സിറിയയിലെ ദർഗ ആക്രമണം പരാജയപ്പെടുത്തി; അക്രമി സംഘം അറസ്റ്റിൽ

ഡമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആക്രമണം പരാജയപ്പെടുത്തിയതായി സിറിയയുടെ രഹസ്യാന്വേഷണ ഏജൻസി അവകാശപ്പെട്ടു. ഡമാസ്‌കസിനടുത്തുള്ള സയ്യിദ സൈനബ് ദർഗയിൽ ആക്രമണം നടക്കാനിരിക്കെയാണ് കൃത്യസമയത്ത് പരാജയപ്പെടുത്തുകയും അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഷിയാ മുസ്ലീങ്ങളുടെ പുണ്യസ്ഥലമാണ് ഈ ദർഗ. കഴിഞ്ഞ മാസം ബശ്ശാർ അൽ അസദിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം ഐഎസ് വീണ്ടും സജീവമാകുമോ എന്ന ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. തീവ്ര സുന്നി പ്രത്യയശാസ്ത്രമായ എച്ച്ടിഎസ് സിറിയയിൽ അധികാരത്തിൽ വന്നതു മുതൽ ഷിയാകളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും ഭാവി ഭീഷണിയിലാണ്. എന്നിരുന്നാലും, എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നതിനെക്കുറിച്ച് HTS സംസാരിച്ചു. അൽഖ്വയ്ദയുമായും ഐഎസുമായും ബന്ധമുള്ള അബു മുഹമ്മദ് ജുലാനിയാണ് ഈ സംഘത്തിൻ്റെ നേതാവ്. ഡമാസ്കസിൽ നിന്ന് 10 കിലോമീറ്റർ തെക്ക് മാറിയാണ് ഈ ദർഗ സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ഷിയാ തീർത്ഥാടകരുടെ വിശ്വാസ കേന്ദ്രമാണ് ഈ സ്ഥലം. സിറിയയിൽ…

ആഘോഷം ഒഴിവാക്കി അഭയ കേന്ദ്രത്തില്‍ അഗതികൾക്ക് സ്നേഹവിരുന്ന് ഒരുക്കി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ

അമ്പലപ്പുഴ: സേവനം മുഖമുദ്രയായ ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ സ്ഥാപകൻ അന്തരിച്ച മെൽവിൻ ജോൺസിന്റെ 146-ാംമത് ജന്മദിനം ലയൺസ് ക്ലബ് എടത്വ ടൗൺ കാരുണ്യ ദിനമായി ആചരിച്ചു. അമ്പലപ്പുഴ സ്നേഹ വീട് അഭയ കേന്ദ്രത്തില്‍ നടന്ന സമ്മേളനത്തിൽ ക്ളബ് പ്രസിഡന്റ് ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലയൺ മോഡി കന്നേൽ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് കോർഡിനേറ്റർ ലയൺ വിൻസൺ ജോസഫ് കടുമത്തിൽ മുഖ്യ സന്ദേശം നല്കി. വിദേശ പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ക്ളബിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ലയൺ ഗോകുൽ അനിൽകുമാറിനെയും സ്നേഹ വീട് ഡയറക്ടർ ആരിഫ് അടൂരിനെയും സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അനുമോദിച്ചു. സ്നേഹ വിരുന്നിനുള്ള തുക സർവീസ് ചെയർപേഴ്സൺ ഷേർലി അനിൽ സ്നേഹവീട് വയോജന പരിപാലന കേന്ദ്രം അധികൃതര്‍ക്ക് കൈമാറി.…

കുടുംബ ബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണം: മാര്‍ ജോസ് പുളിക്കല്‍

പൊടിമറ്റം: സമൂഹത്തിൽ കാരുണ്യത്തിന്റെ സാന്നിധ്യമായി കുടുംബ ബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകയുടെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഇടവകദിനാഘോഷവും മിശിഹാവര്‍ഷം 2025 ജൂബിലി വര്‍ഷാചരണം ഇടവകതല ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ പുളിക്കല്‍. മിശിഹാവർഷം 2025 ജൂബിലി ആഘോഷങ്ങളിലൂടെ പ്രത്യാശയുടെയും പ്രതീക്ഷകളുടെയും ലോകത്തിലേക്ക് ഫ്രാൻസിസ്പാപ്പ നമ്മെ നയിക്കുന്നു. സഭാമക്കളുടെയും പൊതുസമൂഹത്തിന്റെയും വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തുവാനും പ്രതീക്ഷകള്‍ നല്‍കി പരിഹാരങ്ങള്‍ കണ്ടെത്താനും ഇടവക സംവിധാനങ്ങള്‍ക്കാകണം.പുതുതലമുറയെ സഭയോടും കുടുംബത്തോടും ചേര്‍ത്തുനിര്‍ത്തുവാനുമുള്ള കര്‍മ്മപദ്ധതികള്‍ ഇടവകകളില്‍ സജീവമാക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ സൂചിപ്പിച്ചു. പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജോര്‍ജുകുട്ടി അഗസ്തി എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് കലാസന്ധ്യയും നടത്തപ്പെട്ടു.…

നക്ഷത്ര ഫലം (13-01-2025 തിങ്കള്‍)

ചിങ്ങം: ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. പ്രവൃത്തിസ്ഥാനത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും. കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും. തുലാം: ബിസിനസില്‍ നല്ലവരുമാനം ലഭിക്കാന്‍ സാധ്യത. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ഥയാത്രക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക. വിദേശത്തുനിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും. വൃശ്ചികം: ഇന്ന്…

ചേരി നിവാസികളെ ബിജെപി വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചു: അരവിന്ദ് കെജ്രിവാള്‍

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വൻ വെല്ലുവിളിയുമായി ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ 10 വർഷമായി ചേരി നിവാസികൾക്ക് ബിജെപി വലിയ വാഗ്ദാനങ്ങളാണ് നൽകിയതെന്നും, അതിൽ അവർക്ക് വീടുകൾ നൽകുമെന്നും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഷക്കൂർബസ്തിയിലെ തൻ്റെ അനുയായികളോട് പറഞ്ഞു. എന്നാൽ ചേരി നിവാസികൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകി അവരുടെ ഭൂമി കൈക്കലാക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് കെജ്രിവാൾ ആരോപിച്ചു. ചേരി നിവാസികളെ അവരുടെ ഭൂമിയിൽ പാർപ്പിക്കുമെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകി കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞാൽ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ ആഭ്യന്തര മന്ത്രി അമിത് ഷായോട് നേരിട്ട് പറഞ്ഞു. ചേരി നിവാസികളുടെ പേരിലാണ് ബിജെപി വോട്ട് ചോദിക്കുന്നതെന്നും എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം അവരുടെ ലക്ഷ്യം അവരുടെ ഭൂമി തട്ടിയെടുക്കുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ നേരിട്ടുള്ള…

4 മണിക്കൂർ കൊണ്ട് 11 ലക്ഷം രൂപ സമാഹരിച്ച് അതിഷി മർലീന..!

ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ആം ആദ്മി പാർട്ടി നേതാവ് അതിഷി ക്രൗഡ് ഫണ്ടിംഗിലൂടെ നാല് മണിക്കൂറിനുള്ളിൽ സംഭാവന ശേഖരിച്ചത് 11 ലക്ഷത്തിലധികം രൂപ. ഈ കാമ്പയിനിൽ 190 പേരാണ് സംഭാവന നൽകിയത്. ഇതുവഴി 11 ലക്ഷത്തി 2,606 രൂപ സമാഹരിച്ചു. രാവിലെ 10 മണിക്കാണ് അതിഷി തൻ്റെ ക്രൗഡ് ഫണ്ടിംഗ് അപ്പീൽ ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ചെലവുകൾക്കായി 40 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അതില്‍ അവര്‍ പറഞ്ഞിരുന്നു. തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം പൊതുജനങ്ങളുടെ പിന്തുണയോടെ മാത്രമേ നടക്കൂവെന്നും അതിഷി അഭ്യർത്ഥിച്ചു. വൻകിട വ്യവസായികളിൽ നിന്ന് സംഭാവന വാങ്ങില്ലെന്നും അവർ വ്യക്തമാക്കി. കാരണം, പൊതു പണം ഉപയോഗിച്ച് നടത്തുന്ന പോരാട്ടങ്ങൾ മാത്രമേ സത്യസന്ധമായ രാഷ്ട്രീയം ഉറപ്പാക്കൂ. നേതാവ് പൊതുസംഭാവനയോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അതിഷി പറഞ്ഞു. എന്നാൽ,…

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ “മകരജ്യോതി- 2025 ” ആഘോഷിക്കുന്നു

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു “മകരജ്യോതി -2025 ” എന്ന പരിപാടി സഘടിപ്പിക്കുന്നു. ജനുവരി 14 നു ശബരിമല മകരവിളക്കിന് മകരജ്യോതി തെളിയുന്ന ഭക്തിസാന്ദ്രമായ സമയത്തു സ്വഗൃഹങ്ങളിൽ കുട്ടികളെ/ വനിതകളെ (മാളികപ്പുറം) കൊണ്ട് നിലവിളക്കു തെളിയിച്ചു ശ്രീ സ്വാമി അയ്യപ്പ പ്രീതിയ്ക്കായ് പ്രാർത്ഥിക്കുക എന്ന കർമ്മമാണ്‌ ഉദ്ദേശിക്കുന്നത്. കാനഡയിലെ വിസ്തൃതമായ ഭൂപ്രദേശത്തു വൈവിധ്യമായ സമയക്രമങ്ങളാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ കാനഡയുടെ മണ്ണിൽ ശബരിമല മകരജ്യോതി സമയക്രമത്തിനനുസരിച്ചു നിലവിളക്കുകൾ പ്രകാശപൂരിതമാകുന്നത് വിവിധ പ്രവിശ്യകളിൽ വ്യത്യസ്ത സമയങ്ങളിലായിരിക്കും. ശ്രീ അയ്യപ്പൻറെ മന്ത്രോച്ചാരണത്തിലൂടെ കാനഡയിലെ ഹൈന്ദവ കുടുംബങ്ങളിൽ സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും, ദൃഢമായ കുടുംബ ബന്ധങ്ങളുടെയും നിലവിളക്കുകൾ പ്രകാശം പരത്തും എന്ന സങ്കല്പമാണ് KHFC മുന്നോട്ടു വയ്‌ക്കുന്ന ആശയം. സ്വാമി ശരണ മന്ത്രങ്ങളാൽ മുഖരിതമാകുന്ന “മകരജ്യോതിഃ- 2025 ” പരിപാടിയിലേക്ക് എല്ലാ അയ്യപ്പ സ്വാമി വിശ്വാസികളെയും സ്വാഗതം…

ഷിക്കാഗോ മലയാളി സമൂഹം പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് പൊതുസമ്മേളനം നടത്തും

ഷിക്കാഗോ: ജനുവരി 20-ന് അമേരിക്കയുടെ 47-ാമത്തെ പ്രസിഡിന്റായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാമത്തെ പ്രാവശ്യവും അധികാരമേല്‍ക്കുന്ന ട്രംപിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഇദംപ്രഥമമായി ഷിക്കാഗോ മലയാളികള്‍ അന്നേദിവസം വൈകുന്നേരം 6.30-ന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ഹാളില്‍ വെച്ച് ഡിന്നറോടുകൂടി യോഗം ചേരുന്നതാണ്. ഇന്നുവരെ അമേരിക്ക കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുശക്തമായ രീതിയില്‍ ഭരണസ്ഥിരത ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഭരണസംവിധാനം കാഴ്ചവയ്ക്കുന്നതിന് ട്രംപ് മുന്നോട്ട് വന്നിരിക്കുന്നത്. അതിന് ഏറ്റവും കഴിവുറ്റ വിവേക് രാമസ്വാമിയും പ്രമുഖ ബിസിനസുകാരനായ ഇലോണ്‍ മസ്‌കും അതിന് തെളിവാണ്. നമ്മുടെ രാജ്യം ബിസിനസ് മേഖലയില്‍ ബഹുദൂരം മുന്നോട്ട് നീങ്ങുന്നതോടൊപ്പം രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ കാത്ത് സംരക്ഷിക്കുന്ന കാര്യത്തിലും മറ്റാരേക്കാളും ശക്തമായി മുന്നോട്ട് നയിക്കും എന്ന കാര്യത്തിലും ആര്‍ക്കും യാതൊരു സംശയവുമില്ല. ട്രംപിന്റെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിന്റെ ഭാഗമായിട്ടാണ് ഷിക്കാഗോ മലയാളികള്‍ മുന്നോട്ടു വരികയും ഇങ്ങനെ ഒരു പൊതുസമ്മേളനം നടത്തുന്നതിനായിട്ട് ആഗ്രഹം…

മന്ത്ര ശുഭാരംഭവും തിരുവാതിര മഹോത്സവവും ന്യൂ ജേഴ്‌സിയിൽ നടന്നു

മന്ത്ര കൺവെൻഷൻ 2025 ശുഭാരംഭവും തിരുവാതിര മഹോത്സവവും ന്യൂ ജേഴ്‌സിയിൽ നടന്നു. കഴിഞ്ഞ 21 വർഷമായി ന്യൂ ജേഴ്സിയിൽ വിജയകരമായി ശ്രീമതി ചിത്രാ മേനോൻ, ഡോ. രേഖാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന തിരുവാതിര മഹോത്സവത്തിൽ മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ മുഖ്യ അതിഥി ആയി പങ്കെടുത്തു. കേരളീയമായ എന്നാൽ ഹൈന്ദവ പൈതൃക സംസ്കാരം പ്രതിധ്വനിക്കുന്ന ഇത്തരം ചടങ്ങുകൾ അമേരിക്കയുടെ മണ്ണിൽ വിജയകരമായി നടത്താൻ മുൻകൈ എടുക്കുന്നവർ, ആ മഹത്തായ പാരമ്പര്യത്തിന്റെ മൂല്യം ഉയർത്തുന്നതായി ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിൽ, സനാതന ധർമ വിശ്വാസികൾക്കിടയിൽ മന്ത്രക്ക് വർധിച്ചുവരുന്ന സ്വീകാര്യതയിൽ ജനറൽ സെക്രട്ടറി ഷിബു ദിവാകരൻ സന്തുഷ്ടി പ്രകടിപ്പിച്ചു. അമേരിക്കയിലെ ഹൈന്ദവ സംഘടനയായ ‘മന്ത്ര’യുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഷാർലെറ്റ്, നോർത്ത് കരോലൈനയിൽ നടക്കുന്ന രണ്ടാം ഗ്ലോബൽ ഹൈന്ദവ സമ്മേളനത്തിലേക്ക്‌ ചടങ്ങിൽ…

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ തിരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായി; ജോസഫ്‌ കുരിയപ്പുറം ചെയര്‍മാന്‍, എബ്രഹാം കളത്തില്‍ വൈസ്‌ ചെയര്‍മാന്‍, വര്‍ഗീസ്‌ പാലമലയില്‍ സെക്രട്ടറി

ന്യൂയോര്‍ക്ക്: 1983-ല്‍ ആരംഭിച്ച വടക്കേ അമേരിക്കയിലെ മലയാളികളുടെ അഭിമാന സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ കേരള അസ്പോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ ട്രസ്സി ബോര്‍ഡ്‌ അംഗങ്ങളെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോസഫ്‌ കുരിയപ്പുറം ചെയര്‍മാന്‍, ഫ്ലോറിഡയില്‍ നിന്നുള്ള എബ്രഹാം കളത്തില്‍ വൈസ്‌ ചെയര്‍മാന്‍ , ചിക്കാഗോയില്‍ നിന്നുള്ള വര്‍ഗീസ്‌ പാലമലയില്‍ സെക്രട്ടറി, ട്രസ്റ്റീ ബോര്‍ഡ്‌ അംഗങ്ങളായി ജേക്കബ്‌ പടവത്തില്‍ (ഫ്ലോറിഡ), ഡോ. കല ഷഹി (വാഷിംഗ്ടണ്‍ ഡി.സി) സന്തോഷ്‌ ഐപ്പ്‌ (ഹ്യൂസ്റ്റണ്‍), അലക്സാണ്ടര്‍ പൊടി മണ്ണില്‍ (ന്യൂയോര്‍ക്ക്‌), ഷിബു വെണ്മണി (ചിക്കാഗോ), എന്നിവരും, സണ്ണി മറ്റമന (ഫ്ലോറിഡ), എബ്രഹാം ഈപ്പന്‍ (ഹ്യൂസ്റ്റണ്‍) എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായും പ്രവര്‍ത്തിക്കും. ഫൊക്കാനയുടെ സീനിയര്‍ നേതാക്കളില്‍ ഒരാളായ ജോസഫ്‌ കുരിയപ്പുറം 1988 മുതല്‍ സംഘടനയോടൊപ്പം പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ പ്രമുഖ സംഘടനകളായ കേരള അസോസിയേഷന്‍ ഓഫ്‌ ലോസ് ഏഞ്ചല്‍സ്‌,…