ഈദ്-കിക്സ് 2025: വക്റ ജേതാക്കൾ

ദോഹ: സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ പെരുന്നാളിനോടനുബന്ധിച്ച് ഈദ്-കിക്സ് 25′ എന്ന പേരിൽ ഇന്റർസോൺ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അഞ്ച് സോണുകളിൽ നിന്നായി പതിനാല് ടീമുകൾ പങ്കെടുത്ത മത്സരം നവ്യാനുഭവമായിരുന്നു. വക്‌റ ബർവാ വില്ലേജിൽ വെച്ച് നടന്ന മത്സരത്തിൽ നദീമത്തുനാ വക്‌റ വിന്നേഴ്സ് ട്രോഫിയും മെഷാഫിയാ വക്‌റ ഫസ്റ്റ് റണ്ണർഅപ്പും എംകെ സ്‌ട്രൈക്കേഴ്‌സ് മദീന ഖലീഫ സെക്കന്റ് റണ്ണർഅപ്പും നേടി വിജയികളായി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി നദീമത്ത്നാ വക്‌റയുടെ അർമാനും മികച്ച ഗോൾകീപ്പറായി മഷാഫിയാ വക്‌റയുടെ ഇഷാനും ഫെയർപ്ലേ ടീമായി എംകെ സ്‌ട്രൈക്കേഴ്‌സ് മദീന ഖലീഫയും ഏറ്റവും നല്ല ടീം മാനേജരായി റയ്യാൻ സോണിലെ ഫഹദും തെരഞ്ഞെടുക്കപ്പെട്ടു. അൽശമാൽ ക്ലബിൻ്റെ അത്‌ലറ്റിക് ഹെഡ് കോച്ച് മുൻഷിർ തൃശൂർ ,സി.ഐ .സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഇസ്മായിൽ വേങ്ങശ്ശേരി, സകരിയ്യ കാരിയാത്ത്, ഇഹ്‌ജാസ് അസ്‌ലം,…

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ വെൽഫെയർ പാർട്ടി അനുമോദിച്ചു

വടക്കാങ്ങര : സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കേരളത്തിന്റെ  സാമൂഹികാന്തരീക്ഷത്തിൽ നുണപ്രചാരണങ്ങളിലൂടെ വെറുപ്പും വിദ്വേഷവും വളർത്തി സമൂഹത്തിൽ കലുഷത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ഭാവി തലമുറക്ക് സാധിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം നാട് അതിഭീകരമായ ഒരു വിപത്തിനെ നേരിടേണ്ടി വരുമെന്നും വെൽഫെയർ പാർട്ടി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി സി.എച്ച് മുഖീമുദ്ദീൻ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 46 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡണ്ട് കെ.ടി ബഷീർ അധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഷബീർ കറുമുക്കിൽ സ്വാഗതവും യൂണിറ്റ് സെക്രട്ടറി കെ.പി ബഷീർ നന്ദിയും പറഞ്ഞു. സി.എച്ച് മുഖീമുദ്ധീൻ, കെ ജാബിർ, കെ.ടി ബഷീർ, കെ.പി ബഷീർ,…

മലപ്പുറം വിവേചന ഭീകരതക്കെതിരെ സർക്കാറിന് താക്കീതായി ഫ്രറ്റേണിറ്റി മഹാ മലപ്പുറം റാലി

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉൾപ്പെടെ വിദ്യാഭ്യാസ വിഷയങ്ങളിൽ ജില്ലയോട് തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിനെതിരെയുള്ള ശക്തമായ താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മഹാ മലപ്പുറം റാലി സംഘടിപ്പിച്ചു. ജനകീയ പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാണിക്കുകയും അധികാരത്തെ ദുരുപയോഗം ചെയ്തും റാലിക്ക് അനുമതി നിഷേധിച്ച പോലീസ് നടപടി തീർത്തും പ്രതിഷേധാർഹമാണ്. മാർജിനിൽ സീറ്റ് വർദ്ധനവും , താൽക്കാലിക ബാച്ചുകളും കൊണ്ട് സർക്കാർ തുടരുന്ന വിദ്യാർത്ഥി വഞ്ചന അനുവദിക്കില്ല , ജില്ലയിൽ ആനുപാതികമായി പ്ലസ് വണ്ണിന്സ്ഥിരം ബാച്ചുകൾ അനുവധിക്കും വരെ പ്രതിഷേധ സമരങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്തുമെന്നും ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ പറഞ്ഞു. നടക്കാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഹയർസെക്കണ്ടറി ബാച്ചുകളുടെ പ്രതിസന്ധി പൊതുജനങ്ങൾക്കിടയിൽ വിചാരണക്ക് വെക്കുമെന്നും തുടർ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും ജില്ലാ പ്രസിഡന്റ്‌ വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡണ്ടുമാർ…

ഖത്തറില്‍ നിന്ന് ബക്രീദ് അവധിയാഘോഷിക്കാന്‍ കെനിയയിലേക്ക് പോയ അഞ്ച് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

ദോഹ/നയ്റോബി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് കുടുംബസമേതം അവധിക്കാലം ആഘോഷിക്കാൻ പോയ മലയാളികളടക്കമുള്ള ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് 100 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഒന്നരയും എട്ട് വയസ്സും പ്രായമുള്ള രണ്ട് പെൺകുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ച മലയാളികൾ. മരിച്ച ആറാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. 26 പേർക്ക് പരിക്കേറ്റു. ഇതിൽ 14 പേർ മലയാളികളാണ്. ബാക്കിയുള്ളവർ കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മൂന്ന് ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവറും ഉൾപ്പെടെ 32 പേർ ബസിലുണ്ടായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡരുവയിലെ നകുരു-ഓൾ-ജോറോ ഒറോക്ക് റോഡിലെ ഗിച്ചാക്ക ഗ്രാമത്തിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത്. കനത്ത മഴയെത്തുടർന്ന് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മൂവാറ്റുപുഴ പേഴയ്ക്കപ്പിള്ളി സ്വദേശി മക്കാറിന്റെ മകൾ ജെസ്‌ന (29), മകൾ റൂഹി മെഹ്‌റിൻ…

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികന്‍ ക്യാപ്റ്റന്‍ രാകേഷ് ശര്‍മ്മയുടെ സോയൂസ് ടി-11 യാത്രാ അനുഭവം

1984 ഏപ്രിൽ 3. വൈകുന്നേരം കൃത്യം 6:38. കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് ടി-11 എന്ന ബഹിരാകാശ പേടകം പറന്നുയർന്നു, ഇന്ത്യയ്ക്ക് ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെട്ടു. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ രാകേഷ് ശർമ്മ ഈ വിമാനത്തിൽ ഉണ്ടായിരുന്നു, ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനായി. 38 വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ വ്യോമസേനയിലെ മറ്റൊരു ഉദ്യോഗസ്ഥനായ ശുഭാൻഷു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യാൻ പോകുന്നു. അദ്ദേഹത്തിന്റെ ബഹിരാകാശ പേടകം ജൂൺ 11 ന് പറന്നുയർന്നേക്കാം. രാകേഷ് ശർമ്മയുടെ യാത്ര വെറുമൊരു ബഹിരാകാശ ദൗത്യം മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യ-സോവിയറ്റ് യൂണിയൻ സൗഹൃദത്തിന്റെ പ്രതീകമായിരുന്നു. 1978 നും 1991 നും ഇടയിൽ 17 വിദേശ ബഹിരാകാശയാത്രികരെ അയച്ച സോവിയറ്റ് ഇന്റർകോസ്മോസ് പ്രോഗ്രാമിന്റെ ഭാഗമായിരുന്നു ശർമ്മയുടെ ബഹിരാകാശ യാത്ര. സാങ്കേതിക സഹകരണത്തിലൂടെ തന്ത്രപരവും ശാസ്ത്രീയവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നതായിരുന്നു ആ…

ബംഗാൾ സെക്സ് റാക്കറ്റ് പ്രതിയുടെ തൃണമൂൽ നേതാക്കൾക്കൊപ്പമുള്ള ചിത്രത്തെച്ചൊല്ലി വിവാദം കൊഴുക്കുന്നു

പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ സെക്സ് റാക്കറ്റ് കേസിൽ പ്രതിയായ ശ്വേത ഖാന്റെയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാക്കളുടെയും ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് രാഷ്ട്രീയ കോലാഹലം പൊട്ടിപ്പുറപ്പെട്ടു. പോലീസ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു, ശ്വേത ഖാനും മകനും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ചിത്രങ്ങൾ വൈറലായതോടെ, സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ബിജെപി മുഖ്യമന്ത്രി മമത ബാനർജിക്കും അവരുടെ സർക്കാരിനുമെതിരെ രൂക്ഷമായി വിമര്‍ശിച്ചു. ശ്വേത ഖാനും മകനും ചേർന്ന് ഒരു ഫിലിം പ്രൊഡക്ഷൻ ഹൗസ് നടത്തിയെന്നും അവിടെ ‘സോഫ്റ്റ് പോൺ’ വീഡിയോകൾ നിർമ്മിച്ചുവെന്നും ആരോപിക്കപ്പെടുന്നു. അടുത്തിടെ, ഡോംജൂർ പ്രദേശത്തെ ഒരു സ്ത്രീ ഒരു അശ്ലീല ചിത്രത്തിൽ ജോലി ചെയ്യാൻ വിസമ്മതിച്ചതിന് തന്നെ ബന്ദിയാക്കി മർദ്ദിച്ചുവെന്ന് ആരോപിച്ചു. ഈ ആരോപണത്തിന് ശേഷം, പോലീസ് ശ്വേതയെയും മകനെയും തിരയാൻ തുടങ്ങി, പക്ഷേ ഇരുവരും ഒളിവിൽ പോയി. വിവരങ്ങള്‍ പുറത്തുവന്നതിനുശേഷം,…

നക്ഷത്ര ഫലം (10-06-2025 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങൾ ദിവസം മുഴുവൻ ജോലിക്കായി ചെലവഴിക്കും. വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക്‌ അവരുടെ സൂപ്പർവൈസർമാരെ തൃപ്‌തിപ്പെടുത്തേണ്ടി വരും. വീട്ടമ്മമാർ ഇന്ന് ലൗകികമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. എല്ലാക്കാര്യങ്ങളിലും ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിവസമാണെന്ന് തെളിയപ്പെടും. കന്നി: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇന്നത്തെ നിങ്ങളുടെ ദിവസത്തിൻ്റെ അധികസമയവും നിങ്ങളോടൊപ്പം ഉണ്ടാകും. കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും പഠന സമയവും ഒഴിവു സമയവും ഒരുപോലെ കൊണ്ടുപോകുവാൻ ശ്രമിക്കുകയും വേണം. നിക്ഷേപങ്ങളുടെ തുടക്കത്തിന് ഇന്ന് നല്ല ദിവസമാണ്. തുലാം: നിങ്ങളുടേതുമായി വളരെ യോജിക്കുന്ന മാനസികനിലയുള്ളവരുമായി കാണുന്നതിനുള്ള അവസരം ഇന്ന് നിങ്ങൾക്ക് ഉണ്ടാകും. ധാരാളം സരസ സംഭാഷണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. നിങ്ങളുടെ ഉൾക്കാഴ്ച്ചയെ നിലവിലെ യാഥാർത്ഥ്യമായി കണ്ട് നിങ്ങളുടെ ശ്രമങ്ങളെ ഫലപ്രദമാക്കിമാറ്റണം. വൃശ്ചികം: പ്രേമവും അത്യുത്സാഹവും നിങ്ങൾക്ക്‌ ജീവിത രീതികൾ പോലെയാണ്. ഈ ഘടകങ്ങളെ ഉയർത്തുവാൻ ഇന്നു നിങ്ങൾ ശ്രമിക്കും. എന്നാൽ അത്‌ അധികമാകാതിരിക്കുവാൻ ശ്രദ്ധിക്കണം…

ദേശീയപാതാ നിർമ്മാണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്

കോഴിക്കോട്: ദേശീയപാതാ നിർമ്മാണത്തിൽ നടന്ന അഴിമതിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യവേ, സംസ്ഥാന സർക്കാർ അത്തരമൊരു അന്വേഷണത്തിന് എതിരാണെന്ന് അദ്ദേഹം ആരോപിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) റീജിയണൽ ഓഫീസിന് പുറത്തായിരുന്നു പ്രതിഷേധം നടന്നത്. ദേശീയപാത നിർമ്മാണത്തിനിടെ വിള്ളലുകൾ കണ്ടെത്തിയ മലപ്പുറത്തെ കൂരിയാട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇതുവരെ സന്ദർശിച്ചിട്ടില്ലെന്ന് ജോസഫ് അവകാശപ്പെട്ടു. സംസ്ഥാനത്തെ ദേശീയപാത നിർമ്മാണത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ ആഗ്രഹിച്ച റിയാസ് കേന്ദ്രത്തെ വിമർശിക്കാൻ ഭയപ്പെടുകയാണ്. തന്റെ കുടുംബം ഉൾപ്പെട്ട ഒരു അഴിമതി കേസ് ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമുള്ളതിനാൽ മന്ത്രി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു. എം.പി.…

ജൂൺ 11 ന് ഇമ്രാൻ ഖാന് ജാമ്യം ലഭിച്ചേക്കാം; പൊതുജനങ്ങളുടെ സമ്മർദ്ദത്തിന് പാക്കിസ്താന്‍ സൈന്യം വഴങ്ങുമോ?

190 മില്യൺ പൗണ്ട് വിലമതിക്കുന്ന അൽ-ഖാദിർ ട്രസ്റ്റ് കേസിൽ 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും എതിരായ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്‌സി) ജൂൺ 11 ന് പരിഗണിക്കും. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജൂൺ 11 ന് ജാമ്യം ലഭിച്ചേക്കുമെന്ന് മുതിർന്ന പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) നേതാവ് ഗോഹർ അലി ഖാൻ അവകാശപ്പെട്ടു. ആർമി ചീഫ് ജനറൽ അസിം മുനീർ സമ്മർദ്ദത്തിന് വഴങ്ങിയേക്കാമെന്ന സൂചനകളോടെയാണ് പ്രസ്താവന. 190 മില്യൺ പൗണ്ട് അൽ-ഖാദിർ ട്രസ്റ്റ് കേസിൽ 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും എതിരായ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്‌സി) ജൂൺ 11 ന് പരിഗണിക്കും. “ജൂൺ 11 ഇമ്രാൻ ഖാനും ഭാര്യയ്ക്കും ഒരു…

ലോസ് ഏഞ്ചൽസിൽ ട്രംപിന്റെ കർശന നിലപാട്: 700 മറൈൻ സൈനികരെ വിന്യസിച്ചു; 2,000 നാഷണൽ ഗാർഡുകളെ കൂടി അയച്ചു; എതിര്‍പ്പുമായി കാലിഫോർണിയ സർക്കാർ

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചൽസിൽ കുടിയേറ്റ നയത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ ഇപ്പോൾ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു, സ്ഥിതിഗതികൾ സംഘർഷഭരിതമായിരിക്കുന്നു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന നിലപാട് സ്വീകരിക്കുകയും നഗരത്തിൽ 700 മറൈൻ സൈനികരെ താൽക്കാലികമായി വിന്യസിക്കാൻ ഉത്തരവിടുകയും ചെയ്തു. അതോടൊപ്പം, 2,000 അധിക നാഷണൽ ഗാർഡ് സൈനികരെയും വിന്യസിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ നടപടികൾ സംസ്ഥാന സർക്കാരിന്റെ കടുത്ത അതൃപ്തിക്ക് കാരണമായി. ട്രം‌പിന്റെ ഈ നീക്കം “ഭരണഘടനാ വിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് കാണിച്ച് ട്രംപ് ഭരണകൂടത്തിനെതിരെ കാലിഫോർണിയ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തു. ഈ സൈനിക നടപടി സംസ്ഥാനത്തിന്റെ പരമാധികാരത്തെ മാത്രമല്ല, ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്നും സംസ്ഥാനം പറയുന്നു. തിങ്കളാഴ്ച, നിലവിലുള്ള നാഷണൽ ഗാർഡ് സൈനികരെ പിന്തുണയ്ക്കുന്നതിനായി താൽക്കാലികമായി 700 മറൈനുകളേയും വിന്യസിച്ചു. കുടിയേറ്റ നയത്തിനെതിരായ പ്രതിഷേധങ്ങൾ കൂടുതൽ അക്രമാസക്തമായ രൂപത്തിലേക്ക്…