീവ് യോഗത്തിൽ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ,ട്രഷറാർ പി.ജെ കുര്യാക്കോസ് പട്ടത്താനം , വൈസ്പ്രസി ഡന്റുമാരായ അഡ്വ. ഐസക്ക് രാജു, പിഡി രമേശ്കുമാർ, ജോയിന്റ് സെക്രട്ടറിമാരായ അജി കോശി,ടോമിച്ചന്‍ കളങ്ങര, എക്സിക്യൂട്ടീവ് അംഗം സാബു മാത്യു കളത്തൂർ എന്നിവർ പങ്കെടുത്തു. എടത്വ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രതിദിനം ചികിത്സക്കായി ഇരുന്നൂറിലധികം രോഗികൾ എത്തുന്നുണ്ടെങ്കിലും ഒക്ടോബര്‍ മാസത്തിൽ…