തിരുവനന്തപുരം: ആറ് ജില്ലാ കളക്ടർമാർ ഉൾപ്പെടെ 15 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഉത്തരവ് മരവിപ്പിക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. മുൻകൂട്ടി അറിയിക്കാത്തതിൽ നിരവധി മന്ത്രിമാർ എതിർപ്പ് ഉന്നയിച്ചതിനെ തുടർന്ന് നടപടി മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ ആദ്യത്തെ പ്രധാന ഉദ്യോഗസ്ഥ സ്ഥലം മാറ്റമായ പുനഃസംഘടന, മുഖ്യമന്ത്രി ഡൽഹിയിലായിരിക്കെ ഫോണിൽ അറിയിച്ചതിന് ശേഷമാണ് ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് പുതിയ കളക്ടർമാരെ നിയമിച്ചത്. ശനിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച ഉത്തരവിൽ തിങ്കളാഴ്ച രാവിലെയോടെ പുതിയ ജില്ലകളിൽ ഉദ്യോഗസ്ഥർ ചുമതലയേൽക്കണമെന്ന് നിർദ്ദേശിച്ചു. എന്നാല്‍, ഈ നീക്കം നിരവധി മന്ത്രിമാരുടെ പ്രതിഷേധത്തിന് കാരണമായി. ചട്ടങ്ങൾ അനുസരിച്ച്, ജില്ലാ കളക്ടർമാരെ സ്ഥലം മാറ്റുമ്പോൾ റവന്യൂ മന്ത്രിയുടെ അനുമതി ആവശ്യമാണ്. എന്നാൽ, റവന്യൂ മന്ത്രി…
Day: May 24, 2026
ജുഡീഷ്യറിയോടുള്ള സംഘപരിവാർ വെല്ലുവിളി ചെറുത്തു തോൽപ്പിക്കുക: വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം
കൊച്ചി: ഇന്ത്യൻ ജുഡീഷ്യറിയെ ഷൂ എറിഞ്ഞ് വീഴ്ത്താനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഷൂ എറിയാൻ ശ്രമിച്ച സംഭവത്തിൽ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ഹൈക്കോടതി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധർമ്മങ്ങളെ അവഹേളിക്കുന്നു എന്ന് ആരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിയെ ഹിന്ദുത്വ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചത് അത്യന്തം ഗൗരവതരമാണ്. ബുൾഡോസർ രാജനെതിരെ കൃത്യമായി നിലപാടെടുത്തതിൻ്റെ പേരിൽ കോടതി മുറിയിൽ വച്ച് തന്നെ ഇത്തരം ഒരു സംഭവം ഉണ്ടായത് ജുഡീഷ്യറിയെ തകർക്കാൻ ഏതറ്റം വരെയും സംഘപരിവാർ പോകും എന്നതിന്റെ സൂചനയാണ്. ഇന്ത്യൻ ഭരണഘടനയെ തന്നെയാണ് ഇതിലൂടെ ആർഎസ്എസ് ലക്ഷ്യം വെക്കുന്നത് എന്നും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതിൻ്റെ അരിശം തീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ്…
പ്രവാസി വെൽഫെയർ എന്‍.എല്‍.പി പരിശീലന പരിപാടി സംഘടിപ്പിച്ചു
ദോഹ: തൊഴില്‍ രംഗത്ത് വ്യക്തിത്വ വികസനത്തിനും പ്രഫഷണല്‍ മികവിനും പ്രാധാന്യം നല്‍കി പ്രവാസി വെൽഫെയർ എഛ്.ആര്‍.ഡി വിങ്ങിന്റെ നേതൃത്വത്തില്‍ അപ്സ്കില്ലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി “പ്രഫഷണല്‍ മൈന്റ് സെറ്റ്” എന്ന വിഷയത്തില്‍ എന്‍.എല്‍.പി പരിശീലന പരിപാടി സംഘടിപ്പിച്ചു. കോര്‍പറേറ്റ് എന്‍.എല്‍.പി പരിശീലകയായ രേവതി കൃഷ്ണ നേതൃത്വം നല്‍കിയ പരിപാടി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിലന്വേഷിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമായി. തൊഴില്‍ മേഖലയിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും, പോസിറ്റീവ് സമീപനം വളര്‍ത്തുന്നതിനും, ആശയവിനിമയ കഴിവുകളും നേതൃത്വ പാടവവും മെച്ചപ്പെടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ക്ലാസിലൂടെ പങ്കുവെച്ചു. കരിയര്‍ വളര്‍ച്ചയ്ക്കൊപ്പം മാനസികാരോഗ്യവും വ്യക്തിത്വ വികസനവും ഒരുപോലെ പ്രധാനമാണെന്ന ബോധ്യവും പരിപാടിയിലൂടെ പകര്‍ന്ന് നല്‍കി. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി ട്രൈനര്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു. പ്രോഗ്രാം കൺവീനർ അഹ്സാന കരിയാടൻ പരിപാടി നിയന്ത്രിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് ലതാ…
ഐഒസി (യു കെ) ചെസ്റ്ററിൽ യൂണിറ്റ് രൂപീകരിച്ചു; ജോബിൻസ് വർക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാൽ ജനറൽ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
ചെസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെസ്റ്ററിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷവും സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക രൂപീകരണോദ്ഘാടനം നിർവഹിക്കപ്പെട്ടത്. ചെസ്റ്ററിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ ജനപങ്കാളിതം ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോബിൻസ് വർക്കിയുടെ അദ്യക്ഷതയിൽ നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഓ സി(യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഓവർസീസ്…
