ഏജൻ്റിക് എ ഐ മികവിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കായി ജീവനക്കാരുടെ എണ്ണം 1000 ആയി ഉയർത്തും കൊച്ചി, ഫെബ്രുവരി 5, 2025: എ.ഐ. അധിഷ്ഠിത ഡിജിറ്റൽ എഞ്ചിനീയറിംഗ് കമ്പനിയായ ഇഗ്നിത്തോ ടെക്നോളോജിസ് തങ്ങളുടെ ചെന്നൈ എ.ഐ. കേന്ദ്രം വിപുലീകരിച്ചു. ഷൊലിംഗനല്ലൂരിലെ എൽകോട്ട് സ്പെഷ്യൽ ഇക്കണോമിക്ക് സോണിൽ സ്ഥിതി ചെയ്യുന്ന ഇഗ്നിത്തോയുടെ പുതിയ വിപുലീകരിച്ചു എ ഐ കേന്ദ്രം തമിഴ് നാട് വിവര സാങ്കേതിക ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ നിർവഹിച്ചു. ഇഗ്നിത്തോ ടെക്‌നോളജീസിന് കൊച്ചി ഇൻഫോപാർക്കിലും ഓഫീസുണ്ട്. എ ഐ മികവിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനൾക്കായി അടുത്ത രണ്ടു വർഷത്തിനുള്ളിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം 1,000 ആയി കമ്പനി ഉയർത്തും. ഐ ഐ കേന്ദ്രത്തിന്റെ വിപുലീകരണം ഇഗ്നിത്തോയുടെ തന്ത്രപരമായ വളർച്ചാ പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കിയിരിക്കുന്നത്. എൽ.എൽ.എം, മെഷീൻ ലേണിംഗ്, ജെൻ എ.ഐ. തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ…
Day: February 5, 2025
ട്രംപിന്റെ ഭീഷണികൾക്കിടയിലും ഗ്രീൻലാൻഡ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
ഗ്രീന്‍ലാന്‍ഡ് അമേരിക്ക ഏറ്റെടുക്കുമെന്ന യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണിയെ അവഗണിച്ച് ഗ്രീൻലാൻഡ് പ്രധാനമന്ത്രി മാർച്ച് 11 ന് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താൻ നിർദ്ദേശിച്ചു. ഈ നിർദ്ദേശത്തോടൊപ്പം, തിരഞ്ഞെടുപ്പ് സമയത്ത് ലഭിക്കുന്ന വിദേശ രാഷ്ട്രീയ സംഭാവനകൾ നിരോധിക്കണമെന്നും പാർലമെന്റിൽ പരിഗണിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് വിദേശ സഹായം നിരോധിക്കുന്നത് ട്രംപിന് വലിയ തിരിച്ചടിയായേക്കാം. കാരണം, ട്രംപിന് ഗ്രീൻലാൻഡിലാണ് കണ്ണുള്ളത്. അമേരിക്കയുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി താൻ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥി അവിടെ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. നമ്മുടെ രാജ്യത്ത് ഇതുവരെ സംഭവിച്ചിട്ടില്ലാത്തതാണിതെന്ന് ട്രംപിന്റെ പേര് പറയാതെ ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ട എഗെഡെ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പറഞ്ഞു. “ഇത് ആഭ്യന്തര വിഭജനത്തിനുള്ള സമയമല്ല, മറിച്ച് നമ്മുടെ രാജ്യത്തിനായി സഹകരണത്തിനും ഒത്തുചേരലിനുമുള്ള സമയമാണ്. നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനും നമ്മുടെ രാജ്യത്തെ വീണ്ടും നയിക്കാനും ഞാൻ തയ്യാറാണ്,” അദ്ദേഹം തുടർന്നു പറഞ്ഞു.…
പെൺകുട്ടികൾക്ക് സ്‌കിപ്പിംഗ് റോപ്പ് നൽകി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
കണ്ണൂര്‍: ഉയരാം പറക്കാം’ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ ജില്ലാ പഞ്ചായത്ത് 12,000 പെൺകുട്ടികൾക്ക് സ്‌കിപ്പിംഗ് റോപ്പ് വിതരണം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 72 സ്‌കൂളുകളിലാണ് സ്‌കിപ്പിംഗ് റോപ്പുകൾ വിതരണം ചെയ്തത്. സ്‌കൂളുകളിലെ എട്ട്, ഒൻപത് ക്ലാസുകളിലുള്ള പെൺകുട്ടികളുടെ കായികശേഷി വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചട്ടുകപാറ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിർവഹിച്ചു. കുട്ടികളിൽ ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ കണ്ടുവരുന്ന സാഹചര്യത്തിൽ അവരുടെ കായിക ശേഷി വർധിപ്പിക്കുക എന്നത് പ്രധാനമാണ്. കുട്ടികളെ ലഹരി, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം പോലുള്ള ദുശ്ശീലങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇത്തരം കായിക പദ്ധതികൾ സഹായകമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ആരംഭിച്ച പദ്ധതിയാണിത്.…
ബെന്നിച്ചൻ സേവ്യറിന്റെ സംസ്ക്കാരം നാളെ
എടത്വ ടൗൺ: രാമങ്കരി ലയൺസ് ക്ലബ് ട്രഷറർ വെളിയനാട് നടിച്ചിറ ബെന്നിച്ചൻ സേവ്യറിന്റെ (57) സംസ്ക്കാരം നാളെ വൈകീട്ട് 3ന് വെളിയനാട് സെന്റ് സേവേഴ്സ് ചർച്ച് സെമിത്തേരിയിൽ നടക്കും. നിര്യാണത്തില്‍ ലയൺസ് ക്ളബ്സ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ടോണി ഇനോക്കാരൻ, ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം, പിഡിജി ബിനോ ഐ കോശി, ഫസ്റ്റ് വിഡിജി വിന്നി ഫിലിപ്പ്, സെക്കന്റ് വിഡിജി ജേക്കബ് ജോസഫ്, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറർ സുരേഷ് ജയിംസ് വഞ്ചിപ്പാലം, അഡ്മിനിസ്‌ട്രേറ്റര്‍ പിസി. ചാക്കോ, ചീഫ് പ്രോഗ്രാം കോ- ഓർഡിനേറ്റർ മാർട്ടിൻ ഫ്രാന്‍സിസ്, ജിഎടി കോഓർഡിനേറ്റർ സി. വേണുഗോപാല്‍, ജിഎംടി കോഓർഡിനേറ്റർ ആർ. രാജേഷ്, ജിഇടി കോഓർഡിനേറ്റർ തോമസ്കുട്ടി അനിതോട്ടം, ജിഎസ്ടി കോഓർഡിനേറ്റർ ബിമൽ സി.ശേഖർ, ജിഎൽടി കോഓർഡിനേറ്റർ ബിനോയി കുര്യൻ, പിആർഒ അഡ്വ. മനോജ് പാലാ, റീജിയണൽ ചെയർമാൻ ജേക്കബ് ടി…
ആലപ്പുഴ -ചങ്ങനാശ്ശേരി (എ.സി. റോഡ്) റോഡിന്റെ അന്തിമ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു
തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന ജില്ലയുടെ അഭിമാന പദ്ധതിയായ ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി. റോഡ്) റോഡിന്റെ അന്തിമ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന 24 കിലോമീറ്ററുള്ള എ.സി റോഡിനെ ദീർഘകാല അടിസ്ഥാനത്തിൽ വെള്ളപ്പൊക്ക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതിനായി റീബിൽഡ് കേരള വഴി ആദ്യ ഭരണാനുമതി ലഭിച്ച 671.66 കോടി രൂപ വിനിയോഗിച്ച് പുനർനിർമിക്കുന്ന എ സി റോഡിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തി. എ.സി.റോഡിലെ വലിയ പാലങ്ങളായ കിടങ്ങറ, നെടുമുടി പാലങ്ങളുടെ വീതികൂട്ടൽ പ്രവൃത്തി (ഫിനിഷിംഗ് ഒഴികെയുള്ള) പൂർത്തിയായി. മുട്ടാർ പാലത്തിന്റെ പ്രവൃത്തികൾ (ഫിനിഷിംഗ് ഒഴികെയുള്ള) പൂർത്തിയായി. പള്ളാത്തുരുത്തി വലിയ പാലത്തന്റെ സമാന്തരപാലം നിർമാണം 60 ശതമാനം പൂർത്തിയായി. തുടർ പണികളും പുരോഗമിക്കുകയാണെന്ന് മേൽനോട്ടം വഹിക്കുന്ന കെ.എസ്.ഡി.പി.അധികൃതർ അറിയിച്ചു. അഞ്ച് സെമിഎലിവേറ്റഡ് ഫ്‌ളൈഓവറുകൾ (ഒന്നാംകര, മങ്കൊമ്പ്, നസ്രത്ത്, ജ്യോതി, പണ്ടാരക്കളം) പൂർത്തിയായി ഗതാഗതത്തിന്…
ഭാര്യ മരണമടഞ്ഞതിന്റെ 33-ാം ദിനം ഭർത്താവ് യാത്രയായി
നെടുമ്പ്രം: ഭാര്യ മരണമടഞ്ഞതിന്റെ 33-ാം ദിനം ഭർത്താവ് യാത്രയായി. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ സ്ഥാപക ജനറൽ കൺവീനർ, വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പ്രം യൂണിറ്റ് മുൻ സെക്രട്ടറി, കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ കോച്ചേരിൽ തൊമ്മി തങ്കച്ചൻ (79)അന്തരിച്ചു. മൃതദേഹം ഫെബ്രുവരി 6ന് വ്യാഴാഴ്‌ച രാവിലെ 8.30 മുതൽ ഭവനത്തിൽ പൊതു ദർശനത്തിന് വെയ്ക്കും. മലങ്കര കത്തോലിക്ക സഭ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത 1.30ന് ഭവനത്തിലെത്തി അന്ത്യാഞ്ജലി അർപ്പിക്കും. സംസ്ക്കാര ശുശ്രൂഷകള്‍ 3ന് ഭവനത്തിൽ ആരംഭിച്ച് 4ന് നെടുമ്പ്രം വിൻസന്റ് ഡി പോൾ മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. പരേതന്റെ ഭാര്യ കല്ലിശ്ശേരി മഴുക്കീർ ഈരയിൽ കുടുബാംഗമായ അമ്മിണി മരണമടഞ്ഞത് ജനുവരി 2ന് ആണ്. മക്കൾ: ദാനിയേൽ ജോൺ (ദുബൈ), അനിൽ (ദുബൈ), അഞ്ജു കോച്ചേരിയിൽ…
തമിഴ്നാട്ടിൽ പുരാതന പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെത്തി
ചെന്നൈ: തമിഴ്‌നാട് ട്രിച്ചി ജില്ലയിലെ ഒരു വീട്ടിൽ വാട്ടർ ടാങ്ക് പണിയാൻ കുഴിക്കുന്നതിനിടെ മൂന്ന് പുരാതന പഞ്ചലോക വിഗ്രഹങ്ങൾ കണ്ടെത്തിയ വാർത്ത പരന്നയുടനെ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. വിവരം ലഭിച്ചയുടൻ പോലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിഗ്രഹങ്ങൾ പിടിച്ചെടുത്ത് അന്വേഷണത്തിനായി അയച്ചു. നിലവിൽ ഈ വിഗ്രഹങ്ങള്‍ ജില്ലാ ട്രഷറിയിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. ട്രിച്ചി ജില്ലയിലെ മന്നച്ചനല്ലൂരിലെ വെങ്ങൻകുടി ഗ്രാമത്തിലാണ് ഇവ കണ്ടെത്തിയത്. സുരേഷ് എന്ന വ്യക്തി തന്റെ വീട്ടിൽ വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനായി കുഴിക്കുന്നതിനിടയിൽ, പെട്ടെന്ന് ലോഹത്തിൽ എന്തോ തട്ടിയതുപോലെ തോന്നി. കൂടുതൽ ശ്രദ്ധയോടെ കുഴിച്ചപ്പോഴാണ് മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സുരേഷ് പോലീസിനെ വിവരമറിയിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഞ്ചനല്ലൂർ പോലീസും സമയപുരം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഇളങ്കോവനും തഹസിൽദാർ പളനിവേലും മറ്റ് ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി വിഗ്രഹങ്ങൾ ഏറ്റെടുത്ത് സുരക്ഷിതമായി ജില്ലാ…
ഭീകരതയ്‌ക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കണം: ജമ്മു കശ്മീരിലെ സുരക്ഷാ ഏജൻസികൾക്ക് ഷായുടെ കർശന നിര്‍ദ്ദേശം
ശ്രീനഗർ: ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ സംബന്ധിച്ച ഉന്നതതല അവലോകന യോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഭീകരതയ്‌ക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാൻ എല്ലാ സുരക്ഷാ ഏജൻസികൾക്കും നിർദ്ദേശം നൽകി. നുഴഞ്ഞുകയറ്റം പൂജ്യത്തിലേക്ക് കുറയ്ക്കുന്നതിനും ഭീകരതയുടെ നിലനിൽപ്പ് പൂർണ്ണമായും തുടച്ചുനീക്കുന്നതിനും സുരക്ഷാ സേന യാതൊരു ദാക്ഷിണ്യവുമില്ലാതെ കർശന നടപടി സ്വീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും തുടർച്ചയായി രണ്ട് ദിവസം ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ ആഭ്യന്തരമന്ത്രി വിശദമായ അവലോകനം നടത്തി. ഇതിനിടയിൽ, കേന്ദ്ര സർക്കാർ ജമ്മു കശ്മീർ ഭീകരവാദ മുക്തമാക്കുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. തീവ്രവാദികളുടെ നിലനിൽപ്പ് ഇല്ലാതാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റം പൂർണ്ണമായും തടയുന്നതിനും ഭീകരതയ്‌ക്കെതിരായ പോരാട്ടം നിർണായകമാക്കുന്നതിനും സുരക്ഷാ ഏജൻസികൾ കർശന നടപടികൾ സ്വീകരിക്കേണ്ടിവരും. ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുന്നതിനായി…
പാവപ്പെട്ടവർക്ക് ഞങ്ങൾ തെറ്റായ വാഗ്ദാനങ്ങളല്ല നല്‍കിയത്, യഥാർത്ഥ വികസനമാണ് നടത്തിയത്: മോദി
ന്യൂഡൽഹി: ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി നൽകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പരാമർശിക്കുകയും പ്രതിപക്ഷത്തിനെതിരെ നിശിതമായ ആക്രമണം നടത്തുകയും ചെയ്തു. ദരിദ്രർക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല, യഥാർത്ഥ വികസനമാണ് ഞങ്ങൾ കൊണ്ടുവന്നതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ, അതേസമയം ചില നേതാക്കൾ ജക്കൂസിയിലും സ്റ്റൈലിഷ് ഷവറുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബത്തിന്റെ പേര് പറയാതെ, ചിലർ ജാതി സെൻസസിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും, എന്നാൽ രാജ്യത്ത് ഒരു സമയത്ത് ഏതെങ്കിലും എസ്‌സി അല്ലെങ്കിൽ എസ്ടി കുടുംബത്തിൽ നിന്ന് മൂന്ന് എംപിമാർ ഉണ്ടായിട്ടുണ്ടോ എന്ന് ആരെങ്കിലും എന്നോട് പറയണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഗാന്ധി കുടുംബത്തിൽ നിന്ന് മൂന്ന് എംപിമാരുണ്ട്.…
നക്ഷത്ര ഫലം (05-02-2025 ബുധന്‍)
ചിങ്ങം: ഇന്ന് നല്ല ദിവസമായിരിക്കും. ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും.ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്ന് നല്ല ദിവസമാകാൻ സാധ്യതയില്ല. മാനസികമായും ശാരീരികമായും സമ്മർദം അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്കും ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. തുലാം: ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ മികവ് കാണിക്കും. ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഇന്ന് ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. കുടുംബവുമൊത്ത് ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാൻ സാധ്യത. ശാരീരികവും മാനസികവുമായ…