നക്ഷത്ര ഫലം (17-01-2025 വെള്ളി)

ചിങ്ങം: നിങ്ങള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന് നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസം ചെയ്‌തു തീര്‍ക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാകും. ആശയങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും കാന്‍വാസ് ചെയ്യാനും ടെണ്ടറുകളില്‍ മത്സരിക്കാനും പറ്റിയ ദിവസമാണ് ഇന്ന്. അന്തസും അധികാരവും വര്‍ധിക്കും. പിതൃഭാഗത്തുനിന്നും നേട്ടം വന്നുചേരും. പക്ഷേ, ഇതൊന്നും തലക്കുപിടിക്കാതെ സൂക്ഷിക്കുക. അസഹിഷ്‌ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക. കന്നി: ക്ഷിപ്രകോപമോ അസഹിഷ്‌ണുതയോ കാണിക്കരുത്. കാരണം ഇന്ന് മുഴുവനും നിങ്ങളെ ഒരു സ്ഫോടനാത്മക സ്ഥിതിവിശേഷത്തിലെത്തിച്ചേക്കാവുന്ന ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‍നങ്ങളും നേരിടേണ്ടിവരും. നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്‍നമാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവയ്ക്കു‌ക, ശന്തനായിരിക്കുക. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ ആയ കാര്യങ്ങള്‍ക്ക്…

മാധവിക്കുട്ടി, സ്ത്രീ മുന്നേറ്റത്തിന്‌ ശക്തിപകര്‍ന്ന എഴുത്തുകാരി: ടി.കെ.എ. നായര്‍

തിരുവനന്തപുരം: സ്ത്രീ മുന്നേറ്റത്തിനും സ്ത്രീ ശാക്തീകരണത്തിനും ശക്തി പകര്‍ന്ന എഴുത്തുകാരിയണ്‌ മാധവിക്കുട്ടിയെന്ന്‌ മുന്‍ പ്രധാനമന്ത്രിയുടെ (പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പ്രസ്താവിച്ചു. കേരള കലാകേന്ദ്രത്തിന്റെ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ പുരസ്‌ക്കാരങ്ങളും, ഷോര്‍ട്ട്‌ ഫിലിം- ഡോക്യുമെന്ററി പുരസ്‌ക്കാരങ്ങളും സമ്മാനിക്കുന്ന ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സ്വാത്രന്ത്യത്തെപ്പറ്റി ചിന്തിക്കാന്‍ പോലും ആകാത്ത കാലഘട്ടത്തില്‍, സമൂഹത്തെ ഭയക്കാതെ സ്വന്തം രചനകളിലൂടെ നിലപാട്‌ വ്യക്തമാക്കിയ മാധവിക്കുട്ടിയോട്‌ സ്ത്രീ സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും ടി.കെ.എ. നായര്‍ പറഞ്ഞു. പ്രസ് ക്ലബ്‌ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഡോ. വാവ ഭാഗ്യലക്ഷ്മിക്ക്‌ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡും, ഡോ. സി.കെ. ശാലിനി, ആര്‍. സരിതാരാജ്‌, ഷബ്ന മറിയം, ഐശ്വര്യ കമല എന്നിവര്‍ക്ക്‌ സ്പെഷ്യല്‍ ജൂറി അവാര്‍ഡുകളും, വിഷ്ണു മുരളീധരൻ നായര്‍ (നിര്‍മ്മാണം, സംവിധാനം), ആസാദ്‌ കണ്ണാടിക്കല്‍ (നടന്‍), എന്നിവര്‍ക്ക്‌ ഷോര്‍ട്ട്‌ ഫിലിം അവാര്‍ഡുകളും, വി.എസ്‌. സുധീര്‍ഘോഷിന്‌…

സാന്ത്വന പരിചരണ ദിനത്തിൽ ബിഷപ്പിന്റെ ആദരം വേറിട്ട അനുഭവമായി

എടത്വ: പാലിയേറ്റീവ് ദിനത്തിൽ ബിഷപ്പിന്റെ ആദരം സാന്ത്വനവും സ്നേഹ സ്പർശവും അത്മീയ പാതയിൽ കരുണാ സാഗരവുമായി. തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയം പ്രതിഷ്ഠ ശുശ്രൂഷക്കിടയിലാണ് സിഎസ്ഐ മധ്യ കേരള മഹായിടവക ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ ദൈവാലയം കൈക്കാരൻ ജോർജ്ജ് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചത് വിശ്വാസി സമൂഹത്തിനിടയിൽ വേറിട്ട അനുഭവമായത്. കടന്നാക്രമിക്കുന്ന രോഗത്തിന്റെ കഠിന വേദന അറിയിക്കാതെ, മനമിടറാതെ, നിരാശയുടെ ഇരുൾ പരക്കാതെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്ന് തോമസ് ജോർജ്ജ് കുർബാന സ്വീകരിച്ചപ്പോൾ തൊഴുകൈകളോടെയും നിറകണ്ണുകളോടെയും ദൈവത്തിന് നന്ദി അർപ്പി ച്ച് ജോർജ്ജ് തോമസ്സിന്റെ ഭാര്യ വത്സല ജോർജ്ജ് ഒപ്പം അരികിൽ ഉണ്ടായിരുന്നു. തലവടി കുന്തിരിയ്ക്കൽ സെന്റ് തോമസ് സി.എസ് ഐ ഇടവകയുടെ അഞ്ച് ഉപസഭകളിൽ ഒന്നായ ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ കൈക്കാരനാണ് ജോർജ്ജ് തോമസ്.…

വെടിനിർത്തൽ കരാർ: ഫലസ്തീൻ “പ്രതിരോധത്തെ” പ്രശംസിച്ച് അയാത്തൊള്ള അലി ഖമേനി

ഇറാൻ പരമോന്നത നേതാവ് അയാത്തൊള്ള അലി ഖമേനി പലസ്തീൻ “പ്രതിരോധത്തെ” പ്രശംസിച്ചു. ഫലസ്തീൻ പ്രദേശങ്ങളിൽ നിന്ന് പിന്മാറാൻ ഇത് ഇസ്രായേലിനെ നിർബന്ധിച്ചുവെന്ന് പറഞ്ഞു. ഫലസ്തീൻ്റെ ശക്തിയുടെയും പോരാട്ടത്തിൻ്റെയും പ്രതീകമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രയേൽ-പലസ്തീൻ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഖമേനി ഈ പ്രസ്താവന നടത്തിയത്. പലസ്തീൻ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന പോരാട്ടത്തിൽ ഇറാൻ്റെ പങ്ക് അദ്ദേഹത്തിൻ്റെ അവകാശവാദം അടിവരയിടുന്നു. ഗാസയിലെ വെടിനിർത്തൽ ഫലസ്തീൻ ചെറുത്തുനിൽപ്പിൻ്റെ മഹത്തായ വിജയമാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് വ്യാഴാഴ്ച പറഞ്ഞു. കൂടാതെ, ഇസ്രായേലിൻ്റെ സാധ്യമായ ലംഘനങ്ങൾക്കെതിരെ മുന്നറിയിപ്പും നൽകി. ഗാസയിൽ വെടിനിർത്തലിന് ഫലസ്തീൻ സായുധ സംഘടനയായ ഹമാസും ഇസ്രായേലും ധാരണയിലെത്തി. ഞായറാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഇടനിലക്കാർ അറിയിച്ചു. 15 മാസത്തെ സംഘർഷത്തിനിടെ അവിടെ തടവിലാക്കിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഈ കരാറിലുണ്ട്. യുദ്ധം അവസാനിപ്പിച്ചതും സയണിസ്റ്റ് ഭരണകൂടത്തിന് (ഇസ്രായേൽ) മേൽ…

‘ചിക്കൻ നെക്ക്’ ഇടനാഴി: താലിബാനും പാക്കിസ്താനും തമ്മിലുള്ള സംഘർഷത്തിൻ്റെ കേന്ദ്ര ബിന്ദു

വഖാൻ ഇടനാഴിയിൽ പാക്കിസ്താന്‍ ആക്രമണം നടത്തുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്താന്‍ (ടി.ടി.പി) ഭീകരരുമായി കടുത്ത ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന ഈ സമയത്ത് പാക്കിസ്താന്‍ മുഴുവൻ താലിബാൻ യുദ്ധത്തിൻ്റെ വക്കിലാണ്. കറാച്ചി: പാക്കിസ്താന്‍ -താലിബാൻ യുദ്ധത്തിൻ്റെ ഭീഷണികൾക്കിടയിൽ, അഫ്ഗാനിസ്ഥാൻ്റെ തന്ത്രപ്രധാനമായ വഖാൻ ഇടനാഴി പാക്-താലിബാൻ സേനകൾ തമ്മിലുള്ള യുദ്ധക്കളമായി മാറുകയാണ്. കാരണം, ഈ സുപ്രധാന മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്ലാമാബാദ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. എന്നാല്‍, അതിർത്തിയിൽ ഒരു സൈനിക നടപടിയും ചൈന അനുവദിക്കില്ലെന്ന് വിദഗ്ധർ കരുതുന്നു. പാക്കിസ്താന്‍ പോലുള്ള വിശ്വസ്ത സഖ്യകക്ഷിയാണ് ഇത് ചെയ്തതെങ്കിൽ പോലും, റിപ്പോർട്ടുകൾ അനുസരിച്ച്, ചൈനീസ് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുടെ ഒരു സംഘം അടുത്തിടെ വഖാൻ ഇടനാഴി സന്ദർശിച്ചിരുന്നു. ജനുവരി 8 മുതൽ 12 വരെ ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും താലിബാൻ സുരക്ഷാ സേനയും വഖാൻ ഇടനാഴി സന്ദർശിച്ചതായി റിപ്പോർട്ടുകൾ…

നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനർസംഘടിപ്പിച്ചു

കോഴിക്കോട്: നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനർസംഘടിപ്പിച്ചു. ഭാരവാഹികളായി പ്രസിഡണ്ട്: ഫാദിൽ അമീൻ (കൊല്ലം), ജനറൽ സെക്രട്ടറി: റഹീം ബെണ്ടിച്ചാൽ (കാസർകോട്), ട്രഷറർ: കെ.വി.അമീർ (പാലക്കാട്) എന്നിവരെ തെരെഞ്ഞെടുത്തു. ഐ എൻ എൽ ന്റെ യുവജന സംഘടനയാണ് നാഷണൽ യൂത്ത് ലീഗ്‌ (NYL). സംസ്ഥാനത്ത് പാർട്ടിക്കും ഇടത് മുന്നണിക്കും സമൂഹത്തിനും കരുത്തായി എൻ വൈ എൽ ന്റെ പ്രവർത്തനങ്ങൾ സജീവമാക്കി മുന്നോട്ട് പോകുമെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞു

വടക്കൻ പറവൂർ ജി.എച്ച്.എസ്.എസ്സിൽ സ്പോർട്സ് ഹബ്ബ് സജ്ജമാക്കി യു എസ് ടി

യു എസ് ടി സ്ഥാപക ചെയർമാൻ ജി എ മേനോൻ പഠിച്ച വിദ്യാലയത്തിൽ സജ്ജമാക്കിയ സ്പോർട്സ് ഹബ്ബിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, ഹൈബി ഈഡൻ എം.പിയും ചേർന്ന് നിർവ്വഹിച്ചു. സുപ്രസിദ്ധ ഫുട്ബോൾ താരം ഐ.എം. വിജയൻ മുഖ്യാതിഥിയായി. കൊച്ചി:  പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, വടക്കൻ പറവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ചിരകാല സ്വപ്നമായ ജി.എ. മേനോൻ സ്പോർട്സ് ഹബ് യാഥാർഥ്യമാക്കി. ഇതോടെ തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) പ്രവർത്തന മേഖലയിൽ മറ്റൊരു പൊൻതൂവൽ കൂടി കമ്പനി തുന്നിച്ചേർത്തിരിക്കുകയാണ്. കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി യു എസ് ടി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങൾ നടപ്പാക്കി വരുന്നുണ്ട്. മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ സ്പോർട്സ്…

നക്ഷത്ര ഫലം (16-01-2025 വ്യാഴം)

ചിങ്ങം: നിങ്ങൾക്ക് മാന്ദ്യഫലങ്ങള്‍ ഉണ്ടാകുന്ന ദിവസമായിരിക്കും ഇന്ന്. എന്നാൽ, രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടാം. പ്രധാനകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ടെങ്കില്‍ മറ്റേതെങ്കിലും ദിവസം പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുക. സംസാരിക്കുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുക. പ്രത്യേകിച്ച് ബന്ധുക്കളോടും അയൽക്കാരോടും തർക്കിക്കാൻ നില്‍ക്കരുത്. കന്നി: മറ്റുള്ളവർക്ക് അറിയുന്നതിനെക്കാൾ കൂടുതൽ നിസ്വാർഥനും ഉദാരമതിയുമായിരിക്കും നിങ്ങൾ. പങ്കാളിയുമായോ സുഹൃത്തുക്കളുമായോ ചെയ്‌ത ജോലിയിൽ നിന്ന് പിന്നീട് നിങ്ങൾ ലാഭമുണ്ടാക്കിയേക്കാം. ഇന്നത്തെ സായാഹ്നം ബിസിനസിനും ഉല്ലാസത്തിനും അതുപോലെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ഉള്ള ഒത്തുചേരലിനും മാറ്റിവയ്‌ക്കുക. തുലാം: ശോഭയുള്ളതും മനോഹരവുമായ ഒരു ദിവസം. വീട് അലങ്കരിക്കുന്നതിൽ നിങ്ങൾ സജീവമായി ഏർപ്പെടും. നിങ്ങളുടെ ജീവിതത്തിലെ നല്ല ഫലങ്ങൾ നിങ്ങൾക്ക് കൂടുതൽ വർണ്ണാഭമായതും സന്തോഷകരവുമായ നിമിഷങ്ങൾ നൽകും. മേലുദ്യോഗസ്ഥരിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കും. വൃശ്ചികം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഒരു സൗഭാഗ്യപൂര്‍ണമായ ദിവസമാണ്. മതപരമായ യാത്രകളും സാമ്പത്തിക ആനുകൂല്യങ്ങളും ദിവസം മുഴുവൻ നിങ്ങൾക്ക് ആനന്ദം നൽകും.…

ഗാർഹിക പീഡനങ്ങൾക്കെതിരെ നിയമവശങ്ങളുടെ വിശദീകരണം; ഓ ഐ സി സി (യു കെ) ഓൺലൈൻ ചർച്ചാ ക്ലാസ്സ്‌ ജനുവരി 18 (ശനിയാഴ്ച) രാത്രി 8 മണിക്ക്

യു കെ: ഓ ഐ സി സി (യു കെ) – യുടെ ആഭിമുഖ്യത്തിൽ യു കെയിൽ വർധിച്ചു വരുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെയും നിയമവശങ്ങൾ വിശദീകരിച്ചുകൊണ്ടും ജനുവരി 18ന് (ശനിയാഴ്ച) ഓൺലൈൻ ചർച്ചാക്ലാസുകൾ സംഘടിപ്പിക്കും. യു കെ സമയം രാത്രി 8 മണിക്ക് ‘Speak Up Against Domestic Violence’ എന്ന് പേരിൽ സൂം (ZOOM) പ്ലാറ്റ്ഫോം മുഖേന സംഘടിപ്പിക്കുന്ന ചർച്ചാ ക്ലാസ്സിൽ ബഹു. കേംബ്രിഡ്ജ് കൗൺസിൽ മേയറും ഇംഗ്ലണ്ട് & വെയ്ൽസ് സീനിയർ കോർട്ട് സോളിസിറ്ററും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ Hon. Rt. Cllr ബൈജു തിട്ടാല, ബഹു. ആഷ്ഫോർഡ് പാർലമെന്റ് അംഗം സോജൻ ജോസഫ് എംപി, സാമൂഹ്യ പ്രവർത്തകൻ സിബി തോമസ്, മുൻ പോലീസ് ഉദ്യോഗസ്ഥൻ ദീപക് സദാശിവൻ തുടങ്ങി യു കെയിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. അറിഞ്ഞോ അറിയാതെയോ യു…

പ്രവാസി കോണ്‍ക്ലേവില്‍ ലെജന്റ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

കൊച്ചി: ശരീരംകൊണ്ട് പുറത്താണെങ്കിലും മനസ്സുകൊണ്ട് തന്റെ ജന്മദേശത്താണ് പ്രവാസികളുള്ളതെന്ന് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. മറൈന്‍ഡ്രൈവ് ക്ലാസിക് ഇംപീരിയല്‍ ക്രൂയിസില്‍ നടത്തിയ പ്രവാസി കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം. കൂട്ടിക്കുഴക്കലും കൂട്ടിക്കുറക്കലുമുണ്ടാകുമ്പോഴാണ് കൂട്ടായ്മയില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. കൂട്ടിച്ചേര്‍ക്കുന്ന കൂട്ടായ്മകളാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അധികാരം ലഭിച്ചിട്ടില്ലെങ്കിലും സമൂഹത്തില്‍ വോട്ടുണ്ടാക്കാന്‍ പ്രവാസികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയും. വിദേശത്തുള്ളവര്‍ക്ക് വോട്ട് ലഭ്യമാക്കണമെങ്കില്‍ അതിന് രാഷ്ട്രീയ തീരുമാനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കറ തീര്‍ന്ന രാഷ്ട്രീയ പ്രസ്ഥാനം എന്നൊന്ന് നിലവിലില്ലെന്നും കറ കുറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനമെന്നേ പറയാന്‍ കഴിയുകയുള്ളുവെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. രാജ്യത്തെ നാല് നെടുംതൂണുകളുടേയും വിശ്വാസ്യതയില്‍ കുറവുണ്ടായെന്നും സത്യവും നീതിയും തീരെ കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചാമത്തെ തൂണെന്ന് വിശേഷിപ്പിക്കാവുന്ന സിവില്‍ സൊസൈറ്റി നീക്കങ്ങളിലാണ് തനിക്ക് പ്രതീക്ഷയുള്ളതെങ്കിലും…