മതസൗഹാർദ്ദത്തിന്റെ മധുരം നുകർന്ന് ഇഫ്താർ വിരുന്ന്

കാസർഗോഡ്: മത മൈത്രിയും മത സൗഹാര്‍ദ്ദവവും കൈവിടാതെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന സംസ്ഥാനമെന്ന് പേരുകേട്ട കേരളത്തില്‍ റംസാന്‍ മാസമായതോടെ നോമ്പു തുറയും ഇഫ്താര്‍ വിരുന്നും പല സംഘടനകളും സംഘടിപ്പിക്കാറുണ്ട്. ഇത്തവണ കാസര്‍ഗോഡ് നീലേശ്വരം, പള്ളിക്കര, കേണമംഗലം കഴകം, തൃക്കരിപ്പൂർ രാമവില്യം കഴകം എന്നിവിടങ്ങളിലാണ് മതമൈത്രിയുടെ സന്ദേശം ഉയർത്തി നോമ്പ് തുറ സംഘടിപ്പിച്ചത്. നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലാണ് ഈ അപൂര്‍‌വ്വ ഇഫ്താര്‍ നടന്നത്. ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും പള്ളി കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര നടയിൽ ഒരുമിച്ചിരുന്നാണ് നോമ്പു തുറന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നോമ്പുതുറ നടന്നത്. വൈകിട്ടോടെ മുസ്‌ലിം സഹോദരങ്ങൾ എത്തി തുടങ്ങി. ക്ഷേത്രം ഭാരവാഹികൾ സ്നേഹത്തോടെ സ്വീകരിച്ച് ഇരുത്തി. സൗഹൃദങ്ങൾ പങ്കിട്ട് കുശലാന്വേഷണം നടത്തി. ബാങ്ക് വിളി തുടങ്ങിയതോടെ ക്ഷേത്ര മുറ്റം പ്രാർഥനാ നിർഭരമായി. തെയ്യക്കോലങ്ങൾ ഉറഞ്ഞാടുന്ന ക്ഷേത്ര മുറ്റത്ത് മത…

നക്ഷത്ര ഫലം (05-03-2025 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണ്. നിങ്ങളുടെ കാഴ്‌ചപ്പാടുകളില്‍ മാറ്റം വരുത്തുന്നത് ആഗ്രഹ സഫലീകരണത്തിന് ഗുണകരമാകും. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോള്‍ കൂടുതല്‍ തവണ അതിനെ കുറിച്ച് ചിന്തിക്കുക. ഇന്ന് നിങ്ങളുടെ വീട് നവീകരിക്കാന്‍ തീരുമാനമെടുക്കും. മുഴുവനായും നിങ്ങള്‍ക്കിന്ന് നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കില്ല. നിങ്ങളുടെ പ്രവര്‍ത്തി നിരവധി പേരെ നിരാശരാക്കും. സാമ്പത്തിക ചെലവ് വര്‍ധിക്കും. വിവാഹിതര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. തുലാം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. എന്നാല്‍ ദിവസം മുഴുവന്‍ അങ്ങനെ ആയിരിക്കില്ല. ചില ചിന്തകള്‍ നിങ്ങളെ അലട്ടിയേക്കാം. എന്ത് പറയുമ്പോഴും ആലോചിച്ച് മാത്രം പറയുക. ശത്രുക്കളെ നിങ്ങള്‍ സൂക്ഷിക്കുക. പുതിയ സംരംഭങ്ങള്‍ക്ക് ഇന്നത്തെ ദിവസം നല്ലതല്ല. സാമ്പത്തിക നേട്ടത്തിനും യാത്രയ്‌ക്കും സാധ്യതയുണ്ട്. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളിന്ന് നിരവധി പേരുമായി ആശയ വിനിമയം നടത്താന്‍ സാധ്യതയുണ്ട്.…

വിദ്യാർഥികളിലെ അക്രമവാസന; സർക്കാർ നടപടിയെടുക്കണം: സി മുഹമ്മദ് ഫൈസി

താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനമേറ്റ് മരണപ്പെട്ട താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ശഹബാസിന്റെ വസതി കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സി മുഹമ്മദ് ഫൈസി സന്ദർശിച്ചു. പിതാവ് ഇഖ്ബാലിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച അദ്ദേഹം നീതിക്കായി എന്നും സുന്നി പ്രസ്ഥാനം കുടുംബത്തിന്റെ കൂടെയുണ്ടാവുമെന്ന് ഉറപ്പുനൽകി. പരലോക ക്ഷേമത്തിനായി പ്രത്യേക പ്രാർഥനയും നടത്തി. സമപ്രായക്കാരുടെ കൂട്ടംചേർന്ന അക്രമത്തിൽ ഗുരുതര പരുക്കേറ്റ് ദാരുണമായി കൊല്ലപ്പെടേണ്ടി വന്നത് അങ്ങേയറ്റം ഭീകരമായ സാഹചര്യമാണെന്നും കൊലപാതകികൾക്ക് മാതൃകാപരമായ ശിക്ഷ നൽകാനും സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. വിദ്യാർഥികളുടെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും ക്രിയാത്മക പരിഹാരം കാണുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് എം എ സംസ്ഥാന സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട്, എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സാബിത് അബ്ദുല്ല…

എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസിയുടെ അറസ്റ്റ് ഹിന്ദുത്വ ഭരണകൂട വേട്ടയുടെ തുടർച്ച: സോളിഡാരിറ്റി

കോഴിക്കോട് : എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയുടെ അറസ്റ്റ് ഹിന്ദുത്വഭരണകൂട വേട്ടയുടെ തുടർച്ചയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. രാഷ്ട്രീയ എതിരാളികളെ അധികാര ദുർവിനിയോഗത്തിലൂടെ ഉൻമൂലനം ചെയ്യുന്ന ഫാസിസ്റ്റ് നടപടികളുടെ തുടർച്ചയാണിത്. കേന്ദ്ര അന്വേഷണ ഏജൻസികളായ ഇ.ഡി, സി.ബി.ഐ തുടങ്ങിയവ ഉപയോഗിച്ച് ഭരണകൂട വിമർശനം ഉന്നയിക്കുന്നവരെ നിശബ്ദമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിട്ടിട്ടും ബി.ജെ.പി നേതാക്കൾക്കെതിരെ ഇ.ഡി കൈയും കെട്ടി നോക്കി നിൽക്കുകയായിരുന്നു. മുസ്ലിം പശ്ചാതലത്തിൽ നിന്നുള്ള സംഘടനകളെ വേട്ടയാടുമ്പോൾ പൊതു സമൂഹം പുലർത്തുന്ന നിശബ്ദത ഇസ്ലാമോഫോബിയയുടെ ഭാഗം തന്നെയാണ്. ഭരണകൂടവും രാജ്യവും രണ്ടാണെന്ന് തന്നെ തിരിച്ചറിഞ്ഞ് അവശേഷിക്കുന്ന വിയോജന സ്വരങ്ങളെ പോലും നിശ്ശബ്ദമാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട്, ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ, സെക്രട്ടറിരായ ശബീർ കൊടുവള്ളി, ഡോ. എ.കെ സഫീർ, വി.പി…

ലഹരി മാഫിയകള്‍ക്കു പിന്നില്‍ ഭീകരവാദപ്രസ്ഥാനങ്ങള്‍: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തെ ലഹരിയിലാഴ്ത്തുന്നതിന്റെ പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയിക്കുന്നുവെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തി സത്വര നടപടികളെടുക്കാനുള്ള ആര്‍ജ്ജവമാണ് കേന്ദ്ര സംസ്ഥാന ഭരണസംവിധാനങ്ങള്‍ കാണിക്കേണ്ടതെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ലഹരിയുടെ മറവില്‍ നടക്കുന്ന അതിക്രൂരമായ അനിഷ്ഠസംഭവങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളുന്ന പുതുതലമുറയെ മാത്രം പഴിചാരി ഒളിച്ചോടുന്നതില്‍ അര്‍ത്ഥമില്ല. ആഗോള ഭീകരവാദ ശക്തികൾ കേരളത്തിൻറെ സമസ്ത മേഖലകളിലും സ്വാധീനമുറപ്പിച്ചിരിക്കന്നതിൻറെ വ്യക്തമായ തെളിവാണ് മറനീക്കി പുറത്തുവരുന്നത്. ഒരു തലമുറയെ ഒന്നാകെ നശിപ്പിച്ച് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെയാണ് സമൂഹം തിരിച്ചറിയേണ്ടതും അധികാരികൾ കണ്ടെത്തേണ്ടതും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്ന സ്ഥലമായി കേരളം മാറിയിരിക്കുമ്പോള്‍ സംസ്ഥാനഭരണസംവിധാനങ്ങള്‍ ഇക്കാലമത്രയും നോക്കുകുത്തികളായി അധഃപതിച്ചുവെന്നത് വ്യക്തമാണ്. കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുക, യുവത്വത്തെയൊന്നാകെ മദ്യത്തിനും ലഹരിക്കും അടിമകളാക്കുക, ആത്മഹത്യകളും…

വർധിച്ചു വരുന്ന ലഹരി – അക്രമ പ്രവണതകൾക്കെതിരെ സഹോദര്യത്തിലധിഷ്ടിതമായ സാമൂഹിക പ്രതിരോധമുയർത്തുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

സമൂഹത്തിൽ നിരന്തരം വർധിച്ചു വരുന്ന ലഹരി ഉപയോഗ -അക്രമണ പ്രവണതകൾക്ക് സംരക്ഷണമൊരുക്കുന്ന ഭരണകൂടവും ഹിംസാത്മക രാഷ്ട്രീയവുമാണ് പ്രധാന ഉത്തരവാദികളെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയറ്റ്. വയലൻസ് എന്നത് ആളുകളുടെ സ്വഭാവ – സംസ്‍കാരത്തിലേക്ക് അരിച്ചിറങ്ങുകയും പരസ്പരം വലിയ രീതിയിലുള്ള പകപൊക്കലുകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഇത് കേവലം പുതുതലമുറയുടെ വഴി തെറ്റൽ എന്നോ അരാഷ്ട്രീയത എന്നോ തീർപ്പു കൽപിക്കാതെ പൊതുസമൂഹം കൂട്ടുത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ലഹരി മാഫിയകൾക്ക് എല്ലാ വിധ സംരക്ഷണവും ഒരുക്കുന്ന ഭരണകൂടവും അതിന് ഒത്താശ ചെയ്യുന്ന ഡാംസഫ് പോലെയുള്ള ലഹരി വിരുദ്ധ സ്പെഷ്യൽ പോലീസ് ഫോഴ്സും കാമ്പസുകളിൽ വയലൻസ് പ്രവർത്തന മാതൃകയായി സ്വീകരിച്ച വിദ്യാർത്ഥി സംഘടനകളുമെല്ലാം ഇതിന് പ്രധാന ഉത്തരവാദികളാണ്. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിനും കോട്ടയം നഴ്സിങ് കോളേജിലെ മനുഷ്യത്വ വിരുദ്ധമായ റാഗിങിനും പിന്നിൽ പ്രതിപ്പട്ടികയിലുള്ള എസ്.എഫ് ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ കേവലം…

ആശാ വർക്കർമാരുടെ പ്രതിഷേധം ചർച്ചയായി: നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ ഏറ്റുമുട്ടി

തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള ചർച്ച തുടരുന്നതിനിടെ നിയമസഭ പ്രക്ഷുബ്ധമായി. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസ് ആദ്യമായി നിയമസഭയിൽ പരിഗണിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് സ്പീക്കറുമായി ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കിയതിനെത്തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്പീക്കറുടെ ഏകപക്ഷീയമായ സമീപനത്തിൽ പ്രതിഷേധിച്ച് ബാനറുകളും പതാകകളും ഉയർത്തിയാണ് പ്രതിഷേധം നടത്തിയത്. പ്രതിപക്ഷ ബഹളത്തിനിടെ സബ്മിഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം നിയമസഭ പിരിച്ചുവിട്ടു. മാർച്ച് 10 ന് നിയമസഭ ഇനി സമ്മേളിക്കും. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചപ്പോൾ പ്രതിപക്ഷ എംഎൽഎമാർ ഒരു ചോദ്യമായും ഭരണകക്ഷി സബ്മിഷൻ ആയും രണ്ടുതവണ ഉന്നയിച്ച വിഷയമാണിതെന്ന് പാർലമെന്ററി കാര്യ മന്ത്രി എം ബി രാജേഷ് പറഞ്ഞു. എന്നാല്‍, സ്പീക്കർ അവതരണം അനുവദിച്ചു. പിന്നീട്, ആരോഗ്യമന്ത്രി വീണ ജോർജ്, യുഡിഎഫ് കാലഘട്ടത്തിൽ…

സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പൗരന്മാരുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ കഴിയില്ല: ഹൈക്കോടതി

കൊച്ചി: പൊതു പ്രകടനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പരാമർശിച്ചുകൊണ്ട് ഒരു പൗരന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. പ്രകടനങ്ങളിൽ പങ്കെടുക്കുകയോ ബാനറുകൾ ഉയർത്തുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19 ൽ നിർദ്ദേശിച്ചിരിക്കുന്ന ന്യായമായ നിയന്ത്രണങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങളായി കണക്കാക്കാനാവില്ലെന്ന് കോടതി വിശദീകരിച്ചു. ഇത് സംസാര സ്വാതന്ത്ര്യം, ആവിഷ്‌കാരം, സംഘം ചേരൽ, സഞ്ചാര സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചാണെന്നും കോടതി വ്യക്തമാക്കി. മലപ്പുറത്തുനിന്നുള്ള എ. ഷർമിനയോട് ഒരു വർഷത്തേക്ക് സമാധാനം നിലനിർത്താൻ ആൾ ജാമ്യത്തോടുകൂടിയ 50,000 രൂപയുടെ ബോണ്ട് നടപ്പിലാക്കാൻ ഉത്തരവിടാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുൺ ഈ നിരീക്ഷണങ്ങൾ നടത്തിയത്. കൊളത്തൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 24 കാരിയായ സ്ത്രീ ആവർത്തിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും പ്രദേശത്തെ…

ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തിയ്യതി കെ‌എസ്‌ആര്‍‌ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കും: ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 100 കോടി രൂപയുടെ ഓവർഡ്രാഫ്റ്റ് എടുത്തിട്ടുണ്ട്. സർക്കാർ രണ്ട് ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ ഇത് തിരിച്ചടയ്ക്കാം. ബാക്കി തുക ചെലവ് ചുരുക്കലിൽ നിന്നും വരുമാനത്തിൽ നിന്നും നൽകുമെന്ന് മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി ഏകദേശം 10,000 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും പുതിയ പരിഷ്കാരങ്ങളിലൂടെ കെഎസ്ആർടിസിയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോകാൻ ജീവനക്കാരുടെ കൂട്ടായ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. 2023 മെയ് വരെയുള്ള എല്ലാ പെൻഷൻ ആനുകൂല്യങ്ങളും നൽകി. വരുമാനത്തിന്റെ 5 ശതമാനം പെൻഷൻ നൽകാൻ എല്ലാ ദിവസവും നീക്കിവയ്ക്കുന്നു. 2024 സെപ്റ്റംബർ…

ഹൃദയത്തിന് കരുത്തേകാൻ മെഡിക്കൽ ക്യാമ്പ്

സി.ഐ.സിയും ഹാർട്ട് ഹോസ്പിറ്റലും ചേർന്ന് നടത്തിയ ക്യാമ്പ് നൂറുകണക്കിനാളുകൾക്ക് തുണയായി ദോഹ: ആരോഗ്യകരമായ റമദാൻ മാസത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹമദ് ഹാർട്ട് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച നാലാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് തുണയായി. നേരത്തെ സി.ഐ.സി സംഘടിപ്പിച്ച ഏഷ്യൻ മെഡിക്കൽ ക്യാമ്പിൽനിന്ന് റഫർ ചെയ്യപ്പെട്ടവരും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്നവരിൽനിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുമായ ആളുകളാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്. ‘റമദാന് വേണ്ടി ഹൃദയം ഒരുക്കാം’ എന്ന മുദ്രാവാക്യവുമായി ഹാർട്ട് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൻ്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ പരിപാടികളും നടന്നു. ഡോ. സജ്ജാദ്, ഡോ. ജിജി മാത്യു എന്നിവർ ബോധവൽകരണ ക്ലാസുകൾ നയിച്ചു. ഹൃദ്രോഗ വിദഗ്ധരായ ഡോ. ജാസിം, ഡോ. അൻവർ, ഡോ. ഷാഹിദ്, ഡോ. സജ്ജാദ് എന്നിവർ സൗജന്യമായി വിദഗ്ധ…