മലപ്പുറം: സംഘപരിവാർ അംബേദ്കറുടെ ആശയങ്ങളെ ചങ്ങലക്കിട്ട് അദ്ദേഹത്തെ വിഗ്രഹവൽകരിക്കുകയാണന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. അവർ ഭരണഘടനയെ ഉയർത്തിക്കാട്ടുകയും അതിന് ബാഹ്യമായി മനുസ്മൃതി അടിസ്ഥാനമാക്കി ഒരു പ്രത്യയശാസ്ത്ര വ്യവഹാരം സ്ഥാപിച്ചെടുക്കുകയുമാണ്. ഇതിനെതിരെ സാമൂഹ്യനീതിയുടെ പക്ഷത്ത് നിന്ന് ശക്തമായ ചെറുത്ത് നിൽപ്പ് നടക്കണമെന്നും അദ്ദേഹം പറഞ്ഞു.Pചിന്നൻ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം സംഘടിപ്പിച്ച ‘ഇന്ത്യൻ ഭരണഘടനയും അംബേദ്കറും’ ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. പി.എ.പൗരൻ (PUCL), കൃഷ്ണൻ കുനിയിൽ (വെൽഫെയർ പാർട്ടി), അഡ്വ.സാദിഖ് നടുത്തൊടി.(SDPI), ഡോ . റഷീദ് അഹമ്മദ് (കാലിക്കറ്റ് സെനറ്റ് മെമ്പർ), ചന്ദ്രൻ താനൂർ (IDF സംസ്ഥാന കമ്മിറ്റി അംഗം), ഡോ.വി.ഹിക്മത്തുല്ല, സിപി നഹാസ്, ഷർമിന (പുരോഗമന യുവജന പ്രസ്ഥാനം), സബീൽ ചെമ്പ്രശ്ശേരി (ഫ്രറ്റേണിറ്റി), ബിന്ദു പരമേശ്വരൻ, സുഭദ്ര വണ്ടൂർ (വുമൺ ജസ്റ്റീസ് മൂവ്മെൻ്റ്),…
Day: January 27, 2025
ഗസ്സയിലെ സയണിസ്റ്റ് പിന്മാറ്റം: ഫലസ്തീൻ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ച് സോളിഡാരിറ്റി
കോഴിക്കോട്: 15 മാസം നീണ്ട് നിന്ന വംശഹത്യക്ക് ശേഷം ഗസ്സയിൽ നിന്നും സയണിസ്റ്റ് ഇസ്റായേൽ സേന പിന്മാറിയതിന്റെ വിജയാഹ്ലാദ ദിനം സംഘടിപ്പിച്ച് സോളിഡാരിറ്റി. കോഴിക്കോട് ബീച്ചിനടുത്തുള്ള ആസ്പിൻ കോർട്ടിയാർഡ്സിൽ പ്രത്യേകം സജ്ജമാക്കിയ തൂഫാനുൽ അഖ്സ സ്വകയറിലാണ് ലൈവ് ഗ്രാഫിറ്റി, റാപ്പ് സോങ്, ഫലസ്തീൻ വിജയ ഗാനങ്ങൾ തുടങ്ങിയ വ്യത്യസ്ത കലാപരിപാടികളിലൂടെ ഫലസ്തീൻ ജനതയുടെ അതീജീവനത്തോട് ഐക്യദാർഢ്യപ്പെട്ട് കൊണ്ട് വിജയാഹ്ലാദ സംഗമം നടന്നത്. അമേരിക്കയുടെ നേതൃത്വത്തിൽ സയണിസ്റ്റുകൾ നടത്തിയ വംശഹത്യ ആരാണ് യഥാർത്ഥ തീവ്രവാദത്തിന്റെ വക്താക്കൾ എന്ന് ലോകത്തിന് മുന്നിൽ കാണിച്ച് കൊടുത്തെന്നും സ്വതന്ത്ര ഫലസ്തീനിനായി ഗസ്സയിലെ പോരാളികൾ നടത്തിയ അതിജീവനം ലോകത്ത് അടിച്ചമർത്തപ്പെടുന്ന മുഴുവൻ ജനതക്കുമുള്ള ഊർജ്ജമാണെന്നും സംഗമം ഉദ്ഘാടനം ചെയ്ത സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീക് മമ്പാട് അഭിപ്രായപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റെന്ന് അവകാശപ്പെടുന്ന കെ.എൽ.എഫിൽ വർത്തമാന കാലം സാക്ഷ്യം വഹിച്ച ഏറ്റവും…
ഇന്തോനേഷ്യ ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങും
ന്യൂഡൽഹി: ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള 450 മില്യൺ ഡോളറിൻ്റെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഇടപാടിന് ഉടൻ അന്തിമ രൂപമായേക്കും. ഞായറാഴ്ച, ഇന്തോനേഷ്യയിൽ നിന്നുള്ള ഉന്നതതല പ്രതിരോധ പ്രതിനിധി സംഘം ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ സംവിധാനത്തിൻ്റെ കഴിവുകളെക്കുറിച്ചുള്ള അവതരണത്തിന് സാക്ഷ്യം വഹിച്ചു. ഈ കരാർ നടപ്പായാൽ ബ്രഹ്മോസ് മിസൈൽ വാങ്ങുന്ന രണ്ടാമത്തെ ആസിയാൻ രാജ്യമായി ഇന്തോനേഷ്യ മാറും. നേരത്തെ ഈ അത്യാധുനിക മിസൈൽ സംവിധാനം ഫിലിപ്പീൻസ് വാങ്ങിയിരുന്നു. ഇന്തോനേഷ്യ നാവികസേനാ മേധാവി മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം ഇന്ത്യയുടെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ആസ്ഥാനത്തെത്തി. ഇവിടെ വച്ച് അദ്ദേഹം ബ്രഹ്മോസ് സിഇഒ ജയതീർത്ഥ ആർ. ജോഷിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ബ്രഹ്മോസ് മിസൈലിൻ്റെ ശക്തി, സാങ്കേതിക ശേഷി, തന്ത്രപരമായ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഈ സമയത്ത് പ്രതിനിധി സംഘത്തിന് നൽകി. ഇതോടൊപ്പം പ്രതിരോധ,…
പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പര: ഡോ. കെ.സി. സാബു
ദോഹ: പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പരയാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളെന്ന് ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി.സാബു അഭിപ്രായപ്പെട്ടു. വാക്കുകള്‍ക്ക് മനുഷ്യനെ വളര്‍ത്താനും തകര്‍ക്കാനും കഴിയുമെന്നും ക്രിയാത്മകമായ രീതിയില്‍ വാക്കുകളെ എങ്ങനെ പ്രയോഗിക്കണമെന്നാണ് വിജയമന്ത്രങ്ങള്‍ ഉദ്‌ഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദോഹയിലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ വിജയമന്ത്രങ്ങളുടെ എട്ടാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചോദനം ഓരോരുത്തരേയും അനിവാര്യമായ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നു. മാറ്റമാണ് പുരോഗതിയുടെ വഴിയെന്നും നാം ഓരോരുത്തരും വിചാരിച്ചാല്‍ മാറ്റം സാധ്യമാണെന്നും തിരിച്ചറിയുന്നതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗത കൂടും. വ്യത്യസ്ത ജീവിത സാഹചര്യങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിക്കുവാനും ജീവിതവിജയം നേടാനും പ്രചോദനമാകുന്ന പാഠങ്ങളാല്‍ ശ്രദ്ധേയമായ പരമ്പരയാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്‍വിബിഎസ് സ്ഥാപകരായ മനോജ് സാഹിബ് ജാനും ബേനസീര്‍ മനോജും ചേര്‍ന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍…
കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 76 മത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി , റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്നു മധുര വിതരണം നടത്തി. ചടങ്ങിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ,കെപിഎ ട്രഷറർ മനോജ് ജമാൽ, കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി, സെൻട്രൽ കമ്മറ്റി അംഗങ്ങളായ കിഷോർ കുമാർ, സജീവ് ആയൂർ, രഞ്ജിത്ത് ആർ പിള്ള, സജി കുളത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
വെറുപ്പിനെതിരെ സ്നേഹത്തിന്റെ പാലം പണിയുക : ടി. ആരിഫലി
ദോഹ: വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയെയും മുസ്‌ലിം വെറുപ്പിനെയും പ്രതിരോധിക്കാൻ ജനഹൃദയങ്ങളിലേക്ക് സ്നേഹത്തിൻ്റെ പാലങ്ങൾ പണിയുകയാണ് പരിഹാരമെന്ന് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാൻ ടി. ആരിഫലി പ്രസ്താവിച്ചു. ഖത്തറിലെ മലയാളി പ്രവാസികൾക്ക് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം വിരുദ്ധ പൊതുബോധം മാറ്റിയെടുക്കാനും മുസ്‌ലിം സമൂഹത്തിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടുത്താനും പരിശ്രമിക്കുകയാണ് മുസ്‌ലിം സമുദായത്തിന്റെ പ്രഥമ ഉത്തരവാദിത്തം. മുസ്‌ലിംകൾ സ്വയം ഗുണപരമായ മാറ്റത്തിന് തയാറാവണം. ദൈവിക സന്മാർഗമനുസരിച്ച് മാതൃകാ വ്യക്തിത്വങ്ങളായി മാറണം. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമ്പോഴാണ് മനുഷ്യൻ്റെ ദൗത്യം പൂർത്തിയാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവം സംവിധാനിച്ച അതിമഹത്തായ സ്ഥാപനമാണ് കുടുംബം. കുടുംബവും വിവാഹവും പാരതന്ത്ര്യവും ബാധ്യതയും ശല്യവുമല്ല. ‘എൻ്റെ ശരീരം എൻ്റെ സ്വാതന്ത്ര്യം’ എന്ന വ്യക്തികേന്ദ്രീകൃത ലിബറൽ ചിന്താഗതി മൂല്യങ്ങളുടെ നിരാസമാണ്. കുടുംബ സംവിധാനത്തിൻ്റെ തകർച്ചയാണ് ലിബറലിസത്തിൻ്റെ ഫലം. മദ്യവും മയക്കുമരുന്നും ഗണ്യമായി വ്യാപിക്കുന്നതിൻ്റെ…
വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി
കോഴിക്കോട്: കഴിഞ്ഞയാഴ്ച വയനാട് ജില്ലയിലെ പഞ്ചാരക്കൊല്ലിയിൽ കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ 40കാരി രാധയെ കൊന്നതായി സംശയിക്കുന്ന കടുവയുടെ മരണം വനംവകുപ്പ് സ്ഥിരീകരിച്ചു . ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ 2.30 ഓടെ പിലാക്കാവ് പ്രദേശത്ത് നരഭോജിയെന്ന് സംശയിക്കുന്ന മൃഗത്തെ കണ്ടെത്തിയതായി വനം മന്ത്രി എ കെ ശശീന്ദ്രൻ്റെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച (ജനുവരി 26) പട്രോളിംഗിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനെ കടുവ ആക്രമിച്ചിരുന്നു. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളും മറ്റ് നിരവധി മുറിവുകളുമുള്ള കടുവയെ പിലാക്കാവ് റോഡരികിലാണ് കണ്ടെത്തിയത്. മൃതദേഹം സുൽത്താൻ ബത്തേരിക്ക് സമീപം കുപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റുകയും അവിടെ നിന്ന് മൃതദേഹപരിശോധന നടത്തുകയും ചെയ്യും. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ കഴുത്തിലെ മുറിവുകളാകാൻ സാധ്യതയുണ്ടെങ്കിലും നെക്രോപ്സിക്ക് ശേഷമേ കടുവയുടെ മരണത്തിൻ്റെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് വനം വന്യജീവി വകുപ്പിലെ വെറ്ററിനറി സർജൻ അരുൺ സ്കറിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 6-7…
കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ബാഡ്മിന്റൺ ടൂർണമെന്റ് ‘സ്മാഷ് 2025’ സമാപിച്ചു
എടത്വ: തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ റവ. തോമസ് നോർട്ടൻ നഗറിൽ കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരാഴ്ച നീണ്ട് നിന്ന ബാഡ്മിന്റൺ ടൂർണമെന്റ് ‘സ്മാഷ് 2025’ സമാപിച്ചു. ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം മീനാക്ഷി മധു (സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, തേവര), ജൂണിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ നവനീത് ഉദയൻ (ബാലിക മഠം ഹയർ സെക്കൻണ്ടറി സ്ക്കൂൾ, തിരുമൂലപുരം) കിരീടമണിഞ്ഞു. ആര്യ മോൾ (സെന്റ് മേരീസ് ഹൈസ്ക്കൂൾ,എടത്വ), ഷോൺ പോൾ ജോസഫ് (സിഎംഎസ് ഹൈസ്കൂൾ, തലവടി ) യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ ഡബിൾസിൽ ഷോൺ പോൾ ജോസഫ് ,ആദർശ് (സിഎംഎസ് ഹൈസ്ക്കൂൾ, തലവടി ),ലെനിന്‍ റ്റിറ്റോ, എബിൻ ജോർജ്ജ് (ലൂർദ് മാതാ ഹൈസ്കൂൾ,പച്ച) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സീനിയർ സിംഗിൾസിൽ സൂര്യ പ്രസാദ് ( ആലപ്പുഴ)…
സംവിധായകൻ ഷാഫിയുടെ മരണം: മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം
മലയാളി പ്രേക്ഷകന്റെ ഹൃദയത്തിൽ ഇടം നേടിയ അനേകം ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. സഹ സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്രത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഷാഫി വിട പറഞ്ഞത്. പ്രതിഭയെയായാണ് ഷാഫിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രയത്നശാലിയായ ചലച്ചിത്രകാരനായിരുന്നു ഷാഫി. പ്രേക്ഷക മനസ്സ് വായിച്ചു കൊണ്ടാണ് കഥാപാത്രങ്ങളെയും കഥാവസരങ്ങളെയും അദ്ദേഹം രൂപപ്പെടുത്തിയത്. ഷാഫി സിനിമകൾ സംഭാവന ചെയ്ത ഹാസ്യ കഥാപാത്രങ്ങൾ പലതും തലമുറകൾ കൈമാറി ഏറ്റെടുക്കപ്പെട്ടു. നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമൃദ്ധമായ ആ സിനിമകൾ മലയാളത്തിൻ്റെ അതിർത്തി വിട്ടും സ്വീകാര്യത നേടി. ആ യുവ പ്രതിഭയുടെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും ഷാഫിയെ സ്നേഹിക്കുന്നവരുടെ ആകെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പി ആര്‍ ഡി, കേരള സര്‍ക്കാര്‍
റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി
തിരുവനന്തപുരം: 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ദേശീയ പതാക ഉയർത്തി. രാവിലെ 9 മണിക്ക് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രൗഢമായ പരേഡ് നടന്നു. പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. ഭാരതീയ വ്യോമസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. സെൻട്രൽ സ്റ്റേഡിയത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾ നടന്നു. ഭാരതീയ കരസേനയുടെ ഗർവാൾ റൈഫിൾസ് റെജിമെന്റ് ആറാം ബാറ്റലിയന്റെ മേജർ ജെ അജന്ദർ ആയിരുന്നു പരേഡ് കമാൻഡർ. ഭാരതീയ വ്യോമസേനയുടെ സതേൺ എയർ കമാന്റ് യൂണിറ്റിലെ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് നൂർ അഹമ്മദ് ഷെയ്ഖ് സെക്കൻഡ് ഇൻ കമാൻഡ് ആയി. ഭാരതീയ കരസേന, ഭാരതീയ വ്യോമസേന, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, സ്‌പെഷ്യൽ ആംഡ് പൊലീസ്,…