ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ സ്ഥാപകൻ മെൽവിൻ ജോൺസിന്റെ 146-ാം ജന്മദിനം ലയൺസ് ക്ലബ് എടത്വ ടൗൺ കാരുണ്യ ദിനമായി ആചരിക്കും

എടത്വ: സേവനം മുഖമുദ്രയായ ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ സ്ഥാപകൻ അന്തരിച്ച മെൽവിൻ ജോൺസിന്റെ 146-ാം ജന്മദിനം ലയൺസ് ക്ലബ് എടത്വ ടൗൺ കാരുണ്യ ദിനമായി ആചരിക്കും. ജനുവരി 12-ാം തീയതി 3:00 മണിക്ക് സ്നേഹ വീട്ടിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡോ ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിക്കും.ലയൺ ജിജി മാത്യൂ ചുടുക്കാട്ടിൽ ഉദ്ഘാടനം ചെയ്യും.ലയൺ ഫിബിൻ ബേബി മുഖ്യ സന്ദേശം നല്കുമെന്ന് സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു. ജനുവരി 13-ാം തീയതി അമ്പലപ്പുഴ സ്നേഹവീട് അഭയ കേന്ദ്രത്തില്‍ ഒരുക്കുന്ന സ്നേഹ വിരുന്നിനുള്ള തുക സർവീസ് ചെയർപേഴ്സൺ ഷേർലി അനിൽ സ്നേഹവീട് വയോജന പരിപാലന കേന്ദ്രം ചെയർമാൻ ആരിഫ് അടൂരിന് കൈമാറും. ചടങ്ങില്‍ വിദേശ പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ക്ളബിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ലയൺ…

പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

മലപ്പുറം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് (എൽഡിഎഫ്) പിരിഞ്ഞ നിലമ്പൂരിലെ വിവാദ സ്വതന്ത്ര എംഎൽഎ പിവി അൻവർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിനെ കൊൽക്കത്തയിൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു, നിലമ്പൂർ എംഎൽഎയുടെ പൊതുസേവനത്തിനായുള്ള സമർപ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ വാദവും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്ന അവരുടെ പങ്കിട്ട ദൗത്യത്തെ സമ്പന്നമാക്കുമെന്ന് പറഞ്ഞു. ശനിയാഴ്ച പാർട്ടി അധ്യക്ഷ മമത ബാനർജിയെ കാണുമെന്ന് അൻവറുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ നിന്നുള്ള എംപിയായ ബാനർജി അൻവറുമായുള്ള ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് എക്‌സിൽ എഴുതി: “ഓരോ ശബ്ദത്തിനും പ്രാധാന്യമുള്ളതും എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുന്നതുമായ ഒരു പുരോഗമന ഇന്ത്യയ്ക്കായി ഞങ്ങൾ ഒരുമിച്ച് പരിശ്രമിക്കും.” അൻവറിന് കേരളത്തിലെ തൃണമൂൽ…

50% വരെ ഡിസ്കൗണ്ട്; എട്ട് പുതിയ പ്രൊമോഷനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്

ദുബായിലെ എല്ലാ യൂണിയൻ കോപ് ബ്രാഞ്ചുകളിലും ഈ ഓഫറുകൾ ലഭ്യമാകും. ദുബൈ: ജനുവരി മാസം പുതിയ എട്ട് പ്രൊമോഷനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത 2000 സാധനങ്ങൾക്ക് 50% വരെ കിഴിവ് ലഭിക്കും. അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഹോം അപ്ലയൻസുകൾ, പേഴ്സണൽ കെയർ, ട്രാവൽ എസൻഷ്യൽസ്, മഞ്ഞുകാലത്തേക്ക് ആവശ്യമായ സാധനങ്ങൾ എന്നിവയിൽ ഇളവ് നേടാം. ദുബായിലെ എല്ലാ യൂണിയൻ കോപ് ബ്രാഞ്ചുകളിലും ഈ ഓഫറുകൾ ലഭ്യമാകും. ജനുവരി മാസം മുഴുവൻ ലഭ്യമായ ഈ ഓഫറുകളിൽ പ്രാദേശിക ഉൽപ്പന്നങ്ങളും അന്താരാഷ്ട്ര ഉൽപ്പന്നങ്ങളും വിലക്കിഴിവിൽ വാങ്ങാം. ന്യൂ ഇയർ ബി​ഗ് ഡീൽ, വീക്കെൻഡ് സൂപ്പർ സേവർ തുടങ്ങിയ പ്രൊമോഷനുകളും നടക്കുന്നുണ്ട്. ഇതിനൊപ്പം ഷ്രിംപ് ഫെസ്റ്റിവൽ, സിട്രസ് ഫെസ്റ്റിവൽ എന്നിവയും ആരംഭിക്കുന്നുണ്ട്. ഉയർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. എല്ലാാ ആഴ്ച്ചയും പുതിയ ഡിസ്കൗണ്ടുകളും പ്രൊമോഷനുകളും ഓരോ പുതിയ…

വടക്കാങ്ങര ആലുംകുന്ന് കരുവാട്ടിൽ റോഡ് ഉപയോഗത്തിനായി പൊതു ജനങ്ങൾക്ക് സമർപ്പിച്ചു

വടക്കാങ്ങര : 2024-25 സാമ്പത്തിക വർഷത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 72 മീറ്റർ ദൂരമുള്ള വടക്കാങ്ങര ആറാം വാർഡിലെ മണിയറക്കാട്ടിൽ കരുവാട്ടിൽ റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും ആറാം വാർഡ് മെമ്പറുമായ ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൺവീനർ സക്കീർ കരുവാട്ടിൽ, ഉരുണിയൻ യൂസുഫ് ഹാജി, സി.ടി അബ്ദുൽ ഖയ്യും, കെ ഇബ്രാഹിം, കെ.പി നസീർ, ഷബീർ കറുമൂക്കിൽ, നസീമുൽ ഹഖ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

താനൂർ ബോട്ട് ദുരന്തം: പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം – വെൽഫെയർ പാർട്ടി

താനൂർ: കേരളക്കരയെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ട് ദുരന്തത്തിന്റെ ഒന്നാംപ്രതി സംസ്ഥാന സർക്കാർ ആയതിനാൽ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. അനധികൃത ബോട്ട് നിർമ്മാണത്തിനും ടൂറിസം പദ്ധതിക്കും ഒത്താശ ചെയ്ത രാഷ്ട്രീയ – ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതിചേർക്കുക, മരണപ്പെട്ടവർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, പരിക്കേറ്റവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക, ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വെൽഫെയർ പാർട്ടി താനൂർ വാഴക്കതെരുവിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഷ്‌റഫ് വൈലത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഹബീബുറഹ്‌മാൻ സിപി വിഷയാവതരണം നടത്തി. തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി സാനു ചെട്ടിപ്പടി സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് ഡോ. ജൗഹർലാൽ സ്വാഗതവും മുൻസിപ്പൽ പ്രസിഡൻറ് കെ അബ്ദുസ്സലാം…

കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ഇ വൈ ഗ്ലോബൽ ഡെലിവറി സർവീസസ്; കൊച്ചിയിൽ പുതിയ ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചു

കൊച്ചി: പ്രമുഖ പ്രൊഫഷണൽ സർവ്വീസ് കമ്പനിയായ ഇ വൈ ഗ്ലോബൽ ഡെലിവറി സർവീസസ് (ഇ വൈ ജിഡിഎസ്) കൊച്ചിയിൽ തങ്ങളുടെ പുതിയ ഓഫിസിന് തുടക്കം കുറിച്ചു. ഇവൈ ജി.ഡി.എസിൻ്റെ കൊച്ചിയിലെ നാലാമത് ഓഫീസാണ് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ കമ്പനി വിഭാവനം ചെയ്യുന്ന ഭാവി വളർച്ചയുടെ സുപ്രധാന കേന്ദ്രമായി കൊച്ചി മാറും . സംസ്ഥാനത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതും, പ്രതിഭാധനരായ മലയാളി യുവാക്കളെ കമ്പനിയുടെ ഭാഗമാക്കുന്നതും , നൂതന സാങ്കേതിക വൈദഗ്‌ധ്യം സ്വായത്തമാക്കുന്നതും ലക്ഷ്യമിട്ടാണ് ഓഫീസ് വിപുലീകരണം. കൊച്ചിയിൽ കാക്കനാടുള്ള പ്രസ്റ്റീജ് സൈബർ ഗ്രീനിലാണ് പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്. കാക്കനാട് പ്രസ്റ്റീജ് സൈബർ ഗ്രീനിൽ നടന്ന ചടങ്ങിൽ സംസ്ഥാന എം എസ് എം ഇ -വ്യവസായ-കയർ-നിയമ വകുപ്പ് മന്ത്രി പി രാജീവ്, ഇ വൈ ജി ഡി എസ് ഗ്ലോബൽ വൈസ് ചെയർ അജയ് ആനന്ദ് തുടങ്ങിയവർ…

യൂണിയൻ ബജറ്റ് 2025-26 ശനിയാഴ്ച അവതരിപ്പിക്കും

ന്യൂഡൽഹി: സാധാരണയായി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന 2025-26 ലെ കേന്ദ്ര ബജറ്റിൻ്റെ ഒരുക്കങ്ങൾ നടക്കുമ്പോൾ, ഈ വർഷം വാരാന്ത്യത്തിൽ വരുന്ന ബജറ്റ് അവതരണം സംബന്ധിച്ച സർക്കാരിൻ്റെ ഔദ്യോഗിക സ്ഥിരീകരണത്തിലാണ് എല്ലാ കണ്ണുകളും. 2025-26 വർഷത്തെ കേന്ദ്ര ബജറ്റ് 2025 ഫെബ്രുവരി 1 ശനിയാഴ്ച അവതരിപ്പിക്കും. ബജറ്റ് ദിനത്തിൽ ഓഹരി വിപണികൾ തുറക്കും ചരിത്രപരമായി, ശനിയാഴ്ചകളിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയും ആഭ്യന്തര ഓഹരി വിപണികൾ തുറന്നിരിക്കുകയും ചെയ്ത സന്ദർഭങ്ങളുണ്ട് . ബജറ്റ് അവതരണം കാരണം 2020 ഫെബ്രുവരി 1 നും 2015 ഫെബ്രുവരി 28 നും ശനിയാഴ്ച വിപണികൾ തുറന്നിരുന്നു എന്നത് ശ്രദ്ധേയമാണ്. ഡിസംബർ 23 ന് പുറത്തിറക്കിയ സർക്കുലറിൽ, ബജറ്റ് അവതരണത്തിൻ്റെ വെളിച്ചത്തിൽ 2025 ഫെബ്രുവരി 1 ശനിയാഴ്ച ഒരു പ്രത്യേക ട്രേഡിംഗ് സെഷൻ നടത്തുമെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) സ്ഥിരീകരിച്ചിരുന്നു.. സ്റ്റാൻഡേർഡ് മാർക്കറ്റ് ടൈമിംഗുകൾ…

ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഷി ജിൻപിങ്ങിന് ക്ഷണം; മോദിയുടെ പേരില്ല!

വാഷിംഗ്ടണ്‍: ജനുവരി 20ന് ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ നേതാക്കൾക്ക് ട്രംപ് ക്ഷണക്കത്തുകള്‍ അയച്ചു. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഈ പട്ടികയിൽ ഇല്ലെന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ഡൊണാൾഡ് ട്രംപും കമലാ ഹാരിസും യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ, പ്രധാനമന്ത്രി മോദി യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയിരുന്നു. അന്ന് ട്രംപ് വാർത്താസമ്മേളനത്തിൽ മോദിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൻ്റെ തിരഞ്ഞെടുപ്പ് പ്രതിച്ഛായ ശക്തിപ്പെടുത്താനാകുമെന്ന് ട്രംപ് വിശ്വസിച്ചതാണ് അതിന്കാരണമെന്ന് പറയപ്പെടുന്നു. അർജൻ്റീന പ്രസിഡൻ്റ്, ഹംഗറി പ്രധാനമന്ത്രി, ഇറ്റാലിയന്‍ പ്രധാനമന്ത്രി തുടങ്ങിയ നേതാക്കൾ ട്രംപിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തെ കാണുകയും ചെയ്തു. മോദിയുമായുള്ള കൂടിക്കാഴ്ച ട്രംപിൻ്റെ അനുയായികൾക്കും അമേരിക്കൻ പൊതുജനങ്ങൾക്കും…

പമ്പ മലയാളി അസ്സോസ്സിയേഷൻ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

ഫിലഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീസ് പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ് (പമ്പ) ക്രിസ്മസ് – പുതുവത്സരം ആഘോഷിച്ചു. പമ്പ പ്രസിഡെന്റ് റെവ ഫിലിപ്സ് മോടയിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നിയുക്ത പ്രസിഡെന്റ് ജോൺ പണിക്കർ കാര്യപരിപാടികൾ നിയന്ത്രിച്ചു. ഡോ. ഈപ്പൻ ഡാനിയേൽ മുഖ്യ സന്ദേശം നൽകി. കോഓർഡിനേറ്റർ അലക്സ് തോമസ്, സുധ കർത്താ, വിൻസെൻറ്റ് ഇമ്മാനുവേൽ, അഭിലാഷ് ജോൺ, ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, ജോർജുകുട്ടി ലൂക്കോസ്, വത്സ തട്ടാർകുന്നേൽ, ബ്രിജിത് വിൻസെന്റ്, സുരേഷ് നായർ, മോഡി ജേക്കബ് എന്നിവർ ആശംസാ പ്രസംഗവും, സുമോദ് നെല്ലിക്കാല നന്ദി പ്രകാശനവും നടത്തി. മേഴ്സി പണിക്കർ, രാജു പി ജോൺ, സുമോദ് നെല്ലിക്കാല എന്നിവരുടെ ഗാനാലാപനത്തെത്തുടർന്നു വിവിധ കലാപരിപാടികള്‍ നടന്നു . പ്രസിഡന്റ് റവ. ഫിലിപ്സ് മോടയിൽ നിയുക്ത പ്രസിഡന്റ് ജോൺ പണിക്കർക്കു ഔദ്യോഗിക രേഖകൾ കൈമാറി, ജനറൽ സെക്രട്ടറി…

മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുന്ന മസ്കിൽ നിന്ന് അമേരിക്കയെ രക്ഷിക്കേണ്ടത് അനിവാര്യം: സേത്ത് അബ്രാംസൺ

വാഷിംഗ്ടണ്‍: എലോൺ മസ്‌കിൻ്റെ ജീവചരിത്രകാരൻ സേത്ത് അബ്രാംസൺ അടുത്തിടെ മസ്‌കിൻ്റെ മാനസികാരോഗ്യത്തിനും തീരുമാനമെടുക്കാനുള്ള കഴിവിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മസ്‌കിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനവും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും അമേരിക്കയ്ക്ക് അപകടകരമാകുമെന്ന് അബ്രാംസൺ മുന്നറിയിപ്പ് നൽകി. മസ്‌കിൻ്റെ മാനസികാവസ്ഥയെക്കുറിച്ച് എക്‌സ്-ലെ നിരവധി പോസ്റ്റുകളിൽ അബ്രാംസൺ ആശങ്ക പ്രകടിപ്പിച്ചു, മസ്‌ക്കിന് “ഭ്രാന്ത് പിടിക്കാൻ” സാധ്യതയുണ്ടെന്ന് അവകാശപ്പെട്ടു. ഇതോടൊപ്പം, അടിയന്തര ഇടപെടലിനായി അദ്ദേഹം അമേരിക്കൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. മസ്‌കിൻ്റെ പെരുമാറ്റം അബ്രാംസൺ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. മസ്‌കിൻ്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളും മയക്കുമരുന്ന് ദുരുപയോഗവും കടുത്ത സമ്മർദ്ദവും അദ്ദേഹത്തിൻ്റെ തീരുമാനങ്ങളെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ മസ്‌കിൻ്റെ ജീവചരിത്രകാരനാണ്, കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിൻ്റെ ഓൺലൈൻ പെരുമാറ്റം ശ്രദ്ധിക്കുന്നു. മാനസികരോഗം, ആസക്തി, സമ്മർദ്ദം എന്നിവയെക്കുറിച്ച് മസ്‌ക് തന്നെ സമ്മതിച്ചതിനാൽ, അദ്ദേഹത്തിന് ഗുരുതരമായ അസുഖം വരുമെന്ന് പറയുന്നത് ന്യായമാണ്,” അദ്ദേഹം എഴുതി. മസ്കിൽ നിന്ന് അമേരിക്കയെ രക്ഷിക്കേണ്ടത്…