ദോഹ: മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് ഡോ.അമാനുല്ല വടക്കാങ്ങരയുടെ 8 വാള്യങ്ങളടങ്ങിയ വിജയമന്ത്രങ്ങളുടെ സെറ്റ് സമ്മാനിച്ചു. മഞ്ചേരിയിലുള്ള മെല്‍ ആസ്ഥാനത്തെത്തി ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. മെല്‍ ഓണ്‍ലൈന്‍ മദ്രസ ഡയറക്ടര്‍ അഷ്‌റഫ് യമാനി പുസ്തകം ഏറ്റുവാങ്ങി. നുഅ്മാന്‍ ഹുദവി, മുബശ്ശിര്‍ വാഫി, ഷാഫി അസ്ഹരി വൈറ്റ് മാര്‍ട്ട് ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍ . പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 9847262583 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Day: February 17, 2025
കാലത്തിൻറെ താല്പര്യങ്ങൾക്കനുസരിച്ച രാഷ്ട്രീയത്തെ ഉയർത്തിപിടിക്കുക: കെ എ ഷഫീഖ്
മങ്കട: ‘സംഘ്പരിവാർ ഇന്ത്യ ഭരിച്ചാലും കേരളമെങ്കിലും നമ്മുടെ കൈയ്യിൽ ഉണ്ടല്ലോ’ എന്ന സങ്കുചിത രാഷ്ട്രീയത്തിന് ഇന്ത്യാ രാജ്യത്തെ രക്ഷപ്പെടുത്താനാകില്ല എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷഫീഖ്. കൂട്ടിൽ വെൽഫെയർ സ്ക്വയർ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് ഒരു രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കാതെ ന്യൂനപക്ഷങ്ങൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി സംഘടിക്കുമ്പോൾ മറുവശത്ത് വർഗീയതയും വംശീയതയും കാണുന്നതും അത് പ്രചരിപ്പിക്കുന്നതുമായ നിലപാടുകൾ ആര് ഉയർത്തിയാലും അത് അവരുടെ അണികളെ സംഘപരിവാറിൽ എത്തിക്കുന്നതിന് സഹായകമാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ്, പഞ്ചായത്ത് പ്രസിഡന്റ് മുസ്തകീം കടന്നമണ്ണ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞിക്കോയ പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാനിബ് സിപി സ്വാഗതവും അനു റസൽ…
2017 ൽ ഗോവയിൽ വിദേശ വിനോദ സഞ്ചാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വികാത് ഭഗത്തിന് ജീവപര്യന്തം തടവ്
ഗോവ: 2017-ൽ ഐറിഷ്-ബ്രിട്ടീഷ് പൗരയായ ഡാനിയേൽ മക്ലൗളിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 31 പ്രദേശവാസിയായ 31-കാരന്‍ വികാത് ഭഗത്തിന് ഗോവ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതോടൊപ്പം തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് പിഴയും ചുമത്തിയിട്ടുണ്ട്. 2017 മാർച്ച് 14 ന് ദക്ഷിണ ഗോവയിലെ കാനകോണ ഗ്രാമത്തിലെ വനപ്രദേശത്ത് നിന്നാണ് 28 കാരിയായ വിദേശ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിയായ വികാത് ഭഗത്തിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഇന്ന് (തിങ്കളാഴ്ച) ജില്ലാ സെഷൻസ് ജഡ്ജി ക്ഷമ ജോഷി വികാത് ഭഗതിന് കഠിനതടവ് ഉൾപ്പെടെയുള്ള ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബലാത്സംഗത്തിനും കൊലപാതകത്തിനും 25,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് 10,000 രൂപ പിഴയും വിധിച്ചു. തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് രണ്ട് വർഷം…
ചൈനയുമായുള്ള ബന്ധത്തിന്റെ പേരിൽ സാം പിട്രോഡയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ബിജെപി എംപി സുധാൻഷു ത്രിവേദി
ന്യൂഡല്‍ഹി: സാം പിട്രോഡയെയും കോൺഗ്രസിനെയും ലക്ഷ്യമിട്ട് ബിജെപി എംപി സുധാൻഷു ത്രിവേദി വീണ്ടും രംഗത്തെത്തി. അടുത്തിടെ, സാം പിട്രോഡ ചൈനയെക്കുറിച്ച് ഒരു പ്രസ്താവന നടത്തിയിരുന്നു. അതിന്റെ പേരില്‍ ബിജെപി ഇപ്പോൾ അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. ഇന്ത്യയുടെ വികസനം തടയാൻ നിരവധി പിന്തിരിപ്പൻ ശക്തികൾ ഇന്ന് ഗൂഢാലോചന നടത്തുന്നതായി ബിജെപി എംപി ആരോപിച്ചു. ചൈനയെക്കുറിച്ച് ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് സാം പിട്രോഡ നൽകിയ പ്രസ്താവനയിൽ നിന്ന്, ചൈനയുമായുള്ള കോൺഗ്രസിന്റെ കരാർ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഇന്ത്യയുടെ പരമാധികാരത്തിനും നയതന്ത്രത്തിനും എതിരാണ് സാം പിട്രോഡയുടെ പ്രസ്താവന. രാഹുൽ ഗാന്ധി സമാനമായ നിരവധി പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഎസി അതിർത്തി തർക്കത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിട്രോഡയുടെ പ്രസ്താവന കാരണം അദ്ദേഹം ഇപ്പോൾ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇന്ത്യ-ചൈന പ്രശ്നം അമേരിക്ക പെരുപ്പിച്ചു കാണിച്ചതാണെന്നും ചൈനയെ നമ്മുടെ ശത്രുവായി കണക്കാക്കുന്നത് അന്യായമാണെന്നുമാണ്…
ദേശീയ വനിതാ പത്രപ്രവർത്തക കോൺക്ലേവ് ഫെബ്രുവരി 18-ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 18, 19 തീയതികളിലായി തലസ്ഥാനത്ത് ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ദ്വിദിന കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 18 ന് രാവിലെ 11.30 ന് മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വി കെ പ്രശാന്ത് എംഎല്‍.എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. മേയര്‍ ആര്യാ രാജേന്ദ്രനും മാധ്യമ പ്രവര്‍ത്തക മായ ശര്‍മയും മുഖ്യപ്രഭാഷണം നടത്തും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് റെജി കെ പി, സെക്രട്ടറി (തിരുവനന്തപുരം) അനുപമ ജി നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വൈസ് പ്രസിഡന്റ് പി എം കൃപ, സംസ്ഥാന സെക്രട്ടറി ബിനിത ദേവസി എന്നിവര്‍ സന്നിഹിതരാകും. വകുപ്പ്…
നക്ഷത്ര ഫലം (17-02-2025 തിങ്കള്‍)
ചിങ്ങം : ഇന്ന് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുമെന്ന് കരുതരുത്. അത്തരം ആഗ്രഹങ്ങൾ മാറ്റണം. അത്ര നല്ല ദിവസമല്ലിന്ന്. നിങ്ങളുടെ ഉത്കണ്‌ഠയുടെ ഉറവിടം പരിശോധിക്കുക. കന്നി : സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും, ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ഉടൻ ലഭിക്കും. തുലാം : ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാകുന്നു ഇന്ന്. പ്രത്യേകിച്ച് ഒരു ഇന്‍റർവ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. വൃശ്ചികം : ജീവിതം മികച്ച അധ്യാപകനാണ്, എന്ന് അറിവുള്ളവർ പറയുന്നു. ഇന്ന്, നിങ്ങൾക്കും ഇത് അനുഭവിക്കാൻ കഴിയും. കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ…
ധാർമിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന അന്തരീക്ഷം സാധ്യമാക്കാനാവൂ: കാന്തപുരം
മർകസ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി; കർമവീഥിയിലേക്ക് 509 സഖാഫി പണ്ഡിതർ കോഴിക്കോട്: മർകസ് വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ ഉന്നത പഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 509 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. താഷ്കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മത്തുല്ലാഹ് തുർമുദി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ്‌ദാന പ്രഭാഷണം നടത്തി. ധാർമിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന സാമൂഹികാന്തരീക്ഷം സാധ്യമാക്കാനാവൂ എന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ലഹരി ഉപയോഗവും റാഗിങും വ്യാപകമായതിന് പിന്നിൽ ലിബറൽ ആശയങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അവബോധവും ധാർമിക മൂല്യങ്ങളും പുതുതലമുറ വിദ്യാർഥികളെ അഭ്യസിപ്പിക്കാൻ സർക്കാർ സംവിധാനങ്ങളും…
കെ. കരുണാകരന്‍ ട്രസ്റ്റ് അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിച്ചു
പുന്നയൂര്‍ക്കുളം: ലീഡര്‍ കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് അമേരിക്കന്‍ എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തേയും പ്രവാസി എഴുത്തുകാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ധീനേയും ആദരിച്ചു. ട്രസ്റ്റിന്റെ പ്രഥമ പുരസ്‌കാരം ടി.വി. ചന്ദ്രമോഹന്‍ എക്‌സ് എം.എൽ.യ്ക്ക് കോൺഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല സമര്‍പ്പിച്ചു. ചെയര്‍മാന്‍ പി. ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു പുന്നയൂര്‍ക്കുളത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം വി ജോസ്, 75 കഴിഞ്ഞ മുന്‍കാല നേതാക്കള്‍ എന്നിവരേയും, മുന്‍ എം.എൽ.എ ഒ. അബ്ദുറഹിമാന്‍കുട്ടി ആദരിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എന്‍. ആര്‍ ഗഫൂര്‍ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി എ. കെ സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
അനു സ്കറിയയെ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മാപ്പ് ഐക്യകണ്ഠേന നോമിനേറ്റ് ചെയ്തു
ഫിലഡൽഫിയ: 2026-2028 കാലയളവിലെ ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനു സ്കറിയയുടെ സ്ഥാനാർത്ഥിത്വത്തിന് മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ (MAP) പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഫെബ്രുവരി 16, 2025, ഞായറാഴ്ച വൈകിട്ട് 6 മണിക്ക് മാപ്പ് ഐ സി സി ബിൽഡിംഗിൽ ചേർന്ന കമ്മറ്റി യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ, ജനറൽ സെക്രട്ടറി ലിജോ ജോർജ്, ട്രഷറർ ജോസഫ് കുരുവിള, വൈസ് പ്രസിഡന്റ് കൊച്ചുമോൻ വയലത്ത്, സെക്രട്ടറി എൽദോ വർഗീസ്, അക്കൗണ്ടന്റ് ജെയിംസ് പീറ്റർ, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ, ഫോമാ വൈസ് പ്രസിഡന്റ് ശാലു പുന്നൂസ്, ഫോമാ ജുഡീഷ്യൽ സെക്രട്ടറി ബിനു ജോസഫ്, മുൻ മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, തോമസ് ചാണ്ടി, മറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അഭിപ്രായ…
ചെറിയാൻ പി. ചെറിയാൻ (സണ്ണിസാർ, 83) അന്തരിച്ചു
തിരുവല്ല: ഇരവിപേരൂരിന്റെ വികസന പ്രവർത്തനങ്ങളിൽ നിരവധി സംഭാവനകൾ നൽകിയ അറിയപ്പെടുന്ന സാഹിത്യകാരനും, 32 പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും, മികച്ച അധ്യാപകനും, അറിയപ്പെടുന്ന സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്ലാക്കീഴ് പുത്തൻപുരയിൽ ശ്രീ. ചെറിയാൻ പി. ചെറിയാൻ (സണ്ണിസാർ, 83) അന്തരിച്ചു. സംസ്ക്കാരം ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ പിന്നീട് നടക്കും. മാരാമൺ കളത്തൂർ തേവർത്തുണ്ടിയിൽ കുടുംബാംഗമായ ശ്രീമതി മേരി ചെറിയാൻ ആണ് ഭാര്യ. (റിട്ട. ഹെഡ്മിസ്ട്രസ്, എം.എം.എ ഹൈസ്‌കൂൾ, മാരാമൺ). ദീപു (യു.എസ്.എ), ദിലീപ് (യു.കെ), ദീപ്തി (കാനഡ) എന്നിവർ മക്കളും, ദീപം (യു.എസ്.എ), ടീന (യു.കെ), ജൂബിൻ (കാനഡ) എന്നിവർ മരുമക്കളും, ദിയ, അയാൻ, ആരൺ എന്നിവർ കൊച്ചുമക്കളുമാണ്. 1941-ൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂരിൽ ജനിച്ച ഇദ്ദേഹം, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂളിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം, തിരുവല്ല മാർത്തോമ്മാ കോളേജിൽ മത്തമാറ്റിക്‌സ് ഐച്ഛിക…